സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ബ്രസീലിലെ ബിഎം-സീൽ-11 പദ്ധതിയുടെ വികസനത്തിനായി ഭാരത് പെട്രോ റിസോഴ്‌സ് ലിമിറ്റഡിന്റെ അധിക നിക്ഷേപത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

Posted On: 27 JUL 2022 5:17PM by PIB Thiruvananthpuram

ബ്രസീലിലെ ബി എം -സീൽ -11 കൺസഷൻ പദ്ധതിയുടെ  വികസനത്തിന്  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) പൂർണ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോ റിസോഴ്‌സ് ലിമിറ്റഡിന്റെ (ബിപിആർഎൽ) 1,600 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 12,000 കോടി രൂപ) അധിക നിക്ഷേപത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ  കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി (സി.സി.ഇ.എ)  അംഗീകാരം  നൽകി. 

സി.സി.ഇ.എ അംഗീകരിച്ചവ:

1. ബി.പി.ആര്‍.എല്ലിലും കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനത്തിലും ബി.പി.സി.എല്‍ നടത്തുന്ന ഓഹരി നിക്ഷേപത്തിന്റെ പരിധി 15,000 കോടി രൂപയില്‍ നിന്ന് 20,000 കോടി രൂപയായി വര്‍ദ്ധിപ്പിക്കുക (കാലാകാലങ്ങളില്‍ ബി.പി.സി.എല്‍ വരിക്കാരാകും).
2. ബി.വി. ഇന്റര്‍നാഷണല്‍ ബ്രസീല്‍ പെട്രോലിയോ ലിമിറ്റാഡയിലെ ബി.പി.ആര്‍.എല്‍ ഇന്റര്‍നാഷണല്‍ ബി.വിയുടെ ഓഹരി നിക്ഷേപത്തിന്റെ പരിധി ഇന്റര്‍മീഡിയറ്റ് ഡബ്ല്യു.ഒ.എസ് (പൂര്‍ണ്ണമായും സ്വന്തമായ സബ്‌സിഡി) മുഖേനെ നിലവിലെ 5000 കോടിയില്‍ നിന്ന് 15,000 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന്, അതായത് 10,000 കോടി രൂപയുടെ വര്‍ദ്ധനവ് വരുത്തുന്നതിന് അധികാര്െപ്പടുത്തി.

2026-27 മുതല്‍ ബി.എം-സീല്‍11 പദ്ധതിയില്‍ നിന്നുള്ള ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു.

താഴെ പറയുന്നവയെയും  ഇത്  സഹായിക്കും :

എ) ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇക്വിറ്റി ഓയില്‍ ആക്‌സസ് (എണ്ണയുടെ ഓഹരി ലഭിക്കുന്നു) ചെയ്യുന്നു.
ബി) ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വിതരണം വൈവിധ്യവത്കരിക്കുകയും ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ബ്രസീലില്‍ നിന്ന് കൂടുതല്‍ അസംസ്‌കൃത എണ്ണ ശേഖരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
സി) ലാറ്റിനമേരിക്കയിലെ മറ്റ് അയല്‍ രാജ്യങ്ങളില്‍ കൂടുതല്‍ വ്യാപാര വഴികള്‍ തുറക്കുന്നതരത്തില്‍ ബ്രസീലില്‍ ഇന്ത്യയുടെ കാലുറപ്പിക്കല്‍.
ഡി. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക.

ബ്രസീലിലെ ദേശീയ എണ്ണ കമ്പനിയായ പെട്രോബ്രാസിനൊപ്പം 60% പങ്കാളിത്ത പലിശയുള്ള ഓപ്പറേറ്റര്‍ എന്ന നിലയില്‍ ബി.പി.ആര്‍.എല്‍ന് ഈ ഇളവില്‍ 40% പങ്കാളിത്ത പലിശ (പി.ഐ) ലഭിക്കും.
2008 മുതല്‍ ബ്രസീലിലെ ഈ പദ്ധതിയുടെ പര്യവേക്ഷണവും വികസനവുമായി ബി.പി.ആര്‍.എല്‍ ബന്ധപ്പെട്ടിട്ടുണ്ട്.

 

-ND-


(Release ID: 1845530) Visitor Counter : 177