പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യസഭയിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനു പ്രധാനമന്ത്രി യാത്രയയപ്പേകി


“നാം ഈ വർഷം ഓഗസ്റ്റ് 15 അടയാളപ്പെടുത്തുന്നത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ, പ്രധാനമന്ത്രി എന്നിവർക്കൊപ്പമുള്ള സ്വാതന്ത്ര്യദിനമെന്ന നിലയിലാകും. അവരോരോരുത്തരും വളരെ ലളിതമായ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്”


“നമ്മുടെ ഉപരാഷ്ട്രപതി‌ എന്ന നിലയിൽ താങ്കൾ യുവജനക്ഷേമത്തിനായി ധാരാളം സമയം ചെലവഴിച്ചു”


“താങ്കളുടെ ഓരോ വാക്കും ശ്രവിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു; അവ ഒരിക്കലും എതിർക്കപ്പെടുന്നില്ല”


“ശ്രീ എം വെങ്കയ്യ നായിഡുവിന്റെ നുറുങ്ങുകൾ നർമരസം തുളുമ്പുന്നതാണ്”


“രാജ്യമെന്ന വികാരം നമുക്കുണ്ടെങ്കിൽ, നമ്മുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുന്ന കല, ഭാഷാവൈവിധ്യത്തിലുള്ള വിശ്വാസം, പിന്നെ ഭാഷയും പ്രദേശവും; ഇതൊന്നും നമുക്ക് ഒരിക്കലും തടസമാകില്ലെന്നു താങ്കൾ തെളിയിച്ചു”


“ശ്രീ വെങ്കയ്യയിലുള്ള സ്തുത്യർഹമായ സംഗതി ഇന്ത്യൻ ഭാഷകളോടുള്ള അഭിനിവേശമാണ്”


“ഉപരിസഭയുടെ ഉയരത്തിലേക്കുള്ള യാത്രയിൽ സ്മരണീയമായ നിരവധി തീരുമാനങ്ങൾ താങ്കൾ സ്വീകരിച്ചിട്ടുണ്ട്”


“നിങ്ങളുടെ ആദർശങ്ങളിൽ ജനാധിപത്യത്തിന്റെ പക്വതയാണ് എനിക്കു കാണാനാകുന്നത്”

Posted On: 08 AUG 2022 1:08PM by PIB Thiruvananthpuram

രാജ്യസഭയിൽ ഇന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനുള്ള യാത്രയയപ്പു ചടങ്ങൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഉപരിസഭയുടെ എക്സ്-ഒഫീഷ്യോ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കു പ്രധാനമന്ത്രി ആശംസകൾ അർപ്പിച്ചു.

ശ്രീ നായിഡുവിന്റെ ജ്ഞാനത്താലും വിവേകത്താലും അടയാളപ്പെടുത്തിയ നിരവധി നിമിഷങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു.  “നാം ഈ വർഷം ഓഗസ്റ്റ് 15 അടയാളപ്പെടുത്തുന്നത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ, പ്രധാനമന്ത്രി എന്നിവർക്കൊപ്പമുള്ള സ്വാതന്ത്ര്യദിനമെന്ന നിലയിലാകും. അവരോരോരുത്തരും വളരെ ലളിതമായ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്”- നവ ഇന്ത്യയുടെ നേതൃത്വത്തിന്റെ സ്വഭാവമാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പ്രതീകാത്മകമായ വലിയ മൂല്യമുണ്ടെന്നും ഒരു പുതുയുഗത്തിന്റെ നേർക്കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

പൊതുജീവിതത്തിലെ തന്റെ എല്ലാ കർത്തവ്യങ്ങളി‌ലും രാജ്യത്തെ യുവജനങ്ങൾക്ക് ഉപരാഷ്ട്രപതി പതിവായി പ്രോത്സാഹനമേകിയിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. സഭയിലെ യുവാക്കളെ അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിച്ചു. “ഞങ്ങളുടെ  ഉപരാഷ്ട്രപതി‌ എന്ന നിലയിൽ താങ്കൾ യുവജനക്ഷേമത്തിനായി ധാരാളം സമയം ചെലവഴിച്ചു. താങ്കളുടെ പല പരിപാടികളും യുവശക്തിയെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സഭയ്ക്കുപുറത്ത് ഉപരാഷ്ട്രപതിയുടെ പ്രസംഗങ്ങളിൽ 25 ശതമാനവും രാജ്യത്തെ യുവാക്കൾക്കിടയിലായിരുന്നെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 വിവിധ പദവികളിൽ ശ്രീ എം വെങ്കയ്യ നായിഡുവുമായുള്ള തന്റെ അടുത്തബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. പാർട്ടിപ്രവർത്തകൻ എന്ന നിലയിലുള്ള ഉപരാഷ്ട്രപതിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധത, എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനം, പാർലമെന്റേറിയൻ എന്ന നിലയിലുള്ള പ്രവർത്തനനിലവാരം, ബിജെപി അധ്യക്ഷൻ എന്ന നിലയിലുള്ള സംഘടനാവൈദഗ്ധ്യം, മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനവും നയതന്ത്രവും, ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ അദ്ദേഹത്തിന്റെ അർപ്പണബോധവും അന്തസും എന്നിവയെ പ്രധാനമന്ത്ര‌ി ശ്ലാഘിച്ചു.  “വർഷങ്ങളായി ഞാൻ ശ്രീ എം വെങ്കയ്യ നായിഡുവ‌ിനൊപ്പം അടുത്തുപ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതും അവയോരോന്നും അർപ്പണബോധത്തോടെ നിർവഹിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു. പൊതുജീവിതം നയിക്കുന്നവർക്കു ശ്രീ എം. വെങ്കയ്യ നായിഡുവിൽനിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഉപരാഷ്ട്രപതിയുടെ നർമോക്ത‌ിയെക്കുറിച്ചും വാക്കുകളുടെ കരുത്തിനെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “താങ്കളുടെ ഓരോ വാക്കും ശ്രവിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. അവ ഒരിക്കലും എതിർക്കപ്പെടുന്നില്ല”- പ്രധാനമന്ത്രി പറഞ്ഞു. “ശ്രീ എം വെങ്കയ്യ നായിഡുവിന്റെ നുറുങ്ങുകൾ നർമരസം തുളുമ്പുന്നതാണ്. ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം എല്ലായ്‌പ്പോഴും മികച്ചുന‌ിൽക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. അവതരണത്തിനുള്ള ഉപരാഷ്ട്രപതിയുടെ മികച്ച കഴിവു സഭയിലും പുറത്തും വലിയ സ്വാധീനം ചെലുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. “ശ്രീ എം വെങ്കയ്യ നായിഡുവിന്റെ വാക്കുകളിൽ ആഴവും സത്തയുമുണ്ട്. അതു സമാനതകളില്ലാത്തവിധം പ്രത്യക്ഷമാണ്. താങ്കളുടെ വാക്കുകൾ രസകരവും ഘനമുള്ളതുമാണ്. അവയിൽ ഊഷ്മളതയും വിവേകവുമുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

 അദ്ദേഹം തെരഞ്ഞെടുത്ത പ്രത്യയശാസ്ത്രം ഉടനടി നേട്ടങ്ങൾ ലഭിക്കുന്നതായിരുന്നില്ലെന്നു ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയജീവിതത്തിന്റെ എളിയതുടക്കത്തെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയപ്രവർത്തകനിൽനിന്നു തന്റെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള ഉപരാഷ്ട്രപതിയുടെ യാത്ര പ്രത്യയശാസ്ത്രത്തിലും ഉറപ്പിലുമുള്ള അദ്ദേഹത്തിന്റെ അദമ്യമായ അചഞ്ചലതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. “രാജ്യമെന്ന വികാരം നമുക്കുണ്ടെങ്കിൽ, നമ്മുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കുന്ന കല, ഭാഷാവൈവിധ്യത്തിലുള്ള വിശ്വാസം, പിന്നെ ഭാഷയും പ്രദേശവും; ഇതൊന്നും നമുക്ക് ഒരിക്കലും തടസമാകില്ലെന്നു താങ്കൾ തെളിയിച്ചു”- പ്രധാനമന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതിയുടെ മാതൃഭാഷയോടുള്ള സ്നേഹത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “ശ്രീ വെങ്കയ്യയിലുള്ള സ്തുത്യർഹമായ സംഗതി ഇന്ത്യൻ ഭാഷകളോടുള്ള അഭിനിവേശമാണ്. അദ്ദേഹം സഭയെ എങ്ങനെ നയിച്ചുവെന്നതിൽ ഇതു പ്രതിഫലിച്ചിട്ടുണ്ട്. രാജ്യസഭയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് അദ്ദേഹം സംഭാവനയേകി”.

ഉപരാഷ്ട്രപതി തുടക്കംകുറിച്ച സംവിധാനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വവും സഭയുടെ ഉൽപ്പാദനക്ഷമതയ്ക്കു പുതിയ മാനങ്ങൾ നൽകിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‌ഉപരാഷ്ട്രപതി നേതൃത്വംനൽകിയ വർഷങ്ങളിൽ, സഭയുടെ ഉൽപ്പാദനക്ഷമത 70 ശതമാനം വർധിച്ചു. അംഗങ്ങളുടെ ഹാജർ വർധിച്ചു.  മാത്രമല്ല, 177 ബില്ലുകൾ പാസാക്കുകയോ ചർച്ചചെയ്യുകയോ ചെയ്തു. “ഉപരിസഭയുടെ ഉയരത്തിലേക്കുള്ള യാത്രയിൽ സ്മരണീയമായ നിരവധി തീരുമാനങ്ങൾ താങ്കൾ സ്വീകരിച്ചിട്ടുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

ഉപരാഷ്ട്രപതിയുടെ സഭയിലെ നയപരവും വിവേകപൂർണവും ദൃഢവുമായ പെരുമാറ്റത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരുപരിധിക്കപ്പുറം  സഭയെ തടസപ്പെടുത്തുന്നതു സഭയെ അവഹേളിക്കലായി മാറുമെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹത്തെ ശ്ലാഘിച്ചു. “നിങ്ങളുടെ ആദർശങ്ങളിൽ ജനാധിപത്യത്തിന്റെ പക്വതയാണ് എനിക്കു കാണാനാകുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ നിമിഷങ്ങളിൽ പോലും സഭയിൽ ക്രമീകരണവും ആശയവിനിമയവും ഏകോപനവും നടത്തിയതിനു പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു. ‘ഗവണ്മെന്റ് നിർദേശിക്കട്ടെ, പ്രതിപക്ഷം എതിർക്കട്ടെ, സഭ തീർപ്പാക്കട്ടെ’ എന്ന ശ്രീ എം വെങ്കയ്യ നായിഡുവിന്റെ വീക്ഷണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. മറ്റൊരു സഭയിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിക്കാനോ നിരസിക്കാനോ ഭേദഗതി ചെയ്യാനോ ഈ സഭയ്ക്ക് അവകാശമുണ്ട്. എന്നാൽ ഇതരസഭയിൽനിന്നു ലഭിക്കുന്ന നിർദേശങ്ങൾ തടയുന്നതു നമ്മുടെ ജനാധിപത്യം വിഭാവനം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്കും രാജ്യത്തിനും നൽകിയ മാർഗനിർദേശങ്ങൾക്കും സംഭാവനകൾക്കും ഉപരാഷ്ട്രപതിക്കു പ്രധാനമന്ത്രി നന്ദിപറഞ്ഞു.

--ND--

 

When we mark 15th August this year, it be an Independence Day when the President, VP, Speaker and PM would have been born after Independence. And that too, each of them belongs to very simple backgrounds: PM @narendramodi in the Rajya Sabha

— PMO India (@PMOIndia) August 8, 2022

As our Vice President, you devoted a lot of time to youth welfare. A lot of your programmes were focused on Yuva Shakti: PM @narendramodi on @VPSecretariat Shri @MVenkaiahNaidu

— PMO India (@PMOIndia) August 8, 2022

I have worked with @MVenkaiahNaidu Ji closely over the years. I have also seen him take up different responsibilities and he performed each of them with great dedication: PM @narendramodi in the Rajya Sabha

— PMO India (@PMOIndia) August 8, 2022

The one liners of @MVenkaiahNaidu Ji are famous. They are wit liners. His command over the languages has always been great: PM @narendramodi in the Rajya Sabha

— PMO India (@PMOIndia) August 8, 2022

There is both depth and substance in what @MVenkaiahNaidu Ji says: PM @narendramodi in the Rajya Sabha

— PMO India (@PMOIndia) August 8, 2022

One of the admirable things about @MVenkaiahNaidu Ji is his passion towards Indian languages. This was reflected in how he presided over the House. He contributed to increased productivity of the Rajya Sabha: PM @narendramodi in the Rajya Sabha

— PMO India (@PMOIndia) August 8, 2022

 



(Release ID: 1849808) Visitor Counter : 257