പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക ആന ദിനത്തിൽ ആന സംരക്ഷണ പ്രവർത്തകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു; കഴിഞ്ഞ 8 വർഷത്തിനിടെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 12 AUG 2022 11:03AM by PIB Thiruvananthpuram

ലോക ആന ദിനത്തിൽ ആന സംരക്ഷണ പ്രവർത്തകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കഴിഞ്ഞ 8 വർഷത്തിനിടെ ആന സങ്കേതങ്ങളുടെ എണ്ണം വർധിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

ആനയെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നു.  ലോക ആന ദിനത്തിൽ. ഏഷ്യൻ ആനകളിൽ 60 ശതമാനവും ഇന്ത്യയിലാണ് എന്നറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമാകും. കഴിഞ്ഞ 8 വർഷത്തിനിടെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിച്ചു. ആനകളെ സംരക്ഷിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.

"മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെയും അവരുടെ പരമ്പരാഗത ജ്ഞാനത്തെയും സമന്വയിപ്പിക്കുന്നതിനും പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനും ഇന്ത്യയിൽ നടക്കുന്ന വലിയ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ആന സംരക്ഷണത്തിലെ വിജയങ്ങളെ വീക്ഷിക്കേണ്ടത്."

*****

-ND-

(Release ID: 1851139) Visitor Counter : 150