പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ഗാന്ധിനഗറില്‍ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ നടന്ന ഡിഫെക്സ്പോ 22ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 19 OCT 2022 2:59PM by PIB Thiruvananthpuram

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രി ജഗദീഷ് ഭായ്, മന്ത്രിസഭയിലെ മറ്റെല്ലാ മുതിര്‍ന്ന അംഗങ്ങള്‍, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരി കുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മറ്റെല്ലാ വിശിഷ്ടാതിഥികളേ,  വിദേശ പ്രമുഖരേ, മഹതികളേ മാന്യരേ,


 ശക്തവും കഴിവുള്ളതും സ്വയം പര്യാപ്തവുമായ ഇന്ത്യയുടെ ഈ ഉത്സവത്തിനു ഗുജറാത്തിന്റെ മണ്ണിലേക്കു നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ നിങ്ങളെ സ്വാഗതം ചെയ്യുമ്പോള്‍, ഈ മണ്ണിന്റെ മകനായി നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഡിഫെക്‌സ്‌പോ-2022 ന്റെ ഈ വേള ഞങ്ങള്‍ 'അമൃത്കാല'ത്തില്‍ എടുത്ത ദൃഢനിശ്ചയത്തിലെ നവ ഇന്ത്യയുടെ മഹത്തായ ചിത്രം വരയ്ക്കുകയാണ്,  ഇത് രാജ്യത്തിന്റെ വികസനം മാത്രമല്ല, സംസ്ഥാനങ്ങളുടെ പങ്കാളിത്തവും കാണിക്കുന്നു. യുവാക്കളുടെ ശക്തി, അവരുടെ യുവത്വ സ്വപ്നങ്ങള്‍, ദൃഢനിശ്ചയം, ധൈര്യം, അവരുടെ ശക്തി എന്നിവയും ഇത് ഉള്‍ക്കൊള്ളുന്നു. മാത്രമല്ല, അതിന് ലോകത്തിന് പ്രതീക്ഷയും സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണത്തിനുള്ള അവസരങ്ങളും ഉണ്ട്.

സുഹൃത്തുക്കളേ,

നേരത്തെ നമ്മുടെ രാജ്യത്തും ഡിഫന്‍സ് എക്സ്പോ നടന്നിരുന്നു. എന്നാല്‍ ഇത്തവണത്തെ ഡിഫന്‍സ് എക്സ്പോ അഭൂതപൂര്‍വമാണ്! ഇത് ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു. 'ഇന്ത്യയില്‍ നിര്‍മിച്ച' പ്രതിരോധ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് ഇന്ത്യന്‍ കമ്പനികള്‍ മാത്രം പങ്കെടുക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിഫന്‍സ് എക്സ്പോയാണിത്. ഇന്ത്യയിലെ ജനങ്ങളുടെയും ഇന്ത്യന്‍ കമ്പനികളുടെയും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും നമ്മുടെ ശക്തിയുടെയും വിയര്‍പ്പും കഠിനാധ്വാനവും കൊണ്ട് ഇന്ത്യയുടെ മണ്ണില്‍ വികസിപ്പിച്ചെടുത്ത വിവിധ ഉല്‍പ്പന്നങ്ങള്‍ നാം ആദ്യമായി ഒരു ഡിഫന്‍സ് എക്സ്പോയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു. ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെ നാട്ടില്‍ നിന്നുള്ള യുവത്വം ഇന്ന് ഇന്ത്യന്‍ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ചില സംയുക്ത സംരംഭങ്ങള്‍, എംഎസ്എംഇകള്‍, 100-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന 1300-ലധികം പ്രദര്‍ശകര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ഇവിടെയുള്ള നിങ്ങള്‍ക്കും രാജ്യക്കാര്‍ക്കും ലോകജനങ്ങള്‍ക്കും നമ്മുടെ കഴിവുകളുടെയും സാധ്യതകളുടെയും ഒരു നേര്‍ക്കാഴ്ചയാണ് ലഭിക്കുന്നത്. ഈ സാധ്യതകള്‍ സാക്ഷാത്കരിക്കുന്നതിനായി, ആദ്യമായി 450-ലധികം ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെക്കുന്നു.

 
സുഹൃത്തുക്കളേ,

വളരെക്കാലമായി ഈ പരിപാടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇത് ഗുജറാത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ചില സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ക്ക് സമയം മാറ്റേണ്ടി വന്നു, അത് കാരണം ചെറിയ കാലതാമസമുണ്ടായി. വിദേശത്ത് നിന്ന് വരാനിരുന്ന അതിഥികള്‍ക്കും അസൗകര്യമുണ്ടായെങ്കിലും രാജ്യത്തെ എക്കാലത്തെയും വലിയ ഡിഫന്‍സ് എക്സ്പോ ശക്തമായ പുതിയ ഭാവിക്ക് തുടക്കം കുറിച്ചു. ഇത് ചില രാജ്യങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ ധാരാളം രാജ്യങ്ങള്‍ നല്ല മനോഭാവത്തോടെ ഞങ്ങളെ പിന്തുണച്ചു.


സുഹൃത്തുക്കള്‍,

ഇന്ത്യ ഈ ഭാവി അവസരങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ആഫ്രിക്കയില്‍ നിന്നുള്ള 53 സൗഹൃദ രാജ്യങ്ങള്‍ ഞങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ അവസരത്തില്‍ രണ്ടാമത് ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണവും ആരംഭിക്കാന്‍ പോകുന്നു. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള ഈ സൗഹൃദം അല്ലെങ്കില്‍ ബന്ധം നിലനില്‍ക്കുന്നത് ആ പഴയ വിശ്വാസത്തിലാണ്. അത് കാലക്രമേണ ശക്തമാവുകയും പുതിയ മാനങ്ങള്‍ സ്പര്‍ശിക്കുകയും ചെയ്യുന്നു. ഇന്ന് നിങ്ങള്‍ വന്നിരിക്കുന്ന ഗുജറാത്തിന്റെ മണ്ണിന് ആഫ്രിക്കയുമായി വളരെ പഴയതും അടുത്തതുമായ ബന്ധമുണ്ടെന്ന് ആഫ്രിക്കയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഫ്രിക്കയിലെ ആദ്യത്തെ തീവണ്ടിയുടെ നിര്‍മ്മാണ വേളയില്‍, ഗുജറാത്തിലെ കച്ചില്‍ നിന്നുള്ള ആളുകള്‍ ആഫ്രിക്കയിലേക്ക് പോയിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നമ്മുടെ തൊഴിലാളികള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ആഫ്രിക്കയില്‍ ആധുനിക റെയില്‍വേയ്ക്ക് അടിത്തറ പാകുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഇത് മാത്രമല്ല, ഇന്ന് നിങ്ങള്‍ ആഫ്രിക്കയില്‍ പോയാല്‍, യഥാര്‍ത്ഥത്തില്‍ ഗുജറാത്തി പദമായ 'ഡുകാന്‍' എന്ന വാക്കാണ് അവിടെ സാധാരണയായി ഉപയോഗിക്കുന്നത്. 'റൊട്ടി', 'ഭാജി' എന്നിവയും ഇപ്പോള്‍ ആഫ്രിക്കന്‍ ജീവിതവുമായി ബന്ധപ്പെട്ട വാക്കുകളാണ്. മഹാത്മാഗാന്ധിയെപ്പോലുള്ള ഒരു ആഗോള നേതാവിന് പോലും, ഗുജറാത്ത് അദ്ദേഹത്തിന്റെ ജന്മസ്ഥലമായിരുന്നു, ആഫ്രിക്ക ആദ്യത്തെ ജോലിസ്ഥലവും. ആഫ്രിക്കയോടുള്ള ഈ സ്‌നേഹം ഇന്ത്യയുടെ വിദേശനയത്തിന്റെ ഹൃദയഭാഗത്ത് ഇപ്പോഴും ഉണ്ട്. കൊറോണ കാലത്ത് ലോകം മുഴുവന്‍ വാക്സിനുകള്‍ എടുക്കാന്‍ വിഷമിച്ചപ്പോള്‍ ഇന്ത്യ നമ്മുടെ സൗഹൃദത്തിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അവിടെ വാക്സിനുകള്‍ എത്തിക്കുകയും ചെയ്തു. മരുന്നുകള്‍ മുതല്‍ സമാധാന ദൗത്യങ്ങള്‍ വരെയുള്ള എല്ലാ ആവശ്യങ്ങളിലും ആഫ്രിക്കയ്ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിരോധ മേഖലയില്‍ ഞങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും ഈ ബന്ധങ്ങളെ ഒരു പുതിയ ഉയരത്തിലെത്തിക്കും.

