പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ 20 -ാ0 വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാന മന്ത്രി നടത്തിയ പ്രസംഗം

Posted On: 26 MAY 2022 5:41PM by PIB Thiruvananthpuram

തെലുങ്കാന ഗവര്‍ണര്‍ ശ്രീമതി തമിഴിശൈ സൗന്ദരരാജന്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. ജി കിഷന്‍ റെഡ്ഡിജി, തെലുങ്കാന മന്ത്രിമാരെ, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ എക്‌സിക്കുട്ടിവ് ബോര്‍ഡ് ചെയര്‍മാന്‍, ഡീന്‍, പ്രൊഫസര്‍മാരെ, അധ്യാപകരെ, മാതാപിതാക്കളെ, പ്രിയ യുവ സ്‌നേഹിതരെ,

ഇന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐഎസ്ബി) അതിന്റെ ശ്രേഷ്ഠമായ യാത്രയിലെ സുപ്രധാന നാഴികക്കല്ല് പിന്നിടുകയാണ്. ഈ സ്ഥാപനത്തിന്റെ 20-ാം വാര്‍ഷികം നാം ഇന്ന് ആഘോഷിക്കുകയാണ്. ഇന്ന ധാരാളം സ്‌നേഹിതര്‍ക്ക് അവരുടെ ബിരുദങ്ങളും സ്വര്‍ണ മെഡലുകളും ലഭിച്ചു. ഐഎസ്ബിയുടെ ഈ വിജയത്തിനു പിന്നില്‍  അനേകം ആളുകളുടെ സംഭാവനകള്‍ ഉണ്ട്.  അവരെയെല്ലാം നാം ഇന്ന് അനുസ്മരിക്കുന്നു. നിങ്ങളെ,  ഐഎസ്ബിയിലെ പ്രൊഫസര്‍മാരെയും വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും പൂര്‍വവിദ്യാര്‍ഥികളെയും എല്ലാവരെയും ഞാന്‍ അനുമോദിക്കുന്നു.
സുഹൃത്തുക്കളെ,
2001 ല്‍ അടല്‍ജിയാണ് ഈ സ്ഥാപനത്തെ രാജ്യത്തിനു സമര്‍പ്പിച്ചത്.  അന്നു മുതല്‍ ഇന്നോളം 50 ആയിരം എക്‌സിക്കുട്ടിവുകള്‍ ഇവിടെ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ന് ഏഷ്യയിലെ തന്നെ മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നാണ് ഐഎസ്ബി. ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ രാജ്യത്തിന്റെ ബിസിനസിന് വലിയ ആവേശമാണ് പകരുന്നത്. വന്‍ കമ്പനികളുടെ മാനേജ്‌മെന്റ് തസ്തികകളില്‍ അവരാണ്. ഐഎസ്ബി വിദ്യാര്‍ത്ഥികള്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.  നിരവധി യുണികോണുകളുടെ സൃഷ്ടിയിലും ഉപകരമങ്ങളായിട്ടുണ്ട്. ഇത് ഐഎസ്ബിക്ക് ഒരു നേട്ടം മാത്രമല്ല രാജ്യത്തിനു മുഴുവന്‍ അഭിമാനം കൂടിയാണ്.
സുഹൃത്തുക്കളെ,  
ഹൈദരാബാദിലെയും മൊഹാലി കാമ്പസിലെയും പ്രഥമ സംയുക്ത ബിരുദ ദാന ചടങ്ങാണ് ഇതെന്ന് ഞാന്‍ മനസിലാക്കുന്നു ഇന്ന് ബിരുദം വാങ്ങുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളവും ഈ ദിനങ്ങള്‍ക്ക് പ്രത്യേക സവിശേഷതയുണ്ട്. രാജ്യം ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികം അതായത് അമൃത മഹോത്സവം ആഘോഷിക്കുകയാണ്. കഴിഞ്ഞ 75 വര്‍ഷത്തെ നേട്ടങ്ങളിലേയ്ക്ക് നാം നോക്കുകയാണ്.  ഒപ്പം അടുത്ത 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ രേഖ തയാറാക്കുകയുമാണ്. ഈ ആസാദി കാ അമൃത കാലത്ത് അടുത്ത 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി നാം സ്വീകരിക്കുന്ന തീരുമാനള്‍ സാക്ഷാത്ക്കരിക്കുന്നതിന് നിങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.  പുതിയ ഇന്ത്യയുടെ സൃഷ്ടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ധാരാളം അവസരങ്ങളുടെ വാതായനങ്ങള്‍ തുറക്കും എന്നാണ് ഇന്ന്് ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ.

ഇന്ന് ജി 20 രാജ്യങ്ങള്‍ക്കിടയില്‍ , അതിവേഗം വളരുന്ന  സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. സ്മാര്‍ട്ട് ഫോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.  ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് നാം. റീട്ടെയില്‍ സൂചികയിലും നാം ലോകത്ത് രണ്ടാം സ്ഥാനത്താണ്. ലോകത്തിലെ മൂന്നാമത്തെ ഉപഭോക്തൃ വിപണി ഇന്ത്യയിലാണ്. ഇത്തരം നിരവിധി കണക്കുകള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ എനിക്കാവും.  

കൊറോണ കാലത്ത് നിങ്ങള്‍ മാത്രമല്ല ലോകം മുഴുവന്‍ ഇന്ത്യയുടെ കഴിവ് കണ്ടതാണ്. ലോകെ കണ്ട ഏറ്റവും വലിയ ദുരന്ത കാലത്ത് ആഗോള വിതരണ ശൃംഖല മൊത്തം താറുമാറായി. യുദ്ധം ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷവുമാക്കി. ഇതിനെല്ലാം മധ്യേ ഇന്ത്യ ഒരു പ്രധാന വളര്‍ച്ചാ  കേന്ദ്രമായി ഇന്ന് ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ഉണ്ടായത് ഇന്ത്യയിലാണ്. ഇപ്പോള്‍ ലോകം തിരിച്ചറിയുന്നു, ഇന്ത്യ എന്നാല്‍ ബിസിനസ് ആണ് എന്ന്. ഇത് ഗവണ്‍മെന്റിന്റെ മാത്രം കഴിവുകൊണ്ടല്ല. ഐഎസ്ബിയെപ്പോലുള്ള ബിസിനസ് സ്‌കൂളുകള്‍, ഇവിടെ നിന്നു പാസാകുന്ന പ്രൊഫഷണലുകള്‍, ഈ രാജ്യത്തെ യുവാക്കള്‍, തുടങ്ങിയവരെല്ലാം ഇതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത് സ്റ്റാര്‍ട്ടപ്പ് ആയാലും, ബിസിനസ് ആയാലും നിര്‍മ്മാണമായാലും സേവന മേഖല ആയാലും, നമ്മുടെ യുവാക്കളായാലും ലോകത്തെ നയിക്കാന്‍ ആകുമെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. ഞാന്‍ പറഞ്ഞത് ശരിയല്ലേ.  നിങ്ങള്‍ക്ക് നിങ്ങലില്‍ തന്നെ വിശ്വാസം വരുന്നില്ലേ. എനിക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ട്. നിങ്ങള്‍ക്കോ.
സുഹൃത്തുക്കളെ,
ഇതുകൊണ്ടാണ് ഇന്ന് ലോകം ഇന്ത്യയെ,  ഇവിടുത്തെ യുവാക്കളെ,  ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ  ആദരവോടെ വിശ്വാസത്തോടെ നോക്കുന്നത്.
സുഹൃത്തുക്കളെ,
ജനാധിപത്യ രീതിയിലൂടെ ഇന്ത്യ ചെയ്യുന്ന വിവിധ കാര്യങ്ങള്‍ ലോകത്തിനു മുഴുവന്‍ ഗവേഷണ വിഷയമായിരിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യ സ്വീകരിക്കുന്ന പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങള്‍ ആഗോള തലത്തില്‍ ആംഗീകരിക്കപ്പെടുന്നത്.ഇന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്, നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങളെ രാജ്യത്തിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ത്തു വയ്ക്കുക എന്നാണ്. നിങ്ങള്‍ പഠിച്ചതെല്ലാം,. നിങ്ങളുടെ അനുഭവങ്ങള്‍, നിങ്ങളുടെ സംരംഭങ്ങള്‍, ഇവയിലെല്ലാം രാജ്യ താല്‍പര്യങ്ങള്‍ കൂടി ചേര്‍ത്തു വയ്ക്കുക.
 ഇന്ന് വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പ്രതികൂലമായി നിന്ന 1500 നിയമങ്ങള്‍ നാം റദ്ദാക്കി. ജിഎസ്ടി നടപ്പാക്കി.  എല്ലാം 21-ാം നൂറ്റാണ്ടിലെ രാജ്യ താല്‍പര്യങ്ങള്‍ക്കനുസൃതമാക്കി. പുതിയ കണ്ടുപിടുത്തങ്ങളെ, സംരംഭങ്ങളെ , സ്റ്റാര്‍ട്ട് അപ്പുകളെ, ഡ്രോണ്‍ നയത്തെ, ദേശീയ വിദ്യാഭ്യാസ നയത്തെ  പ്രോത്സാഹിപ്പിക്കാന്‍ വേണ്ടായാണ് ഇത്. നിങ്ങളെ പോലുള്ള ചെറുപ്പക്കാര്‍ക്കു വേണ്ടിയാണ് ഈ പരിഷ്‌കാരങ്ങള്‍ എല്ലാം. നമ്മടെ ഗവണ്‍മെന്റ് യുവ ശക്തിക്ക് ഒപ്പമാണ്. നിങ്ങളുടെ ആശയങ്ങള്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ എല്ലാം നടപ്പിലാക്കു രാജ്യത്തിന്റെ ശക്തിയാക്കും.
സുഹൃത്തുക്കളെ,
നവീകരിക്കൂ, പ്രവര്‍ത്തിക്കൂ, പരിവര്‍ത്തനപ്പെടുത്തൂ എന്ന് ഞാന്‍ ആവര്‍ത്തി്ച്ചു പറയാറുണ്ട്. നിങ്ങള്‍ കേട്ടിരിക്കും . ഇന്ന് ഈ രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റിന്റെ നിര്‍വചനമാണ് ഈ മുദ്രാവാക്യം.  നിങ്ങളെ പോലുള്ള പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സംഗതികളാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. അതിനു കാരണം,  ഈ സ്ഥാപനത്തില്‍ നിന്നു പുറത്തു വരുന്ന നിങ്ങള്‍ പല നയ തീരുമാനങ്ങളിലും പ്രധാന പങ്കാളികളാകാന്‍ പോകുന്നവരായതു കൊണ്ടാണ്. നയങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുന്നതാണെങ്കില്‍ പ്രയോജനമില്ല. അതിനാല്‍ നടപ്പിലാക്കിയാല്‍ ഫലം കിട്ടുന്നതാവണം നയങ്ങള്‍ .നവീകരിക്കൂ, പ്രവര്‍ത്തിക്കൂ, പരിവര്‍ത്തനപ്പെടുത്തൂ എന്ന മുദ്രാവാക്യം രാജ്യത്തെ ഭരണത്തെയും നയങ്ങളെയും പുനര്‍ നിര്‍വചിച്ചു എന്ന് നിങ്ങളോട് ഞാന്‍ പറയട്ടെ.
സുഹൃത്തുക്കളെ,
കഴിഞ്ഞ എട്ടു വര്‍ഷങ്ങളെ അതിനു മുമ്പുണ്ടായിരുന്ന മൂന്ന് പതിറ്റാണ്ടുകളുമായി നിങ്ങള്‍ താരതമ്യപ്പെടുത്തി നോക്കൂ. ഒരു കാര്യം അപ്പോള്‍ നിങ്ങള്‍ക്കു ബോധ്യമാകും. നവീകരണത്തിന്റെ ആവശ്യം എന്നും രാജ്യത്ത് ഉണ്ടായിരുന്നു. പക്ഷ അതിനുള്ള നയപരമായ ഇഛാശക്തി ഇവിടെ ഇല്ലായിരുന്നു. രാഷ്ട്രിയ അസ്ഥിരത മൂലം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രാജ്യത്തിന്റെ രാഷ്ട്രീയ ഇഛാശക്തി കൈമോശം വന്നിരുന്നു. അതിനാല്‍ രാജ്യത്ത് നവീകരണമോ സുപ്രധാന തീരുമാനങ്ങളോ ഉണ്ടായില്ല. എന്നാല്‍ 2014 മുതല്‍ രാജ്യം തുടര്‍ച്ചയായ രാഷ്ട്രീയ ഇഛാശക്തിക്കും നവീകരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥമായി മുന്നേറിയാല്‍ ജനങ്ങളുടെ പിന്തുണ സ്വാഭവികമായി തന്നെവര്‍ധിക്കും എന്ന് ഞങ്ങള്‍ കാണിച്ചു തന്നിരിക്കുന്നു. ഉദാഹരണം ഫിന്‍ടെക് തന്നെ. ഒരു കാലത്ത് രാജ്യത്ത് ബാങ്കിംങ് എന്നു പറഞ്ഞാല്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രത്യേക അവകാശമായിരുന്നു. ഇന്ന് ഫിന്‍ടെക് സാധാരണക്കാരുടെ ജീവിതങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ബാങ്കുകളുടെ വിശ്വാസം ആര്‍ജ്ജിക്കുക ശ്രമകരമായിരുന്നു.  ഇന്ന് ലോകത്തിലെ 40 ശതമാനം ബാങ്കിംങ് ിടപാടുകള്‍ നടക്കുന്നത് ഇന്ത്യയിലാണ്.
നമ്മുടെ ആരോഗ്യ മേഖല ശുഷ്‌കമാണ് എന്നായിരുന്നു ധാരണ.  എന്നാല്‍ കൊറോണ കാലത്ത് നാം നമ്മുടെ രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ നവീകരണത്തിനായുള്ള ഇഛാശക്തി  നേരിട്ടു കണ്ടു. കൊറോണയുടെ തുടക്കത്തില്‍ രാജ്യത്ത് പിപിഇ കിറ്റുകള്‍ നിര്‍മ്മിച്ചിരുന്നത് നാമമാത്ര കമ്പനികളില്‍ മാത്രമായിരുന്നു. കൊറോണയെ കൈകാര്യം ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യം പോലും നമുക്കില്ലായിരുന്നു. എത്ര പെട്ടന്നാണ് 1100 പിപിഇ കിറ്റ് നിര്‍മ്മാണ യൂണിറ്റുകള്‍ രാജ്യത്ത് ഉണ്ടായത്. ടെസ്റ്റാ നടത്താന്‍ ചുരുക്കം ലാബുകളെ ഉണ്ടായിരുന്നുള്ളു.  പെട്ടെന്ന് 2500 പരിശോധനാ ലാബുകള്‍ ഉയര്‍ന്നു വന്നു.  വിദേശത്തു നിന്ന് കൊറോണ വാകസീന്‍ കിട്ടുമോ എന്നു പോലും നമുക്ക് അറിയില്ലായിരുന്നു. എന്നാല്‍ നാം നമ്മുടെ വാക്‌സീന്‍ നിര്‍മ്മാണം തുടങ്ങി.  ഏകദേശം 190 കോടി ഡോസ് വാക്‌സിനുകള്‍ നല്കുവാന്‍ നമുക്കു സാധിച്ചു.  100 രാജ്യങ്ങളിലേയ്ക്ക് നാം വാക്‌സീന്‍ വിതരണം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ  മേഖലയിലും നാം വലിയ നവീകരണങ്ങള്‍ കൊണ്ടുവന്നു. തല്‍ഫലമായി രാജ്യത്തെ മെഡിക്കല്‍ കൊളജുകളുടെ എണ്ണം 380 ല്‍ നിന്ന് 600 ആയി ഉയര്‍ന്നു.  സീറ്റുകളുടെ എണ്ണം 1.5 ലക്ഷമായി.
സുഹൃത്തുക്കളെ,
കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ടു സംഭവിച്ച മാറ്റങ്ങളാണ് ഇതെല്ലാം. സംവിദാനങ്ങള്‍ പഴയതു തന്നെ.പക്ഷെ ഫലം വളരെ തൃപ്തി കരം.ജന പങ്കാളിത്തമാണ് ഏറ്റവും വലിയ പ്രചോദനം. ജനങ്ങള്‍ മുന്നോട്ടു വന്ന് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. സ്വഛ്ഭാരത് മിഷനില്‍ നാം ഇതു കണ്ടു. സ്വദേശിക്കായി ശബ്ദം, ആത്മനിര്‍ഭര്‍ ആഭിയാന്‍, തുടങ്ങിയ  പദ്ധതികളിലും നാം ജനപങ്കാളിത്തത്തിന്റെ ശക്തി കണ്ടുകൊണ്ടിരിക്കുന്നു. ജനം മുന്നോട്ടു വരുമ്പോള്‍ ഫലം വേഗത്തിലാകും. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു, ജനത്തിന്റെ സഹകരണത്തോടെ മാറ്റങ്ങള്‍ നടക്കുന്നു.
സുഹൃത്തുക്കളെ,
നവീകരിക്കൂ, പ്രവര്‍ത്തിക്കൂ, പരിവര്‍ത്തനപ്പെടുത്തൂ ഇതിന്റെ ഊര്‍ജ്ജം നിങ്ങള്‍ക്കു വേണമെങ്കില്‍ പഠന വിഷയമാക്കാവുന്നതാണ്. ഐഎസ്ബി പോലുള്ള സ്ഥാപനം തീര്‍ച്ചയായും ഇതു പഠിക്കണം, അപഗ്രഥിക്കണം.
സുഹൃത്തുക്കളെ,
രാജ്യത്തെ കാലിയ രംഗത്തുണ്ടായ മാറ്റം കൂടി നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കായിക മേഖലയില്‍ എമ്പാടും 2014 നു ശേഷം വന്‍ പ്രകടനമാണ് നമ്മുടെ താരങ്ങള്‍ നടത്തുന്നതിനു കാരണം എന്താണ്. താരങ്ങളുടെ ആത്മവിശ്വാസം തന്നെ. തെരഞ്ഞെടുപ്പു പ്രക്രിയ സുതാര്യമായി, പരിസീലനത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചു. ഇത്തരത്തില്‍ ഖേലോ ഇന്ത്യയില്‍ നടന്ന മാറ്റങ്ങള്‍ ഒളിമ്പിക്‌സില്‍ പ്രതിഫലിച്ചു.
സുഹൃത്തുക്കളെ,
മാനേജ്‌മെന്റ് മേഖലയില്‍ ജനം പ്രകടനത്തെ കുറിച്ച്്്, മൂല്വര്‍ധനവിനെ കുറിച്ച്, ഉല്‍പാദന ക്ഷമതയെ കുറിച്ച്, ലക്ഷ്യബോധത്തെ കുറിച്ച് സംസാരിക്കുന്നു. ഇതിന്റെ ഉദാഹരണം കാണണമെങ്കില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം പരിശോധിച്ചു നോക്കൂ. വികസനത്തില്‍ പിന്നില്‍ നിന്ന 100 ജില്ലകള്‍. രാജ്യത്ത് ഇവയുടെ പ്രകടനം മൊത്തത്തില്‍ വളരെ മോശമായിരുന്നു. ഇവയെ പിന്നോക്ക ജില്ലകള്‍ എന്ന് പ്രഖ്യാപിച്ച് എഴുതി തള്ളിയതാണ്. മാറ്റങ്ങള്‍ ഉണ്ടാവില്ല എന്ന്തായിരുന്നു  മനോഭാവം. ഒന്നിനും കൊള്ളാത്ത ഉദ്യോഗസ്ഥരെ മാത്രം അങ്ങോട്ടേയ്ക്കു നിയമിച്ചു.
എന്നാല്‍ സുഹൃത്തുക്കളെ,
നാം ആ സമീപനം മാറ്റി. പിന്നോക്ക ജില്ലകള്‍ എന്ന് അറിയപ്പെട്ടിരുന്ന ആ ജില്ലകള്‍ ഇന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ടുകള്‍ ആണ്. ആ ജില്ലകളിലെ വികസന ആഗ്രങ്ങളെ ഉണര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ചുറുചുറുക്കുള്ള ഉദ്യോഗസ്ഥരെ അവിടെ നിയമിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. ഡസ്‌ക് ബോര്‍ഡ് സ്ഥാപിച്ചു. ഇന്ന് ഈ ജില്ലകളിലെ ചുറ്റുപാടുകള്‍ മുഴുവന്‍ മാറി. ഇവ ഇന്ന് വികസനകുതിപ്പിലാണ്. ്തിനാല്‍ ഈ സമീപനം വ്യാപിപ്പിക്കുന്നതിന് ഞങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നു. എല്ലാ ജില്ലകളിലും വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ബ്ലോക്കുകളുണ്ട്. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രചാരണം നടത്തി ഈ ബ്ലോക്കുകളെ കണ്ടെത്തും. ഇത്തരം മാറ്റങ്ങള്‍ രാജ്യത്തു നടക്കുന്നുണ്ട്. അത്തരം വിവരങ്ങള്‍ നിങ്ങളെ പല കാര്യങ്ങളിലും സഹായിക്കും.
സുഹൃത്തുക്കളെ
ഇന്ന് ബിസിനസ് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മാരുകയാണ്. അത് കൂടുതല്‍ വികസ്വരമാവുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രകൃതി വികസിക്കുന്നു ചെറുകിട, ഇടത്തരം, കുടില്‍ എന്നിങ്ങനെയുള്ള വ്യവസായങ്ങള്‍ മുതല്‍ അനൗപടചാരിക സംരംഭങ്ങള്‍ വരെ. ഇതെല്ലാം ിവിടെ ലക്ഷക്കണക്കിനാലുകള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു. മുന്നില്‍ ഇനിയും തൊഴിലവസരങ്ങള്‍ ഏറെയാണ്. ഇന്ന് രാജ്യം സാമ്പത്തിക വികസനത്തിന്റെ പുതുയ അധ്യായം രടിക്കുമ്പോള്‍ നാം ഒരു കാര്യം ഓര്‍ക്കണം, ചെറിയ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഒരു പോലെ കരുതല്‍ നല്‍കണം എന്ന്. എല്ലാവര്‍ക്കും വളരാന്‍  അവസരങ്ങള്‍ നല്‍കണം. ആഭ്യന്തര വിദേശ വിപണികളുമായി ബന്ധപ്പെടാന്‍ അവരെയും സഹായിക്കമം. അവര്‍ക്കും പുതുയ സാങ്കേതിക വിദ്യകള്‍ നല്‍കണം. ഈ പശ്ചാത്തലത്തിലാണ് ഐഎസ്ബി പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി. ഭാവി ബിസിനസ് നേതൃത്വം എന്ന നിലയില്‍ നിങ്ങള്‍ മുന്നോട്ടു വരണം. ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. എല്ലാ വ്യവസായങ്ങളും വളര്‍ത്തണം, വികസിപ്പിക്കണം. ചെറിയ വ്യവസായങ്ങളെ വളരാന്‍ സഹായിക്കുമ്പോള്‍ നിങ്ങള്‍ ലക്ഷഖ്കണക്കിനു സംരഭങ്ങള്‍ ഉണ്ടാവാനാണ് നിങ്ങള്‍ സഹായിക്കുന്നത്.  ഒപ്പം കോടിക്കണക്കിനു കുടുംബങ്ങളെയും.ഇന്ത്യയെ ഭാവിയിലേയ്ക്ക് ഒരുക്കാന്‍ നമുക്ക് ഇന്ത്യയെ സ്വാശ്രയമാക്കണം.  നിങ്ങളെ പോലുള്ളവര്‍ക്കാണ് ഇവിടെ പ്രധാന റോള്‍. രാജ്യസേവനത്തിനുള്ള വലിയ ഉദാഹരണമാണ് നിങ്ങള്‍ക്കിത്.
സുഹൃത്തുക്കളെ,
രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കും.എനിക്ക് ഐബിഎസില്‍ വിശ്വാസമാണ്. നിങ്ങള്‍ ചെറുപ്പക്കാരിലും. ലക്ഷ്യത്തോടെ ഇവിടെ വിടുക, രാജ്യത്തിന്റ ലക്ഷ്യങ്ങളോട് നിങ്ങളുടെ ലക്ഷ്യങ്ങളെ ചേര്‍ത്തു വയ്ക്കുക. സമര്‍പ്പണബോധത്തോടെ എന്തെങ്കിലും  രാജ്യത്തിനായി, രാജ്യത്തെ ശാക്തീകരിക്കാനായി ചെയ്യുന്നെങ്കില്‍  ഉറപ്പായും വിജയം നിങ്ങളുടെതായിരിക്കും.  മെഡല്‍ ജോതാക്കളും  വിജയികളുമായ എല്ലാ ചെറുപ്പക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടി ശുഭാശംസകള്‍. രാജ്യത്തിന്റെ വികസനത്തിനായി ഇനിയും ഐഎസ്ബി കൂടുതല്‍തവമുറകളെ ഒരുക്കട്ടെ.  ആ തലമുറകള്‍ രാജ്യത്തിനു വേണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കട്ടെയ ഈ പ്രതീക്ഷയോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി.

-ND-



(Release ID: 1828827) Visitor Counter : 119