പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോപ്പൻഹേഗനിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

Posted On: 03 MAY 2022 9:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമൊത്തു് കോപ്പൻഹേഗനിലെ ബെല്ല സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ, ഗവേഷകർ, പ്രൊഫഷണലുകൾ, ബിസിനസ്സ് വ്യക്തികൾ എന്നിവരടങ്ങുന്ന ഡെൻമാർക്കിലെ ഇന്ത്യൻ സമൂഹത്തിലെ  ആയിരത്തിലധികം  അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ഫ്രെഡറിക്‌സന്റെ ഇന്ത്യക്കാരോടുള്ള ഊഷ്‌മളതയെയും ആദരവിനേയും  പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഹരിത വളർച്ചയ്‌ക്കായി നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും ഊന്നിപ്പറഞ്ഞു. ഡെൻമാർക്കിലെ ഇന്ത്യൻ സമൂഹം വഹിച്ച ക്രിയാത്മകമായ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകൾ അദ്ദേഹം ഉയർത്തിക്കാട്ടുകയും കൂടുതൽ ഇന്ത്യ-ഡെൻമാർക്ക് കൂട്ടുപ്രവർത്തനങ്ങൾ  ക്ഷണിക്കുകയും ചെയ്തു.
. ND..


(Release ID: 1822456) Visitor Counter : 162