 സുഹൃത്തുക്കളേ,

'ഇന്ത്യന്‍ ഓഷ്യന്‍ റീജിയന്‍ പ്ലസ്' (ഐഒആര്‍+) ന്റെ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടി ഈ സംഭവത്തിന്റെ ഒരു പ്രധാന മാനമാണ്. നമ്മുടെ 46 സൗഹൃദ രാജ്യങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന്, അന്താരാഷ്ട്ര സുരക്ഷ മുതല്‍ ആഗോള വ്യാപാരം വരെ, സമുദ്ര സുരക്ഷ ഒരു ആഗോള മുന്‍ഗണനയായി ഉയര്‍ന്നുവന്നിരിക്കുന്നു. 2015-ല്‍, മൗറീഷ്യസിലെ 'സാഗര്‍' പോലുള്ള മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും എന്ന കാഴ്ചപ്പാടും ഞാന്‍ മുന്നോട്ട് വച്ചിരുന്നു. സിംഗപ്പൂരിലെ ഷാംഗ്രി ലാ സംഭാഷണത്തില്‍ ഞാന്‍ പറഞ്ഞതുപോലെ, ആഫ്രിക്കന്‍ തീരങ്ങള്‍ മുതല്‍ അമേരിക്ക വരെയുള്ള ഇന്‍ഡോ-പസഫിക് മേഖലയില്‍ ഇന്ത്യയുടെ ഇടപെടല്‍ ഉള്‍പ്പെടുന്നു.
ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഇന്ന് വ്യാപാര നാവികസേനയുടെ പങ്ക് വികസിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ലോകത്തിന്റെ പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിച്ചു, നിങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും തുടരുമെന്ന് ലോകത്തിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരിക്കലും നിര്‍ത്തില്ല. അതുകൊണ്ട് തന്നെ ഈ ഡിഫന്‍സ് എക്സ്പോ ഇന്ത്യയിലുള്ള ആഗോള വിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്. ഇത്രയധികം രാജ്യങ്ങളുടെ സാന്നിധ്യം കൊണ്ട് ലോകത്തിന്റെ വലിയൊരു സാധ്യത ഗുജറാത്തിന്റെ മണ്ണില്‍ ഒത്തുകൂടി. ഈ പരിപാടിയിലേക്ക് ഇന്ത്യയിലെ എല്ലാ സൗഹൃദ രാജ്യങ്ങളെയും അവരുടെ പ്രതിനിധികളെയും ഞാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ മഹത്തായ പരിപാടിക്ക് ഗുജറാത്തിലെ ജനങ്ങളെ, പ്രത്യേകിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിനെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്നത്തെ ഡിഫന്‍സ് എക്സ്പോ, രാജ്യത്തും ലോകമെമ്പാടും ഗുജറാത്തിന്റെ വികസനത്തിന്റെയും വ്യാവസായിക ശേഷിയുടെയും കാര്യത്തില്‍ അതിന്റെ വ്യക്തിത്വത്തിന് ഒരു പുതിയ ഉയരം നല്‍കുന്നു. വരും കാലങ്ങളില്‍, പ്രതിരോധ വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഗുജറാത്ത് മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് ഇന്ത്യയുടെ സുരക്ഷയ്ക്കും തന്ത്രപരമായ കഴിവിനും വളരെയധികം സംഭാവന നല്‍കും.

