പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ അട്‌കോട്ടില്‍ മദുശ്രീ കെഡിപി മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
28 MAY 2022 3:59PM by PIB Thiruvananthpuram
ഭാരത് മാതാ കി ജെയ്
ഭാരത് മാതാ കി ജെയ്
ഗുജറാത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ. ഭൂപേന്ദ്രഭായി പട്ടേല്‍ജി, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീല്‍, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ പരുഷോത്തം റുപാല ജി, മന്‍സുഖ് മാണ്ഡവ്യ ജി, ഡോ. മഹേന്ദ്ര മുംജപാറ ജി, നമ്മുടെ മുതിര്‍ന്ന നേതാവ് ശ്രീ വാജുഭായി വലാ ജി, ശ്രീ വിജയ് രൂപാണി ജി, പ്‌ട്ടേല്‍ സേവാ സമാജ് ട്രസ്റ്റിലെ അംഗങ്ങളെ, സംഭാവന നല്്കിയവരെ, ഞങ്ങളെ അനുഗ്രഹിക്കാന്‍ ഇവിടെ എത്തിയിരിക്കുന്ന ആദരണീയരായ സന്യാസിമാരെ, ഗുജറാത്ത് മന്ത്രിസഭാംഗങ്ങളെ, എംപിമാരെ, എംഎല്‍എ മാരെ, ആട്‌ക്കോട്ടിലെ ദുസഹമായ ചൂടും സഹിച്ച് ഞങ്ങളെ അനുഗ്രഹിക്കാന്‍ അവിടെ തടിച്ചു കൂടിയിരുക്കുന്ന എന്റെ സഹോദരീ സഹോദരന്മാരെ,
മദുശ്രീ കെഡിപി മള്‍ച്ചി സ്‌പെഷാലിറ്റി ആശുപത്രിക്ക് ഇന്ന് പ്രവര്‍ത്തനം ആരംഭിത്തുന്നു എന്ന് അറിയുന്നതില്‍ വളരെ സന്തോഷം. സൗരാഷ്ട്രയിലെ ാരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിന് ആ ആശുപത്രി ഇനി സഹായകരമാകും. ഗവണ്‍മെന്റിന്റെ ശക്തിയോട് ജനശക്തി കൂടി ഒന്നിക്കുമ്പോള്‍ നിങ്ങളെ സ്‌നേഹിക്കാനുള്ള ശക്തി പതിന്മടങ്ങായി മാറുന്നു. രാജ്‌കോട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആശുപത്രി അതിന് മഹത്തായ ഉദാഹരണമാണ്.
സഹോദരി സഹോദരനാമാരെ,
ബിജപിയുടെ നേതൃത്വത്തിലൂള്ള എന്‍ഡിഎ ഗവണ്‍മെന്റ് കേന്ദ്രത്തില്‍ എട്ടു വര്‍ഷത്തെ രാഷ്ട്ര സേവനം പൂര്‍ത്തിയാക്കുകയാണ്. എട്ടു വര്‍ഷം മുമ്പാണ് നിങ്ങള്‍ എന്നെ ഗുജറാത്തില്‍ നിന്ന് യാത്ര അയച്ചത്. പക്ഷെ നിങ്ങളുടെ സ്‌നേഹം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്ന് ഗുജറാത്തില്‍ എത്തുമ്പോള്‍ ഇവിടുത്തെ ജനങ്ങളോടുള്ള ആദരവു കൊണ്ട് എന്റെ ശിരസ് കുനിയുന്നു. കഴിഞ്ഞ എട്ടു വര്‍ഷവും ആത്മാര്‍ത്ഥമായ സേവനമാണ് ഞാന്‍ എന്റെ മാതൃരാജ്യത്തിനു നല്‍കിയത്. അതിനു കാരണം നിങ്ങളുടെ മൂല്യങ്ങളും ഉപദേശങ്ങളുമാണ്. സമൂഹത്തില്‍ എങ്ങിനെ ജീവിക്കണം എന്നു നിങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളുടെ സംസ്‌കാരം ഈ മണ്ണിന്റെ സംസ്‌കാരം,ബാപ്പുജിയുടെ, സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ഈ പവിത്ര ഭൂമിയുടെ സംസ്‌കാരം. അതല്ലാതെ ഞാന്‍ മറ്റൊന്നു കഴിഞ്ഞ എട്ടു വര്‍ഷമായി വ്യക്തിപരമായി ചെയ്തിട്ടില്ല. നിങ്ങള്‍ക്കോ ഇന്ത്യയിലെ മറ്റേതെങ്കിലും വ്യക്തിക്കോ എന്റെ പ്രവൃത്തി മൂലം ലജ്ജ കൊണ്ട് തല കുനിക്കേണ്ടി വന്നിട്ടുമില്ല.
കഴിഞ്ഞ വര്‍ഷങ്ങള്‍ പാവങ്ങള്‍ക്ക് സേവനം ചെയ്യാന്‍, നല്ല ഭരണം നല്‍കാന്‍, അവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആയിരുന്നു നമ്മള്‍ ഊന്നല്‍ നല്‍കിയത്. സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മുദ്രാവാക്യവുമായി രാജ്യത്തിന്റെ വികസനത്തിന് നമ്മള്‍ പുതിയ ഊര്‍ജ്ജം നല്‍കി. ഇന്ത്യയെ കുറിച്ച് ബാപ്പുവും സര്‍ദാര്‍ പട്ടേലും കണ്ട സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞ എട്ടു വര്‍ഷവും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നാം നടത്തി.എല്ലാ പാവങ്ങളും മര്‍ദ്ദിതരും പീഡിതരും നമ്മുടെ ഗോത്ര സഹോദരങ്ങളും നമ്മുടെ അമ്മമാരും സഹോദരിമാരും ശാക്തീകരിക്കപ്പെട്ട ഒരിന്ത്യയായിരുന്നു ബാപ്പുവിന്റെ സ്വ്പ്‌നം. അതിനുമപ്പുറം തദ്ദേശീയ പ്രശ്‌ന പരിഹാരങ്ങള്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന, ശുചിത്വവും ആരോഗ്യ പരിപാലനവും ജീവിത ശൈലിയാകുന്ന ഒരിന്ത്യ.
സുഹൃത്തുക്കളെ,
മൂന്നു കോടി പാവങ്ങള്‍ക്ക് സുന്ദരമായ വീടുകള്‍, 10 കോടി കുടുംബങ്ങള്‍ക്ക് ശുചിമുറികള്‍, 9 കോടി സഹോദരമാര്‍ക്ക് സൗജന്യ പാടക വാതകം. 2.5 കോടി വീടുകളില്‍ സൗജന്യ് വൈദ്യുതി, 6 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം,50 കോടി ഇന്ത്യന്‍ പൗരന്മാര്‍ക്കു 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, ഇതെല്ലാം വെറും കണക്കുകളല്ല, എന്റെ പ്രിയ സഹോദരി സഹോദരന്മാരെ, പാവങ്ങളുടെ മാന്യത ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവുകള്‍ മാത്രം,
സഹോദരരെ,
ഇന്ന് രാജ്യം മുഴുവന്‍ ഈ പാവങ്ങളുടെ ഗവണ്‍മെന്റെ അവരെ എപ്രകാരം സേവിക്കുന്നു എപ്രകാരം പ്രവര്‍ത്തിക്കുന്നു എപ്രകാരം ശാക്തീകരിക്കുന്നു എന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നു. കൊറോണ കാലത്തു പോലും രാജ്യം ഇത് അനുഭവിച്ചതാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരി ആരംഭിച്ചപ്പോള്‍ പാവങ്ങള്‍ ആദ്യം ഭക്ഷണത്തിനായി ബുദ്ധിമുട്ടി. ഞങ്ങള്‍ രാജ്യത്ത ധാന്യപ്പുരകള്‍ നമ്മുടെ പൗരന്മാര്‍ക്കായി തുറന്നു നല്‍കി. നമ്മുടെ അമ്മമാരും സഹോദരിമാരും മാന്യതയോടെ ജീവിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നാം അവരുടെയും കൃഷിക്കാരുടെയും കര്‍ഷക തൊഴിലാളികളുടെയും ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നമ്മള്‍ പണം നേരിട്ടു നിക്ഷേപിച്ചു. രാജ്യത്തെ പാവപ്പെട്ടവരുടെ അടുക്കളകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി നാം അവര്‍ക്ക് സൗജന്യ പാചക വാതക സിലണ്ടറുകള്‍ എത്തിച്ചു കൊടുത്തു. ചികിത്സാ വെല്ലുവിളികള്‍ നേരിടുന്നതിനായി പാവങ്ങള്‍ക്കായി സൗജന്യ പരിശോധനയും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കി. പ്രതിരോധ മരുന്ന് എത്തിയപ്പോള്‍ ഓരോ ഇന്ത്യക്കാരനും കുത്തിവ്പ് സൗജന്യമായി നല്‍കി. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കുത്തിവയ്പ് ലഭിച്ചില്ലേ. അതിന് ആരും പൈസ ഒന്നും കൊടുത്തില്ലല്ലോ.
സഹോദരി സഹോദരന്മാരെ,
ടിവിയിലെ യുദ്ധ വാര്‍ത്തകള്‍ നമ്മെ പരിഭ്രമിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും, മുമ്പ് കൊറോണ കാലത്ത് എന്ന പോലെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ നമ്മുടെ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടും സംഭവിക്കാതിരിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. ഇന്ന് എല്ലാ പൗരന്മാര്‍ക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള പ്രചാരണം ഗവണ്‍മെന്റ് നടത്തുന്നുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് ലഭിച്ചിരിക്കും.
എല്ലാവര്‍ക്കും സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ പിന്നെ വിവേചനത്തിന്റെ പ്രശ്‌നമില്ല. പിന്നെ അഴിമതിയും ഇല്ല. ജാതി മത വേര്‍തിരിവും ഇല്ല, സ്വജന പക്ഷപാതവുമില്ല. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പൂര്‍ണമായി എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളെ തുടര്‍ച്ചയായി പ്രോത്സാഹിപ്പക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.നമ്മുടെ ശ്രമങ്ങള്‍ രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതങ്ങള്‍ കൂടുതല്‍ ആയാസരഹിതമാക്കുന്നു. അട്‌കോട്ടിലെ ജസ്ദനില്‍ ആദ്യത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സന്ദര്‍ശിക്കാനും അതിന്റെ ഭാരവാഹികളും അതിന് സംഭാവന നല്‍കിയവരുമായി സംസാരിക്കുവാനും എനിക്ക് അവസരം ലഭിച്ചു. അവര്‍ എന്നോട് പറഞ്ഞു ഒരിക്കലും പിന്തിരിഞ്ഞു നോക്കരുത്, ഇവിടെ വരുന്നവര്‍ ആരും ചികിത്സ കിട്ടാതെ തിരികെ പോകുന്നില്ല. ഒരു ആധുനിക ആശുപത്രി നടത്തിപ്പുകരുടെ വാക്കുകളും ആദര്‍ശവുമാണ് ഇത്. ഭാരത് ഭായി ബോഗ്രയെയും പട്ടീല്‍ സേവസമാജിലെ മറ്റ് എല്ലാ സഖാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. സമര്‍പ്പണത്തോടെ നിങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന ജോലി നിങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇനിയും ആഗ്രഹിക്കുന്നു.
നിങ്ങള്‍ ഒരു ഫാക്ടറി ഉദ്ഘാടനം ചെയ്യുമ്പോള്‍ നിങ്ങളുടെ മനസില്‍ എന്താവും ഉണ്ടാവുക. ഈ ഫാക്ടറിയില്‍ നല്ല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും എന്നല്ലേ. എന്നാല്‍ ആശുപത്രിയാകുമ്പോള്‍ എന്താണ് ചിന്തിക്കുക. ഇത് എപ്പോഴും നിറഞ്ഞു കവിയട്ടെ എന്ന് ആശംസിക്കാന്‍ എനിക്കാവില്ല. ഇത് ഞാന്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും ആശുപത്രികള്‍ ശൂന്യമായി കിടക്കാനുള്ള ഒരു ആരോഗ്യ സാഹചര്യം സമൂഹത്തില്‍ നിങ്ങള്‍ സൃഷ്ടിക്കണം. ഇവിടെ ആരും വരാന്‍ ഇടയാക്കരുത്. എല്ലാവരും ആരോഗ്യമുള്ളവരാണെങ്കില്‍ പിന്നെ ആരും (ആശുപത്രിയില്‍) വരില്ല. ഇനി എങ്ങാനും (ആശുപത്രിയില്‍) വരേണ്ടി വന്നാല്‍ അയാള്‍ പൂര്‍ണ ആരോഗ്യവാനായി മടങ്ങുകയും വേണം. അത്തരം പ്രവര്‍ത്തനം വേണം ഇവിടെ നടക്കാന്‍. ഇന്ന് ഗുജറാത്തിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പേരില്‍ ഭൂപേന്ദ്രഭായിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഗുജറാത്തിലെ ഓരോ മുക്കിലെയും മൂലയിലെയും സാധാരണക്കരന് അത് പ്രയോജനപ്പെടും. ഇന്ന് രാജ്‌കോട്ട് വളരെ പുരോഗമിച്ചുകഴിഞ്ഞു. അടുത്ത ജില്ലകളില്‍ നിന്ന് അരമണിക്കൂര്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് നിങ്ങള്‍ക്ക് ഇവിടെ എത്താം. രാജ്‌കോട്ടില്‍ ഒരു എഐഐഎംഎസ് അുവദിച്ചത് നിങ്ങള്‍ക്ക് അറിയാമല്ലോ. അതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടക്കുന്നു.
കുറെനാള്‍ മുമ്പ് . ലോകാരോഗ്യ സംഘടനയുടെ ലോക പരമ്പരാഗത ചികിതാസ കേന്ദ്രത്തിനു തറക്കല്ലിടാന്‍ ഞാന്‍ ജാം നഗറില്‍ വരികയുണ്ടായി. ജാംനഗറില്‍ ഒരു വശത്ത് ആയൂര്‍വേദവും മറുവശത്ത് രാജ്‌കോട്ടില്‍ എഐഐഎംഎസും. ഇപ്പോള്‍ അട്‌കോട്ടില്‍ ബാപ്പുവിന് അഭിമാനിക്കാന്‍ ഈ ആശുപത്രിയും. രണ്ടു പതിറ്റാണ്ടു മുമ്പ് നിങ്ങളെ സേവിക്കാന്‍ എനിക്ക് നിങ്ങള്‍ അവസരം തന്നു. 2001 ല്‍ ഗുജറാത്തില്‍ 9 മെഡിക്കല്‍ കോളജുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. നിങ്ങള്‍ ഓര്‍ക്കുന്നുവോ അതോ മറന്നോ. ഇതൊക്കെ പുതിയ തലമുറയോട് പറയണം. അ്‌ല്ലെങ്കില്‍ അവര്‍ കാര്യങ്ങള്‍ അറിയില്ല. ഒമ്പതു മെഡിക്കല്‍ കോളജുകള്‍, ഒത്തിരി പേര്‍ക്ക് ഡോക്ടറാകണം താനും. ആകെ 1100 സീറ്റുകളും. അതായിരുന്നു 2001 നു മുമ്പുള്ള കഥ. ആ സ്ഥാനത്ത് ഇന്ന് 30 മെഡിക്കല്‍ കോളജുകള്‍ 8000 സീറ്റുകള്‍. ഓരോ ജില്ലയിലും ഓരോ മെഡിക്കല്‍ കോളജ് വീതം.
സഹോദരി സഹോദരന്മാരെ, നമ്മളുടെ ചുവടുവയ്പ് ധീരമായിരുന്നു. പാവപ്പെട്ട മാതാപിതാക്കളുടെ മക്കള്‍ ഡോക്ടറാകണമോ, പറയൂ. നിങ്ങള്‍ പറയൂ. ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചതെങ്കില്‍ ഡോക്ടറാകും. ഗുജറാത്ത് മീഡിയത്തിലാണെങ്കില്‍ ഡോക്ടറാവില്ല. ഇത് അന്യായമല്ലോ. അല്ലേ. എന്നാല്‍ നമ്മള്‍ നിയമം തിരുത്തി. ആര്‍ക്കും ഡോക്ടറോ ആര്‍ക്കും എന്‍ജിനിയറോ ആകാം. അതിന് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കണമെന്നില്ല. മാതൃഭാഷയിലും ജനങ്ങളെ സേവിക്കാം.
