പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഗോള നിക്ഷേപക സംഗമം 'ഇന്‍വെസ്റ്റ് കര്‍ണാടക 2022ന്റെ' ഉദ്ഘാടന ചടങ്ങിനെ നവംബര്‍ 2-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 01 NOV 2022 6:13PM by PIB Thiruvananthpuram

സംസ്ഥാനത്തിന്റെ ആഗോള നിക്ഷേപക സംഗമമായ 'ഇന്‍വെസ്റ്റ് കര്‍ണാടക 2022' ന്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 നവംബര്‍ 2 ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും.

ഭാവി നിക്ഷേപകരെ ആകര്‍ഷിക്കാനും അടുത്ത ദശാബ്ദത്തേക്കുള്ള വികസന അജന്‍ഡ രൂപീകരിക്കാനുമാണ് ഈ സംഗമം ലക്ഷ്യമിടുന്നത്. നവംബര്‍ 2 മുതല്‍ 4 വരെ ബെംഗളൂരുവില്‍ നടക്കുന്ന ഈ ത്രിദിന പരിപാടി 80 ലധികം  സെഷനുകള്‍ക്ക് സാക്ഷ്യം വഹിക്കും. മറ്റുള്ളവര്‍ക്കൊപ്പ്ം കുമാര്‍ മംഗലം ബിര്‍ള, സജ്ജന്‍ ജിന്‍ഡാല്‍, വിക്രം കിര്‍ലോസ്‌കര്‍ എന്നിവരുള്‍പ്പെടെ ചില വ്യവസായ പ്രമുഖര്‍ പ്രസംഗകരില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്നൂറിലധികം പ്രദര്‍ശകരുള്ള നിരവധി ബിസിനസ്സ് എക്‌സിബിഷനുകളും കണ്‍ട്രി സെഷനുകളുംഇതോടൊപ്പം, സമാന്തരമായി നടക്കും. കണ്‍ട്രി സെഷനുകള്‍ ഓരോന്നിനും  പങ്കാളിത്ത രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ   എന്നിവ  ആതിഥേയത്വം വഹിക്കും.  ഉന്നതതല മന്ത്രിമാരുടെയും വ്യാവസായിക പ്രതിനിധികളുടെയും സംഘങ്ങളെ അതത് രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരും. പരിപാടിയുടെ ആഗോള  മാനം  കര്‍ണാടകത്തിന്  അതിന്റെ സംസ്‌കാരം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും നല്‍കും.

--ND--


(Release ID: 1872856) Visitor Counter : 147