പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുംബൈയിലെ ജുഹു ബീച്ചിൽ സംഘടിപ്പിച്ച ക്ലീനാത്തോണിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 12 SEP 2022 8:03PM by PIB Thiruvananthpuram

മുംബൈയിലെ ജുഹു ബീച്ചിൽ സംഘടിപ്പിച്ച ക്ലീനത്തോണിനെ കുറിച്ച് ഡോ ജിതേന്ദ്ര സിംഗ് നടത്തിയ ട്വീറ്റ് പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ കാര്യത്തെ അഭിനന്ദിച്ചു. ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ അഭിനന്ദിച്ച ശ്രീ മോദി, നമ്മുടെ തീരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“സ്തുത്യർഹമാണ്... ഈ ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.

ദൈർഖ്യമുള്ളതും ,  മനോഹരവുമായ തീരപ്രദേശത്താൽ ഇന്ത്യ അനുഗ്രഹീതമാണ്, നമ്മുടെ തീരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സുപ്രധാനമാണ്. "

****

ND

(Release ID: 1858814) Visitor Counter : 113