പ്രധാനമന്ത്രിയുടെ ഓഫീസ്‌

1800 കോടിരൂപയുടെ വിവിധ വികസനസംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു


“പൈതൃകത്തിനൊപ്പം കാശി ഇന്ന് അവതരിപ്പിക്കുന്നതു വികസനത്തിന്റെ ചിത്രം”


“ഏവര്‍ക്കുമൊപ്പം, ഏവരുടെയും വിശ്വാസം, ഏവരുടെയും വികസനം, കൂട്ടായ പരിശ്രമം എന്നിവയുടെ മികച്ച ഉദാഹരണമാണ് എന്റെ കാശി”


“കുറുക്കുവഴികള്‍ രാജ്യത്തിനു ഗുണം ചെയ്യില്ല എന്ന സന്ദേശമാണു കാശിനിവാസികള്‍ രാജ്യത്തിനു നല്‍കുന്നത്”

“ഗവണ്മെന്റ് എപ്പോഴും പ്രയത്‌നിക്കുന്നതു പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്; അവരുടെ സുഖദുഃഖങ്ങളില്‍ അവര്‍ക്കു താങ്ങാകാനാണു ശ്രമിക്കുന്നത്”


“ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസനം വെറും തിളക്കം മാത്രമല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, വികസനമെന്നാല്‍ പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും പിന്നോക്കക്കാരുടെയും ഗിരിവര്‍ഗക്കാരുടെയും അമ്മമാരുടെയും സഹോദരിമാരുടെയും ശാക്തീകരണമാണ്”

Posted On: 07 JUL 2022 5:23PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് 1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. വാരാണസിയിലെ സിഗ്രയില്‍ ഡോ. സമ്പൂര്‍ണാനന്ദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശിലെയും കാശിയിലെയും ജനങ്ങള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വലിയ പിന്തുണയ്ക്കു നന്ദി പറഞ്ഞാണു പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്.
കാശി എക്കാലവും സജീവമാണെന്നും നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൈതൃകത്തിനൊപ്പം വികസനത്തിന്റെ ചിത്രമാണ് ഇന്ന് കാശിക്കുള്ളത്. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പലതിന്റെയും പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാശിയുടെ ആത്മാവ് ഉള്ളിലാണെന്നും അതേസമയം, കാശിയുടെ ശരീരം പതിവായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വികസനം കാശിയെ കൂടുതല്‍ ചലനാത്മകവും പുരോഗമനാത്മകവും സംവേദനക്ഷമവുമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഏവര്‍ക്കുമൊപ്പം, ഏവരുടെയും വിശ്വാസം, ഏവരുടെയും വികസനം, കൂട്ടായ പരിശ്രമം എന്നിവയുടെ മികച്ച ഉദാഹരണമാണ് എന്റെ കാശി”- അദ്ദേഹം പറഞ്ഞു.

കാശിയില്‍ നിന്നുള്ള എംപി കൂടിയായ പ്രധാനമന്ത്രി, രാജ്യത്തിനു ദിശാബോധം പകരാന്‍ കാശിയിലെ അവബോധമുള്ള പൗരന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാണുന്നതില്‍ സന്തോഷമുണ്ടെന്നു വ്യക്തമാക്കി. കുറുക്കുവഴികള്‍ രാജ്യത്തിനു ഗുണം ചെയ്യില്ല എന്ന സന്ദേശമാണു കാശിനിവാസികള്‍ രാജ്യത്തിനു നല്‍കുന്നത്. താല്‍ക്കാലികവും കുറുക്കുവഴിയിലൂടെയുള്ളതുമായ പരിഹാരങ്ങളേക്കാള്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ക്കും പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കിയതിന് അദ്ദേഹം പ്രാദേശിക ജനതയെ പ്രശംസിച്ചു. അടിസ്ഥാനസൗകര്യങ്ങളിലും മറ്റുമേഖലകളിലും ഉണ്ടായ പുരോഗതി വിനോദസഞ്ചാരമേഖലയെ നഗരത്തിലെത്തിച്ചുവെന്നും വ്യവസായത്തിനും ജീവിതസൗകര്യങ്ങളൊരുക്കുന്നതിനും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന സാവന്‍ മാസത്തെക്കുറിച്ചു സംസാരിക്കവെ, രാജ്യത്തിനകത്തും പുറത്തുംനിന്നു ബാബ വിശ്വനാഥിന്റെ നിരവധി ഭക്തര്‍ കാശിയിലേക്കു വരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വിശ്വനാഥ് ധാം പദ്ധതി പൂര്‍ത്തീകരിച്ചശേഷമുള്ള ആദ്യത്തെ സാവന്‍ ഉത്സവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വിശ്വനാഥ് ധാമിന്റെ കാര്യത്തില്‍ ലോകമെമ്പാടുമുള്ള താല്‍പ്പര്യത്തെക്കുറിച്ചു ജനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ അനുഭവിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഭക്തരുടെ അനുഭവങ്ങള്‍ കഴിയുന്നത്ര സമൃദ്ധവും സുഗമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണു ഗവണ്മെന്റ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ വിവിധ യാത്രകള്‍ സുഗമവും സൗകര്യപ്രദവുമാക്കുകയാണ്. 

“ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസനം വെറും തിളക്കം മാത്രമല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, വികസനമെന്നാല്‍ പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും പിന്നോക്കക്കാരുടെയും ഗിരിവര്‍ഗക്കാരുടെയും അമ്മമാരുടെയും സഹോദരിമാരുടെയും ശാക്തീകരണമാണ്”- പ്രധാനമന്ത്രി പറഞ്ഞു. എല്ലാ കുടുംബത്തിനും പക്കാവീടും പൈപ്പിലൂടെ കുടിവെള്ളവും ലഭ്യമാക്കുന്നതിനു ഗവണ്മെന്റിന്റെ പ്രയത്‌നം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

നമ്മുടെ ഗവണ്മെന്റ് എപ്പോഴും പ്രയത്‌നിക്കുന്നതു പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെന്നും സുഖദുഃഖങ്ങളില്‍ അവര്‍ക്കു താങ്ങാകാനാണു ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗജന്യ കൊറോണ വാക്സിന്‍മുതല്‍ പാവപ്പെട്ടവര്‍ക്കു സൗജന്യ റേഷന്‍വിതരണംവരെ, ജനങ്ങളെ സേവിക്കാനുള്ള അവസരങ്ങളൊന്നും ഗവണ്മെന്റ് പാഴാക്കിയിട്ടില്ല. ഡിജിറ്റല്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത്, മെഡിക്കല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് എന്നിവയൊക്കെ ജനങ്ങള്‍ക്കു പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഒരുവശത്ത്, രാജ്യത്തെ നഗരങ്ങളെ പുകശല്യമില്ലാത്തതാക്കാന്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മറുവശത്ത്, നമ്മുടെ നാവികരുടെ ഡീസലിലും പെട്രോളിലും പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ സിഎന്‍ജിയുമായി ബന്ധിപ്പിച്ചു ഗംഗയെ പരിപാലിക്കുന്നതിനുള്ള അവസരവും ഞങ്ങള്‍ നല്‍കുന്നു. 

പുതിയ കായിക കേന്ദ്രത്തിനായുള്ള കായിക താരങ്ങളുടെ ഉത്സാഹത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കാശിയില്‍ ഒളിമ്പിക്സ് സ്പോര്‍ട്സിനായുള്ള എല്ലാ സൗകര്യവും ഒരുക്കാനുള്ള ശ്രമത്തിലാണു ഗവണ്മെന്റ് എന്നു പ്രധാനമന്ത്രി പറഞ്ഞു. പുനര്‍വികസിപ്പിച്ച സിഗ്രയിലെ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആറുപതിറ്റാണ്ടു പഴക്കമുള്ള ഈ സ്റ്റേഡിയം 21-ാം നൂറ്റാണ്ടിനാവശ്യമായ സൗകര്യങ്ങളോടെയാണു സജ്ജീകരിക്കുന്നത്.

ഗംഗയും വാരാണസിയും വൃത്തിയായി സൂക്ഷിക്കാന്‍ കാശിയിലെ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, ജനങ്ങളുടെ പിന്തുണയോടെയും ബാബ വിശ്വനാഥിന്റെ അനുഗ്രഹത്തോടെയും നഗരത്തിനുവേണ്ടിയുള്ള എല്ലാ പ്രതിജ്ഞകളും നിറവേറ്റപ്പെടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
 

 

വിവിധ വികസന ഉദ്യമങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും

കഴിഞ്ഞ എട്ടുവര്‍ഷമായി വാരാണസിയിലെ അടിസ്ഥാനസൗകര്യവികസനത്തില്‍ പ്രധാനമന്ത്രി വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതു നഗരത്തിന്റെ ഭൂപ്രകൃതിയുടെ പരിവര്‍ത്തനത്തിനുതന്നെ കാരണമായിട്ടുമുണ്ട്. ജനങ്ങളുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് ഈ ഉദ്യമങ്ങളുടെ പ്രാഥമിക ശ്രദ്ധ. ഈ ദിശയില്‍ മറ്റൊരു ചുവടുവയ്പ് നടത്തി, സിഗ്രയിലെ ഡോ. സമ്പൂര്‍ണാനന്ദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി 590 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വാരാണസി സ്മാര്‍ട്ട് സിറ്റി, അര്‍ബന്‍ പ്രോജക്ടുകള്‍ക്ക് കീഴിലുള്ള നിരവധി സംരംഭങ്ങള്‍ തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു. നമോ ഘാട്ടിന്റെ ഒന്നാം ഘട്ട പുനര്‍വികസനത്തോടൊപ്പം കുളിക്കടവ് ജെട്ടിയുടെ നിര്‍മ്മാണം; 500 ബോട്ടുകളുടെ ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുന്നത്; പഴയ കാശിയിലെ കാമേശ്വര്‍ മഹാദേവ് വാര്‍ഡിന്റെ പുനര്‍വികസനം, ദാസേപൂരിലെ ഹര്‍ഹുവ ഗ്രാമത്തില്‍ നിര്‍മ്മിച്ച 600ലധികം ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള) ഫ്ളാറ്റുകള്‍; പുതിയ വെന്‍ഡിങ് സോണും (കച്ചവട മേഖല) ലഹര്‍താര-ചൗക്ക ഘാട്ട് ഫ്ളൈ ഓവറിന് കീഴില്‍ തയ്യാറാക്കിയ നഗരസ്ഥലവും; ദശാശ്വമേധ് ഘാട്ടിലെ ടൂറിസ്റ്റ് സൗകര്യവും വ്യാപാരസമുച്ചയവും; ഒപ്പം ഐ.പി.ഡി.എസ് (സംയോജിത ഊര്‍ജ വികസന പദ്ധതി) പ്രവര്‍ത്തി ഘട്ടം-3 പ്രകാരമുള്ള നാഗ്വയിലെ 33/11 കെ.വി സബ്സ്റ്റേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

ബാബത്പൂര്‍-കപ്സേതി-ഭദോഹി റോഡില്‍ നാലുവരിപ്പാത മേല്‍പ്പാലം (ആര്‍.ഒ.ബി), സെന്‍ട്രല്‍ ജയില്‍ റോഡില്‍ വരുണാ നദിയില്‍ പാലം; പിന്ദ്ര-കതിരോണ്‍ റോഡിന്റെ വീതികൂട്ടല്‍; ഫൂല്‍പൂര്‍-സിന്ധൗര ലിങ്ക് റോഡിന്റെ വീതികൂട്ടല്‍; 8 ഗ്രാമീണ റോഡുകളുടെ ബലപ്പെടുത്തലും നിര്‍മ്മാണവും; 7 പിഎംജിഎസ്‌വൈ (പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന) റോഡുകളുടെ നിര്‍മാണവും ധര്‍സൗന-സിന്ധൗര റോഡിന്റെ വീതി കൂട്ടലും ഉള്‍പ്പെടെ വിവിധ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

 

ജില്ലയിലെ ജലവിതരണവും മലിനജല നിര്‍മാര്‍ജനവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വാരാണസി നഗരത്തിലെ പഴയ ട്രങ്ക് മലിനജല ലൈന്‍ ട്രെഞ്ച്ലെസ് സാങ്കേതികവിദ്യയിലൂടെ പുനരുദ്ധരിക്കുന്നത്; മലിനജല ലൈനുകള്‍ സ്ഥാപിക്കല്‍; ട്രാന്‍സ് വരുണ മേഖലയില്‍ 25000-ലധികം വീടുകളില്‍ മലിനജല കണക്ഷനുകള്‍ നല്‍കുന്നത്; നഗരത്തിലെ സിസ് വരുണ മേഖലയില്‍ ചോര്‍ച്ച അറ്റകുറ്റപ്പണികള്‍; താതേപൂര്‍ ഗ്രാമത്തിലെ ഗ്രാമീണ കുടിവെള്ള പദ്ധതി, തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹിക, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്തു. മഹ്ഗാവ് വില്ലേജിലെ ഐ.ടി.ഐ, ഭൂവിലെ വേദ വിജ്ഞാന കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം, രാംനഗറിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹോം, ദുര്‍ഗാകുണ്ഡിലെ ഗവണ്‍മെന്റ് വനിതാ വൃദ്ധസദനത്തിലെ തീം പാര്‍ക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടും. 

ബഡാ ലാല്‍പൂരിലെ ഡോ. ഭീം റാവു അംബേദ്കര്‍ കായിക സമുച്ചയത്തില്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്കും സിന്തറ്റിക് ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടും, സിന്ധൗരയിലെ നോണ്‍ റെസിഡന്‍ഷ്യല്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടം, ഹോസ്റ്റല്‍ മുറികള്‍, ചോലാപ്പൂര്‍, മിര്‍സാമുറാദ്, ജന്‍സ, കപ്സേതി എന്നീ പോലീസ് സ്റ്റേഷനുകളിലെ ബാരക്കുകള്‍ പിന്ദ്രയിലെ അഗ്നിശമന കേന്ദ്രത്തിന്റെ കെട്ടിടം എന്നിവ ഉള്‍പ്പെടെ വിവിധ പോലീസ്, അഗ്നി സുരക്ഷാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ 1200 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ലഹര്‍താര - ബിഎച്ച്‌യു മുതല്‍ വിജയ സിനിമ വരെയുള്ള റോഡിന്റെ വീതി ആറ് വരിയായി കൂട്ടല്‍; പാണ്ഡേപൂര്‍ ഫ്ളൈഓവര്‍ മുതല്‍ റിങ് റോഡ് വരെ നാലുവരിപ്പാതയായി വീതികൂട്ടല്‍; കുച്ചാഹേരി മുതല്‍ സന്ദാഹ വരെയുള്ള റോഡ് നാലുവരിയായി വീതികൂട്ടല്‍; വാരാണസി ഭദോഹി ഗ്രാമീണ റോഡിന്റെ വീതി കൂട്ടലും ബലപ്പെടുത്തലും; വാരാണസി ഗ്രാമീണ മേഖലയില്‍ അഞ്ച് പുതിയ റോഡുകളുടെയും നാല് സി.സി റോഡുകളുടെയും നിര്‍മ്മാണം; ബബത്പൂര്‍-ചൗബേപൂര്‍ റോഡില്‍ ബാബത്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ആര്‍.ഒ.ബിയുടെ നിര്‍മ്മാണം തുടങ്ങിയ വിവിധ റോഡ് അടിസ്ഥാനസൗകര്യ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നഗര-ഗ്രാമീണ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഈ പദ്ധതികള്‍ ഗണ്യമായി സഹായിക്കും. 

മേഖലയിലെ വിനോദസഞ്ചാരത്തിന് പുത്തനുണര്‍വ് നല്‍കുന്നതിനായി വിവിധ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ലോകബാങ്ക് സഹായത്തോടെയുള്ള യു.പിയിലെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ ടൂറിസം വികസന പദ്ധതിക്ക് കീഴില്‍ സാരാനാഥ് ബുദ്ധ സര്‍ക്യൂട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, അഷ്ട വിനാകയത്തിനായുള്ള പാവന്‍ പാത നിര്‍മാണം, ദ്വാദശ് ജ്യോതിര്‍ലിംഗ് യാത്ര, അഷ്ട് ഭൈരവ്, നവ് ഗൗരി യാത്ര, പഞ്ച്കോസി പരിക്രമ യാത്രാ മാര്‍ഗ്ഗിലെ അഞ്ച് സ്റ്റോപ്പുകളുടെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍, പഴയ കാശിയിലെ വിവിധ വാര്‍ഡുകളുടെ ടൂറിസം വികസനം എന്നിവ ഇതില്‍ ഉള്‍പ്പെടും. സിഗ്രയിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Projects being launched in Varanasi will give momentum to the city's development journey, further 'Ease of Living.' https://t.co/mn0liHoPSu

— Narendra Modi (@narendramodi) July 7, 2022

काशी हमेशा से जीवंत, निरंतर प्रवाहमान रही है।

अब काशी ने एक तस्वीर पूरे देश को दिखाई है जिसमें विरासत भी है और विकास भी है: PM @narendramodi

— PMO India (@PMOIndia) July 7, 2022

काशी के जागरूक नागरिकों ने जिस तरह देश को दिशा देने वाला काम किया है, उसे देखकर मैं आनंदित हूं।

काशी के नागरिकों ने पूरे देश को संदेश दे दिया है कि शॉर्ट-कट से देश का भला नहीं हो सकता: PM @narendramodi

— PMO India (@PMOIndia) July 7, 2022

सावन बहुत दूर नहीं है।

देश और दुनिया से बाबा भक्त भारी संख्या में काशी आने वाले हैं।

विश्वनाथ धाम परियोजना पूरी होने के बाद ये पहला सावन उत्सव होगा।

विश्वनाथ धाम को लेकर पूरी दुनिया में कितना उत्साह है ये आपने बीते महीनों में खुद अनुभव किया है: PM @narendramodi

— PMO India (@PMOIndia) July 7, 2022

हमारे लिए विकास का अर्थ सिर्फ चमक-धमक नहीं है।

हमारे लिए विकास का अर्थ है गरीब, दलित, वंचित, पिछड़े, आदिवासी, माताएं-बहनें, सबका सशक्तिकरण: PM @narendramodi

— PMO India (@PMOIndia) July 7, 2022

हमारी सरकार ने हमेशा गरीब की समस्याओं का समाधान करने का प्रयास किया है, उसके सुख-दुख में साथ देने का प्रयास किया है।

कोरोना की मुफ्त वैक्सीन से लेकर गरीबों को मुफ्त राशन की व्यवस्था तक, सरकार ने आपकी सेवा का कोई अवसर छोड़ा नहीं है: PM @narendramodi

— PMO India (@PMOIndia) July 7, 2022

एक तरफ हम देश के शहरों को धुआं मुक्त करने के लिए CNG से चलने वाली गाड़ियों के लिए सुविधाओ का विस्तार कर रहे हैं।

वहीं दूसरी तरफ हम गंगा जी का ध्यान रखने वाले हमारे नाविकों की डीजल और पेट्रोल से चलने वाली नावों को CNG से जोड़ने का भी विकल्प दे रहे हैं: PM @narendramodi

— PMO India (@PMOIndia) July 7, 2022

-ND-



(Release ID: 1839971) Visitor Counter : 147