പ്രധാനമന്ത്രിയുടെ ഓഫീസ്
ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള അത്ഭുതകരമായ പ്രതികരണത്തിൽ പ്രധാനമന്ത്രി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു ; ത്രിവർണ്ണ പതാകയോടൊപ്പമുള്ള ഫോട്ടോ പങ്കിടാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു
Posted On:
13 AUG 2022 8:26PM by PIB Thiruvananthpuram
ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള അത്ഭുതകരമായ പ്രതികരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുടെ റെക്കോർഡ് പങ്കാളിത്തമാണ് നാം കാണുന്നതെന്നും ശ്രീ മോദി പറഞ്ഞു.ത്രിവർണ്ണ പതാകയോടൊപ്പമുള്ള ഫോട്ടോ harghartiranga.com-ൽ പങ്കിടാനും ശ്രീ മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു
രാജ്യത്തുടനീളം നടക്കുന്ന ഹർഘർ തിരംഗ പ്രസ്ഥാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.
"ഹർഘർ തിരംഗ പ്രസ്ഥാനത്തോടുള്ള അതിശയകരമായ പ്രതികരണത്തിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ട്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുടെ റെക്കോർഡ് പങ്കാളിത്തം നാം കാണുന്നു. ആസാദി കാ അമൃത് മഹോത്സവം അടയാളപ്പെടുത്തുന്നതിനുള്ള ഒരു മികച്ച മാർഗമാണിത്. പതാകയോടൊപ്പമുള്ള നിങ്ങളുടെ ഫോട്ടോയും harghartiranga.com-ൽ പങ്കിടുക. "
"നമുക്കെല്ലാവർക്കും അഭിമാനം തോന്നുന്നു! ഹർഘർ തിരംഗ "
"അതിശയകരം! ഹർഘർ തിരംഗ "
'ഹർഘർ തിരംഗ പ്രസ്ഥാനത്തെ പിന്തുണച്ച ഈ യുവാക്കളെ ഞാൻ അഭിനന്ദിക്കുന്നു"
"അത് ജലശക്തിയുടെയും ദേശ ഭക്തിയുടെയും മികച്ച മിശ്രിതമാണ്! ഹർഘർ തിരംഗ "
"ഗംഭീരം! അരുണാചൽ പ്രദേശിലെ ജനങ്ങൾ അവരുടെ അചഞ്ചലമായ ദേശസ്നേഹത്തിന് പേരുകേട്ടവരാണ്. ഹർഘർ തിരംഗ "
ചെന്നൈയിലെ ഐതിഹാസികമായ സെൻട്രൽ സ്റ്റേഷൻ ത്രിവർണ്ണത്താൽ പ്രകാശിതമായിരിക്കുന്നു. ഈ ടൈംലൈനിൽ മറ്റ് രസകരമായ ചിത്രങ്ങളും ഉണ്ട്... ഒന്നു നോക്കൂ. ഹർഘർ തിരംഗ "
ND
(Release ID: 1851622)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada