പ്രധാനമന്ത്രിയുടെ ഓഫീസ്
നാൽപ്പത്തി നാലാമത് ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രപ്രധാനമായ ദീപശിഖാ റിലേയ്ക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു
ഇതാദ്യമായി ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ ആതിഥ്യമരുളുന്നു
പ്രധാനമന്ത്രിയുടെ നേതൃത്വത്തിനു ഫിഡെ പ്രസിഡന്റ് നന്ദി പറഞ്ഞു
“ഇത് ഇന്ത്യക്കുള്ള ആദരം മാത്രമല്ല, ചെസ്സിന്റെ മഹത്തായ പൈതൃകത്തിനുള്ള ആദരം കൂടിയാണ്”
“ഇന്ത്യ ഈ വര്‍ഷം മെഡലുകളുടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു”
“ശരിയായ പിന്തുണയും മികച്ച സാഹചര്യവുമൊരുക്കിയാല്‍ ദുര്‍ബലര്‍ക്കുപോലും ഒരു ലക്ഷ്യവും അസാധ്യമല്ല”
“ദീര്‍ഘവീക്ഷണം ഇന്ത്യയുടെ കായിക നയത്തിനും ‘ടാര്‍ഗെറ്റ് ഒളിമ്പിക്സ് പോഡിയം സ്‌കീം’ (ടോപ്സ്) പോലുള്ള പദ്ധതികള്‍ക്കും രൂപംകൊടുക്കുന്നു; അവ ഫലം കണ്ടുതുടങ്ങുകയും ചെയ്തു”
“നേരത്തെ യുവാക്കള്‍ക്കു ശരിയായ വേദികള്‍ക്കായി കാത്തിരിക്കേണ്ടിവന്നിരുന്നു. ഇന്ന്, ‘ഖേലോ ഇന്ത്യ’ ക്യാമ്പെയ്നു കീഴില്‍, രാജ്യം ഈ പ്രതിഭകളെ കണ്ടെത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു.”
“മാനസിക പിരിമുറുക്കവും സമ്മര്‍ദവും പൂര്‍ണമായും ഒഴിവാക്കി നിങ്ങളുടെ നൂറു ശതമാനവും സമര്‍പ്പിക്കുക”
.
Posted On:
19 JUN 2022 6:50PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രപ്രധാനമായ ദീപശിഖാ റിലേയ്ക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തുടക്കം കുറിച്ചു. ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍കോവിച്ച് പ്രധാനമന്ത്രിക്കു ദീപശിഖ കൈമാറി. അദ്ദേഹം അതു ഗ്രാൻഡ്‌മാസ്റ്റർ വിശ്വനാഥന്‍ ആനന്ദിനു കൈമാറി. ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് അവസാനിക്കുംമുമ്പ് 40 ദിവസത്തിനുള്ളില്‍ ഈ ദീപശിഖ 75 നഗരങ്ങളിലൂടെ സഞ്ചരിക്കും. എല്ലായിടങ്ങളിലും അതതു സംസ്ഥാനത്തെ ചെസ് ഗ്രാൻഡ്‌മാസ്റ്റര്‍മാര്‍ ദീപശിഖ ഏറ്റുവാങ്ങും. പ്രധാനമന്ത്രി മോദി ‘ഖേലോ ചെസ്’ പ്രതീകാത്മക കരുനീക്കം നടത്തി. തുടര്‍ന്നു കുമാരി കൊനേരു ഹംപിയും കരു നീക്കി. കേന്ദ്രമന്ത്രിമാരായ ശ്രീ അനുരാഗ് സിങ് താക്കൂര്‍, ശ്രീ നിസിത് പ്രമാണിക്, ചെസ് കളിക്കാര്‍, കായികപ്രേമികള്‍, അംബാസഡര്‍മാര്‍, ചെസ് അധികൃതര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലോകമെമ്പാടും ഈ കായികയിനത്തെ ജനപ്രിയമാക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ദീപശിഖാ റിലേയെന്ന പുതിയ പാരമ്പര്യത്തിനു തുടക്കംകുറിക്കാന്‍ മുന്‍കൈയെടുത്തതിനു ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍കോവിച്ച് ഇന്ത്യാ ഗവണ്മെന്റിനു നന്ദി പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിനും ഞങ്ങളെ ആദരിച്ചതിനും ഫിഡെ നന്ദി അറിയിക്കുന്നു”- അദ്ദേഹം പറഞ്ഞു. പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ചെസ് കളിയുടെ പ്രാധാന്യവും വിജയത്തിലേക്കു നയിക്കുന്നതില്‍ വിദ്യാഭ്യാസവും കായികമേഖലയും സംയോജിപ്പിച്ചതിന്റെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി മുമ്പു പ്രസംഗിച്ചിരുന്നതു ഫിഡെ പ്രസിഡന്റ് അനുസ്മരിച്ചു. ഇന്ത്യയിലുടനീളവും ലോകമെമ്പാടും ചെസ് എല്ലാ വിദ്യാലയങ്ങളുടെയും ഭാഗമായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇന്ന് ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന ചെസ് രാജ്യമാണ്. അതില്‍ നിങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും അഭിമാനിക്കാം. ചെസ്സിന്റെ വളര്‍ച്ചയ്ക്കായി നിങ്ങള്‍ ചെയ്യുന്ന എല്ലാ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങളുടെ നേതൃത്വത്തിനു ഞങ്ങള്‍ നന്ദി അറിയിക്കുന്നു”- ഫിഡെ പ്രസിഡന്റ് പറഞ്ഞു.
ഇന്ന് ചെസ് ഒളിമ്പ്യാഡ് മത്സരങ്ങളുടെ ആദ്യ ദീപശിഖാ റിലേ ഇന്ത്യയില്‍ നിന്ന് ആരംഭിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. “ഇതാദ്യമായാണ് ഈ വര്‍ഷം ഇന്ത്യ ചെസ് ഒളിമ്പ്യാഡ് ഗെയിംസിന് ആതിഥ്യമരുളുന്നത്. ഒരു കായിക വിനോദം അതിന്റെ ജന്മസ്ഥലത്തു നിന്ന് ആരംഭം കുറിച്ച്, ലോകമെമ്പാടും അതിന്റെ മുദ്ര പതിപ്പിച്ച്, നിരവധി രാജ്യങ്ങള്‍ക്ക് ആവേശമായി മാറിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ്, ഈ കായികവിനോദം ഇന്ത്യയില്‍ നിന്നു ചതുരംഗമെന്ന രൂപത്തില്‍ ലോകമെമ്പാടും സഞ്ചരിച്ചു. ചെസ്സിന്റെ ആദ്യ ഒളിമ്പ്യാഡ് ദീപശിഖയ്ക്കും ഇന്ന് ഇന്ത്യയില്‍ തുടക്കം കുറിക്കുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ അമൃത മഹോത്സവം ആഘോഷിക്കുമ്പോള്‍, ഈ ചെസ് ഒളിമ്പ്യാഡ് ദീപശിഖ രാജ്യത്തെ 75 നഗരങ്ങളിലൂടെ സഞ്ചരിക്കും. ഇനിയുള്ള ചെസ് ഒളിമ്പ്യാഡ് ഗെയിമുകളുടെ ദീപശിഖാ റിലേ ഇന്ത്യയില്‍ നിന്നു തന്നെ ആരംഭിക്കാന്‍ ഫിഡെ തീരുമാനിച്ചു. ഇത് ഇന്ത്യക്കുള്ള ആദരം മാത്രമല്ല, ചെസ്സിന്റെ മഹത്തായ പൈതൃകത്തിനുള്ള ആദരം കൂടിയാണ്. ഈ സാഹചര്യത്തില്‍ ഞാന്‍ ഫിഡെയെയും അതിന്റെ എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുന്നു.”
ചെസ്സിലെ ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. “നമ്മുടെ പൂര്‍വികര്‍ വിശകലനത്തിനും പ്രശ്‌നപരിഹാരത്തിനുമുള്ള ചിന്തകള്‍ ഉയര്‍ത്താനായി ചതുരംഗം അല്ലെങ്കില്‍ ചെസ് പോലുള്ള കളികള്‍ കണ്ടുപിടിച്ചു. ചെസ്, ഇന്ത്യ വഴി, ലോകത്തിലെ പല രാജ്യങ്ങളിലും എത്തുകയും ഏറെ ജനപ്രിയമാകുകയും ചെയ്തു. ഇന്ന്, ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസ ഉപാധിയായി വിദ്യാലയങ്ങളുടെ ഭാഗമാണു ചെസ്”. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ ചെസ്സിലെ പ്രകടനം സ്ഥിരമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം, ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ സംഘമാണു പങ്കെടുക്കുന്നത്. ഈ വര്‍ഷം മെഡലുകളുടെ കാര്യത്തില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ചെസ് നമ്മുടെ ജീവിതത്തില്‍ പകരുന്ന നിരവധി പാഠങ്ങളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. ജീവിതത്തിലെ സ്ഥാനം പരിഗണിക്കാതെ എല്ലാവര്‍ക്കും ശരിയായ പിന്തുണ വേണമെന്നതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ചെസ്സിലെ എല്ലാ കരുക്കള്‍ക്കും അതിന്റേതായ സവിശേഷ ശക്തിയും അതുല്യമായ കഴിവും ഉള്ളതുപോലെയാണിത്. നിങ്ങള്‍ ഒരു കരു ഉപയോഗിച്ചു ശരിയായ നീക്കം നടത്തുകയും അതിന്റെ ശക്തി ശരിയായി ഉപയോഗിക്കുകയും ചെയ്താല്‍, അത് ഏറ്റവും കരുത്തുറ്റതാകും. ചെസ് ബോര്‍ഡിന്റെ ഈ പ്രത്യേകത നമുക്കു ജീവിതത്തില്‍ വലിയ സന്ദേശമാണു നല്‍കുന്നത്. ശരിയായ പിന്തുണയും മികച്ച സാഹചര്യവുമൊരുക്കിയാല്‍ ദുര്‍ബലര്‍ക്കുപോലും ഒരു ലക്ഷ്യവും അസാധ്യമല്ല”.
ചെസ്സില്‍ നിന്നുള്ള മറ്റൊരു ഗുണപാഠം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു, “ദീര്‍ഘവീക്ഷണമാണ് ചെസ് മത്സരത്തിന്റെ മറ്റൊരു മഹത്തായ സവിശേഷത. യഥാര്‍ഥ വിജയം ഹ്രസ്വകാല നേട്ടത്തേക്കാള്‍ ദീര്‍ഘവീക്ഷണത്തില്‍ നിന്നാണു വരുന്നതെന്നു ചെസ് നമ്മോടു പറയുന്നു. ഈ പാഠം ഇന്ത്യയുടെ കായിക നയത്തെയും ‘ടാര്‍ഗെറ്റ് ഒളിമ്പിക്സ് പോഡിയം സ്‌കീം’ (ടോപ്സ്) പോലുള്ള പദ്ധതികളെയും രൂപപ്പെടുത്തി”.
ടോക്കിയോ ഒളിമ്പിക്സ്, പാരാലിമ്പിക്സ്, തോമസ് കപ്പ്, ബോക്സിങ് എന്നിവയിലെ ഇന്ത്യയുടെ സമീപകാല വിജയങ്ങളെ പരാമര്‍ശിച്ച്, നമ്മുടെ രാജ്യത്തു പ്രതിഭകള്‍ക്കു ക്ഷാമമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ധൈര്യത്തിനും അര്‍പ്പണബോധത്തിനും കരുത്തിനും കുറവേതുമില്ല. നേരത്തെ യുവാക്കള്‍ക്കു ശരിയായ വേദികള്‍ക്കായി കാത്തിരിക്കേണ്ടിവന്നിരുന്നു. ഇന്ന്, ‘ഖേലോ ഇന്ത്യ’ ക്യാമ്പെയ്നു കീഴില്‍, രാജ്യം ഈ പ്രതിഭകളെ കണ്ടെത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. ഖേലോ ഇന്ത്യയ്ക്കു കീഴില്‍ രാജ്യത്തിന്റെ വിദൂരമേഖലകളില്‍ നിന്നുപോലും കായിക പ്രതിഭകള്‍ ഉയര്‍ന്നുവരുന്നുണ്ട്. മാത്രമല്ല, രാജ്യത്തെ വിവിധ നഗരങ്ങളിലും ജില്ലകളിലും ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പുതിയ വിദ്യാഭ്യാസനയത്തിനു കീഴില്‍ കായികരംഗത്തെ, മറ്റ് അധ്യയന വിഷയങ്ങള്‍ക്കൊപ്പം കണക്കാക്കിയിട്ടുണ്ട്”. ഫിസിയോ, കായികശാസ്ത്രം തുടങ്ങി കായികരംഗത്തിന്റെ നിരവധി പുതിയ മാനങ്ങള്‍ നമുക്കു മുന്നിലുണ്ടെന്നും രാജ്യത്തു നിരവധി കായിക സര്‍വകലാശാലകള്‍ തുറക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാരുടെ മേല്‍ പ്രതീക്ഷകളുടെ സമ്മര്‍ദമുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി മാനസിക പിരിമുറുക്കവും സമ്മര്‍ദവും പൂര്‍ണമായും ഒഴിവാക്കി നിങ്ങളുടെ നൂറു ശതമാനവും സമര്‍പ്പിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും രാജ്യം കാണുന്നുണ്ട്. വിജയിക്കുന്നതു മത്സരത്തിന്റെ ഭാഗമാകുന്നത് എങ്ങനെയോ വീണ്ടും ജയിക്കാനുള്ള തയ്യാറെടുപ്പും അതുപോലെതന്നെ മത്സരത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അബദ്ധത്തില്‍ മത്സരത്തില്‍ ഒരു കരു നീക്കുകയാണെങ്കില്‍പ്പോലും ബുദ്ധിശക്തി ഉപയോഗിച്ചു മത്സരത്തില്‍ തിരികെ എത്താന്‍ കഴിയുമെന്നും അതിനാല്‍ ശാന്തത പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ചെസ്സിലെ ഒരു തെറ്റായ നീക്കത്തിന്റെ വില പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു. യോഗയും ധ്യാനവും ഇതിനു വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തില്‍ ആവേശത്തോടെ പങ്കെടുക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഈ വര്‍ഷം, ഇതാദ്യമായാണ് അന്താരാഷ്ട്ര ചെസ് സംഘടനയായ ഫിഡെ ഒളിമ്പിക് പാരമ്പര്യത്തിന്റെ ഭാഗമായ ചെസ് ഒളിമ്പ്യാഡ് ദീപശിഖാ റിലേ ആരംഭിക്കുന്നത്. ചെസ് ഒളിമ്പ്യാഡ് ദീപശിഖാ റിലേ നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ചെസ്സിന്റെ ഇന്ത്യയിലെ വേരുകള്‍ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ചെസ് ഒളിമ്പ്യാഡിനുള്ള ദീപശിഖാ റിലേ ഇനിമുതല്‍ എല്ലാത്തവണയും ഇന്ത്യയില്‍ നിന്നാകും ആരംഭിക്കുന്നത്. ആതിഥേയരാജ്യത്ത് എത്തുന്നതിനുമുമ്പ് എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും ദീപശിഖ സഞ്ചരിക്കും.
44-ാമത് ചെസ് ഒളിമ്പ്യാഡ് 2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ ചെന്നൈയിലാണു നടക്കുന്നത്. 1927 മുതല്‍ സംഘടിപ്പിക്കുന്ന അഭിമാനകരമായ മത്സരം ഇന്ത്യയില്‍ ആദ്യമായാണു നടക്കുന്നത്. 30 വര്‍ഷത്തിനുശേഷമാണു മത്സരം ഏഷ്യയിലെത്തുന്നത്. 189 രാജ്യങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലുതാണ് ഇത്തവണത്തെ ചെസ് ഒളിമ്പ്യാഡ്.
--ND--
At launch of torch relay for the 44th Chess Olympiad, I convey my best wishes to all the participants. https://t.co/uLbZ5JoSRr
— Narendra Modi (@narendramodi) June 19, 2022
आज Chess Olympiad games के लिए पहली टॉर्च रिले भारत से शुरू हो रही है।
इस साल पहली बार भारत Chess Olympiad games को host भी करने जा रहा है।
हमें गर्व है कि एक Sports, अपने जन्मस्थान से निकलकर पूरी दुनिया में अपनी छाप छोड़ रहा है, अनेक देशों के लिए एक passion बन गया है: PM
— PMO India (@PMOIndia) June 19, 2022
भारत से सदियों पहले चतुरंग के रूप में इस स्पोर्ट्स की मशाल पूरी दुनिया में गई थी।
आज शतरंज की पहली Olympiad मशाल भी भारत से निकल रही है।
आज जब भारत अपनी आजादी के 75वें वर्ष का पर्व, अमृत महोत्सव मना रहा है, तो ये चेस ओलंपियाड मशाल भी देश के 75 शहरों में जाएगी: PM @narendramodi
— PMO India (@PMOIndia) June 19, 2022
FIDE ने ये भी तय किया है कि प्रत्येक Chess Olympiad games के लिए torch relay भारत से ही शुरू हुआ करेगी।
ये सम्मान न केवल भारत का सम्मान है, बल्कि शतरंज की इस गौरवशाली विरासत का भी सम्मान है।
मैं इसके लिए FIDE और इसके सभी सदस्यों का अभिनंदन करता हूँ: PM @narendramodi
— PMO India (@PMOIndia) June 19, 2022
Analytical और problem solving brains के लिए हमारे पूर्वजों ने चतुरंग या शतरंज जैसे खेलों का आविष्कार किया।
भारत से होते हुए शतरंज,दुनिया के अनेक देशों तक पहुंचा और खूब लोकप्रिय हुआ।
आज स्कूलों में चेस युवाओं के लिए, बच्चों के लिए एक एजुकेशन टूल के रूप में इस्तेमाल हो रहा है: PM
— PMO India (@PMOIndia) June 19, 2022
जैसे शतरंज के हर मोहरे की अपनी यूनिक ताकत होती है, उसकी यूनिक क्षमता होती है।
अगर आपने एक मोहरे को लेकर सही चाल चल दी, उसकी ताकत का सही इस्तेमाल कर लिया तो वो सबसे शक्तिशाली बन जाता है: PM @narendramodi
— PMO India (@PMOIndia) June 19, 2022
शतरंज के खेल की एक और बड़ी खासियत होती है- दूरदृष्टि।
शतरंज हमें बताता है कि शॉर्ट टर्म सक्सेस के बजाय दूर की सोच रखने वालों को ही असली कामयाबी मिलती है: PM @narendramodi
— PMO India (@PMOIndia) June 19, 2022
हमारे देश में प्रतिभाओं की कमी नहीं है।
देश के युवाओं में साहस, समर्पण और सामर्थ्य की कमी नहीं है।
पहले हमारे इन युवाओं को सही प्लेटफ़ार्म के लिए इंतज़ार करना पड़ता था।
आज ‘खेलो इंडिया’ अभियान के तहत देश इन प्रतिभाओं को खुद तलाश भी रहा है, तराश भी रहा है: PM @narendramodi
— PMO India (@PMOIndia) June 19, 2022
(Release ID: 1835360)
Visitor Counter : 211
Read this release in:
Marathi
,
Tamil
,
Telugu
,
Kannada
,
Assamese
,
Odia
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati