യുവജനകാര്യ, കായിക മന്ത്രാലയം

ലോക സൈക്കിൾ ദിനത്തിൽ രാജ്യവ്യാപക പരിപാടികൾക്ക് ശ്രീ അനുരാഗ് താക്കൂർ നാളെ തുടക്കം കുറിക്കും

Posted On: 02 JUN 2022 1:11PM by PIB Thiruvananthpuram

 



ഡൽഹി: ജൂൺ 2 , 2022

ആസാദി കാ അമൃത് മഹോത്സവ്-ഇന്ത്യ@75- ആഘോഷത്തിന്റെ ഭാഗമായി യുവജനകാര്യ, കായിക മന്ത്രാലയം 2022 ജൂൺ 3-ന് രാജ്യത്തുടനീളം ലോക സൈക്കിൾ ദിനം സംഘടിപ്പിക്കുന്നു.  2022 ജൂൺ 3-ന്, . നെഹ്‌റു യുവകേന്ദ്രസംഗതന്റെയും (NYKS) നാഷണൽ സർവീസ് സ്‌കീമിന്റെയും (NSS) പിന്തുണയോടെ യുവജനകാര്യവകുപ്പ് , നാല് തരം  പരിപാടികൾ  ഒരേസമയം നടത്തും . ഡൽഹിയിൽ ലോക സൈക്കിൾ ദിനം സംഘടിപ്പിക്കുക , 35 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ തലസ്ഥാനങ്ങളിൽ    സൈക്കിൾ റാലികൾ, 75 ഐക്കണിക് ലൊക്കേഷനുകൾ എന്നിങ്ങനെ രാജ്യത്തും  അതെ സമയം രാജ്യത്തിന്റെ എല്ലാ ബ്ലോക്കുകളിലുംസംഘടിപ്പിക്കും .

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂർ 2022 ജൂൺ 3 ന് ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ  രാജ്യവ്യാപകമായി പരിപാടികൾക്കു തുടക്കം കുറിക്കും , പരിപാടിയുടെ ഭാഗമായി അദ്ദേഹം 750 യുവ സൈക്ലിസ്റ്റുകൾക്കൊപ്പം 7.5 കി.മീ സൈക്കിളിൽ യാത്ര ചെയ്യും .കൂടാതെ, 35 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും  തലസ്ഥാനങ്ങളിലും ,ഒപ്പം രാജ്യത്തുടനീളമുള്ള 75 ഐക്കണിക് സ്ഥലങ്ങളിലും NYKS സൈക്കിൾ റാലികൾ നടത്തും,  ഈ  റാലികളിൽ  75 പേർ  പങ്കെടുക്കുകയും അവർ 7.5k.mകിലോ മീറ്റർ ദൂരം പിന്നിടും ചെയ്യും നെഹ്‌റു യുവാക് കേന്ദ്ര  അതിന്റെ യൂത്ത് വോളന്റിയർമാരുടെയും യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങളുടെയും പിന്തുണയോടെ  രാജ്യത്തിന്റെ എല്ലാ ബ്ലോക്കുകളിലും ഈ സൈക്കിൾ റാലികൾനടത്തും. ഈ സംരംഭത്തിലൂടെ 9.68 ലക്ഷത്തിലധികം കിലോ മീറ്റർ ദൂരം  2022 ജൂൺ 3-ന്ഒറ്റ ദിവസം കൊണ്ട്  1.29 ലക്ഷം യുവ സൈക്ലിസ്‌റ്റുകൾ പിന്നിടും.
ശാരീരിക ക്ഷമതയ്‌ക്കായി സൈക്ലിംഗ് ദൈനംദിന ജീവിതത്തിൽ സ്വീകരിക്കുവാൻ  ആളുകളെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്  ഈ പരിപാടിയുടെ ലക്ഷ്യം.സാധാരണ പൗരന്മാർ സൈക്ലിംഗ് സ്വീകരിക്കുന്നതിലൂടെ കാർബണിന്റെ ആഘാതവും   മലിനീകരണവും  കുറയ്ക്കുന്നതിനും സഹായിക്കും.
ആളുകൾക്ക്,  പ്രത്യേകിച്ച് യുവാക്കൾക്ക്  അവരുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ  #Cycling4India, #worldbicycleday2022 എന്നി ലിങ്ക്ഉ ഉപയോഗിച്ച് സൈക്കിൾ റാലികൾ പ്രമോട്ട് ചെയ്യാം.



(Release ID: 1830468) Visitor Counter : 151