പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചെന്നൈയിൽ നടന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിച്ചതിന് തമിഴ്നാട്ടിലെ ജനങ്ങൾക്കും ഗവണ്മെന്റിനും പ്രധാനമന്ത്രി കൃതജ്ഞത അറിയിച്ചു

Posted On: 10 AUG 2022 8:12PM by PIB Thiruvananthpuram

ചെന്നൈയിൽ നടന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിൽ വെങ്കല മെഡൽ നേടിയ ഇന്ത്യ ബി ടീമിനെയും (പുരുഷന്മാർ) ഇന്ത്യ എ ടീമിനെയും (വനിത) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുകയും ലോകത്തെ സ്വാഗതം ചെയ്യുകയും നമ്മുടെ മികച്ച സംസ്‌കാരവും ആതിഥ്യമര്യാദയും പ്രകടിപ്പിക്കുകയും ചെയ്തതിന് തമിഴ്‌നാട് ജനതയ്ക്കും  സർക്കാരിനെയും  ഗവണ്മെന്റിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.

ചെന്നൈയിൽ  സമാപിച്ച 44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ത്യൻ സംഘത്തിന്റെ പ്രോത്സാഹജനകമായ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വെങ്കല മെഡൽ നേടിയ ഇന്ത്യ ബി ടീമിനെയും (പുരുഷന്മാർ) ഇന്ത്യ എ ടീമിനെയും (വനിതകൾ) ഞാൻ അഭിനന്ദിക്കുന്നു. ഇത് ഇന്ത്യയിലെ ചെസ്സിന്റെ ഭാവിക്ക് ശുഭസൂചന നൽകുന്നു.

ബോർഡ് മെഡലുകൾ നേടിയ നമ്മുടെ  സംഘത്തിലെ ഗുകേഷ് ഡി, നിഹാൽ സരിൻ, അർജുൻ എറിഗൈസി, പ്രഗ്നാനന്ദ, വൈശാലി, ടാനിയ സച്ച്ദേവ്, ദിവ്യ ദേശ്മുഖ് എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു. ശ്രദ്ധേയമായ കടിഞ്ഞാണിടുകയും സ്ഥിരത കാണിക്കുകയും ചെയ്ത മികച്ച കളിക്കാരാണ് ഇവർ. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."

44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ മികച്ച ആതിഥേയരാണ് തമിഴ്‌നാട്ടിലെ ജനങ്ങളും ഗവണ്മെന്റും . ലോകത്തെ സ്വാഗതം ചെയ്യുന്നതിനും നമ്മുടെ മികച്ച സംസ്‌കാരവും ആതിഥ്യമര്യാദയും പ്രദർശിപ്പിച്ചതിനും അവരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

--ND--

 

The just-concluded 44th Chess Olympiad in Chennai witnessed encouraging performances by the Indian contingent. I congratulate the India B team (Men's) and India A team (Women's) for winning the Bronze Medal. This augurs well for the future of Chess in India.

— Narendra Modi (@narendramodi) August 10, 2022

I congratulate @DGukesh, @NihalSarin, @ArjunErigaisi, @rpragchess, @chessvaishali, @TaniaSachdev and @DivyaDeshmukh05 from our contingent who won board medals. These are outstanding players who have shown remarkable grit and tenacity. Best wishes for their future endeavours.

— Narendra Modi (@narendramodi) August 10, 2022

The people and Government of Tamil Nadu have been excellent hosts of the 44th Chess Olympiad. I would like to appreciate them for welcoming the world and showcasing our outstanding culture and hospitality. @mkstalin

— Narendra Modi (@narendramodi) August 10, 2022

44வது செஸ் ஒலிம்பியாட் போட்டிகளை தமிழக மக்களும் அரசும் மிகச் சிறப்பாக நடத்தியுள்ளார்கள். உலகெங்கிலும் இருந்து இந்த போட்டியில் பங்கு பெற்றவர்களை வரவேற்று, நமது மகத்தான கலாச்சாரத்தையும் விருந்தோம்பல் பண்பையும் பறைசாற்றியமைக்கு எனது பாராட்டுக்கள். @mkstalin

— Narendra Modi (@narendramodi) August 10, 2022

*****



(Release ID: 1850671) Visitor Counter : 134