പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്ര ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 MAY 2022 8:54AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര ദിനത്തിൽ സംസ്ഥാനത്തെ  ജനങ്ങൾക്ക് ആശംസകൾ നേരുകയും മഹാരാഷ്ട്രയിലെ ജനങ്ങളുടെ സമൃദ്ധിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"മഹാരാഷ്ട്ര ദിനത്തിൽ സംസ്ഥാനത്തെ  ജനങ്ങൾക്ക് ആശംസകൾ. ഈ സംസ്ഥാനം ദേശീയ പുരോഗതിക്ക് അഭൂതപൂർവമായ സംഭാവനകൾ നൽകി. സംസ്ഥാനത്തെ ജനങ്ങൾ വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഞാൻ പ്രാർത്ഥിക്കുന്നു."

 

 

-ND-

(Release ID: 1821697) Visitor Counter : 102