പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഗോള പാട്ടിദാർ ബിസിനസ് ഉച്ചകോടി പ്രധാനമന്ത്രി ഏപ്രിൽ 29ന് ഉദ്ഘാടനം ചെയ്യും

Posted On: 28 APR 2022 6:13PM by PIB Thiruvananthpuram

സർദാർധാം സംഘടിപ്പിക്കുന്ന ആഗോള  പാട്ടിദാർ ബിസിനസ് ഉച്ചകോടി (ജിപിബിഎസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.

പാട്ടിദാർ സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകുന്നതിനായി സർദാർധാം 'മിഷൻ 2026' ന് കീഴിൽ ജിപിബിഎസ് സംഘടിപ്പിക്കുന്നു. രണ്ട് വർഷം കൂടുമ്പോഴാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആദ്യ രണ്ട് ഉച്ചകോടികൾ 2018ലും 2020ലും ഗാന്ധിനഗറിലാണ് നടന്നത്, നിലവിലെ ഉച്ചകോടി ഇപ്പോൾ സൂറത്തിലാണ് നടക്കുന്നത്. ജിപിബിഎസ് 2022-ന്റെ പ്രധാന പ്രമേയം  "ആത്മനിർഭർ സമൂഹം  മുതൽ ആത്മനിർഭർ ഗുജറാത്തിലേക്കും ഇന്ത്യയിലേക്കും" എന്നതാണ്. സമൂഹത്തിനുള്ളിൽ ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഉച്ചകോടി ലക്ഷ്യമിടുന്നു; പുതിയ സംരംഭകരെ പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും വിദ്യാസമ്പന്നരായ യുവാക്കൾക്ക് പരിശീലനവും തൊഴിൽ സഹായവും നൽകുകയും ചെയ്യുന്നു. ഏപ്രിൽ 29 മുതൽ മെയ് 1 വരെ സംഘടിപ്പിക്കുന്ന ത്രിദിന ഉച്ചകോടിയിൽ സർക്കാർ വ്യാവസായിക നയം, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ തുടങ്ങിയ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നു.

-ND-


(Release ID: 1821059) Visitor Counter : 177