സുഹൃത്തുക്കളേ,

 ഞാന്‍ സ്‌ക്രീനിലേക്ക് നോക്കുകയായിരുന്നു, ദീസയിലെ ആളുകള്‍ ആവേശം നിറഞ്ഞതായി തോന്നി. ആവേശവും വീര്യവുമുണ്ടായിരുന്നു. ദീസ എയര്‍ഫീല്‍ഡിന്റെ നിര്‍മ്മാണം രാജ്യത്തിന്റെ സുരക്ഷയ്ക്കും മേഖലയുടെ വികസനത്തിനും സുപ്രധാന നേട്ടമാണ്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 130 കിലോമീറ്റര്‍ മാത്രമാണ് ദീസ. നമ്മുടെ സൈന്യം, പ്രത്യേകിച്ച് നമ്മുടെ വ്യോമസേന, ദീസ കേന്ദ്രമാക്കിയാണെങ്കില്‍, പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഏത് ദുര്‍സാഹചര്യങ്ങളോടും നമുക്ക് നന്നായി പ്രതികരിക്കാന്‍ കഴിയും. ദീസയിലെ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് ഗാന്ധിനഗറില്‍ നിന്ന് എന്റെ ആശംസകള്‍! ഇപ്പോള്‍ ദീസ, ബനസ്‌കന്ത, പഠാന്‍ ജില്ലകളുടെ ഭാവി ശോഭനമാണ്! 2000ല്‍ തന്നെ ഗുജറാത്തിന് വേണ്ടി ഈ എയര്‍ഫീല്‍ഡിനായി ഈ ഭൂമി ദീസയ്ക്ക് നല്‍കിയിരുന്നു. ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നിരന്തരം ശ്രമിച്ചിരുന്നു. അന്നത്തെ കേന്ദ്ര ഗവണ്‍മെന്റിനോട് അതിന്റെ പ്രാധാന്യം ഞാന്‍ ആവര്‍ത്തിച്ച് വിശദീകരിച്ചുകൊണ്ടിരുന്നു. ഇതിനായി ഞാനും ധാരാളം ഭൂമി നല്‍കിയെങ്കിലും 14 വര്‍ഷമായിട്ടും ഒന്നും നടന്നില്ല. ഫയലുകളില്‍ നിരവധി ചോദ്യചിഹ്നങ്ങള്‍ പതിഞ്ഞതിനാല്‍, ഞാന്‍ അവിടെ (കേന്ദ്രത്തില്‍) പോയതിനുശേഷവും കാര്യങ്ങള്‍ ശരിയായ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാന്‍ സമയമെടുത്തു. ഞങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിച്ചതിന് ശേഷം, ദീസയില്‍ ഒരു പ്രവര്‍ത്തന അടിത്തറ ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, ഞങ്ങളുടെ സേനയുടെ പ്രതീക്ഷകള്‍ ഇന്ന് നിറവേറ്റപ്പെടുന്നു. പ്രതിരോധത്തിലെ എന്റെ സുഹൃത്തുക്കളും, പ്രതിരോധ മേധാവിയും, എല്ലാവരും എന്നെ എപ്പോഴും ഇത് ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു,. ഇന്ന് ചൗധരി ജിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ദീസയ്ക്കും വ്യോമസേനയ്ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! ഈ പ്രദേശം ഇപ്പോള്‍ രാജ്യത്തിന്റെ പ്രതിരോധത്തിന്റെയും സുരക്ഷയുടെയും ഫലപ്രദമായ കേന്ദ്രമായി മാറും. ഗുജറാത്തിലെ 'സൂര്യശക്തി' അഥവാ സൗരോര്‍ജ്ജത്തിന്റെ കേന്ദ്രമായി ബനസ്‌കന്തയും പഠാനും ഉയര്‍ന്നുവന്നതുപോലെ, അതേ ബനസ്‌കന്തയും പഠാനും ഇനി രാജ്യത്തിന്റെ 'വ്യോമശക്തി'യുടെ കേന്ദ്രമായി മാറും.

സുഹൃത്തുക്കളേ,
 
ഏതൊരു ശക്തമായ രാജ്യത്തിന്റെയും ഭാവി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ് ബഹിരാകാശ സാങ്കേതികവിദ്യ. ഈ മേഖലയിലെ വിവിധ വെല്ലുവിളികള്‍ മൂന്ന് സേവനങ്ങള്‍ അവലോകനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അവ പരിഹരിക്കാന്‍ നാം വേഗത്തില്‍ പ്രവര്‍ത്തിക്കണം. 'ബഹിരാകാശ പ്രതിരോധ ദൗത്യം' രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് അതിന്റെ സാധ്യതകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും നല്‍കും. ബഹിരാകാശത്തെ ഭാവി സാധ്യതകള്‍ നോക്കുമ്പോള്‍, ഇന്ത്യ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. നമ്മുടെ പ്രതിരോധ സേനയ്ക്ക് പുതിയ നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടിവരും. ബഹിരാകാശത്തില്‍ ഇന്ത്യയുടെ ശക്തി പരിമിതപ്പെടുത്തരുത്, അതിന്റെ നേട്ടങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. ഇത് നമ്മുടെ ദൗത്യവും കാഴ്ചപ്പാടും കൂടിയാണ്. ബഹിരാകാശ സാങ്കേതികവിദ്യ ഇന്ത്യയുടെ ലിബറല്‍ ചിന്താഗതിയുള്ള ബഹിരാകാശ നയതന്ത്രത്തെ രൂപപ്പെടുത്തുകയും പുതിയ സാധ്യതകള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നു. പല ആഫ്രിക്കന്‍ രാജ്യങ്ങളും ചെറിയ രാജ്യങ്ങളും ഇതിന്റെ പ്രയോജനം നേടുന്നു. 60-ലധികം വികസ്വര രാജ്യങ്ങളുമായി ഇന്ത്യ ബഹിരാകാശ ശാസ്ത്രം പങ്കിടുന്നു. ദക്ഷിണേഷ്യന്‍ ഉപഗ്രഹം അതിന്റെ ഫലപ്രദമായ ഉദാഹരണമാണ്. അടുത്ത വര്‍ഷത്തോടെ പത്ത് ആസിയാന്‍ രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ സാറ്റലൈറ്റ് ഡാറ്റയിലേക്ക് തത്സമയ പ്രവേശനം ലഭിക്കും. യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങള്‍ പോലും നമ്മുടെ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിക്കുന്നു. കൂടാതെ, ഈ മേഖലയ്ക്ക് സമുദ്ര വ്യാപാരത്തിന് വലിയ സാധ്യതയുമുണ്ട്. ഇതിലൂടെ, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ മെച്ചപ്പെട്ട വരുമാനത്തിനും മെച്ചപ്പെട്ട സുരക്ഷയ്ക്കുമുള്ള തത്സമയ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു. സമയപരിധിയും ഗുണമേന്മയും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്, അനന്തമായ സ്വപ്നങ്ങളുള്ള എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് ഈ സ്ഥലവുമായി ബന്ധപ്പെട്ട സാധ്യതകള്‍ സാക്ഷാത്കരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഭാവി കെട്ടിപ്പടുക്കുന്ന യുവത്വം ബഹിരാകാശ സാങ്കേതികവിദ്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. അതിനാല്‍, ഈ വിഷയങ്ങള്‍ക്കാണ് ഡിഫന്‍സ് എക്‌സ്‌പോയുടെ മുന്‍ഗണന. ഡോ. വിക്രം സാരാഭായിയെപ്പോലുള്ള ഒരു ശാസ്ത്രജ്ഞന്റെ പ്രചോദനവും മഹത്വവും ഈ ഗുജറാത്ത് മണ്ണിനോട് ചേര്‍ന്നുനില്‍ക്കുന്നു. ആ പ്രചോദനം നമ്മുടെ തീരുമാനങ്ങള്‍ക്ക് പുത്തന്‍ ഉത്തേജനം നല്‍കും.

സുഹൃത്തുക്കളേ,

ഇന്ന്, പ്രതിരോധ മേഖലയും ഭാവി യുദ്ധവും വരുമ്പോള്‍, അതിന്റെ കടിഞ്ഞാണ്‍ ഒരു തരത്തില്‍ യുവാക്കളുടെ കൈകളിലാണ്. അതില്‍ ഇന്ത്യയിലെ യുവാക്കളുടെ നവീകരണത്തിന്റെയും ഗവേഷണത്തിന്റെയും പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഈ ഡിഫന്‍സ് എക്സ്പോ ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് ഭാവിയിലേക്കുള്ള ഒരു ജാലകം പോലെയാണ്.

സുഹൃത്തുക്കളേ,

പ്രതിരോധ മേഖലയില്‍, ലക്ഷ്യം, നവീകരണം, നടപ്പാക്കല്‍ എന്നീ മന്ത്രങ്ങളുമായി ഇന്ത്യ മുന്നേറുകയാണ്. 8 വര്‍ഷം മുമ്പ് വരെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യമായി ഇന്ത്യ അംഗീകരിക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള പ്രതിരോധ സാമഗ്രികള്‍ ഞങ്ങള്‍ വാങ്ങുകയും പണം നല്‍കുകയും ചെയ്തു. എന്നാല്‍ പുതിയ ഇന്ത്യ ഉദ്ദേശശുദ്ധിയും ഇച്ഛാശക്തിയും കാണിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് പ്രതിരോധ മേഖലയുടെ വിജയഗാഥയായി മാറുകയാണ്. ഞങ്ങളുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ 5 വര്‍ഷത്തിനിടെ 8 മടങ്ങ് വളര്‍ന്നു. ലോകത്തെ 75-ലധികം രാജ്യങ്ങളിലേക്ക് ഞങ്ങള്‍ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 2021-22 ല്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 1.59 ബില്യണ്‍ ഡോളറിലെത്തി, അതായത് ഏകദേശം 13,000 കോടി രൂപ, വരും സമയങ്ങളില്‍ ഇത് 5 ബില്യണ്‍ ഡോളറായി, അതായത് 40,000 കോടി രൂപയായി ഉയര്‍ത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഈ കയറ്റുമതി ചില ഉപകരണങ്ങള്‍ക്കും ചില രാജ്യങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ ഇന്ന് ആഗോള വിതരണ ശൃംഖലയുടെ ഒരു പ്രധാന ഭാഗമായി മാറുകയാണ്. ആഗോളനിലവാരത്തിനു കോട്ടം തട്ടാത്ത വിധമുള്ള ഉപകരണങ്ങള്‍ ഞങ്ങള്‍ വിതരണം ചെയ്യുന്നു. ഇന്ന്, ഒരു വശത്ത്, ഇന്ത്യയുടെ തേജസ് പോലുള്ള ആധുനിക യുദ്ധവിമാനങ്ങളോട് പല രാജ്യങ്ങളും താല്‍പ്പര്യം കാണിക്കുമ്പോള്‍, മറുവശത്ത് നമ്മുടെ കമ്പനികള്‍ അമേരിക്ക, ഇസ്രായേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രതിരോധ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ വിതരണം ചെയ്യുന്നു.

സുഹൃത്തുക്കളേ,

'ഇന്ത്യയില്‍ നിര്‍മിച്ച' ബ്രഹ്‌മോസ് മിസൈല്‍ അതിന്റെ വിഭാഗത്തിലെ ഏറ്റവും മാരകവും അത്യാധുനികവുമായി കണക്കാക്കപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. പല രാജ്യങ്ങള്‍ക്കും, ബ്രഹ്‌മോസ് മിസൈല്‍ അവരുടെ ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി ഉയര്‍ന്നുവന്നിട്ടുണ്ട്.

സുഹൃത്തുക്കളേ,
 
ലോകം ഇന്ന് ഇന്ത്യയുടെ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു, കാരണം ഇന്ത്യയുടെ സായുധ സേന അവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാവികസേന ഐഎന്‍എസ്-വിക്രാന്ത് പോലെയുള്ള അത്യാധുനിക വിമാനവാഹിനിക്കപ്പലുകള്‍ തങ്ങളുടെ കപ്പലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡാണ് ഈ എഞ്ചിനീയറിംഗ് ഭീമനും ഭീമാകാരവുമായ മാസ്റ്റര്‍പീസ് നിര്‍മ്മിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ' പ്രോഗ്രാമിന് കീഴില്‍ നിര്‍മ്മിച്ച ശക്തമായ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേന ഉള്‍പ്പെടുത്തി. അതുപോലെ, നമ്മുടെ സൈന്യവും ഇന്ന് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് തദ്ദേശീയ ആയുധങ്ങളും യുദ്ധ തോക്കുകളും വാങ്ങുന്നു. ഗുജറാത്തിലെ ഹാസിറയില്‍ നിര്‍മിക്കുന്ന ആധുനിക പീരങ്കികള്‍ ഇന്ന് രാജ്യത്തിന്റെ അതിര്‍ത്തിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയാണ്.

സുഹൃത്തുക്കളേ,

നമ്മുടെ നയങ്ങളും പരിഷ്‌കാരങ്ങളും വ്യവസായം എളുപ്പമാക്കുകയും രാജ്യത്തെ ഈ നിലയിലേക്ക് കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഇന്ത്യ അതിന്റെ പ്രതിരോധ സംഭരണ ??ബജറ്റിന്റെ 68 ശതമാനം ഇന്ത്യന്‍ കമ്പനികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. അതായത്, പ്രതിരോധ ബജറ്റിന്റെ 68% ഞങ്ങള്‍ ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഇത് വളരെ നിര്‍ണായകമായ തീരുമാനമാണ്, പുരോഗമന നേതൃത്വവും ഇന്ത്യയുടെ സായുധ സേനയുടെ ധൈര്യവും മൂലമാണ് ഈ തീരുമാനം സാധ്യമായത്. അത് രാഷ്ട്രീയ ലക്ഷ്യങ്ങളാല്‍ പ്രേരിപ്പിക്കുന്നതല്ല. സൈന്യത്തിന്റെ ഇഷ്ടപ്രകാരമാണ് ഈ തീരുമാനം. അത്തരം സുപ്രധാന തീരുമാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന അത്തരം സൈനികരും ഉദ്യോഗസ്ഥരും എന്റെ സൈന്യത്തില്‍ ഉണ്ടെന്നതില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു. ഇതുകൂടാതെ, ഗവേഷണത്തിനും നവീകരണത്തിനുമായി ഞങ്ങള്‍ പ്രതിരോധ മേഖല സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം, അക്കാദമിക് എന്നിവയ്ക്കായി തുറന്നുകൊടുത്തു. ഗവേഷണ ബജറ്റിന്റെ 25 ശതമാനം സ്വകാര്യ അക്കാദമിക് മേഖലയിലെ പുതുതലമുറയ്ക്ക് കൈമാറാനുള്ള ധീരമായ തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്, എന്റെ രാജ്യത്തെ യുവതലമുറയെ ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റ് അവര്‍ക്ക് 100 രൂപ നല്‍കിയാല്‍, അവര്‍ 10,000 രൂപ രാജ്യത്തിന് തിരികെ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതാണ് എന്റെ രാജ്യത്തെ യുവതലമുറയുടെ ശക്തി.

സുഹൃത്തുക്കളേ,

ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്കൊപ്പം, നമ്മുടെ സേനയും മുന്നോട്ട് വന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അതിന്റെ പ്രതിരോധത്തിനായി രാജ്യത്തിനകത്ത് കൂടുതല്‍ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. സായുധ സേനകള്‍ ഒരുമിച്ച് വിവിധ ഉപകരണങ്ങളുടെ രണ്ട് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഒരു ലിസ്റ്റില്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്ന ഉപകരണങ്ങള്‍ മാത്രമേ ഉള്ളൂ, മറ്റൊന്നില്‍ ആവശ്യമെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ചില ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നു. ഇന്ന് അവര്‍ ഒന്നാം തരം പട്ടികയില്‍ അല്ലെങ്കില്‍ 'ഇന്ത്യയില്‍ മാത്രം നിര്‍മ്മിച്ചത്' ലിസ്റ്റിലേക്ക് 101 കാര്യങ്ങള്‍ കൂടി ചേര്‍ത്തു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ തീരുമാനങ്ങള്‍ സ്വാശ്രയ ഇന്ത്യയുടെ സാധ്യതകള്‍ കാണിക്കുന്നു, കൂടാതെ രാജ്യത്തെ സൈനികര്‍ക്ക് അവരുടെ രാജ്യത്തിന്റെ സൈനിക ഉപകരണങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്. ഇപ്പോള്‍ പ്രതിരോധ മേഖലയിലെ 411 ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും ഉണ്ടാകും, അവ 'ഇന്ത്യയില്‍ നിര്‍മിച്ചതു' മാത്രം ഇന്ത്യ വാങ്ങും. ഇത് ഇന്ത്യന്‍ കമ്പനികളുടെ അടിത്തറ ശക്തിപ്പെടുത്തുകയും നമ്മുടെ ഗവേഷണവും നവീകരണവും വര്‍ദ്ധിപ്പിക്കുകയും നമ്മുടെ പ്രതിരോധ ഉല്‍പ്പാദന മേഖലയെ വലിയ ഉയരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന രീതി ഒന്ന് സങ്കല്‍പ്പിക്കുക! ഇത് എന്റെ രാജ്യത്തെ യുവതലമുറയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്.


സുഹൃത്തുക്കളേ,

ഈ ചര്‍ച്ചയ്ക്കിടയില്‍ ഒരു കാര്യം കൂടി സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഒരുപാട് ജീവിതാനുഭവങ്ങളുണ്ട്. ഒരു ഉദാഹരണം എടുക്കാം. ഒരു ട്രെയിനിന്റെ ബര്‍ത്തില്‍, ആ സീറ്റില്‍ നാല് പേര്‍ ഇരുന്നാല്‍, ഈ നാലുപേരും അഞ്ചാമത്തെ ആളെ അവിടെ ഇരിക്കാന്‍ അനുവദിക്കില്ല. ലോകത്തെ പ്രതിരോധ നിര്‍മാണ കമ്പനികളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ് കാണുന്നത്. പ്രതിരോധ വിതരണ മേഖലയില്‍ ലോകത്ത് ഏതാനും കമ്പനികളുടെ കുത്തകയുണ്ടായിരുന്നു. ഒരു പുതിയ കമ്പനിയെയും പ്രവേശിക്കാന്‍ അവര്‍ അനുവദിച്ചില്ല. എന്നാല്‍ ഇന്ത്യ ധൈര്യത്തോടെ സ്ഥാനം ഉറപ്പിച്ചു. ഇന്ന്, ഇന്ത്യയിലെ യുവാക്കളുടെ ഈ കഴിവ് ലോകത്തിന് ഒരു ഓപ്ഷനായി ഉയര്‍ന്നുവരുന്നു സുഹൃത്തുക്കളേ. നിങ്ങളുടെ സാധ്യതകള്‍
പ്രതിരോധ മേഖലയില്‍ ഇന്ത്യയിലെ യുവാക്കളുടെ സാധ്യതകള്‍ മുന്നില്‍ വരുന്നു, അത് ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണ്. അതിനാല്‍, ഇത് ലോകത്തിന് പുതിയ അവസരങ്ങളും ഓപ്ഷനുകളും നല്‍കുന്നു. യുവാക്കളുടെ പ്രയത്നത്താല്‍ വരും നാളുകളില്‍ രാജ്യത്തിന്റെ പ്രതിരോധ മേഖല കൂടുതല്‍ ശക്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ അതേ സമയം രാജ്യത്തിന്റെ ശക്തിയും രാജ്യത്തെ യുവാക്കളുടെ കഴിവുകളും പലമടങ്ങ് വര്‍ദ്ധിക്കും. ഡിഫന്‍സ് എക്സ്പോയില്‍ ഇന്ന് ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ആഗോളതലത്തില്‍ നന്മ കാണാന്‍ കഴിയുന്നുണ്ട്. വിഭവങ്ങളുടെ അഭാവം മൂലം പ്രതിരോധത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ സാധാരണയായി പിന്നോക്കം നില്‍ക്കുന്ന ലോകത്തിലെ ചെറിയ രാജ്യങ്ങള്‍ക്ക് ഇത് വലിയ ഗുണം ചെയ്യും.

സുഹൃത്തുക്കളേ,

അവസരങ്ങളുടെയും നല്ല സാധ്യതകളുടെയും അനന്തമായ ആകാശമായാണ് ഇന്ത്യ പ്രതിരോധ മേഖലയെ കാണുന്നത്. ഇന്ന് നമുക്ക് രണ്ട് പ്രതിരോധ ഇടനാഴികളുണ്ട്, യുപിയിലും തമിഴ്നാട്ടിലും ഓരോന്നും അതിവേഗം വികസനത്തിന്റെ ദിശയില്‍ മുന്നേറുന്നു. ലോകമെമ്പാടുമുള്ള നിരവധി വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനെത്തുന്നുണ്ട്. ഈ നിക്ഷേപത്തിനു പിന്നില്‍ വിതരണ ശൃംഖലകളുടെ ഒരു വലിയ ശൃംഖല വികസിച്ചുകൊണ്ടിരിക്കുന്നു. ഈ വലിയ കമ്പനികളും നമ്മുടെ എംഎസ്എംഇകളും ചെറുകിട വ്യവസായങ്ങളും ഇതുമൂലം ഉത്തേജനം നേടുന്നു. ഞങ്ങളുടെ എംഎസ്എംഇകള്‍ സഹകരിക്കും; ഈ ചെറുകിട വ്യവസായങ്ങളിലേക്കും മൂലധനം എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മേഖലയില്‍ ലക്ഷക്കണക്കിന് കോടികളുടെ നിക്ഷേപം ആ മേഖലകളിലെ യുവാക്കള്‍ക്ക് വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നു. അതിനാല്‍, വളര്‍ച്ചയുടെ ഒരു പുതിയ ഉയരം കൈവരിക്കാനുള്ള സാധ്യതയുണ്ട്. ഗുജറാത്ത് ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കുന്ന എല്ലാ കമ്പനികളോടും ഭാവിയുടെ ഇന്ത്യയെ മനസ്സില്‍ വെച്ച് ഈ അവസരങ്ങള്‍ രൂപപ്പെടുത്താന്‍ ഞാന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ അവസരം നഷ്ടപ്പെടുത്തരുത്! നവീകരിക്കുക, ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കുക, ശക്തമായ വികസിത ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കുക. ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് യുവാക്കള്‍ക്കും ഗവേഷകര്‍ക്കും പുതുമയുള്ളവര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ ശോഭനമായ ഭാവിക്കായി, ഇന്ന് വളരെയധികം കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.

സുഹൃത്തുക്കളേ,

രാജ്യം അതിവേഗം മാറുകയാണ്. നിങ്ങള്‍ക്കും അത് അനുഭവിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ നാട് പ്രാവുകളെ പറപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു; എന്നാല്‍ ഇന്ന് നമ്മള്‍ ചീറ്റപ്പുലികളെ വിട്ടയക്കുകയാണ്. ഈ ശക്തിയാല്‍ സംഭവങ്ങള്‍ ചെറുതായി തോന്നുമെങ്കിലും സന്ദേശം ശക്തമാണ്. വാക്കുകള്‍ ലളിതമായിരിക്കാം, പക്ഷേ ശക്തി സമാനതകളില്ലാത്തതാണ്. ഇന്ന് ഇന്ത്യയുടെ യുവശക്തി, ഇന്ത്യയുടെ ശക്തി ലോകത്തിന്റെ പ്രതീക്ഷയുടെ കേന്ദ്രമായി മാറുകയാണ്. ഇന്നത്തെ ഡിഫന്‍സ് എക്സ്പോ സമാനമായ രൂപത്തില്‍ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നമ്മുടെ പ്രതിരോധ മന്ത്രി രാജ്നാഥ് ജിയുടെ കഠിനാധ്വാനത്തിനും പ്രയത്‌നത്തിനും ഞാന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു, അദ്ദേഹം കുറച്ച് സംസാരിക്കുന്നു, പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉറച്ചതാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ ആശംസകളും വളരെ സന്തോഷകരമായ ഒരു ദീപാവലി ആശംസിക്കുന്നു! ഗുജറാത്തിലെ ജനങ്ങള്‍ക്ക് പുതു ഗുജറാത്തി വര്‍ഷം ആശംസിക്കുന്നു.

നന്ദി.

ND
..............



(Release ID: 1869529) Visitor Counter : 129