പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജഗ്ദീപ് ധങ്കറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 AUG 2022 10:03PM by PIB Thiruvananthpuram

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജഗ്ദീപ് ധങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

"പാർട്ടി ഭേദമന്യേ ഉജ്ജ്വലമായ പിന്തുണയോടെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജഗ്ദീപ് ധൻഖർ ജിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹം ഒരു മികച്ച ഉപരാഷ്ട്രപതിയായിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ ബുദ്ധിയിലും ജ്ഞാനത്തിലും നമ്മുടെ രാജ്യം വളരെയധികം നേട്ടമുണ്ടാക്കും. 

ശ്രീ ജഗ്ദീപ് ധൻഖർ ജിക്ക് വോട്ട് ചെയ്ത എല്ലാ എംപിമാർക്കും ഞാൻ നന്ദി പറയുന്നു. ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ , മികച്ച നിയമ പരിജ്ഞാനവും ബൗദ്ധിക വൈദഗ്ധ്യവുമുള്ള ഒരു കർഷക  പുത്രനെ  ഉപരാഷ്ട്രപതിയായി  ലഭിച്ചതിൽ നാം  അഭിമാനിക്കുന്നു.

--ND--

Congratulations to Shri Jagdeep Dhankhar Ji on being elected India’s Vice President with resounding support across party lines. I am confident he will be an outstanding Vice President. Our nation will gain tremendously from his intellect and wisdom. @jdhankhar1 pic.twitter.com/YD8BHb512W

— Narendra Modi (@narendramodi) August 6, 2022

I thank all those MPs who have voted for Shri Jagdeep Dhankhar Ji. At a time when India marks Azadi Ka Amrit Mahotsav, we are proud to be having a Kisan Putra Vice President who has excellent legal knowledge and intellectual prowess. @jdhankhar1 pic.twitter.com/JKkpyAkv3i

— Narendra Modi (@narendramodi) August 6, 2022


(Release ID: 1849212) Visitor Counter : 127