പ്രധാനമന്ത്രിയുടെ ഓഫീസ്
എൻ ഇ സി കോർപ്പറേഷൻ ചെയർമാൻ ഡോ. നോബുഹിറോ എൻഡോയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
23 MAY 2022 12:14PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23-ന് ടോക്കിയോയിൽ എൻ ഇ സി കോർപ്പറേഷൻ ചെയർമാൻ ഡോ. നോബുഹിറോ എൻഡോയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ, പ്രത്യേകിച്ച് ചെന്നൈ-ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (സിഎഎൻഐ), കൊച്ചി-ലക്ഷദ്വീപ് ദ്വീപുകൾ (കെഎൽഐ) ഒഎഫ്‌സി പദ്ധതികൾ ഏറ്റെടുക്കുന്നതിൽ എൻഇസിയുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉത്പ്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) സ്കീമിന് കീഴിലുള്ള നിക്ഷേപ അവസരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
വ്യാവസായിക വികസനം, നികുതി, തൊഴിൽ എന്നിവ ഉൾപ്പെടെ ഇന്ത്യയിൽ വ്യാപാരം സുഗമമാക്കുന്നതിന് നടപ്പിലാക്കുന്ന വിവിധ പരിഷ്കാരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു. പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ചും അവർ ചർച്ച നടത്തി .
-ND-
(रिलीज़ आईडी: 1827567)
आगंतुक पटल : 199
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada