പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പ്രധാനമന്ത്രി പൊതുപരിപാടിയെ അഭിസംബോധന ചെയ്തു



''ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഉത്സാഹത്തിന്റെ പ്രാതിനിധ്യമാണ് ബെംഗളൂരു , ഈ ഉത്സാഹമാണ് രാജ്യത്തെ മറ്റ് ലോകങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്''

''ഇന്ത്യ ഇപ്പോള്‍ സ്തംഭനാവസ്ഥയുടെ നാളുകള്‍ ഉപേക്ഷിച്ചതിന്റെ പ്രതീകമാണ് വന്ദേ ഭാരത് എക്‌സ്പ്രസ്''

''വിമാനത്താവളങ്ങള്‍ രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വ്യാപാര വിപുലീകരണത്തിനായി എല്ലാവര്‍ക്കും തുല്യമായ ഒരു പുതിയ മേഖല സൃഷ്ടിക്കുന്നു''

''ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ ലോകം അഭിനന്ദിക്കുന്നു''

''രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കര്‍ണാടകയാണ് മുന്നില്‍ നിന്ന് നയിക്കുന്നത്''

''ഭരണപരമോ അല്ലെങ്കില്‍ ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയിലോ ആകട്ടെ, ഇന്ത്യ തികച്ചും വ്യത്യസ്തമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്''

''മുന്‍പ് വേഗത ഒരു ആഡംബരമായും വലിപ്പം ഒരു അപകടമായും കണക്കാക്കപ്പെട്ടിരുന്നു''

''നമ്മുടെ പൈതൃകം സാ

Posted On: 11 NOV 2022 2:39PM by PIB Thiruvananthpuram

കര്‍ണാടകത്തിലെ ബംഗളൂരുവില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര  മോദി  ഇന്ന് ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്തു. നേരത്തെ വിധാൻ സൗധത്തില്‍ ഋഷി കവി ശ്രീ കനകദാസിന്റെയും മഹര്‍ഷി വാല്മീകിയുടെയും പ്രതിമകളില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. വന്ദേ ഭാരത് എക്‌സ്പ്രസും, ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും കെ.എസ്.ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിന്റെ ഉദ്ഘാടനവും ശ്രീ നാദപ്രഭു കെംപെഗൗഡയുടെ 108 മീറ്റര്‍അടി ഉയരമുള്ള പ്രതിമയും അനാവരണം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കര്‍ണ്ണാടകയിലെ രണ്ട് മഹാരഥന്മാരുടെ ജയന്തി വേളയില്‍ സംസ്ഥാനത്തു്  സന്നിഹിതനാകാൻ കഴിഞ്ഞതിലെ  സന്തോഷം പ്രകടിപ്പിച്ചു . ഋഷി കവി കനകദാസിനും ഒനകെ ഓബവ്വയ്ക്കും അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു . ചെന്നൈയും സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവും, പൈതൃക നഗരമായ മൈസൂരുവും തമ്മില്‍ ബന്ധിപ്പിക്കുന്ന'ഇന്ത്യന്‍ നിര്‍മ്മിത' ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ കര്‍ണാടകയ്ക്ക് ഇന്ന് ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''കര്‍ണ്ണാടകത്തിലെ ജനങ്ങള്‍ക്ക്  അയോദ്ധ്യ, കാശി ,പ്രയാഗ്‌രാജ് ദര്‍ശന്‍ എന്നിവ പ്രാപ്തമാക്കുന്ന ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും ഇന്ന് കര്‍ണാടകത്തില്‍ സമാരംഭം കുറിച്ചു.  

ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിനെക്കുറിച്ച് സംസാരിക്കവെ, അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നലെ പങ്കിട്ട ചിത്രങ്ങളേക്കാള്‍ മനോഹരവും ഗംഭീരവുമാണെന്ന് അദ്ദേഹം പറഞ്ഞു.  നാദപ്രഭു കെംപഗൗഡയുടെ സ്മാരക പ്രതിമയെ കുറിച്ച് പരാമര്ശിക്കവെ  ഭാവിയിലെ ബെംഗളൂരുവും ഇന്ത്യയും കെട്ടിപ്പടുക്കുന്നതിനുള്ള പ്രചോദനമായി ഇത് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി  പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് ഇന്ത്യയുടെ സ്വത്വത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഈ സ്വത്വത്തെ നിര്‍വചിക്കുന്നതില്‍ ബെംഗളൂരു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ''ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഉത്സാഹത്തിന്റെ പ്രാതിനിധ്യമാണ്  ബെംഗളൂരു, ഈ ഉത്സാഹമാണ് രാജ്യത്തെ  ലോകത്തിന്റെ  മറ്റു ഭാഗങ്ങളിൽ  നിന്ന് വേറിട്ട് നിര്‍ത്തുന്നത്'', ശ്രീ . മോദി അഭിപ്രായപ്പെട്ടു. ബെംഗളൂരുവിന്റെ യുവത്വത്തിന്റെ ഉത്സാഹത്തിന്റെ പ്രതിഫലനമാണ് ഈ പരിപാടിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വന്ദേ ഭാരത് വെറുമൊരു ടെയിന്‍മാത്രമല്ല, അത് നവഇന്ത്യയുടെ പുതിയ സ്വത്വമാണ്. ''ഇന്ത്യ സ്തംഭനാവസ്ഥയുടെ നാളുകള്‍ ഇപ്പോള്‍ ഉപേക്ഷിച്ചതിന്റെ പ്രതീകമാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തത്തിലുള്ള പരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ നീങ്ങുന്നത് . 400-ലധികം വന്ദേ ഭാരത് ട്രെയിനുകളും വിസ്ത ഡോം കോച്ചുകളും ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സവിശേഷതയായി മാറുകയാണ്. സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ ചരക്ക് ഗതാഗതത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും സമയം ലാഭിക്കുകയും ചെയ്യും. അതിവേഗത്തിലുള്ള ബ്രോഡ് ഗേജ് പരിവര്‍ത്തനം റെയില്‍വേയുടെ ഭൂപടത്തിലേക്ക് പുതിയ മേഖലകളെ കൊണ്ടുവരികയാണ്. ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെ സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് ഏറെ മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യുന്നുണ്ടെന്ന് റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തെക്കുറിച്ച് സംസാരിക്കവെ, പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലുള്‍പ്പെടുന്ന മറ്റ് സ്‌റ്റേഷനുകളെയും നവീകരണത്തിനായി ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നഗരങ്ങള്‍ തമ്മിലുള്ള ബന്ധിപ്പിക്കല്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വികസിത ഇന്ത്യയുടെ കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. കെംപ ഗൗഡ വിമാനത്താവളത്തിന്റെ പുതിയ രണ്ടാമത്തെ ടെര്‍മിനല്‍ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ സൗകര്യങ്ങളും സേവനങ്ങളും കൂട്ടിചേര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിമാന യാത്രയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്നും വിമാന യാത്രക്കാരുടെ എണ്ണവും അതിവേഗം വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ന് മുന്‍പ് രാജ്യത്ത് 70 വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇന്ന് അത് ഇരട്ടിയായി 140ലധികമായി വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ''വിമാനത്താവളങ്ങള്‍ വ്യാപാര വിപുലീകരണത്തിന് പുതിയ തുല്യവികസനത്തിനുള്ള തലം സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ്''. ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയോട് ലോകമാകെ കാണിച്ച വിശ്വാസങ്ങളുടെയും അഭിലാഷങ്ങളുടെയും നേട്ടം കര്‍ണാടക കൊയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം കൊവിഡ് മഹാമാരിയുമായി പൊരുതുമ്പോള്‍ കര്‍ണാടകയിലുണ്ടായ നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലേക്ക് പ്രധാനമന്ത്രി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ''കഴിഞ്ഞ വര്‍ഷം, രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കര്‍ണാടകം  നേതൃത്വം നല്‍കി'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിക്ഷേപം ഐ.ടി മേഖലയില്‍ മാത്രമല്ല, ബയോടെക്‌നോളജി മുതല്‍ പ്രതിരോധം വരെയുള്ളതിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വിമാന, ബഹിരാകാശ പേടക വ്യവസായത്തില്‍ 25 ശതമാനം വിഹിതം കര്‍ണാടകയ്ക്കാണെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധത്തിനായുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും 70 ശതമാനവും നിര്‍മ്മിക്കുന്നത് കര്‍ണാടകയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്ള 400-ലധികം കമ്പനികള്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ഇത്രയും വലിയ വളര്‍ച്ചയുടെ നേട്ടം കര്‍ണാടകയിലെ ഇരട്ട എഞ്ചിന്‍ഗവണ്മെന്റി നാണെന്ന് അദ്ദേഹം പ്രശംസിച്ചു.

'' ഭരണത്തിലായാലും അല്ലെങ്കില്‍ ഭൗതികവും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയില്‍ ആയാലും, ഇന്ത്യ തികച്ചും വ്യത്യസ്തമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭീം , യു.പി.ഐ മെഡ് ഇന്‍ ഇന്ത്യ 5 ജി സാങ്കേതികവിദ്യ എന്നിവയുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട്, ഈ വിദൂര സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍ ഗവണ്‍മെന്റിന്റെ ചിന്താ പ്രക്രിയ കാലഹരണപ്പെട്ടതിനാല്‍ 2014 ന് മുമ്പ് ഇത്തരം ഗുണപരമായ മാറ്റങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''മുന്‍ ഗവണ്‍മെന്റുകള്‍ വേഗതയെ ആഡംബരമായും വലിപ്പത്തെ അപകടസാദ്ധ്യതയായുമാണ് കണക്കാക്കിയത്'', പ്രധാനമന്ത്രി തുടര്‍ന്നു. ''നമ്മുടെ ഗവണ്‍മെന്റ് ഈ പ്രവണത മാറ്റി. ഞങ്ങള്‍ വേഗതയെ അഭിലാഷമായും വലിപ്പത്തെ ഇന്ത്യയുടെ ശക്തിയായും കണക്കാക്കുന്നു''. എല്ലാ വകുപ്പുകളെയും ഏജന്‍സികളെയും ഒരു വേദിയില്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റ് പരിശ്രമിച്ചുവെന്നും അതിന്റെ ഫലമായി വിവിധ ഏജന്‍സികള്‍ക്ക് ആയിരത്തി അഞ്ഞൂറിലധികം തലത്തിലുള്ള ഡേറ്റാകള്‍ ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍ പ്ലാനിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ നിരവധി മന്ത്രാലയങ്ങളും ഡസന്‍ കണക്കിന് വകുപ്പുകളും ഈ വേദിയുടെ സഹായത്തോടെ ഒരുമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്ന്, അടിസ്ഥാന സൗകര്യ നിക്ഷേപ പൈപ്പ്‌ലൈനില്‍ 110 ലക്ഷം കോടി എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്'', അദ്ദേഹം പറഞ്ഞു, ''ബഹുമാതൃകാ അടിസ്ഥാനസൗകര്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്, അങ്ങനെ എല്ലാ ഗതാഗത മാധ്യമങ്ങള്‍ക്കും മറ്റൊന്നിനെ പിന്തുണയ്ക്കാനാകും''. രാജ്യത്തെ ഗതാഗത ചെലവ് കുറയ്ക്കുന്നതിനൊപ്പം അത് നൂതനാശയത്തിനും സഹായിക്കുമെന്ന് ദേശീയ ലോജിസ്റ്റിക്‌സ് നയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

 

 സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു

  • രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് 3.4 കോടി പക്കാ വീടുകള്‍, കര്‍ണാടകയില്‍ 8 ലക്ഷം
  • 7 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് വാട്ടര്‍ കണക്ഷന്‍ ലഭിച്ചു , കര്‍ണാടകയില്‍ 30 ലക്ഷം.
  • ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 4 കോടി രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു , കര്‍ണാടകയില്‍ 30 ലക്ഷം .
  • രാജ്യത്തെ10 കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം കോടി രൂപ കൈമാറി. കര്‍ണാടകയിലെ 55 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 11,000 കോടി രൂപയും കൈമാറി.
  • 40 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് സ്വാനിധിയുടെ കീഴില്‍ സഹായം ലഭിച്ചു , കര്‍ണാടകയില്‍ 2 ലക്ഷം

നമ്മുടെ പൈതൃകം സാംസ്‌കാരികവും അതോടൊപ്പം ആത്മീയവുമാണെന്ന് ചുവപ്പുകോട്ടയില്‍ നിന്നുള്ള രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനിക്കുന്ന തന്റെ പ്രസംഗം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭാരത് ഗൗരവ് റെയില്‍ വിശ്വാസത്തിന്റെയും ആത്മീയതയുടെയും സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നുവെന്നും അതോടൊപ്പം ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ട്രെയിനിന്റെ ഇത്തരത്തിലുള്ള 9 യാത്രകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. ''അത് ഷിര്‍ദി ക്ഷേത്രമായാലും, ശ്രീരാമായണ യാത്രയായാലും, ദിവ്യ കാശിയാത്രയായാലും അത്തരം ട്രെയിനുകളെല്ലാം യാത്രക്കാര്‍ക്ക് വളരെ സന്തോഷകരമായ അനുഭവമായിരുന്നു''. ഇന്ന് ആരംഭിച്ച കര്‍ണാടകയില്‍ നിന്ന് കാശി , അയോദ്ധ്യ , പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്കുള്ള യാത്ര കര്‍ണാടകയിലെ ജനങ്ങളെ കാശിയും അയോദ്ധ്യയും സന്ദര്‍ശിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനക് ദാസ് ജി പ്രാമാണീകരിച്ച നാടന്‍ ധാന്യങ്ങളുടെ പ്രാധാന്യത്തിലേക്കും പ്രധാനമന്ത്രി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. രാം ധന്യ ചാരിതേ എന്ന അദ്ദേഹത്തിന്റെ രചന ഉയര്‍ത്തിക്കാട്ടികൊണ്ട് കര്‍ണ്ണാടകയില്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന മില്ലറ്റ് (തിന) റാഗിയുടെ ഉദാഹരണം ഉദ്ധരിച്ച് സാമൂഹിക സമത്വത്തിന്റെ സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരുവിന്റെ വികസനം നാദപ്രഭു കെംപഗൗഡ ജി വിഭാവനം ചെയ്യുന്ന തരത്തില്‍ നടക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ഈ നഗരത്തിന്റെ അധിവാസസ്ഥലം ഇവിടുത്തെ ജനങ്ങള്‍ക്കുള്ള കെപെഗൗഡ ജിയുടെ മഹത്തായ സംഭാവനയാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ബാംഗ്ലൂ രിലെ ജനങ്ങളുടെ സൗകര്യാര്‍ത്ഥം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആസൂത്രണം ചെയ്ത വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാര്യത്തിലെ സമാനതകളില്ലാത്ത വിശദാംശങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. '' ബാംഗ്ലൂ രിലെ ജനങ്ങള്‍ക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ പ്രയോജനം ലഭിക്കുന്നു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. വ്യാപാരങ്ങള്‍ക്ക് ഇന്ന് രൂപാന്തരം സംഭവിച്ചിട്ടുണ്ടെങ്കിലും, 'പെറ്റേ' (ബെംഗളുരുവിലെ ഒരു പ്രദേശം ) ഇപ്പോഴും ബെംഗളൂരുവിന്റെ വാണിജ്യ ജീവിതരേഖയായി തുടരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രസിദ്ധമായ ഗാവി ഗംഗാധരേശ്വര ക്ഷേത്രത്തിന്റെയും ബസവണ്ണഗുഡി പ്രദേശത്തെ ക്ഷേത്രത്തിന്റെയും ഉദാഹരണങ്ങള്‍ നല്‍കികൊണ്ട് നാദപ്രഭു കെംപെഗൗഡ ജി  ബാംഗ്ലൂ രിന്റെ സംസ്‌ക്കാരന്നെ സമ്പന്നമാക്കി സംഭാവനകളിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശി. ''ഇതിലൂടെ കെംപെഗൗഡ ജി  ബാംഗ്ലൂ രിന്റെ സാംസ്‌കാരിക ബോധം എന്നെന്നേക്കുമായി നിലനിര്‍ത്തി'', അദ്ദേഹം പറഞ്ഞു.

ബെംഗളൂരു ഒരു അന്താരാഷ്ട്ര നഗരമാണെന്നും നമ്മുടെ പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് ആധുനിക അടിസ്ഥാന സൗകര്യങ്ങളാല്‍ അതിനെ സമ്പന്നമാക്കണമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഇതെല്ലാം സബ്കാ പ്രയാസി (എല്ലാവരുടെയൂം പരിശ്രമം) ലൂടെ മാത്രമേ സാദ്ധ്യമാകൂ'', അദ്ദേഹം ഉപസംഹരിച്ചു.

കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ശ്രീ ബി.എസ്. യെദ്യൂരപ്പ, കേന്ദ്ര മന്ത്രിമാരായ ശ്രീ. പ്രഹ്ലാദ് ജോഷി, ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രിമാരായ ശ്രീമതി ശോഭ കരന്ദ്‌ലാജെ, ശ്രീ രാജീവ് ചന്ദ്രശേഖര്‍, ശ്രീ എ. നാരായണസ്വാമി, ശ്രീ ഭഗവന്ത് ഖുബെ , പാര്‍ലമെന്റ് അംഗം, ശ്രീ ബി.എന്‍ ബച്ചെഗൗഡ , ആദിചുഞ്ചനാഗീര്‍ മഠത്തിലെ സ്വാമിജി. ഡോ. നിര്‍മ്മലാനന്ദനാഥ് സ്വാമിജി, കര്‍ണാടക ഗവണ്‍മെന്റിലെ മന്ത്രി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

--ND-- 

 

center>

Delighted to be among the zestful citizens of Bengaluru. Addressing a programme. https://t.co/Y8G3qwygNZ

— Narendra Modi (@narendramodi) November 11, 2022

PM @narendramodi begins his speech in Bengaluru by paying rich tributes to the greats from the land of Karnataka. pic.twitter.com/P4uIwiUQvT

— PMO India (@PMOIndia) November 11, 2022

Big day for Karnataka as it gets Vande Bharat Express, Bharat Gaurav Kashi Yatra train and a world class airport terminal in Bengaluru. pic.twitter.com/eFqxITvO98

— PMO India (@PMOIndia) November 11, 2022

PM @narendramodi unveiled 108 feet statue of Nadaprabhu Kempegowda in Bengaluru. pic.twitter.com/6n3VqbQMLk

— PMO India (@PMOIndia) November 11, 2022

Bengaluru represents India's start-up spirit. pic.twitter.com/Z73RCIavfB

— PMO India (@PMOIndia) November 11, 2022

Vande Bharat Express is a symbol that India has now left the days of stagnation behind. pic.twitter.com/SQ0pzgNwI5

— PMO India (@PMOIndia) November 11, 2022

World is admiring the strides India has made in digital payments system. pic.twitter.com/3uTTBjstZW

— PMO India (@PMOIndia) November 11, 2022

हम स्पीड को भारत की आकांक्षा मानते हैं और स्केल को भारत की ताकत। pic.twitter.com/VoSMfLDIm5

— PMO India (@PMOIndia) November 11, 2022

*****


(Release ID: 1875283) Visitor Counter : 142