പ്രധാനമന്ത്രിയുടെ ഓഫീസ്
വാണിജ്യ ഭവന്റെ' ഉദ്ഘാടനവും നിര്‍യാത് പോര്‍ട്ടല്‍ പ്രകാശനവും നിര്‍വഹിച്ചു പ്രധാനമന്ത്രി ചെയ്ത പ്രസംഗം
Posted On:
23 JUN 2022 12:53PM by PIB Thiruvananthpuram
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ പിയൂഷ് ഗോയല്‍ ജി, ശ്രീ സോം പ്രകാശ് ജി, ശ്രീമതി അനുപ്രിയ പട്ടേല്‍ ജി, വ്യവസായ, കയറ്റുമതി മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍, മറ്റു വിശിഷ്ട വ്യക്തികള്‍, മഹതികളേ മാന്യരേ,
കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യം ചുവടുവച്ചുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയിലെ പൗരകേന്ദ്രീകൃത ഭരണത്തിന്റെ യാത്രയില്‍ ഇന്ന് മറ്റൊരു സുപ്രധാന ചുവടുവെപ്പ് കൂടി കൈവന്നിരിക്കുന്നു. പുതിയതും ആധുനികവുമായ ഒരു വാണിജ്യഭവന്റെയും കയറ്റുമതി പോര്‍ട്ടലിന്റെയും രൂപത്തില്‍ രാജ്യത്തിന് പുതിയ സമ്മാനങ്ങള്‍ ലഭിച്ചു. ഇവയിലൊന്ന് ഭൗതിക അടിസ്ഥാന സൗകര്യങ്ങളെ പ്രതീകപ്പെടുത്തുന്നു, മറ്റൊന്ന് ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിന്റെ പ്രതീകമാണ്. ഇത് വ്യാപാരവും വാണിജ്യവുമായി ബന്ധപ്പെട്ട നമ്മുടെ ഭരണത്തിലും സ്വാശ്രയ ഇന്ത്യക്കായുള്ള നമ്മുടെ അഭിലാഷങ്ങളിലും നല്ല മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളെ എല്ലാവരെയും, വ്യാപാര-വാണിജ്യവുമായി ബന്ധപ്പെട്ട മുഴുവന്‍ സമൂഹത്തെയും, പ്രത്യേകിച്ച് നമ്മുടെ എംഎസ്എംഇകളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് രാജ്യത്തെ ആദ്യ വ്യവസായ മന്ത്രി ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികമാണ്. സ്വതന്ത്ര ഇന്ത്യയ്ക്ക് ദിശാബോധം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ നയങ്ങളും തീരുമാനങ്ങളും ദൃഢനിശ്ചയവും അദ്ദേഹത്തിന്റെ സമീപനങ്ങളുടെ പൂര്‍ത്തീകരണവും വളരെ പ്രധാനമാണ്. ഇന്ന് രാജ്യം അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ,
പുതിയ പ്രചോദനത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് നിങ്ങള്‍ പുതിയ വാണിജ്യഭവനിലേക്ക് പ്രവേശിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ദൃഢനിശ്ചയം, ആയാസരഹികമായി വ്യവസായം ചെയ്യുന്നതിനും അതിലൂടെ സുഗമമായി ജീവിക്കുന്നതിനുമാണ്. ഇവ രണ്ടും തമ്മിലുള്ള ബന്ധം പരസ്പരബന്ധത്തിലെ സുതാര്യതയാണ്. ഗവണ്‍മെന്റുമായി ആശയവിനിമയം നടത്തുമ്പോഴും ഗവണ്‍മെന്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുമ്പോഴും ആര്‍ക്കും അസൗകര്യമുണ്ടാകരുത്, അത്തരം അനാസായ പ്രാപ്യത രാജ്യത്തിന്റെ മുന്‍ഗണനയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തെ ഭരണ മാതൃകയുടെ ഏറ്റവും പ്രധാനപ്പെട്ട വശം രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, ബാങ്കിംഗ്, ഗവണ്‍മെന്റ് നയരൂപീകരണം എന്നിവ ലഭ്യമാക്കണം എന്നതാണ്. ഈ ദര്‍ശനം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനായുള്ള നയങ്ങളെയും തീരുമാനങ്ങളെയും പ്രതിഫലിപ്പിക്കുന്നു. മുദ്ര യോജനയ്ക്ക് കീഴില്‍ കോടിക്കണക്കിന് സംരംഭകരുടെ ഉദയം, പോളിസിയിലൂടെയും ബാങ്ക് വായ്പയിലൂടെയും ലക്ഷക്കണക്കിന് എംഎസ്എംഇകള്‍ക്ക് പ്രോത്സാഹനം, ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ലക്ഷക്കണക്കിന് വഴിയോര കച്ചവടക്കാര്‍ക്ക് ബാങ്ക് വായ്പാ സൗകര്യം, ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കുള്ള നിരന്തര പരിശ്രമം എന്നിവയാണ് ഈ അനായാസ പ്രാപ്യതയ്ക്കു പിലെ അടിസ്ഥാന ഊര്‍ജ്ജം. ഗവണ്‍മെന്റിന്റെ പദ്ധതികളുടെ ഗുണഫലങ്ങള്‍ വിവേചനമില്ലാതെ എല്ലാവരിലും എത്തിയാലേ സര്‍വതോന്മുഖമായ വികസനം സാധ്യമാകൂ. എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാനും വികസിപ്പിക്കാനുമുള്ള ഈ മനോഭാവം ഈ പുതിയ വാണിജ്യഭവനില്‍ പ്രതിഫലിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
എസ്ഒപി അഥവാ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ എന്ന പദം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടയില്‍ വളരെ ജനപ്രിയമാണ്. അതായത് കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു പ്രത്യേക രീതി. നേരത്തെ, ഗവണ്‍മെന്റുകളുടെ എസ്ഒപി ഒരു പദ്ധതിയുടെ സമാരംഭത്തെ ഉദ്ദേശിച്ചായിരുന്നു. പക്ഷേ,അതിന്റെ പൂര്‍ത്തീകരണത്തിന് യാതൊരു ഉറപ്പുമില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ കാര്യമായ ഗൗരവം ഉണ്ടായില്ല. ഈ ധാരണ ഞങ്ങള്‍ എങ്ങനെ മാറ്റിമറിച്ചു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കെട്ടിടം. ഇപ്പോള്‍ സൂചിപ്പിച്ചതുപോലെ, 2018 ജൂണ്‍ 22 ന് ഞാന്‍ ഈ കെട്ടിടത്തിന്റെ തറക്കല്ലിട്ടത് യാദൃശ്ചികമാണ്, ഇന്ന് ഇത് 2022 ജൂണ്‍ 23 ന് ഉദ്ഘാടനം ചെയ്യുന്നു. അതിനിടയില്‍, കൊറോണ കാരണം നിരവധി തടസ്സങ്ങളും ഉണ്ടായിരുന്നു. പക്ഷേ, ഇതൊക്കെയാണെങ്കിലും ആ ദൃഢനിശ്ചയം ഇന്ന് നേട്ടത്തിന്റെ രൂപത്തില്‍ നമ്മുടെ മുന്നിലുണ്ട്. പുതിയ ഇന്ത്യയുടെ പുതിയ എസ്ഒപിയാണിത്. ഏതൊരു പദ്ധതിയുടെയും ഉദ്ഘാടനത്തിന്റെ സമയക്രമത്തില്‍ അതിന്റെ തറക്കല്ലിട്ട ദിവസം ആരംഭിക്കുന്ന ആത്മാര്‍ത്ഥമായ ശ്രമമാണിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡല്‍ഹിയില്‍ത്തന്നെ ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് കാണാം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രഗതി മൈതാനത്തിനടുത്തുള്ള സംയോജിത യാത്രാ ഇടനാഴി ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഗവണ്‍മെന്റിന്റെ പദ്ധതികള്‍ വര്‍ഷങ്ങളോളം അനിശ്ചിതത്വത്തില്‍ കിടക്കില്ല, സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു, അപ്പോള്‍ മാത്രമേ രാജ്യത്തെ നികുതിദായകര്‍ ബഹുമാനിക്കപ്പെടൂ. പിഎം ഗതിശക്തി ദേശീയ കര്‍മപദ്ധതിയുടെ രൂപത്തിലുള്ള ഒരു ആധുനിക വേദികൂടി ഇപ്പോള്‍ നമുക്കുണ്ട്. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, ഈ പുതിയ വാണിജ്യഭവനും എല്ലാ മേഖലകളിലും രാജ്യത്തിന് ഉത്തേജനം നല്‍കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
തറക്കല്ലിടല്‍ മുതല്‍ ഉദ്ഘാടനം വരെ ഈ കാലയളവിലെ വാണിജ്യ മേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങളുടെ പ്രതീകം കൂടിയാണ് വാണിജ്യഭവന്‍. ശിലാസ്ഥാപന ചടങ്ങിനിടെ ആഗോള നവാശയ സൂചികയില്‍ നവീകരണത്തിന്റെയും മെച്ചപ്പെടുത്തലിന്റെയും ആവശ്യകതയെക്കുറിച്ച് ഞാന്‍ ഊന്നിപ്പറഞ്ഞത് ഓര്‍ക്കുന്നു. ഇന്ന് നമ്മള്‍ ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ 46-ാം സ്ഥാനത്താണ്. തുടര്‍ച്ചയായി മെച്ചപ്പെടുകയും ചെയ്യുന്നു. ശിലാസ്ഥാപന ദിനത്തില്‍ വ്യാപാരം ചെയ്യാനുള്ള എളുപ്പം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ന്, ഈ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍, അതിനുശേഷം 32,000-ത്തിലധികം അനാവശ്യമായ നടപടിക്രമങ്ങള്‍ ഇല്ലാതാക്കി. 32,000 നടപ്പാക്കലുകള്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? ശിലാസ്ഥാപന വേളയില്‍ ജിഎസ്ടി നടപ്പാക്കി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ടിരുന്നു. എല്ലാവിധ സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. ഇന്ന് പ്രതിമാസം ഒരു ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനവുമായി സാധാരണ നിലയിലായി. വാണിജ്യഭവന്റെ തറക്കല്ലിടല്‍ വേളയില്‍, ജെം പോര്‍ട്ടലില്‍ ഏകദേശം 9,000 കോടി രൂപയുടെ ഓര്‍ഡര്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇന്ന് 45 ലക്ഷം ചെറുകിട സംരംഭകര്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജെമ്മില്‍ 2.25 ലക്ഷം കോടി നിക്ഷേപിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ,
2014 ന് ശേഷം മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം 2 ല്‍ നിന്ന് 120 ആയി വര്‍ധിച്ചതിനെക്കുറിച്ച് ഞാന്‍ അന്ന് സൂചിപ്പിച്ചിരുന്നു. ഇന്ന് ഈ എണ്ണം 200-ലധികമാണ്. ഇറക്കുമതിക്കാരില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്നവരിലേക്ക് ഞങ്ങള്‍ ഒരു ശക്തിയായി ഉയര്‍ന്നു. നാല് വര്‍ഷം മുമ്പ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 500-ല്‍ താഴെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവരുടെ എണ്ണം ഏതാണ്ട് 2300 കടന്നിരിക്കുന്നു. അന്ന് ഞങ്ങള്‍ എല്ലാ വര്‍ഷവും 8,000 സ്റ്റാര്‍ട്ടപ്പുകളെ കണ്ടിരുന്നു, ഇന്ന് അത് 15,000 ആയി ഉയരുകയാണ്. ആഗോള മഹാമാരി ഉണ്ടായിരുന്നിട്ടും, ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയും ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ അവ സാക്ഷാത്കരിക്കുകയും ചെയ്തുകൊണ്ട് വളരെയധികം നേടിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്നത്തെ പുതിയ ഇന്ത്യയില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നേട്ടങ്ങള്‍ കൈവരിക്കാനുള്ള നമ്മുടെ സമീപനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ കയറ്റുമതി സംവിധാനം. തറക്കല്ലിടല്‍ ചടങ്ങില്‍, ആഗോള കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയെ ഇഷ്ടപ്പെട്ട ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, വിതരണ ശൃംഖലയെ മുഴുവന്‍ നശിപ്പിച്ച ചരിത്രപരമായ ആഗോള തടസ്സങ്ങള്‍ക്കിടയിലും, ഇന്ത്യയുടെ കയറ്റുമതി 670 ബില്യണ്‍ ഡോളറായിരുന്നു. അതായത് 50 ലക്ഷം കോടി രൂപ. ഈ കണക്ക് എത്ര അഭൂതപൂര്‍വമാണെന്ന് നിങ്ങള്‍ക്കറിയാം. എല്ലാ വെല്ലുവിളികള്‍ക്കിടയിലും 400 ബില്യണ്‍ ഡോളര്‍ അതായത് 30 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതി എന്ന നാഴികക്കല്ല് കൈവരിക്കാന്‍ കഴിഞ്ഞ വര്‍ഷം രാജ്യം തീരുമാനിച്ചിരുന്നു. ഞങ്ങള്‍ ഇത് മറികടന്ന് 418 ബില്യണ്‍ ഡോളര്‍ അതായത് 31 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് കയറ്റുമതി നടത്തി.
സുഹൃത്തുക്കളേ,
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഞങ്ങള്‍ ഇപ്പോള്‍ നമ്മുടെ കയറ്റുമതി ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അവ നേടാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്തു. ഈ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം വളരെ അത്യാവശ്യമാണ്. വ്യവസായ, കയറ്റുമതി പ്രോല്‍സാഹന കൗണ്‍സിലുകളിലെ അംഗങ്ങളും ഇവിടെയുണ്ട്. കയറ്റുമതിയുടെ ഹ്രസ്വകാല മാത്രമല്ല ദീര്‍ഘകാല ലക്ഷ്യങ്ങളും നിങ്ങളുടെ തലത്തില്‍ സജ്ജീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ആ ലക്ഷ്യങ്ങളില്‍ എങ്ങനെ എത്തിച്ചേരാമെന്നും ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന് എങ്ങനെ സഹായിക്കാമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്.
സുഹൃത്തുക്കളേ,
വ്യാപാരത്തിന്റെ വാര്‍ഷിക വിശകലനത്തിനുള്ള ദേശീയ ഇറക്കുമതി-കയറ്റുമതി അതായത് നിര്‍യാത് പ്ലാറ്റ്‌ഫോം ഈ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണ്. കയറ്റുമതിക്കാര്‍, ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍, എല്ലാ പങ്കാളികളും എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും തത്സമയ ഡാറ്റയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. നമ്മുടെ വ്യവസായത്തെയും കയറ്റുമതിക്കാരെയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന നിരവധി തടസ്സങ്ങള്‍ തകര്‍ക്കാന്‍ ഇത് സഹായിക്കും. ലോകത്തെ 200-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന 30-ലധികം ചരക്കു ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ നിങ്ങള്‍ക്ക് ലഭ്യമാകും. വൈകാതെ, ജില്ല തിരിച്ചുള്ള കയറ്റുമതിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ പോര്‍ട്ടലില്‍ ലഭ്യമാകും. ദൗത്യമാതൃകയിലുള്ള 'ഒരു ജില്ല-ഒരു ഉല്‍പ്പന്നം' ഒടുവില്‍ ഇവിടെയും ചേര്‍ക്കും. ജില്ലകളെ കയറ്റുമതിയുടെ പ്രധാന കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങള്‍ക്കും ഇത് കരുത്തേകും. കയറ്റുമതി മേഖലയില്‍ സംസ്ഥാനങ്ങളില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പോര്‍ട്ടല്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് .ഏത് സംസ്ഥാനം എത്രമാത്രം കയറ്റുമതി ചെയ്യുന്നു, എത്ര ലക്ഷ്യസ്ഥാനങ്ങള്‍ കവര്‍ ചെയ്യുന്നു, എത്ര വ്യത്യസ്ത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നു, എന്നിങ്ങനെ.
സുഹൃത്തുക്കളേ,
വിവിധ രാജ്യങ്ങളുടെ വികസന പ്രയാണം പഠിച്ചാല്‍, കയറ്റുമതി വര്‍ധിച്ചപ്പോള്‍ മാത്രമാണ് ആ രാജ്യങ്ങളുടെ പുരോഗതി ഉണ്ടായതെന്ന് കണ്ടെത്തുന്നത് സാധാരണമാണ്. അതായത്, വികസ്വര രാജ്യത്തില്‍ നിന്ന് വികസിത രാജ്യമാകുന്നതില്‍ കയറ്റുമതി വലിയ പങ്ക് വഹിക്കുന്നു. ഇതുമൂലം തൊഴിലവസരങ്ങളും സ്വയംതൊഴില്‍ സാധ്യതകളും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി, ഇന്ത്യയും തുടര്‍ച്ചയായി കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും കയറ്റുമതി ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്തു. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള മെച്ചപ്പെട്ട നയങ്ങള്‍, പ്രക്രിയ ലഘൂകരിക്കുക, പുതിയ വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്നിവ ഇക്കാര്യത്തില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ചരക്കു ഗതാഗത പിന്തുണയില്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ നമ്മടെ കയറ്റുമതി ചെലവ് കുറഞ്ഞതാകും. പിഎല്‍ഐ സ്‌കീം നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതെങ്ങനെയെന്നും നിങ്ങള്‍ക്കറിയാം. നമ്മുടെ കയറ്റുമതി പങ്കാളികളില്‍ നിന്നുള്ള വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള നയ മാറ്റങ്ങളും വളരെയധികം സഹായിച്ചിട്ടുണ്ട്. ഇന്ന്, ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങളും, എല്ലാ വകുപ്പുകളും, കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്നത് ' സമ്പൂര്‍ണമായും ഗവണ്‍മെന്റ് മുഖേന' എന്ന സമീപനത്താടെയാണ്. അത് എംഎസ്എംഇ ന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ കൃഷിയോ വാണിജ്യമോ ആകട്ടെ, എല്ലാവരും ഒരു പൊതു ലക്ഷ്യത്തിനായി പൊതുവായ ശ്രമങ്ങള്‍ നടത്തുന്നു. നമ്മുടെ കയറ്റുമതിയില്‍ വലിയൊരു വിഭാഗം എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്നു, പ്രത്യേകിച്ചും എംഎസ്എംഇ മേഖല ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുതിയ മേഖലകളില്‍ നിന്നുള്ള കയറ്റുമതിയും വര്‍ധിച്ചുവരുന്നു, മാത്രമല്ല പല അഭിലാഷ ജില്ലകളില്‍ നിന്നുപോലും കയറ്റുമതി ഇപ്പോള്‍ പലമടങ്ങ് വര്‍ദ്ധിച്ചു. പരുത്തിയുടെയും കൈത്തറി ഉല്‍പന്നങ്ങളുടെയും കയറ്റുമതിയില്‍ 55 ശതമാനം വര്‍ധനവ് ഉണ്ടായത് താഴെത്തട്ടില്‍ പ്രവര്‍ത്തനം എങ്ങനെ നടക്കുന്നു എന്ന് കാണിക്കുന്നു. 'പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കല്‍, 'ഒരു ജില്ല ഒരു ഉല്‍പ്പന്നം' പ്രചരണ പരിപാടിള്‍ വഴി പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കിയതും കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പല ഉല്‍പ്പന്നങ്ങളും പുതിയ രാജ്യങ്ങളിലേക്കും ലോകത്തിലെ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കും ആദ്യമായി കയറ്റുമതി ചെയ്യുന്നു. ഇപ്പോള്‍ നമ്മുടെ പ്രാദേശിക ഉല്‍പന്നങ്ങള്‍ യഥാര്‍ത്ഥ ആഗോളതലത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. സീതാഭോഗ് മധുരപലഹാരങ്ങളും നാര്‍ക്കല്‍ നാരുവും, അതായത് തേങ്ങ, ശര്‍ക്കര ലഡ്ഡു എന്നിവയുടെ ആദ്യ ലോഡ് ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്തു. നാഗാലാന്‍ഡില്‍ നിന്നുള്ള കലര്‍പ്പില്ലാത്ത കിംഗ് മുളക് ലണ്ടനിലെ വിപണികളിലേക്ക് പോകുന്നു, അസമില്‍ നിന്നുള്ള മികവുറ്റ ബര്‍മീസ് മുന്തിരി ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നു. ഛത്തീസ്ഗഡിലെ നമ്മുടെ ആദിവാസി സഹോദരങ്ങളുടെ വനവിഭവങ്ങളായ മഹുവ പൂക്കള്‍ ഫ്രാന്‍സിലേക്കും കാര്‍ഗിലിലെ ഖുമാനി ദുബായിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്. അരൂബ, ബെലീസ്, ബര്‍മുഡ, ഗ്രെനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ പുതിയ വിപണികളിലേക്ക് കൈത്തറി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. നമ്മുടെ കര്‍ഷകരെയും നെയ്ത്തുകാരെയും പരമ്പരാഗത ഉല്‍പന്നങ്ങളെയും കയറ്റുമതി ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതിന് ജിഐ ടാഗിംഗിനെ ഞങ്ങള്‍ സഹായിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം, യുഎഇയുമായും ഓസ്ട്രേലിയയുമായും നമ്മള്‍ വ്യാപാര ഇടപാടുകള്‍ പൂര്‍ത്തിയാക്കി, മറ്റ് രാജ്യങ്ങളുമായും വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ നയതന്ത്ര ദൗത്യങ്ങളെ പ്രശംസിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. വളരെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തെ ഇന്ത്യയുടെ അവസരങ്ങളാക്കി മാറ്റാന്‍ പ്രവര്‍ത്തിച്ചതിന് നമ്മുടെ എല്ലാ ദൗത്യങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ,
വ്യവസായത്തിനായി പുതിയ വിപണികള്‍ കണ്ടെത്തുകയും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും ആ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് വളരെ പ്രധാനമാണ്. പരസ്പര പങ്കാളിത്തവും വിശ്വാസാധിഷ്ഠിത വ്യവസായവും എങ്ങനെ വളരുമെന്ന് മുന്‍കാലങ്ങളില്‍ നമ്മുടെ വ്യാപാരികള്‍ തെളിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 'അമൃതകാലതത്ത്' മൂല്യത്തിന്റെയും വിതരണ ശൃംഖലയുടെയും ഈ പഠനം നാം ശക്തിപ്പെടുത്തേണ്ടതുണ്ട്. സമാന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍, യുഎഇയുമായും ഓസ്ട്രേലിയയുമായും നാം വ്യാപാര ഇടപാടുകള്‍ പൂര്‍ത്തിയാക്കി. പല രാജ്യങ്ങളുമായും പ്രദേശങ്ങളുമായും അത്തരം ഇടപാടുകളിലേക്ക് നാം അതിവേഗം നീങ്ങുകയാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനിലും അഭിമാനം നിറയ്ക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ 'അമൃതകാല'ത്തില്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ദൃഢനിശ്ചയങ്ങള്‍ക്കായി ഈ മനോഭാവത്തോടെ നാം പ്രവര്‍ത്തിക്കണം. ഇന്ന് ഒരു പുതിയ കെട്ടിടം പണിതു, ഒരു പുതിയ പോര്‍ട്ടലും ആരംഭിച്ചു. പക്ഷേ നമ്മുടെ ഉത്തരവാദിത്തം തീര്‍ന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍, പുതിയ നിശ്ചയങ്ങളും ഊര്‍ജവും കൊണ്ട് ദ്രുതഗതിയിലുള്ള പുതിയ നേട്ടങ്ങളുടെ തുടക്കമാണിത്. കാലാകാലങ്ങളില്‍ നാം സൃഷ്ടിച്ച പോര്‍ട്ടലുകളുടെയും പ്ലാറ്റ്ഫോമുകളുടെയും പ്രകടനം വിലയിരുത്താന്‍ എല്ലാ വകുപ്പുകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നാം ഈ ടൂളുകള്‍ വികസിപ്പിച്ച ലക്ഷ്യങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കണം, ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കണം. വ്യവസായ സഹപ്രവര്‍ത്തകരോടും കയറ്റുമതിക്കാരോടും അവരുടെ കാര്യങ്ങള്‍ ഗവണ്‍മെന്റിനു മുന്നില്‍ തുറന്ന് പറയണമെന്നും നൂതന നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും കൊണ്ടുവരണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നാം ഒരുമിച്ച് ഒരു പരിഹാരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നിര്‍യാത് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് എന്തൊക്കെ ചേര്‍ക്കണം അല്ലെങ്കില്‍ നീക്കം ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുക. ജില്ലാതലത്തില്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം വ്യവസ്ഥകള്‍ ഉണ്ടാക്കാം? ജില്ലാതലത്തില്‍ കയറ്റുമതി മേഖലയില്‍ ആരോഗ്യകരമായ മത്സരം കൊണ്ടുവരണം. നമ്മുടെ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ലോകോത്തര പാക്കേജിംഗില്‍ ' സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്' എന്ന ഈ മത്സരം കൊണ്ടുവരേണ്ടതുണ്ട്. എല്ലാവരുടെയും സംഭാവനള്‍, എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍, അതായത് 'സബ്ക പ്രയാസ്' (എല്ലാവരുടെയും പരിശ്രമം) ഉപയോഗിച്ച് നമുക്ക് നമ്മുടെ ബൃഹദ് ീരുമാനങ്ങള്‍ സാക്ഷാത്കരിക്കാനാകും. ഒരിക്കല്‍ക്കൂടി, പുതിയ മന്ദിരത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. എശ്വര്യത്തിന്റെ ഈ വേളയില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചതിന് വകുപ്പിനോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. വളരെ നന്ദി. ആശംസകള്‍.
-ND-
(Release ID: 1836627)
Visitor Counter : 147
Read this release in:
Bengali
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Urdu
,
English
,
Hindi
,
Manipuri
,
Odia
,
Telugu
,
Kannada