പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്‍-സിറ്റു ചേരി പുനരധിവാസ പദ്ധതി' പ്രകാരം ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ പുതുതായി നിര്‍മ്മിച്ച 3024 ഫ്‌ളാറ്റുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഭൂമിഹീന്‍ ക്യാമ്പിലെ യോഗ്യരായ ജുഗ്ഗി ജോപ്രി നിവാസികള്‍ക്ക് ഫ്‌ളാറ്റുകളുടെ താക്കോല്‍ കൈമാറി



''എല്ലാവരുടെയും ഉന്നമനത്തിനായി രാജ്യം സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം) എന്നിവയുടെ പാതയിലാണ് നീങ്ങുന്നത്



''നമ്മുടെ  ഗവണ്‍മെന്റ് പാവപ്പെട്ട ജനങ്ങളുടേതാണ്. നയ രൂപീകരണത്തിലും തീരുമാനമെടുക്കല്‍ സംവിധാനങ്ങളിലും പാവപ്പെട്ടവരാണ് കേന്ദ്രമായി തുടരുന്നുത്''



''ജീവിതത്തില്‍ ഈ സുരക്ഷിതത്വം ഇവിടെ ഉള്ളപ്പോള്‍, പാവപ്പെട്ടവര്‍ സ്വയം ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഠിനാദ്ധ്വാനം ചെയ്യും''



''നിങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനാണ് ഞങ്ങള്‍ ജീവിക്കുന്നത്''



''ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ നിര്‍മ്മിച്ച വീടുകള്‍ ക്രമപ്പെടുത്തുന്നതിന് പി.എം.-ഉദയ് പദ്ധതി വഴി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്''



''രാജ്യത്തിന്റെ തലസ്ഥാനമെന്ന പദവിക്ക് അനുസൃതമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മഹാന

Posted On: 02 NOV 2022 6:13PM by PIB Thiruvananthpuram

'ഇന്‍-സിറ്റു (യഥാസ്ഥാനത്ത്) ചേരി പുനരധിവാസ' പദ്ധതി പ്രകാരം ചേരിനിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ പുതുതായി നിര്‍മ്മിച്ച 3024 ഇ.,ഡബ്ല്യൂ.എസ് (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍) ഫ്‌ളാറ്റുകള്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാനഭവനില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും ഭൂമിഹീന്‍ ക്യാമ്പില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുകയും ചെയ്തു.

ഡല്‍ഹിയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഇന്ന് വളരെ വലിയ ദിനമാണെന്നും ജുഗ്ഗികളില്‍ (ചേരികള്‍) താമസിക്കുന്ന നിരവധി പാവപ്പെട്ടകുടുംബങ്ങള്‍ക്ക് ഇതൊരു പുതിയ തുടക്കമാണെന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കല്‍ക്കാജി വിപുലീകരണത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രം 3000-ത്തിലധികം വീടുകള്‍ ഇതിനകം തയ്യാറാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. താമസിയാതെ, ഈ പ്രദേശത്ത് താമസിക്കുന്ന മറ്റ് കുടുംബങ്ങള്‍ക്കും അവരുടെ പുതിയ വീടുകളില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. '' ഡല്‍ഹിയെ ഉല്‍കൃഷ്ട നഗരമാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ ശ്രമങ്ങള്‍ വലിയ പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'', അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ കഠിനാദ്ധ്വാനവും പ്രയത്‌നവുമാണ് ഇത്തരം വികസനങ്ങളുടെയും സ്വപ്‌നങ്ങളുടെയും അടിത്തറയെന്ന് ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളില്‍ സാക്ഷ്യം വഹിക്കുന്ന വികസനത്തെക്കുറിച്ചും സാക്ഷാത്കരിക്കപ്പെടുന്ന സ്വപ്‌നങ്ങളെക്കുറിച്ചും പരാമര്‍ശിച്ച് പ്രധാനമന്ത്രി, പറഞ്ഞു. ''വിരോധാഭാസമെന്നു പറയട്ടെ, ഈ പാവപ്പെട്ട ആള്‍ക്കാര്‍ പരിതാപകരമായ അവസ്ഥയിലാണ് ജീവിക്കുന്നത്. ഒരൊറ്റ നഗരത്തില്‍ ഇത്രയും അസന്തുലിതാവസ്ഥ നിലനില്‍ക്കുമ്പോള്‍, സമഗ്രമായ വികസനത്തെക്കുറിച്ച് നമ്മില്‍ ആര്‍ക്കാണ് ചിന്തിക്കാന്‍ കഴിയുക? ആസാദി കാ അമൃത് കാലില്‍, ഈ വലിയ വിടവ് നാം നികത്തേണ്ടതുണ്ട്. അതുകൊണ്ടാണ് എല്ലാവരുടെയും ഉന്നമനത്തിനായി രാജ്യം സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയു പ്രയത്‌നം) എന്ന പാതയിലൂടെ നീങ്ങുന്നത''്.

''ദാരിദ്ര്യം പാവപ്പെട്ടവരുടെ പ്രശ്‌നമാണെന്ന മാനസികാവസ്ഥ ബാധിച്ചതായിരുന്നു ദശാബ്ദങ്ങളായി രാജ്യത്തെ ഭരണസംവിധാനം എന്നാല്‍ ഇന്നത്തെ ഗവണ്‍മെന്റ് പാവപ്പെട്ടവരുടേതാണെന്നും അവരെ അങ്ങനെ വിടുന്ന സ്വഭാവമുള്ളതല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നയ രൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സംവിധാനങ്ങളിലും പാവപ്പെട്ടവര്‍ കേന്ദ്രസ്ഥാനത്ത് തുടരുന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി നഗരങ്ങളിലെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളും ഗവണ്‍മെന്റ് തുല്യ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത 50 ലക്ഷം പേര്‍ ഡല്‍ഹിയിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് അവര്‍ക്ക് ബാങ്കിംഗ് സംവിധാനത്തിന്റെ ആനുകൂല്യം നഷ്ടപ്പെടുത്തി. ''അവര്‍ ഡല്‍ഹിയിലായിരുന്നു, എന്നാല്‍ ഡല്‍ഹി അവരില്‍ നിന്ന് വളരെ അകലെയായിരുന്നു'', അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം ഗവണ്‍മെന്റ് മാറ്റുകയും അക്കൗണ്ട് തുറക്കുന്നതിലൂടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായുള്ള ഒരു സംഘടിത പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്തു. ഇത് വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരിട്ട് നേട്ടമുണ്ടാക്കി. യു.പി.ഐയുടെ സര്‍വ്വവ്യാപിയായ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. 50,000-ത്തിലധികം വഴിയോര കച്ചവടക്കാര്‍ക്ക് സ്വാനിധി പദ്ധതി പ്രകാരം ധനസഹായം ലഭിച്ചു.

'' 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് വഴി' ഡല്‍ഹിയിലെ പാവപ്പെട്ടവരുടെ ജീവിതം സുഗമമാക്കുന്നത് ഞങ്ങള്‍ ഉറപ്പാക്കുകയാണ്'' പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇത് വളരെയധികം പ്രയോജനകരമാണെന്ന് മഹാമാരിയുടെ സമയത്ത് തെളിഞ്ഞു. ദുര്‍ബലരായ ലക്ഷക്കണക്കിന് അര്‍ഹരായ ആളുകള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ട്. ഡല്‍ഹിയില്‍ മാത്രം 2.5,00 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയിലെ 40 ലക്ഷത്തിലധികം പാവപ്പെട്ട ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ ലഭിച്ചുവെന്ന് തുടര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു. ജന്‍ ഔഷധി പദ്ധതിയിലൂടെ മെഡിക്കല്‍ ചെലവുകള്‍ കുറച്ചു. ''ജീവിതത്തില്‍ ഈ സുരക്ഷിതത്വം ഉള്ളപ്പോള്‍, പാവപ്പെട്ടവര്‍ വിശ്രമമില്ലാതെ സര്‍വ്വശക്തിയുമെടുത്ത് കഠിനാദ്ധ്വാനം ചെയ്യും. ദാരിദ്ര്യത്തില്‍ നിന്ന് സ്വയം കരകയറാന്‍ അവന്‍ പ്രവര്‍ത്തിക്കും''., അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ കൊട്ടിഘോഷിച്ചും വിപുലമായ പരസ്യങ്ങളുമായാണ് ഇതെല്ലാം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അത് എന്തെന്നാല്‍ ''നിങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനാണ് ഞങ്ങള്‍ ജീവിക്കുന്നത്'', അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വീടുകളുടെ അവസ്ഥയെക്കുറിച്ചുള്ള ജനങ്ങളുടെ നിരന്തരമായ ആശങ്ക ഡല്‍ഹിയിലെ അനധികൃത കോളനികള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവെ, പ്രധാനമന്ത്രി അംഗീകരിച്ചു. ''ഡല്‍ഹിയിലെ ജനങ്ങളുടെ ഈ ആശങ്ക കുറയ്ക്കാനുള്ള ജോലിയും കേന്ദ്രഗവണ്‍മെന്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ നിര്‍മിച്ച വീടുകള്‍ പി.എം-ഉദയ് പദ്ധതി വഴി ക്രമപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ആയിരക്കണക്കിന് ആളുകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തിക്കഴിഞ്ഞു'', അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്കും, ഇടത്തരം കുടുംബങ്ങള്‍ക്കും സ്വന്തമായി വീട് നിര്‍മിക്കുന്നതിന് പലിശ സബ്‌സിഡി നല്‍കുന്നതിന് 700 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു.

''ഡല്‍ഹിയിലെ പൗരന്മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഡല്‍ഹിയെ രാജ്യത്തിന്റെ തലസ്ഥാനമെന്ന പദവിക്ക് അനുസൃതമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഉല്‍കൃഷ്ടനഗരമാക്കി മാറ്റുകയാണ് കേന്ദ്രഗവണ്‍മെന്റിന്റെ ലക്ഷ്യം. ഡല്‍ഹിയിലെ പാവപ്പെട്ടവരും ഇടത്തരക്കാരും അഭിലാഷമുള്ളവരും പ്രതിഭയുള്ളവരുമാണ്'' ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് 'വികസനംകാംക്ഷിക്കുന്ന സമൂഹം' എന്ന തന്റെ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹി എന്‍.സി.ആര്‍ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, 2014ന് ശേഷം മെട്രോ പാതകള്‍ 190 കിലോമീറ്ററില്‍ നിന്ന് 400 കിലോമീറ്ററായി വികസിപ്പിച്ചുവെന്ന കാര്യവും അറിയിച്ചു. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 135 പുതിയ മെട്രോ സ്‌റ്റേഷനുകള്‍ ശൃംഖലയില്‍ കൂട്ടിച്ചേര്‍ത്തു. അത് സമയവും പണവും ലാഭിക്കുന്നതിന് വഴിവയ്ക്കുന്നു. ഡല്‍ഹിയെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് 50,000 കോടി രൂപ ചെലവിട്ട് റോഡുകള്‍ വീതികൂട്ടുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ദ്വാരക എക്‌സ്പ്രസ് വേ, അര്‍ബന്‍ എക്‌സ്റ്റന്‍ഷന്‍ റോഡ്, അക്ഷര്‍ധാം മുതല്‍ ബാഗ്പത് വരെ 6-ലെയ്ന്‍ ആക്‌സസ് കണ്‍ട്രോള്‍ ഹൈവേ, ഗുരുഗ്രാം-സോഹ്‌ന റോഡിന്റെ രൂപത്തിലുള്ള എലിവേറ്റഡ് ഇടനാഴി എന്നീ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

ഡല്‍ഹി എന്‍.സി.ആറിലേക്കുള്ള അതിവേഗ റെയില്‍ പോലുള്ള സേവനങ്ങള്‍ സമീപഭാവിയില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആരംഭിക്കാന്‍ പോകുന്ന ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്റെ ബൃഹത്തായ നിര്‍മാണം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ദ്വാരകയിലെ 80 ഹെക്ടര്‍ സ്ഥലത്ത് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഭാരത് വന്ദന പാര്‍ക്ക് പണിയുന്നതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ''ഡല്‍ഹിയിലെ 700-ലധികം വലിയ പാര്‍ക്കുകള്‍ ഡി.ഡി.എ (ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റി) പരിപാലിക്കുന്നുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. വസീറാബാദ് ബാരേജിനും ഓഖ്‌ല ബാരേജിനും ഇടയിലുള്ള 22 കിലോമീറ്റര്‍ ദൂരത്തില്‍ വിവിധ പാര്‍ക്കുകള്‍ ഡി.ഡി.എ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്'' അദ്ദേഹം അറിയിച്ചു.

പുതിയ വീടുകളുടെ ഗുണഭോക്താക്കളോട് വൈദ്യുതി ലാഭിക്കാന്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം ഉപയോഗിക്കാനും വെള്ളം പാഴാകാതിരിക്കാനും ഏറ്റവും പ്രധാനമായി കോളനി മുഴുവനും വൃത്തിയും ഭംഗിയുമുള്ളതായി സൂഷിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് കേന്ദ്രഗവണ്‍മെന്റ് കോടിക്കണക്കിന് പാവപ്പെട്ട ആളുകള്‍ക്കായി വീടുകള്‍ നിര്‍മ്മിക്കുകയും ടാപ്പുകളിലൂടെ വെള്ളം വിതരണം ചെയ്യുകയും വൈദ്യുതി കണക്ഷനുകളും ഉജ്ജ്വല സിലിണ്ടറുകളും നല്‍കുകയും ചെയ്യുന്നു, അതിനാല്‍ ചേരികള്‍ മാലിന്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പഴയ തെറ്റിദ്ധാരണ നാം തകര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ഡല്‍ഹിയുടെയും രാജ്യത്തിന്റെയും വികസനത്തില്‍ എല്ലാവരും നേതൃപരമായ പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ പൗരന്റെയും സംഭാവനയോടെ ഡല്‍ഹിയുടെ യാത്രയും ഇന്ത്യയുടെ വികസനവും പുതിയ ഉയരങ്ങളിലെത്തും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ ശ്രീ വിനയ് കുമാര്‍ സക്‌സേന, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി ശ്രീ കൗശല്‍ കിഷോര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീമതി. മീനാക്ഷി ലേഖി, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പശ്ചാത്തലം
എല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ചേരിപ്രദേശത്തുള്ളവര്‍ക്ക് യഥാസ്ഥലത്ത് പുനരധിവാസം നല്‍കുന്നതിനായി 376 ജുഗ്ഗി ജോപ്രി €സ്റ്ററുകള്‍ ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) ഏറ്റെടുത്തു. ജുഗ്ഗി ജോപ്രി €സ്റ്ററുകളിലെ താമസക്കാര്‍ക്ക് ശരിയായ സുഖസൗകര്യങ്ങളും സൗകര്യങ്ങളും ഉള്ള മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിത അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് പുനരധിവാസ പദ്ധതിയുടെ ലക്ഷ്യം.
അത്തരത്തിലുള്ള മൂന്ന് പദ്ധതികള്‍ കല്‍ക്കാജി വിപുലീകരണം, ജയിലോര്‍വാലാ ബാഗ്, കത്പുത്‌ലി കോളനി എന്നിവിടങ്ങളിലായി ഡി.ഡി.എ ഏറ്റെടുത്തു. കല്‍ക്കാജി വിപുലീകരണ പദ്ധതിക്ക് കീഴില്‍, കല്‍ക്കാജിയില്‍ സ്ഥിതി ചെയ്യുന്ന ഭൂമിഹീന്‍ ക്യാമ്പ്, നവജീവന്‍ ക്യാമ്പ്, ജവഹര്‍ ക്യാമ്പ് എന്നീ മൂന്ന് ചേരി €സ്റ്ററുകളുടെ ഇന്‍-സിറ്റു (യഥാസ്ഥല) ചേരി പുനരധിവാസമാണ് ഘട്ടം ഘട്ടമായി ഏറ്റെടുത്തത്. ഒന്നാം ഘട്ടത്തിന് കീഴില്‍, സമീപത്തെ ഒഴിഞ്ഞ വാണിജ്യ കേന്ദ്ര സ്ഥലത്ത് 3024 ഇ.ഡബ്ല്യു.എസ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു. ഭൂമിഹീന്‍ ക്യാമ്പിലുള്ള അര്‍ഹരായ കുടുംബങ്ങളെ പുതുതായി നിര്‍മ്മിച്ച ഇ.ഡബ്ല്യു.എസ് ഫ്‌ളാറ്റുകളില്‍ പുനരവധിസിപ്പിച്ചശേഷം ഭൂമിഹീന്‍ ക്യാമ്പിലെ ജുഗ്ഗി ജോപ്രി സൈറ്റ് ഒഴിപ്പിക്കും. ഭൂമിഹീന്‍ ക്യാമ്പ്‌സൈറ്റ് ഒഴിപ്പിച്ച ശേഷം, ഒഴിഞ്ഞ ഈ സ്ഥലം രണ്ടാം ഘട്ടത്തില്‍ നവജീവന്‍ ക്യാമ്പിന്റെയും ജവഹര്‍ ക്യാമ്പിന്റെയും പുനരധിവാസത്തിനായി ഉപയോഗിക്കും.

പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് 3024 ഫ്‌ളാറ്റുകള്‍ താമസിക്കാന്‍ തയ്യാറാക്കിക്കഴിഞ്ഞു. ഏകദേശം 345 കോടി രൂപ ചെലവിലാണ് ഈ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിട്രിഫൈഡ് ഫ്‌ളോര്‍ ടൈലുകള്‍, സെറാമിക്‌സ് ഉൈള്‍പ്പെടെ എല്ലാ നാഗരിക സൗകര്യങ്ങളോടും കൂടിയാണ് ഇവ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാമൂഹികപാര്‍ക്കുകള്‍, വൈദ്യുത സബ്‌സ്‌റ്റേഷനുകള്‍, മലിനജല സംസ്‌ക്കരണ പ്ലാന്റുകള്‍, ഇരട്ട കുടിവെള്ള പൈപ്പുലൈനുകള്‍, ലിഫ്റ്റ്, ശുചിത്വ ജലവിതരണത്തിനുള്ള ഭൂഗര്‍ഭ ജലസംഭരണികള്‍ തുടങ്ങിയ പൊതുസൗകര്യങ്ങളും മറ്റും ലഭ്യമാക്കിയിട്ടുമുണ്ട്. അനുവദിക്കുന്ന ഫ്‌ളാറ്റുകള്‍ താമസക്കാര്‍ക്ക് ഉടമസ്ഥാവകാശവും സുരക്ഷിതത്വബോധവും നല്‍കും.

--ND--

 

दिल्ली की झुग्गी-झोपड़ी में रहने वाले गरीबों को पक्का मकान देने के संकल्प में आज हमने अहम पड़ाव तय किया है। https://t.co/3cBvsnft5t

— Narendra Modi (@narendramodi) November 2, 2022

Historic day as several citizens staying in Jhuggi-Jhopdi clusters in Delhi will now have their own houses. pic.twitter.com/tWsB5WbA52

— PMO India (@PMOIndia) November 2, 2022

Welfare of poor is at the core of our government's policies. pic.twitter.com/4Lx40tpSlA

— PMO India (@PMOIndia) November 2, 2022

We are ensuring 'Ease of Living' for the poor in Delhi through 'One Nation, One Ration Card'. pic.twitter.com/q4ByCFNQYZ

— PMO India (@PMOIndia) November 2, 2022

Our government is leaving no stone unturned to fulfil aspirations of citizens in Delhi. pic.twitter.com/RaeULy9AGf

— PMO India (@PMOIndia) November 2, 2022

We are facilitating faster, safer and comfortable commute. pic.twitter.com/X7UiNB0kOe

— PMO India (@PMOIndia) November 2, 2022

*****



(Release ID: 1873274) Visitor Counter : 208