സുഹൃത്തുക്കളെ ഒരു ഡബിള്‍ എന്‍ജിന്‍ ഗവണ്‍മെന്റ് ആണെങ്കില്‍ ഇരട്ട പ്രയോജനമാണ്. അല്ലേ, അമ്മവീട്ടില്‍ പോകുമ്പോഴും അമ്മ തന്നെ വിളമ്പിത്തരും. അര്‍ത്ഥം മനസിലായല്ലോ. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഈ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഗുജറാത്തിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിച്ചിരിക്കുന്നു. ഇന്ന ഗുജറാത്ത് അതിവേഗ വികസനത്തിലാണ്. 2014 നു മുമ്പ് ഗുജറാത്തിന്റെ ഒരു പദ്ധതി പോലും ഡല്‍ഹിയില്‍ പരിഗണിച്ചിരുന്നില്ല. പദ്ധതികളില്‍ അവര്‍ കണ്ടത് മോദിയെയാണ്. അപ്പോള്‍ തന്നെ ആ പദ്ധതി റദ്ദാക്കും. എത്രയോ പദ്ധതികള്‍ അങ്ങനെ അവതാളത്തിലായി. അത്രമാത്രം ഉണ്ടായിരുന്നു താല്‍പര്യമില്ലായ്മ. എന്തിന് നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വരെ അവര്‍ നിര്‍ത്തിക്കളഞ്ഞു. സര്‍ദാര്‍ സരോവര്‍ പദ്ധതി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് നിരാഹാരം വരഎ വേണ്ടിവന്നു. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. അങ്ങിനെയാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടായത്. സൗണി യോജന യാഥാര്‍ത്ഥ്യമായത്. നര്‍മദ കച്ചിലും കത്തിയവാറിലും എത്തി, നമ്മുടെ ജീവിതങ്ങളെ പ്രകാശമാനമാക്കി.അങ്ങിനെയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇന്ന് സര്‍ദാര്‍ സരോവറിന്റെയും സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെയും നാമങ്ങള്‍ ലോകമെങ്ങും പ്രതിധ്വനിക്കുകയാണ്. ഏറ്റവും ഉയരമുള്ള പ്രതിമ എന്ന നിലയില്‍. ഗുജറാത്തില്‍ ഇത്ര ഗംഭീരമായ ഒരു പ്രതിമ ഇത്രവേഗത്തില്‍ ഉണ്ടായതില്‍ ഇന്ന് അവിടെ എത്തുന്നവര്‍ അമ്പരക്കുന്നു. ഇതാണ് ഗുജറാത്തിന്റെ ശക്തി.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ നിന്ന് ഗുജറാത്തിന് ഏറെ പ്രയോജനം ലഭിച്ചു.ഇന്ന് അനിതര സാധാരണമായ വേഗത്തിലാണ് ഗുജറാത്തില്‍ അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി. ഗുജറാത്തിന്റെ എല്ലാ വ്യപന പ്രവര്‍ത്തനങ്ങള്‍ക്കും അത് പ്രയോജനപ്പെടുന്നു. വദോദരയ്ക്കു ചുറ്റും മാത്രം വ്യവസായങ്ങള്‍ കേന്ദ്രീകരിച്ച ഒരു കാലം ഉണ്ടായിരുന്നു. ദേശീയ പാതയില്‍ മാത്രമായിരുന്നു അന്ന് ഫാക്ടറികള്‍ ഉണ്ടായിരുന്നത്. അത്രയേ നമ്മുടെ വ്യവസായം വികസിച്ചുള്ളു. ഇന്ന് ഗുജറാത്തില്‍ എവിടെ പോയാലും വലുതും ചെറുതുമായ ഫക്ടറികള്‍ കാണാം. രാജ്‌കോട്ടിലെ എന്‍ജിനിയറിംങ് വ്യവസായം എവിടെയുമുള്ളഎല്ലാത്തരം വാഹനങ്ങളുടെയും എല്ലാ സ്‌പെയര്‍ പാര്‍ട്‌സുകളും നിര്‍മ്മിക്കുന്നു, വിതരണം ചെയ്യുന്നു. അഹമ്മദാബാദ് മുംബൈ അതിവേഗ ട്രെയിന്‍ പദ്ധതി അതിവേഗത്തില്‍ തന്നെ പുരോഗമിക്കുന്നു. ഡല്‍ഹി മുംബൈ ഇടനാഴിയിലൂടെയുള്ളചരക്കു നീക്കം ഊര്‍ജ്ജസ്വലത കൈവരിച്ചുകഴിഞ്ഞു. ഗുജറാത്തിലെ ദേശീയ പാതകളുടെ വീതി കൂട്ടിക്കഴിയുമ്പോള്‍ അത് ഗുജറാത്തിലെ തുറമുഖങ്ങളുടെ ശേഷി കൂട്ടും. ഗുജറാത്തിലെ വ്യോമഗതാഗതവും അതിവേഗത്തില്‍ വികസിക്കുകയാണ്. റോ- റോ ഫെറ തുടങ്ങിയതോടെ സൂറത്തില്‍ നിന്നു കത്തിയവാര്‍ വരെയുള്ള ദൂരത്തില്‍ എട്ടു മണിക്കൂര്‍ സമയം ലാഭിക്കുന്നു.
വികസനം എങ്ങിനെ നടക്കുന്നു എന്ന് ഇപ്പോള്‍ നാം കാണുന്നു. ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായങ്ങള്‍ ഇന്ന് ഗുജറാത്തിന്റെ വലിയ ശക്തിയാണ്. ഉപ്പൊഴികെ ഒരു വ്യവസായവും ഇല്ലാതിരുന്ന ഒരു കാലം സൗരാഷ്ട്രയില്‍ ഉണ്ടായിരുന്നു. അന്ന് കച്ച് കത്തിയവാര്‍ മേഖലയിലെ ജനങ്ങള്‍ ഇന്ത്യയിലുടനീളം ഉപജീവനത്തിനു വേണ്ടി അലയുകയായിരുന്നു. ഇന്ന് ഇന്ത്യയുടെ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കച്ചിലും കത്തിയവാറിലും ജോലി തേടി എത്തുന്നു. തുറമുഖങ്ങള്‍ വികസിക്കുന്നു. ഗുജറാത്തിന്റെ മുഖഛായ മാറി സുഹൃത്തുക്കളെ. മോര്‍ബിയിലെ ടൈല്‍ വ്യവസായത്തോട് കിടപിടിക്കാന്‍ ലോകത്ത് മറ്റൊന്നില്ല. അതുപോലെയാണ് ജാംനഗറിലെ പിത്തള വ്യവസായവും, ഔഷധ നിര്‍മ്മാണവും.ഒരു കാലത്ത് ഗുജറാത്ത് ഗവണ്‍മെന്റ് സുരേന്ദ്രനഗറിലെ ഔഷധ കമ്പനികള്‍ക്ക് അനേകം ആനുകൂല്യങ്ങള്‍ നല്‍കുമായിരുന്നു.എന്നിട്ടും ഒന്നും സംഭവിച്ചില്ല.ഇന്ന് ഇന്ന് പ്രമുഖ മരുന്നു കമ്പനികള്‍ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും മണ്ണഇല്‍ നിന്നാണ് മുന്നോട്ടു കുതിക്കുന്നത്. ഇത്തരത്തില്‍ അതിവേഗത്തില്‍ വികസിക്കുന്ന എത്രയോ സ്ഥലങ്ങള്‍. ഇന്ന് രാഷ്ട്രം പ്രഖ്യാപിച്ചിരിക്കുന്ന ഒരു ജില്ല, ഒരുല്‍പ്പന്നം എന്ന പദ്ധതിയുടെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്് ഗുജറാത്തിന്റെ വ്യവസായ വികസനത്തിനായിരിക്കും. സൗരാഷ്ട്രയ്ക്കും കത്തിയവാറിനും, കച്ചിനും സ്വന്തം വിലാസം ഉണ്ട്. കാരണം അതിസാഹസിക സ്വഭാവമുള്ള ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. വെള്ളം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. എന്നാല്‍ ഇന്ന് ഗുജറാത്തിലെ ജനങ്ങള്‍ കാര്‍ഷിക മേഖലയില്‍ അത്ഭുതം സൃഷ്ടിക്കുന്നു. ഇതാണ് ഗുജറാത്തിന്റെ ശക്തി. അതാണ് പുരോഗതിയിലേയ്്ക്ക് അവരെ നയിക്കുന്നതും. നാലു ദിശകളില്‍ നിന്നാണ് ഡല്‍ഹിയിലെയും ഗാന്ധനഗറിലെയും ഗവണ്‍മെന്റുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യമേഖലയില്‍ കൈവരിച്ച പുരോഗതിക്ക് ഞാന്‍ നിങ്ങള്‍ എല്ലാവരെയും അഭിനന്ദിക്കുന്നു. പ്രധാന്‍ മന്ത്രി ജന ആരോഗ്യ യോജന, ആയൂഷ്മാന്‍ എന്നീ വന്‍ പദ്ധതികള്‍ ഇവിടെ കൃത്യമായി നടക്കുന്നു എന്ന് ഭൂപേന്ദ്രഭായി പറയുകയായിരുന്നു. അമേരിക്കയിലെ മൊത്തം ജനസംഖ്യയെക്കാള്‍ അധികം ആളുകള്‍ക്ക് ഇത് പ്രയോജനപ്പെടുന്നു. ആയൂഷ്മാന്‍ പദ്ധതിയില്‍ 50 കോടി ജനങ്ങളാണ് അംഗങ്ങളായിട്ടുള്ളതി. അഞ്ചു ലക്ഷം രൂപയുടെ വരെ ചികിത്സ ഇതില്‍ സൗജന്യമാണ്.
സഹോദരങ്ങളെ, ദാരിദ്ര്യത്തെ കുറിച്ചും പാവങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചു ഞാന്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല, ടെലിവിഷനില്‍ നിന്നു ഗ്രഹിച്ചിട്ടുമില്ല. പക്ഷെ എനിക്കറിയാം ദരിദ്രര്‍ എങ്ങിനെ ജീവിക്കുന്നു എന്ന്. ഇന്നും നമ്മുടെ സമൂഹത്തില്‍ അമ്മയ്‌ക്കോ സഹോദരിയ്‌ക്കോ രോഗം വന്നാല്‍ അവര്‍ അത് വീട്ടില്‍ ആരോടും പറയില്ല. ആ വേദന സഹിച്ച് അവര്‍ വീട്ടു ജോലികള്‍ തുടരും. അതിനിടെ വീട്ടില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ അവരെ ശുശ്രൂഷിക്കുകയും ചെയ്യും. നമ്മുടെ അമ്മമാരും സഹോദരിമാരും അവരുടെ വേദന ആരുമായി പങ്കുവയ്ക്കാറില്ല. അസഹ്യമാകുമ്പോള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കും. തിരികെ വിളിക്കണമെ എന്ന്.കാരണം മക്കള്‍ അവരെ പ്രതി ബുദ്ധിമുട്ടാതിരിക്കുവാന്‍. മകനോ മകളോഇതറിഞ്ഞ് നല്ല ആശുപത്രിയിലേയ്ക്കു കൊണ്ടു പോകാന്‍ തയാറാകും. അപ്പോള്‍ അമ്മ പറയും, അതു ബാധ്യതയാവും. ഇനി അധികനാള്‍ തനിക്കി ജീവിതം ഇല്ല എന്നും. നിങ്ങളും അടുത്ത തലമുറയും കടത്തില്‍ മുങ്ങും. എനിക്കാകട്ടെ ഇനി ദൈവം അനുവദിച്ചിരിക്കുന്ന ചുരുക്കം നാളുികളെയുള്ളു. അതിനാല്‍ ആശുപത്രിയില്‍ പോകേണ്ടതില്ല. കടം എടുത്തുള്ള ചികിത്സ വേണ്ട. ഇങ്ങനെ പണം ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ അമ്മമാരും സഹോദരിമാരും ചികിത്സ വേണ്ട എന്നു വയ്ക്കുന്നത്. മക്കള്‍ കടബാധ്യതിയാലാവും എന്നതു കൊണ്ട് അവര്‍ ആശുപത്രിയില്‍ പോകുന്നില്ല.
ഇന്ന് അവരുടെ ഒരു മകന്‍ ഡല്‍ഹിയിലുണ്ട്. അത്തരം അമ്മമാര്‍ക്കായി ആ മകന്‍ ആയൂഷ് എന്ന ഒരു പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇനി അവര്‍ പണച്ചെലവിന്റെ കാര്യമോര്‍ത്ത് ആശങ്കപ്പെടേണ്ടില്ല. ശസ്ത്രക്രിയയ്ക്കു പോലും. ഈ ആശുപത്രിയിലും ആ സംവിധാനം ഉണ്ട് എന്ന് അറിയുന്നതില്‍ സന്തോഷം. കാരണം ആര്‍ക്കും ആയൂഷ്മന്റെ പൂര്‍ണ പ്രയോജനം ലഭിക്കും. ഇനി ആരും ചികിത്സയ്ക്കു വേണ്ടി പോക്കറ്റ് കാലിയാക്കേണ്ടതില്ല. സങ്കല്‍പിച്ചു നോക്കൂ ഇടത്തരം കുടംബത്തിനു ലഭിക്കുന്ന വാര്‍ധക്യ കാലത്തെ പെന്‍ഷന്‍ തുകയില്‍ നിന്ന് ഒരു മാസം മരുന്നിനു വേണ്ടി 1200 -1500 വരെ ചെലവഴിക്കുമ്പോള്‍ എന്തു സംഭവിക്കും. അവര്‍ക്കുള്ളതാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ട് ഈ സംവിധാനം. 2000 രൂപയുടെ മരുന്നു 100 രൂപയ്ക്കു ഇവിടെ ലഭിക്കും. ഒരു സാമ്പത്തിക ഭാരവും കൂടാതെ ഇടത്തരക്കാര്‍ക്ക് ചികിത്സാ ചെലവുകള്‍ ഇതുവഴി കുറയ്ക്കാന്‍ സാധിക്കുന്നു.
ശുചിത്വം, ജലം, പരിസ്ഥിതി ഇവ മൂന്നു ആരോഗ്യത്തിന് അത്യന്താപേഷിതമാണ്. നല്ല ആരോഗ്യത്തിനായി നാം അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നു. നിങ്ങള്‍ എല്ലാവരും നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ഭാവി ഗുജറാത്ത് ആരോഗ്യവാന്മാരുടേതു മാത്രമാകട്ടെ. ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഇ സദുദ്യമത്തിനായി സംഭാവന നല്‍കിയവരെയും, സമൂഹത്തിനു വേണ്ടി ഈ നന്മ ചെയ്തവര്‍ക്കു ജന്മം നല്‍കിയ ആ അമ്മമാരെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ എന്നില്‍ ചൊരിഞ്ഞ സ്‌നേഹവും അനുഗ്രവും വേനല്‍ മഴ പോലെയാണ്. ഇതാണ് എന്റെ ശക്തി. എന്റെ സമ്പത്ത്. ഈ ഉഗ്രമായ വെയില്‍ നിന്നു കൊണ്ട് ആയിരക്കണക്കിന് സഹോദരിമാര്‍ എന്നെ അനുഗ്രഹിക്കുന്നു. വീടുകളിലെ സവിശേഷ അവസരങ്ങളില്‍ അനുഗ്രഹിക്കുന്നപോലെയാണ് അമ്മമാരും സഹോദരിമാരും പരമ്പരാഗത രീതിയില്‍ തലയില്‍ മണ്‍കുടവുമായി നിന്ന് എന്നെ അനുഗ്രഹിക്കുന്നത്. ആ അമ്മമാരെയും സഹോദരിമാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവരുടെ അനുഗ്രഹത്തോടെ ഗുജറാത്തിനെ, ഇന്ത്യയെ തുടര്‍ന്നും ഞാന്‍ ഇനിയും സേവിച്ചുകൊണ്ടിരിക്കും. നന്ദി
ഭാരത് മാതാ കി ജെയ്
ഭാരത് മാതാ കി ജെയ്
വളരെ നന്ദി.
--ND--
(Release ID: 1829271)
Visitor Counter : 171
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada