പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 10 JUL 2022 9:01AM by PIB Thiruvananthpuram

ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. മുമ്പൊരിക്കൽ മൻ കി ബാത്തിൽ വാർക്കരി പാരമ്പര്യത്തെക്കുറിച്ചും പണ്ഡർപുരിന്റെ ദൈവികതയെക്കുറിച്ചും പരാമർശിക്കുന്ന ഒരു ഭാഗവും ശ്രീ മോദി പങ്കിട്ടു.


"ആഷാഢി ഏകാദശിയുടെ പുണ്യവേളയിൽ ആശംസകൾ. ഭഗവാൻ വിട്ട്ഠലിന്റെ അനുഗ്രഹം നമ്മിൽ നിലനിൽക്കട്ടെ, ഒപ്പം നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെ കൂടുതൽ ചൈതന്യവും ഉണ്ടാകട്ടെ. വാർക്കരി പാരമ്പര്യത്തെക്കുറിച്ചും പണ്ഡർപുരിന്റെ ദൈവികതയെക്കുറിച്ചും മുമ്പൊരിക്കൽ മൻ കി ബാത്തിൽ നാം പരാമർശിക്കുന്ന ഭാഗവും പങ്കിടുന്നു. " പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു


ദേഹൂവിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് സന്ത് തുക്കാറാം ജിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം ഉദ്ഘാടനം ചെയ്യവെ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പ്രധാനമന്ത്രി പങ്കിട്ടു.


"ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഞാൻ സന്ത് തുക്കാറാം ജിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ ദേഹുവിലായിരുന്നു. എന്റെ പ്രസംഗത്തിൽ, ഞാൻ അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ പാഠങ്ങൾ ഉയർത്തിക്കാട്ടുകയും മഹത്തായ വാർക്കരി സന്യാസിമാരിൽ നിന്നും നമുക്ക് എന്തെല്ലാം പഠിക്കാനാകും എന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു." അദ്ദേഹം ട്വീറ്റ് ചെയ്തു:


കൂടാതെ, കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ വാർക്കരി പാരമ്പര്യത്തെക്കുറിച്ചുള്ള തന്റെ പ്രസംഗവും  പ്രധാനമന്ത്രി പങ്കുവെച്ചു.

"കഴിഞ്ഞ വർഷം നവംബറിൽ, പണ്ഡർപുരിൽ ആത്മീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന പദ്ധതികൾക്ക് തറക്കല്ലിടാനുള്ള അവസരം എനിക്കുണ്ടായി. ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ വാർക്കരി പാരമ്പര്യം കൂടുതൽ ജനകീയമാക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെ ഭാഗമാണിത്." പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു

The Prime Minister also shared the video of his speech in Dehu where he inaugurated a Temple devoted to Sant Tukaram Ji few weeks ago. 

He tweeted:

"A few weeks ago I was in Dehu to inaugurate a Temple devoted to Sant Tukaram Ji. In my speech, I highlighted his noble teachings and spoke about what we all can learn from the great Warkari saints and seers."

Furthermore, the Prime Minister shared his speech on the Warkari tradition which he delivered in November last year.

The Prime Minister tweeted : 

"In November last year, I had the honour of laying the foundation stones for key projects that will boost spiritual tourism in Pandharpur. This is a part of our efforts to further popularise the Warkari tradition among India’s youth."

****

-NS-

(Release ID: 1840497) Visitor Counter : 134