പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജപ്പാനിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു

Posted On: 23 MAY 2022 6:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23-ന് ജപ്പാനിലെ 700-ലധികം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന  ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23-ന് ജപ്പാനിലെ 700-ലധികം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.

പരിപാടിക്ക് മുമ്പ്, ഇന്ത്യയും ജപ്പാനും തമ്മിൽ  സാംസ്കാരിക രംഗത്തും  ജനങ്ങൾ  തമ്മിലുമുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന ജാപ്പനീസ് ഇൻഡോളജിസ്റ്റുകൾ, കായികതാരങ്ങൾ, സാംസ്കാരിക കലാകാരന്മാർ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ പ്രവാസി ഭാരതീയ സമ്മാൻ  ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം നാല്പത്തിനായിരത്തിലധികം വരും .

ഇന്ത്യൻ സമൂഹ  അംഗങ്ങളുടെ വൈദഗ്ദ്ധ്യം, കഴിവുകൾ, സംരംഭകത്വം എന്നിവയ്ക്കും മാതൃരാജ്യവുമായുള്ള ബന്ധത്തിനും പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു. സ്വാമി വിവേകാനന്ദനെയും രബീന്ദ്ര നാഥ ടാഗോറിനെയും ആവാഹിച്ചുകൊണ്ട്, ഇന്ത്യയും ജപ്പാനും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. സമീപ വർഷങ്ങളിൽ ഇന്ത്യയിലെ വിവിധ സാമൂഹിക-സാമ്പത്തിക സംഭവവികാസങ്ങളും നവീകരണ സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങൾ, ഭരണം, ഹരിത വളർച്ച, ഡിജിറ്റൽ വിപ്ലവം തുടങ്ങിയ മേഖലകളിൽ. 'ഭാരത് ചലോ, ഭാരത് സേ ജോഡോ' എന്ന കാമ്പെയ്‌നിൽ ചേരാനും മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം ഇന്ത്യൻ സമൂഹത്തെ ക്ഷണിച്ചു.

 

-ND-


(Release ID: 1827751) Visitor Counter : 163