പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റാം ബഹദൂര്‍ റായുടെ പുസ്തക പ്രകാശന ചടങ്ങില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം

Posted On: 18 JUN 2022 9:57PM by PIB Thiruvananthpuram

നമസ്‌കാരം

രാജ്യത്തെ ജനസമൂഹത്തെ  പ്രചോദിപ്പിക്കുന്നതിന് ആര്‍ഷ ഭാരത ഋഷികള്‍ നല്‍കി മന്ത്രമാണ് ചരൈവേദി ചരൈവേദി (നടക്കൂ പഥികാ നടക്കൂ)
ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഈ മന്ത്രം പുതിയ ആശയങ്ങളുടെ അന്വേഷണവും സമൂഹത്തിനു മുന്നില്‍ എന്തെങ്കിലും പുതിയത് അവതരിപ്പിക്കാനുള്ള അഭിനിവേശവുമാണ്. ഇതൊരു സ്വാഭാവിക രീതിയാണ്. റാം ബഹദൂര്‍റായ് ജി അദ്ദേഹത്തിന്റെ ജീവിതയാത്രയിലുടനീളം ഈ സാധനയില്‍ വ്യപൃതനായിരുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഭാരതീയ സംവിധാന്‍ അന്‍കഹി കഹാനി എന്ന ഈ പുസ്തകം അതിന്റെ ശീര്‍ഷകത്തില്‍ തന്നെ ജീവിക്കുന്നു, രാജ്യത്തിനു മുന്നില്‍ ഭരണഘടനയെ കുറച്ചുകൂടി സമഗ്രമായി അവതരിപ്പിക്കുകയും ചെയ്യുന്നു.  ഈ പുതിയ ഉദ്യമത്തില്‍ റാം ബഹദൂര്‍ റായിയെയും പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
നിങ്ങള്‍ പ്രതിനിധീകരിക്കുന്നത് ഈ രാജ്യത്തെ ബുദ്ധജീവികളെയാണ്. ഈ പുസ്തക പ്രകാശനത്തിന് പ്രത്യേക ദിവസവും സമയവും നിങ്ങള്‍ തെരഞ്ഞെടുത്തു എന്നത് സ്വാഭാവികം. ഇത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലമാണ്. നമ്മുടെ ഭരണ ഘടനയുടെ ജനാധിപത്യ സിദ്ധാന്തത്തിന്റെ ആദ്യ ദിനത്തെ അടയാളപ്പെടുത്തിക്കൊണ്ട് 
ജൂണ്‍ 18 നാണ് യഥാര്‍ത്ഥ ഭരണഘടനയുടെ ആദ്യ ഭേദഗതിയില്‍ അന്നത്തെ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് ഒപ്പു വച്ചത്.  ഈ ദിവസം ഇന്ന്, ഭരണഘടനയെ ഒരു പ്രത്യേക കാഴ്ച്ചപ്പാടില്‍ നിന്നു നോക്കി കാണുന്ന ഈ പുസ്തകത്തിന്റെ പ്രകാശനം നാം നിര്‍വഹിക്കുകയാണ്.  നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ഭരണ ഘടനയുടെ ഏറ്റവും വലിയശക്തി എന്നത്  വൈവിധ്യമാര്‍ന്ന ആശയങ്ങളുടെയും വസ്തുതകളുടെയും പ്രോദനമാണ്  അത് എന്നതത്രെ.  

അനേകം തലമുറകളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന ഒരു സ്വതന്ത്ര ഇന്ത്യയുടെ കാഴ്ച്ചപ്പാടായിട്ടാണ് നമ്മുടെ ഭരണഘടന നമുക്കു മുന്നില്‍ വരുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനും മാസങ്ങള്‍ക്കു മുമ്പ് 1946 ഡിസംബറിലാണ്, ഭരണഘടന തയാറാക്കുന്നതിനുള്ള കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ പ്രഥമ യോഗം ചേരുന്നതു തന്നെ. ഈ യോഗത്തിനു പിന്നില്‍ വലിയ ചരിത്ര പശ്ചാത്തലവും സമയവും സാഹചര്യവും ഉണ്ട്.  ചരിത്രത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചും അറിവുള്ളവര്‍ ഇതിനെ കുറിച്ച് അവബോധം ഉണ്ടാവും. എന്നാല്‍ ഞാന്‍ അതിനു പിന്നില്‍ ഒരു വൈകാരിക ഘടകം കൂടി കാണുന്നു. പൂര്‍ണമായും അനിശ്ചിതത്വങ്ങളുടെ  കാലഘട്ടമായിരുന്നു അത്. നമ്മുടെ സ്വാതന്ത്ര്യ സമരം അനേകം വെല്ലുവിളികള്‍ നേരിടുകയായിരുന്നു അന്ന്. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ആത്മവിശ്വാസം ദൃഢമായിരുന്നു. അതിന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ പൂര്‍ണ വിശ്വാസമായിരുന്നു. സ്വാതന്ത്ര്യത്തിനും വളരെ മുന്നേ, രാജ്യം സ്വാതന്ത്ര്യത്തിനായി തയാറെടുത്തു തുടങ്ങിയിരുന്നു. ഭരണഘടനയുടെ ചട്ടക്കൂടിനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചിരുന്നു. അതായത് ഇന്ത്യന്‍ ഭരണഘടന വെറും ഒരു പുസ്തകമല്ല അത് ഒരു ആശയസംഹിതയാണ്, സ്വാതന്ത്ര്യത്തിലുള്ള ഒരു വിശ്വാസമാണ്.

സുഹൃത്തുക്കളെ,
ഇന്ന് സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവ കാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ തുറക്കാത്ത അധ്യായങ്ങളെ ജനങ്ങളുടെ മുന്നിലേയ്ക്കു കൊണ്ടുവരാന്‍ രാഷ്ട്രം സംഘടിതമായ ശ്രമം നടത്തുകയാണ്. എല്ലാം ത്യജിച്ച പോരാളികള്‍ പോലും വിസ്മരിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന് പുതി ദിശാബോധം നല്‍ക്യി സംഭവങ്ങള്‍ പോലും വിസ്മരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിനു ഊര്‍ജ്ജം പകര്‍ന്ന ചിന്താധാരകള്‍ സ്വാതന്ത്ര്യ ലബ്ധിക്കു ശേം നമ്മുടെ പ്രതിജ്ഞകളില്‍ നിന്നു വിദൂരത്തിലായിപോയി. ഇന്ന് രാജ്യം അതെല്ലാം തിരികെ കൊണ്ടുവരികയാണ്. കാരണം ഭാവിയിലെ ഇന്ത്യയെ ശക്തിപ്പെടുത്തുവാന്‍ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ബോധ്യത്തിനു സാധിക്കും.അതിനാല്‍ രാജ്യത്തെ യുവാക്കള്‍ ആ തുറക്കാത്ത ചരിത്രങ്ങളെ കുറിച്ച് ഇന്ന് ഗവേഷണങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ എഴുതുകയുമാണ്. അമൃത് മഹോത്സവത്തിനു കീഴില്‍ നിരവധി പരിപാടികള് സംഘടിപ്പിക്കുന്നുണ്ട്. ഭാരതീയ സംവിധാന്‍ അന്‍കഹി കഹാനി എന്ന ഈ പുസ്തകം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ഈ പ്രാചാരണ പരിപാടിക്ക് പുതിയ ആവേശം പകരും. സ്വാതന്ത്ര്യത്തിന്റെ  ചരിത്രത്തോടൊപ്പം ഭരണഘടനയുടെ പറയാത്ത അധ്യായങ്ങള്‍ രാജ്യത്തെ യുവാക്കളില്‍ പുതിയ ചിന്തകള്‍ നിറയ്ക്കും. അവരുടെ സംവാദങ്ങളെ വിശാലമാക്കും. റാം ബഹാദൂര്‍ജി നാളുകള്‍ക്കു മുമ്പെ തന്നെ ഈ പുസ്തകത്തിന്റെ ഒരു പ്രതി എനിക്ക് അയച്ചുതന്നിരുന്നു. അതിന്റ ആദ്യപേജുകളിലൂടെ കണ്ണോടിച്ചപ്പോള്‍ ഞാന്‍ പല രസകരമായ ചിന്തകളും കാര്യങ്ങളും വായിക്കുകയുണ്ടായി. എവിടെയോ നിങ്ങള്‍ ഇങ്ങനെ  കുറിച്ചിരിക്കുന്നു, ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നഷ്ടപ്പെട്ട പ്രവാഹം പോലെ എടുത്തിരിക്കുന്നു. പക്ഷെ അത് അങ്ങിനെയല്ല, ഭരണഘടനയുമായി പരിചയപ്പെട്ടിരിക്കുക ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്. പുസ്തകത്തിന്റെ ആരംഭത്തില്‍ അങ്ങ് എഴുതിയിരിക്കുന്നു, അടിയന്തിരാവസ്ഥ കാലത്താണ് ഭരണഘടനയില്‍ അങ്ങേയ്ക്കുള്ള പ്രത്യേക താല്‍പര്യം തുടങ്ങിയത്. അന്ന് മിസ നിയമപ്രകാരം അങ്ങ് ജയിലിലായിരുന്നു. അതായത് ഭരണഘടന നിങ്ങളുടെ അവകാശങ്ങളെ നിങ്ങള്‍ക്കു പരിചയപ്പെടുത്തി. അങ്ങ് അതിലേയ്ക്ക് ആഴത്തില്‍  തിരഞ്ഞു. ഭരണഘടനാ സങ്കല്‍പം തന്നെ പൗരധര്‍മ്മമായി നിങ്ങള്‍ തിരിച്ചറിഞ്ഞു. ചുമതലകളുടെയും അവകാശങ്ങളുടെയും ഈര്‍ജ്ജമാണ് ഭരണഘടനയെ ഇത്ര ശ്രേഷ്ഠമാക്കുന്നത്. നമുക്ക് അവകാശങ്ങള്‍ ഉള്ളതുപോലെ ചുമതലകളും ഉണ്ട്.  നമുക്ക് ചുമതലകള്‍ ഉണ്ടെങ്കില്‍ അവകാശങ്ങള്‍ക്ക് തുല്യ ശക്തിയുമുണ്ടാകും. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ ഈ അമൃകാലത്ത് രാജ്യം ഉത്തരവാദിത്വ ബോധത്തെ കുറിച്ച് സംസാരിക്കുകയും ഉത്തരവാദിത്വങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്യുന്നത്.

സുഹൃത്തുക്കളേ,
പുതിയ പ്രതിജ്ഞയുമായി നാം മുന്നേറുമ്പോള്‍ നമ്മുടെ അറിവ് നമ്മുടെ ബോധ്യമാകുന്നു.  നമ്മെ ദീപിതമാക്കുന്നതാണ് സാ7ാത്ക്കാരം. അതിനാല്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ ഭരണഘടനയെ ആഴത്തില്‍ അറിയുന്നതിന്  ഭരണഘടനയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തണം. എങ്ങനെയാണ് നമ്മുടെ ഭരണഘടനാ സങ്കല്‍പ്പത്തിന് ഗാന്ധിജി നേതൃത്വം നല്‍കിയത്. എങ്ങനെയാണ് സര്‍ദാര്‍ പട്ടേല്‍ ഇന്ത്യന്‍ ഭരണഘടനയെ വര്‍ഗീയതയില്‍ നിന്നു മോചിപ്പിച്ചത്. എങ്ങനെയാണ് ഡോ.അംബേദ്ക്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ സാഹോദര്യം കൂട്ടിച്ചേര്‍ത്ത് ഏകഭാരതം ശ്രേഷ്ഠഭാരതം രചിച്ചതും. എങ്ങനെയാണ് ഡോ.രാജേന്ദ്ര പ്രസാദിനെപോലെയുള്ളവര്‍  ഭരണഘടനയെ ഇന്ത്യയുടെ ആത്മാവുമായി ബന്ധിപ്പിച്ചത്. ഇത്തരം പറയാത്ത ഘടകങ്ങളെ  ഈ പുസ്തകം പരിചയപ്പെടുത്തുന്നു. എന്തായിരിക്കണം ഭാവിയുടെ ദിശ എന്ന തിലേയ്ക്ക്  ഈ ഘടകങ്ങള്‍ നമ്മെ നയിക്കുന്നു.

സുഹൃത്തുക്കളെ
സ്വഭാവത്താല്‍ തന്നെ സ്വതന്ത്രമായി ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യ. ആലസ്യം നമ്മുടെ പ്രൃതിയിലേ ഇല്ല. കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലിയുടെ രൂപീകരണം മുതല്‍ അതിന്റെ ചര്‍ച്ചകള്‍ വരെ, ഭരണ ഘടന മുതല്‍ ഇപ്പോഴത്തെ നില വരെ, വളരെ ഊര്‍ജ്ജസ്വലവും പടിപടിയായി വളരുന്നതുമായ ഭരണഘടനയെയാണ് നാം  കണ്ടുകൊണ്ടിരുന്നത്. നമ്മള്‍ വാദിച്ചിട്ടുണ്ട്, ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തര്‍ക്കിച്ചിട്ടുണ്ട്, മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജനമനസുകളില്‍  ഇത് ഇനിയും തുടരും എന്ന് എനിക്ക് ഉറപ്പുണ്ട്. നാം ഇനിയും ഗവേഷണം തുടരും എന്ന്തതെയുംകാള്‍ മെച്ചപ്പെട്ട ഭാവി കരുപ്പിടിപ്പിക്കും. അറിവിന്റെ പ്രകാശം ലഭിച്ച എല്ലാ വ്യക്തികളും രാജ്യത്തിന്റെ ഈ ചലനാത്മകതയെ അതെ പോലെ നയിക്കും . ഈ വിശ്വാസത്തോടെ നിങ്ങള്‍ക്ക് വളരെ നന്ദി.

--ND--


(Release ID: 1835317) Visitor Counter : 220