പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാധാ സോമി സത്സംഗ് ബിയാസ് സന്ദർശിച്ചു

Posted On: 05 NOV 2022 8:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാധാ സോമി സത്സംഗ് ബിയാസ്  സന്ദർശിച്ചു. അദ്ദേഹം ബാബാ ഗുരീന്ദർ സിംഗ് ധില്ലനുമായി  ആശയവിനിമയം നടത്തുകയും  അവിടത്തെ പ്രവർത്തനങ്ങൾ കാണുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“രാധാ സോമി സത്സംഗ് ബിയാസ് സന്ദർശിക്കാനും അവർ ചെയ്യുന്ന അസാധാരണമായ പ്രവർത്തനങ്ങൾ കാണാനും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. സേവനത്തോടുള്ള അഭിനിവേശം പ്രശംസനീയവും പ്രചോദനകരവുമായ ബാബ ഗുരീന്ദർ സിംഗ് ധില്ലൺ ജിയുമായി ഉൾക്കാഴ്ചയുള്ള ആശയവിനിമയവും നടത്തി.

--ND--

 

Delighted to have got the opportunity to visit Radha Soami Satsang Beas and see the exceptional work they are doing. Also had an insightful interaction with Baba Gurinder Singh Dhillon Ji, whose passion for service is admirable and inspiring. pic.twitter.com/C0gDtvO55n

— Narendra Modi (@narendramodi) November 5, 2022
***

 



(Release ID: 1874014) Visitor Counter : 96