പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ അദാലജിലെ ത്രിമന്ദിറിൽ മികവിന്റെ വിദ്യാലയങ്ങൾ ദൗത്യത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചു


4260 കോടിയോളം രൂപയുടെ പദ്ധതികളും സമാരംഭിച്ചു

"അമൃതകാലത്തിനായി അമൃതതലമുറയെ സൃഷ്ടിക്കുന്നതിനുള്ള സ്മരണീയചുവടുവയ്പ്"

"കഴിഞ്ഞ രണ്ടു ദശകങ്ങളിൽ, സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം ഗുജറാത്ത് മാറ്റിമറിച്ചു"


"വിദ്യാഭ്യാസരംഗത്തെ സവിശേഷവും ബൃഹത്തായതുമായ ചില പരീക്ഷണങ്ങളുടെ ഭാഗമാണു ഗുജറാത്ത്"


"ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനുള്ള മാതൃകാ വിദ്യാലയങ്ങളാകും പിഎം-ശ്രീ സ്കൂളുകൾ"

"അടിമത്തമനോഭാവത്തിൽനിന്നു രാജ്യത്തെ മോചിപ്പിക്കാനും കഴിവുകളും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണു പുതിയ ദേശീയ വിദ്യാഭ്യാസനയം"

"ഇംഗ്ലീഷ് ഭാഷ ബുദ്ധിയുടെ അളവുകോലായി സ്വീകരിച്ചതു ഗ്രാമീണമേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനു വിഘാതമായി"


"പുരാതനകാലംമുതൽ ഇന്ത്യയുടെ വികസനത്തിന്റെ നെടുംതൂണാണു വിദ്യാഭ്യാസം"


"ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ശാസ്ത്രസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നവീനാശയങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കും"

"രാജ്യത്തിന്റെ വിജ്ഞാനകേന്ദ്രമായും നവീനാശയകേന്ദ്രമായും ഗുജറാത്ത് വികസിക്ക

Posted On: 19 OCT 2022 2:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അദാലജിലെ ത്രിമന്ദിറിൽ മികവിന്റെ വ‌ിദ്യാലയങ്ങൾ ദൗത്യം ഉദ്ഘാടനംചെയ്തു. 10,000 കോടിരൂപ ചെലവിട്ടാണു ദൗത്യം വിഭാവനംചെയ്തിരിക്കുന്നത്. ത്രിമന്ദിറിൽ നടന്ന ചടങ്ങിൽ 4260 കോടിയോളംരൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. പുതിയ ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങളുടെ മൊത്തത്തിലുള്ള നവീകരണം എന്നിവയൊരുക്കി ഗുജറാത്തിലെ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താൻ ദൗത്യം സഹായിക്കും.

അമൃതകാലത്തിനായുള്ള അമൃതതലമുറയെ സൃഷ്ടിക്കുന്നതിനുള്ള മഹത്തായ ചുവടുവയ്പാണ് ഇന്നു ഗുജറാത്ത് നടത്തുന്നതെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. "വികസിത ഇന്ത്യയ്ക്കും വികസിത ഗുജറാത്തിനും ഈ അവസരം നാഴികക്കല്ലായി മാറും"- പ്രധാനമന്ത്രി പറഞ്ഞു. മികവിന്റെ വിദ്യാലയം ദൗത്യത്തിന്റെ കാര്യത്തിൽ ഗുജറാത്തിലെ എല്ലാ പൗരന്മാരെയും അധ്യാപകരെയും യുവജനങ്ങളെയും വരുംതലമുറകളെയും അദ്ദേഹം അഭിനന്ദിച്ചു.

സമീപകാലത്തെ 5ജി സാങ്കേതികവിദ്യയുടെ വികാസത്തിലേക്കു വെളിച്ചംവീശി, നാം ഒന്നുമുതൽ 4 വരെ തലമുറ ഇന്റർനെറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, 5ജി ഇന്ത്യയിലുടനീളം പരിവർത്തനത്തിനു തുടക്കമിടുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "കടന്നുപോകുന്ന ഓരോ തലമുറയിലും, സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ ചെറിയ വശങ്ങളിലേക്കും നമ്മെ ബന്ധിപ്പിച്ചിരിക്കുന്നു"- ശ്രീ മോദി തുടർന്നു. "അതുപോലെ, നാം വ്യത്യസ്തതലമുറയിൽപ്പെടുന്ന വിദ്യാലയങ്ങളും കണ്ടു." സ്മാർട്ട് സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, സ്മാർട്ട് അധ്യയനം എന്നിവയ്ക്കപ്പുറം വിദ്യാഭ്യാസസമ്പ്രദായത്തെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകുമെന്നും 5ജി സാങ്കേതികവിദ്യയുടെശേഷി എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. "നമ്മുടെ കുരുന്നുവിദ്യാർഥികൾക്ക് ഇപ്പോൾ വെർച്വൽ റിയാലിറ്റിയുടെ ശക്തിയും വിദ്യാലയങ്ങളിൽ ഇന്റർനെറ്റ് ഓഫ് തിങ്സും അനുഭവിക്കാൻ കഴിയും"- അദ്ദേഹം പറഞ്ഞു. മികവിന്റെ വിദ്യാലയം ദൗത്യത്തിലൂടെ ഗുജറാത്ത് രാജ്യത്തെ ആദ്യത്തേതും സുപ്രധാനവുമായ ചുവടുവയ്പു നടത്തിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ മഹത്തായ നേട്ടത്തിനു മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ വിദ്യാഭ്യാസമേഖലയിൽ ഗുജറാത്ത‌ിലുണ്ടായ മാറ്റങ്ങളുടെ നിരയിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഗുജറാത്തിലെ വിദ്യാഭ്യാസമേഖലയുണ്ടായിരുന്ന ശോച്യാവസ്ഥ അനുസ്മരിച്ച പ്രധാനമന്ത്രി, 100ൽ 20 കുട്ടികളും ഒരിക്കലും വിദ്യാലയങ്ങളിൽ പോയിരുന്നില്ലെന്ന കാര്യം പറഞ്ഞു. സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ വിദ്യാർഥികൾ എട്ടാം ക്ലാസിനുശേഷം പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. സ്കൂളിൽ പോകുന്നതിൽ നിന്നു തടയപ്പെട്ട പെൺകുട്ടികളുടെ അവസ്ഥ മറ്റുള്ളവരേക്കാൾ മോശമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗിരിവർഗമേഖലകളിലെ വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ദൗർലഭ്യത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ശാസ്ത്രവിദ്യാഭ്യാസത്തിനു പദ്ധതികളൊന്നും നിലവിലില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി. "ഈ രണ്ടു ദശാബ്ദങ്ങളിൽ ഗുജറാത്തിലെ ജനങ്ങൾ അവരുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിവർത്തനം പ്രകടമാക്കി"- ശ്രീ മോദി പറഞ്ഞു. ഈ രണ്ടുപതിറ്റാണ്ടിനിടെ ഗുജറാത്തിൽ 1.25 ലക്ഷത്തിലധികം പുതിയ ക്ലാസ് മുറികൾ നിർമിച്ചതായും 2 ലക്ഷത്തിലധികം അധ്യാപകരെ നിയമിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. “ശാല പ്രവേശനോത്സവ്, കന്യാ കെളവാണി മഹോത്സവ് തുടങ്ങിയ പരിപാടികൾ ആരംഭിച്ച ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു. മകനും മകളും ആദ്യമായി സ്കൂളിൽ പോകുമ്പോൾ അത് ഉത്സവം പോലെ ആഘോഷിക്കാനായിരുന്നു ശ്രമം”- ശ്രീ മോദി പറഞ്ഞു. 

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ ഊന്നൽ നൽകുന്ന ഉത്സവമായ ‘ഗുണോത്സവ’വും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇതി‌ലൂടെ, വിദ്യാർഥികളുടെ വൈദഗ്ധ്യവും ശേഷിയും വിലയിരുത്തുകയും ശരിയായ പ്രതിവിധികൾ നിർദേശിക്കുകയും ചെയ്തു. ‘ഗുണോത്സവ’ത്തിന്റെ കൂടുതൽ നൂതനമായ സാങ്കേതികവിദ്യാധിഷ്ഠിത പതിപ്പ് ഗുജറാത്തിലെ വിദ്യാസമീക്ഷാകേന്ദ്രത്തിൽ പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. "വിദ്യാഭ്യാസരംഗത്തു സവിശേഷവും ബൃഹത്തായതുമായ ചില പരീക്ഷണങ്ങളുടെ ഭാഗമാണു ഗുജറാത്ത്. ഗുജറാത്തിലെ ആദ്യത്തെ അധ്യാപക പരിശീലന സർവകലാശാലയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ ഞങ്ങൾ സ്ഥാപിച്ചു"- അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച സമയം അനുസ്മരിച്ച്, താൻ ഗ്രാമങ്ങൾതോറും യാത്രചെയ്തിട്ടുണ്ടെന്നും എല്ലാ ജനങ്ങളോടും അവരുടെ പെൺമക്കളെ സ്കൂളിൽ അയയ്ക്കാൻ അഭ്യർഥിച്ചുവെന്നും അദ്ദേഹം അറിയിച്ചു. "ഇന്ന് ഗുജറാത്തിലെ മിക്കവാറും എല്ലാ ആൺകുട്ടികളും പെൺകുട്ടികളും സ്കൂളിൽ എത്താനും സ്കൂൾ കഴിഞ്ഞ് കോളേജിൽ പോകാനും തുടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന്റെ ഫലം." കുട്ടികളെ സ്കൂളിൽ അയക്കാനുള്ള തന്റെ അഭ്യർഥനകൾ മാനിച്ച രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. 

20,000 സ്കൂളുകളിലെ കമ്പ്യൂട്ടർ എയ്ഡഡ് ലേണിങ് ലാബുകൾക്കു പുറമെ ഗുജറാത്തിലെ 15,000 സ്കൂളുകളിലും ഒരുപതിറ്റാണ്ടുമുമ്പു ടിവി എത്തിയിരുന്നുവെന്നും അത്തരം നിരവധി സംവിധാനങ്ങൾ ഗുജറാത്തിലെ സ്കൂളുകളുടെ അവിഭാജ്യഘടകമായി മാറിയെന്നും പ്രധാനമന്ത്രി അറിയിച്ചു. വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യയുടെ നിർണായകപങ്കിന് അടിവരയിട്ട്, ഇന്നു ഗുജറാത്തിൽ ഒരുകോടിയിലധികം വിദ്യാർഥികളും 4 ലക്ഷത്തിലധികം അധ്യാപകരും ഓൺലൈൻ ഹാജർ രേഖപ്പെടുത്തുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നു ഗുജറാത്തിലെ 20,000 സ്കൂളുകൾ വിദ്യാഭ്യാസത്തിന്റെ 5ജി യുഗത്തിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 

മികവിന്റെ വിദ്യാലയം ദൗത്യത്തിനുകീഴിലുള്ള പദ്ധതികൾ ശ്രദ്ധയിൽപ്പെടുത്തിയ പ്രധാനമന്ത്രി, ഈ സ്കൂളുകളിൽ 50,000 പുതിയ ക്ലാസ് മുറികളും ഒരുലക്ഷത്തിലധികം സ്മാർട്ട് ക്ലാസ് റൂമുകളും നിർമിക്കാൻ പോകുകയാണെന്നും അറിയിച്ചു. ഈ സ്കൂളുകളിൽ ആധുനികവും ഡിജിറ്റലും ഭൗതികവുമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല, കുട്ടികളുടെ ജീവിതത്തിലും അവരുടെ വിദ്യാഭ്യാസത്തിലും വലിയ മാറ്റമുണ്ടാക്കാനുമുള്ള ക്യാമ്പയിൻ കൂടിയാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. "കുട്ടികളുടെ കഴിവു വർധിപ്പിക്കുന്നതിനുള്ള എല്ലാ മേഖലകളിലും ഇവിടെ പ്രവർത്തനങ്ങളുണ്ടാകും"- അദ്ദേഹം പറഞ്ഞു. 

5ജിയുടെ വരവോടെ ഈ നടപടികളെല്ലാം ഏറെ പ്രയോജനം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദൂരമേഖലകളിലുൾപ്പെടെ എല്ലാവർക്കും മികച്ച ഉള്ളടക്കവും അധ്യാപനവും അധ്യാപകരെയും ലഭ്യമാക്കാൻ ഇതു സഹായിക്കും. "വിദ്യാഭ്യാസത്തിനായി പരിഗണിക്കേണ്ട കാര്യങ്ങളുടെ വൈവിധ്യവും തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ താഴെത്തട്ടിലെത്തിക്കും. "- അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന 14,500 പിഎം-ശ്രീ സ്കൂളുകളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. അവ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനുള്ള മാതൃകാ സ്കൂളുകളാകുമെന്നും 27,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

“അടിമത്തമനോഭാവത്തിൽനിന്നു രാജ്യത്തെ മോചിപ്പിക്കാനും കഴിവും നവീകരണവും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണു പുതിയ ദേശീയ വിദ്യാഭ്യാസ നയം”- പ്രധാനമന്ത്രി വിശദീകരിച്ചു. ഇംഗ്ലീഷ് ഭാഷയിലുള്ള അറിവാണു ബുദ്ധിയുടെ അളവുകോലായി സ്വീകരിച്ചിരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാഷ ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമാണ്. എന്നാൽ പതിറ്റാണ്ടുകളായി ഗ്രാമങ്ങളിലെയും ദരിദ്രകുടുംബങ്ങളിലെയും പ്രതിഭകളുടെ പ്രയോജനം രാജ്യത്തിനു ലഭിക്കാത്തവിധം ഭാഷ തടസമായി മാറിയിരുന്നു. “ഇപ്പോൾ ഈ സ്ഥിതി മാറുകയാണ്. ഇപ്പോൾ വിദ്യാർഥികൾക്ക് ഇന്ത്യൻ ഭാഷകളിലും ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം എന്നിവ പഠിക്കാനുള്ള അവസരം ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഗുജറാത്തി ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ കോഴ്സുകൾ നടത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു”- പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യക്കുവേണ്ടിയുള്ള 'കൂട്ടായ പരിശ്രമത്തി'ന്റെ സമയമായതിനാൽ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ 'ആരെയും വിട്ടുകളയരുത്' എന്ന ആശയവും അദ്ദേഹം ആവർത്തിച്ചു. 

ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലകളിൽ ഇന്ത്യയുടെ പൂർവികർ നൽകിയ സംഭാവനകളെ അനുസ്മരിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “പുരാതനകാലം മുതൽ വിദ്യാഭ്യാസമാണ് ഇന്ത്യയുടെ വികസനത്തിന്റെ വഴിത്തിരിവ്”. ഇന്ത്യ സ്വാഭാവികമായി വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന രാജ്യമാണെന്നും നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പു ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകൾ നിർമിക്കുകയും ഏറ്റവും വലിയ വായനശാലകൾ സ്ഥാപിക്കുകയും ചെയ്തതു നമ്മുടെ പൂർവികരാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ ആക്രമിക്കപ്പെടുകയും ഇന്ത്യയുടെ ഈ സമ്പത്തു നശിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയുംചെയ്ത കാലഘട്ടത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നേടുന്നതിനായി നിർബന്ധിക്കുന്ന കാര്യത്തിൽ ഞങ്ങൾ ഉപേക്ഷ വിചാരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നും വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും ലോകത്ത്, നവീകരണത്തിൽ ഇന്ത്യക്ക് വ്യത്യസ്തമായ സ്വത്വമുണ്ട് എന്നതിന്റെ കാരണം ഇതാണ്. "ആസാദി കാ അമൃത് കാലിൽ, അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമുണ്ട്"- ശ്രീ മോദി പറഞ്ഞു. 

പ്രസംഗം ഉപസംഹരിക്കവേ, ലോകത്തിലെ വലിയ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ അപാരമായ സാധ്യതകൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. "ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ശാസ്ത്രവുമായി ബന്ധപ്പെട്ട മിക്ക കണ്ടുപിടിത്തങ്ങളും, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മിക്ക കണ്ടുപിടിത്തങ്ങളും ഇന്ത്യയിലായിരിക്കുമെന്ന് അവകാശപ്പെടാൻ എനിക്കു മടിയേതുമില്ല"- അദ്ദേഹം പറഞ്ഞു. ഗുജറാത്തിനു മികച്ച അവസരമാണു മുന്നിലുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇതുവരെ ഗുജറാത്തിനു വ്യാപാര-വ്യവസായമേഖലകളിൽ ഖ്യാതി ലഭിച്ചിട്ടുണ്ട്. അത് ഉൽപ്പാദനത്തിനാണ്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗുജറാത്ത് രാജ്യത്തിന്റെ വിജ്ഞാന കേന്ദ്രമായി, നവീനാശയ കേന്ദ്രമായി വികസിക്കുകയാണ്. മികവിന്റെ വിദ്യാലയം ദൗത്യം ഈ മനോഭാവമുയർത്തുമെന്ന് എനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത്, സംസ്ഥാന മന്ത്രി ജിതുഭായ് വഘാനി, ശ്രീ കുബേർഭായ് ദിൻഡോർ, ശ്രീ കിരിത്‌സിൻഹ് വഘേല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

--ND--

 

center>

Mission Schools of Excellence will help scale up education infrastructure in Gujarat. https://t.co/lHhlzttZwo

— Narendra Modi (@narendramodi) October 19, 2022

आज गुजरात अमृतकाल की अमृत पीढ़ी के निर्माण की तरफ बहुत बड़ा कदम उठा रहा है। pic.twitter.com/1Oiy3p5Axj

— PMO India (@PMOIndia) October 19, 2022

5G will usher in a transformation across India. pic.twitter.com/yODnTBS728

— PMO India (@PMOIndia) October 19, 2022

5G will revolutionize the education sector. pic.twitter.com/LO61tOusw7

— PMO India (@PMOIndia) October 19, 2022

PM @narendramodi recounts the various measures undertaken in Gujarat for improving the education sector. pic.twitter.com/7BoCCAWylZ

— PMO India (@PMOIndia) October 19, 2022

गुजरात में शिक्षा के क्षेत्र में, हमेशा ही कुछ नया, कुछ Unique और बड़े प्रयोग किए गए हैं। pic.twitter.com/oMz5IznOcO

— PMO India (@PMOIndia) October 19, 2022

PM-SHRI schools will be model schools for implementation of the National Education Policy. pic.twitter.com/ZGBW9BWiUL

— PMO India (@PMOIndia) October 19, 2022

In Azadi Ka Amrit Kaal, India has pledged to free itself from colonial mindset. The new National Education Policy is a step in that direction. pic.twitter.com/L3z3PJsx4F

— PMO India (@PMOIndia) October 19, 2022

शिक्षा, पुरातन काल से ही भारत के विकास की धुरी रही है। pic.twitter.com/BGaHIOHHc3

— PMO India (@PMOIndia) October 19, 2022

*****


(Release ID: 1869203) Visitor Counter : 201