പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുരുഷന്മാരുടെ സ്റ്റീപ്പിൾ ചേസിൽ  വെള്ളി മെഡൽ നേടിയ അവിനാഷ് സാബിളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 06 AUG 2022 6:20PM by PIB Thiruvananthpuram

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിൽ വെള്ളി മെഡൽ നേടിയ അവിനാഷ് സാബിളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സൈന്യവുമായുള്ള അവിനാഷ് സേബിളിന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ച ശ്രീ മോദി സാബിളുമായുള്ള തന്റെ സമീപകാല ആശയവിനിമയവും പങ്കിട്ടു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"അവിനാഷ് സാബിൾ ശ്രദ്ധേയനായ ഒരു ചെറുപ്പക്കാരനാണ്. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിൽ അദ്ദേഹം വെള്ളി മെഡൽ നേടിയതിൽ അതിയായ സന്തോഷമുണ്ട് . സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി പ്രതിബന്ധങ്ങളെ അദ്ദേഹം എങ്ങനെ തരണം ചെയ്തുവെന്നതിനെക്കുറിച്ചുമുള്ള  ഞങ്ങളുടെ സമീപകാല ആശയവിനിമയം പങ്കിടുന്നു. അദ്ദേഹത്തിന്റെ ജീവിതയാത്ര വളരെ പ്രചോദനകരമാണ്. 

--ND--

 

Avinash Sable is a remarkable youngster. I am delighted he has won the Silver Medal in the men’s 3000m Steeplechase event. Sharing our recent interaction where he spoke about his association with the Army and how he overcame many obstacles. His life journey is very motivating. pic.twitter.com/50FbLInwSm

— Narendra Modi (@narendramodi) August 6, 2022


(Release ID: 1849183) Visitor Counter : 89