പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ദിയോഘറില്‍ 16,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു


അടിസ്ഥാനസൗകര്യവികസനവും സമ്പര്‍ക്കസൗകര്യവും ഗണ്യമായി വര്‍ധിപ്പിക്കാനും പ്രദേശത്തെ ജീവിതനിലവാരം ഉയര്‍ത്താനും പദ്ധതികള്‍ ലക്ഷ്യമിടുന്നു

പ്രധാനമന്ത്രി ദിയോഘര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഇത് ബാബ ബൈദ്യനാഥ് ധാമിലേക്കു നേരിട്ടുള്ള വ്യോമസമ്പര്‍ക്കം സാധ്യമാക്കും

ദിയോഘറിലെ എയിംസില്‍ ഇന്‍ പേഷ്യന്റ് വിഭാഗ വും ഓപ്പറേഷന്‍ തിയറ്റര്‍ സേവനങ്ങളും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു.

''സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാഷ്ട്രത്തിന്റെ വികസനം എന്ന തത്വത്തിലാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്''

''സമഗ്ര സമീപനത്തിലൂന്നിയ പദ്ധതികള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കു വരുമാനത്തിന്റെ പുതിയ സ്രോതസുകള്‍ തുറക്കുന്നു''

''ഇല്ലായ്മയെ അവസരങ്ങളാക്കി മാറ്റുന്നതിനു ഞങ്ങള്‍ ചരിത്രപരമായ നിരവധി തീരുമാനങ്ങള്‍ എടുക്കുന്നു''

''സാധാരണ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍, ദേശീയ ആസ്തികള്‍ സൃഷ്ടിക്കപ്പെടുകയും ദേശീയ വികസനത്തിന്റെ പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു''

Posted On: 12 JUL 2022 2:56PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ദിയോഘറില്‍ 16,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബാബ ബൈദ്യനാഥിന്റെ അനുഗ്രഹത്താല്‍ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതായും തറക്കല്ലിട്ടതായും പ്രധാനമന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡിന്റെ ആധുനിക സമ്പര്‍ക്കസൗകര്യം, ഊര്‍ജം, ആരോഗ്യം, വിശ്വാസം, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് ഇവ വലിയ ഉത്തേജനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 8 വര്‍ഷമായി സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന ആശയത്തോടെയാണു പ്രവര്‍ത്തിച്ചുവരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ ജാര്‍ഖണ്ഡിനെ ദേശീയപാതകള്‍, റെയില്‍വേ, വ്യോമപാതകള്‍, ജലപാതകള്‍ എന്നിവയിലൂടെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഈ സൗകര്യങ്ങളെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും.

ഇന്നു ജാര്‍ഖണ്ഡിനു രണ്ടാമത്തെ വിമാനത്താവളം ലഭിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു ബാബാ ബൈദ്യനാഥിന്റെ ഭക്തര്‍ക്കു വളരെയധികം ആശ്വാസം നല്‍കുന്നതാണ്. ഉഡാന്‍ പദ്ധതിയിലൂടെ വിമാനയാത്ര സാധാരണക്കാര്‍ക്കു കൂടി താങ്ങാനാകുന്നതായി. ഈ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഗുണഫലങ്ങള്‍ ഇന്നു രാജ്യത്തുടനീളം പ്രകടമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉഡാന്‍ പദ്ധതിപ്രകാരം കഴിഞ്ഞ 5-6 വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവയിലൂടെ 70 ഓളം പുതിയ സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് സാധാരണ പൗരന്മാര്‍ക്ക് 400ലധികം പുതിയ പാതകളില്‍ വിമാനയാത്രാ സൗകര്യം ലഭിക്കുന്നു. ഒരു കോടിയിലധികം ആളുകള്‍ മിതമായ ടിക്കറ്റ് നിരക്കില്‍ വിമാനയാത്ര ചെയ്തു. ദിയോഘറില്‍നിന്നു കൊല്‍ക്കത്തയിലേക്കുള്ള വിമാന സര്‍വീസ് ഇന്നാരംഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. റാഞ്ചി, ഡല്‍ഹി, പട്ന എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ബൊക്കാറോയിലെയും ദുംകയിലെയും വിമാനത്താവളങ്ങളുടെ പണി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പര്‍ക്കസൗകര്യങ്ങള്‍ക്കൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രസാദ് പദ്ധതി പ്രകാരം ബാബ ബൈദ്യനാഥ് ധാമില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമഗ്ര സമീപനത്തിലൂന്നിയ പദ്ധതികള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കു വരുമാനത്തിന്റെ പുതിയ സ്രോതസുകള്‍ തുറക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡ് സംസ്ഥാനത്തിനു വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഊര്‍ജ ഗംഗാ യോജന സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'സഇല്ലായ്മയെ അവസരങ്ങളാക്കി മാറ്റുന്നതിനു ഞങ്ങള്‍ ചരിത്രപരമായ നിരവധി തീരുമാനങ്ങള്‍ എടുക്കുന്നു.''- അദ്ദേഹം പറഞ്ഞു.

ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്ന തത്വമാണു നാം പിന്തുടരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യവികസനത്തില്‍ നിക്ഷേപം നടത്തുന്നതിലൂടെ വികസനം, തൊഴില്‍ -സ്വയംതൊഴില്‍ എന്നിവയുടെ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. വികസനത്തിനായുള്ള അഭിലാഷത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുകയും വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ജാര്‍ഖണ്ഡിനു വേണ്ടിയുള്ള ഈ സംരംഭങ്ങളുടെ ഗുണഫലങ്ങള്‍ അടിവരയിട്ട് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വൈദ്യുതീകരിച്ച 18,000 ഗ്രാമങ്ങളില്‍ ഭൂരിഭാഗവും ഉള്‍പ്രദേശങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. ടാപ്പ് വെള്ളം, റോഡുകള്‍, പാചകവാതക കണക്ഷന്‍ എന്നിവ കൊണ്ടുവരുന്നതിനു കഴിഞ്ഞ 8 വര്‍ഷമായി ഗവണ്‍മെന്റ് മിഷന്‍ മോഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ നഗരങ്ങള്‍ക്കപ്പുറം ആധുനിക സൗകര്യങ്ങള്‍ വ്യാപിക്കേണ്ടതു സുപ്രധാന കാര്യമാണെന്നു പറഞ്ഞ പ്രധാനമന്ത്രി സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ സൃഷ്ടിക്കപ്പെടുകയും ദേശീയ വികസനത്തിന്റെ പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നതായും ചൂണ്ടിക്കാട്ടി. ''ഇതാണു ശരിയായ വികസനം. ഈ വികസനം നാം കൂട്ടായി ത്വരിതപ്പെടുത്തേണ്ടതുണ്ട്''- അദ്ദേഹം പറഞ്ഞു.

ദിയോഘറിലെ വികസനപദ്ധതികള്‍

രാജ്യമെമ്പാടുമുള്ള ഭക്തരുടെ പ്രധാന മതകേന്ദ്രമായ ബാബ ബൈദ്യനാഥ് ധാമിലേക്കു നേരിട്ടു സമ്പര്‍ക്കസൗകര്യമൊരുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായാണു പ്രധാനമന്ത്രി ദിയോഘര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഏകദേശം 400 കോടിയോളം രൂപ ചെലവിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. പ്രതിവര്‍ഷം അഞ്ചുലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണു വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ബില്‍ഡിങ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ പ്രദേശത്ത് ആരോഗ്യമേഖലയുടെ വരദാനമാണു ദിയോഘറിലെ എയിംസ്. ദിയോഘറിലെ എയിംസിലെ ഇന്‍-പേഷ്യന്റ് വകുപ്പും (ഐപിഡി) ഓപ്പറേഷന്‍ തിയറ്റര്‍ സേവനങ്ങളും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചതോടെ എയിംസ് ദിയോഘറിലെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ ലഭ്യമാകും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്. 2018 മാര്‍ച്ച് 25നാണു പ്രധാനമന്ത്രി എയിംസ് ദിയോഘറിനു തറക്കല്ലിട്ടത്.

വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പ്രസാദം പദ്ധതിപ്രകാരം അംഗീകാരം ലഭിച്ച 'ദിയോഘറിലെ വൈദ്യനാഥ് ധാം വികസന' പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തുടനീളം മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും അത്തരം സ്ഥലങ്ങളിലെല്ലാം വിനോദസഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്കു കൂടുതല്‍ ഉത്തേജനം ലഭിക്കും. മറ്റുളളവയ്ക്കൊപ്പം 2000 തീര്‍ഥാടകരെവീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രണ്ടു വലിയ തീര്‍ഥാടന സഭാഹാളുകളുടെ വികസനം; ജല്‍സര്‍ തടാകത്തിന്റെ മുന്‍ഭാഗം വികസനം; ശിവഗംഗ കുളം വികസനം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഉള്‍പ്പെടുന്നു. പുതിയ സൗകര്യങ്ങള്‍ ബാബ ബൈദ്യനാഥ് ധാം സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ വിനോദസഞ്ചാര അനുഭവങ്ങള്‍ കൂടുതല്‍ സമ്പന്നമാക്കും.

10,000 കോടിയിലധികം രൂപയുടെ വിവിധ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മറ്റുള്ളവയ്ക്കൊപ്പം ദേശീയപാത 2ന്റെ ഗോര്‍ഹാര്‍ മുതല്‍ ബര്‍വാഡ വരെയുള്ള ഭാഗം ആറുവരിപ്പാതയാക്കുന്നത്, എന്‍എച്ച് 32ന്റെ പശ്ചിമ ബംഗാള്‍ അതിര്‍ത്തി ഭാഗം വരെയുള്ള രാജ്ഗഞ്ച്-ചാസ് വീതി കൂട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികളാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ശിലാസ്ഥാപനം നടന്ന പ്രധാനപദ്ധതികളില്‍ മറ്റുളളവയ്ക്കൊപ്പം എന്‍എച്ച് 80ലെ മിര്‍സാചൗക്കി-ഫറാക്ക ഭാഗത്തിന്റെ നാലുവരിപ്പാത; എന്‍എച്ച് 98ന്റെ ഹരിഹര്‍ഗഞ്ച് മുതല്‍ പര്‍വ മോര്‍ വരെയുള്ള ഭാഗത്തെ നാലുവരിപ്പാത; എന്‍എച്ച് 23ന്റെ പല്‍മ മുതല്‍ ഗുംല വരെയുള്ള ഭാഗം നാലു വരിയാക്കല്‍; എന്‍എച്ച് 75ലെ കുറ്റേരി ചൗക്ക് മുതല്‍ പിസ്‌ക മോര്‍ ഭാഗം വരെയുള്ള എലിവേറ്റഡ് ഇടനാഴി (മേല്‍പ്പാത ഇടനാഴി) എന്നിവയും ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ മേഖലയിലെ സമ്പര്‍ക്കസൗകര്യങ്ങള്‍ക്കു കൂടുതല്‍ ഉത്തേജനം നല്‍കുകയും സാധാരണക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുകയും ചെയ്യും.

ഈ മേഖലയ്ക്കായുള്ള ഏകദേശം 3000 കോടി രൂപയുടെ വിവിധ ഊര്‍ജ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗെയിലിന്റെ ജഗദീഷ്പൂര്‍-ഹാല്‍ദിയ-ബൊക്കാറോ-ധമ്ര പൈപ്പ്ലൈനിലെ ബൊക്കാറോ-അംഗല്‍ വിഭാഗം, ബര്‍ഹി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ എച്ച്പിസിഎല്ലി (ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്)ന്റെ പുതിയ എല്‍പിജി ബോട്ടിലിങ് പ്ലാന്റ,് ബിപിസിഎല്ലി(ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്)ന്റെ ബൊക്കാറോ എല്‍പിജി ബോട്ടിലിങ് പ്ലാന്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഒഎന്‍ജിസി(ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍)യുടെ ആസ്തിയായ കല്‍ക്കരി ബെഡ് മീഥേന്‍ (സിബിഎം) ജാരിയ ബ്ലോക്ക് പര്‍ബത്പുര്‍ ഗ്യാസ് ശേഖരണ സ്റ്റേഷനു തറക്കല്ലിടുകയും ചെയ്തു.

വൈദ്യുതീകരിച്ച ഗോഡ്ഡ-ഹന്‍സ്ദിഹ റെയില്‍വേ ലൈനിന്റെ ഭാഗവും ഗര്‍വാ-മഹൂറിയ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയും ഉള്‍പ്പെടുന്ന രണ്ടു റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. വ്യവസായങ്ങള്‍ക്കും പവര്‍ ഹൗസുകള്‍ക്കുമായി തടസങ്ങളില്ലാതെ ചരക്കുനീക്കം സുഗമമാക്കുന്നതിന് ഈ പദ്ധതികള്‍ സഹായിക്കും. ദുംകയില്‍ നിന്ന് അസന്‍സോളിലേക്കുള്ള ട്രെയിന്‍ ഗതാഗതം ഇവ സുഗമമാക്കുകയും ചെയ്യും. റാഞ്ചി റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനം; ജാസിദിഹ് ബൈപാസ് ലൈന്‍, ഗോഡ്ഡയിലെ എല്‍എച്ച്ബി കോച്ച് മെയിന്റനന്‍സ് ഡിപ്പോ എന്നിങ്ങനെ മൂന്നു റെയില്‍വേ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. റാഞ്ചി സ്റ്റേഷന്റെ നിര്‍ദിഷ്ട പുനര്‍വികസനത്തില്‍ ഫുഡ് കോര്‍ട്ട്, എക്സിക്യൂട്ടീവ് ലോഞ്ച്, കഫറ്റീരിയ, ശീതികരിച്ച കാത്തിരിപ്പു മുറികള്‍ എന്നിവയുള്‍പ്പെടെ ലോകോത്തര യാത്രാ സൗകര്യങ്ങള്‍ ഉണ്ടാകും.

--ND--

 

 

Development projects being launched in Jharkhand will significantly boost connectivity and ensure ease of living for the people. https://t.co/pqwhm1zZPm

— Narendra Modi (@narendramodi) July 12, 2022

बाबा वैद्यनाथ के आशीर्वाद से आज 16 हज़ार करोड़ रुपए से अधिक के प्रोजेक्ट्स का लोकार्पण और शिलान्यास हुआ है।

इनसे झारखंड की आधुनिक कनेक्टिविटी, ऊर्जा, स्वास्थ्य, आस्था और पर्यटन को बहुत अधिक बल मिलने वाला है: PM @narendramodi

— PMO India (@PMOIndia) July 12, 2022

राज्यों के विकास से राष्ट्र का विकास, देश पिछले 8 वर्षों से इसी सोच के साथ काम कर रहा है।

पिछले 8 वर्षों में highways, railways, airways, waterways, हर प्रकार से झारखंड को कनेक्ट करने के प्रयास में भी यही सोच, यही भावना सर्वोपरि रही है: PM @narendramodi

— PMO India (@PMOIndia) July 12, 2022

आज सरकार के प्रयासों का लाभ पूरे देश में दिख रहा है।

उड़ान योजना के तहत पिछले 5-6 सालों में लगभग 70 नए स्थानों को एयरपोर्ट्स, हेलीपोर्ट्स और वॉटर एयरोडोम्स के माध्यम से जोड़ा गया है।

400 से ज्यादा नए रूट्स पर आज सामान्य से सामान्य नागरिक को हवाई यात्रा की सुविधा मिल रही है: PM

— PMO India (@PMOIndia) July 12, 2022

कनेक्टिविटी के साथ-साथ देश के आस्था और आध्यात्म से जुड़े महत्वपूर्ण स्थलों पर सुविधाओं के निर्माण पर भी केंद्र सरकार बल दे रही है।

बाबा बैद्यनाथ धाम में भी प्रसाद योजना के तहत आधुनिक सुविधाओं का विस्तार किया गया है: PM @narendramodi

— PMO India (@PMOIndia) July 12, 2022

हम सबका साथ, सबका विकास, सबका विश्वास और सबका प्रयास के मंत्र पर चल रहे हैं।

इंफ्रास्ट्रक्चर में निवेश कर विकास के, रोज़गार-स्वरोज़गार के नए रास्ते खोजे जा रहे हैं।

हमने विकास की आकांक्षा पर बल दिया है, आकांक्षी जिलों पर फोकस किया: PM @narendramodi

— PMO India (@PMOIndia) July 12, 2022

***



(Release ID: 1840941) Visitor Counter : 167