സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം മെസേഴ്സ് ചെനാബ് വാലി പവര്‍ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന നടത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


പദ്ധതിയില്‍ നിന്ന് 1975 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്


ക്വാര്‍ പദ്ധതി 54 മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും


പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായ 2500 പേര്‍ക്ക് ജോലിയും കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിലെ മൊത്തത്തിലുള്ള സാമൂഹിക സാമ്പത്തിക വികസനവും നടക്കും

Posted On: 27 APR 2022 5:01PM by PIB Thiruvananthpuram

കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ചെനാബ് നദിയില്‍ സ്ഥിതി ചെയ്യുന്ന 540 മെഗാവാട്ട് (മെഗാവാട്ട്) ക്വാര്‍ ജലവൈദ്യുത പദ്ധതിക്കായി 4526.12 കോടി രൂപയുടെ നിക്ഷേപത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി), ജമ്മുകാശ്മീര്‍ സ്റ്റേറ്റ് പവര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (ജെ.കെ.എസ്.പി.ഡി.സി) എന്നിവയ്ക്ക് 2022 ഏപ്രില്‍ 27ന് യഥാക്രമം 51%വും 49% ഉം ഓഹരി പങ്കാളിത്തമുള്ള മെസേഴ്സ് ചെനാബ് വാലി പവര്‍ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് (എം/എസ് സി.വി.പി.പി.എല്‍) ആണ് പദ്ധതി നടപ്പാക്കുക.

വര്‍ഷത്തില്‍ ആശ്രയിക്കാവുന്നതിന്റെ 90%വുമായ 1975.54 ദശലക്ഷം യൂണിറ്റുകള്‍ ഈ പദ്ധതി ഉല്‍പ്പാദിപ്പിക്കും.

പശ്ചാത്തലസൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ചെലവിലേക്ക് ഇന്ത്യാ ഗവണ്‍മെന്റ് 69.80 കോടി രൂപയുടെ ഗ്രാന്റ് നല്‍കും, കൂടാതെ എ,ം/എസ്. സി.വി.പി.പി.എല്ലില്‍ ലെ ജെ.കെ.എസ്.പി.ഡി.സിയുടെ (49%) ഓഹരിക്ക് വേണ്ടി 655.08 കോടി രൂപയുടെ ഗ്രാന്റും നല്‍കിക്കൊണ്ട് കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തങ്ങളുടെ ആഭ്യന്തര വിഭവങ്ങളില്‍ നിന്നായിരിക്കും എന്‍.എച്ച്.പി.സി അതിന്റെ ഓഹരിക്ക് (51%) വേണ്ട 681.82 കോടി രൂപ നിക്ഷേപിക്കുക. ക്വാര്‍ ജലവൈദ്യുത പദ്ധതി 54 മാസം കൊണ്ട് കമ്മീഷന്‍ ചെയ്യും. പദ്ധതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിന്റെ സന്തുലിതാവസ്ഥയെ സഹായിക്കുകയും വൈദ്യുതി വിതരണ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.

പദ്ധതി ലാഭകരമാക്കുന്നതിന് കേന്ദ്ര ഭരണപ്രദേശമായ ജമ്മുകാശ്മീരിലെ ഗവണ്‍മെന്റ്, പദ്ധതി കമ്മീഷന്‍ ചെയ്തതിന് ശേഷം 10 വര്‍ഷത്തേക്ക് ജല ഉപയോഗ ചാര്‍ജുകളിലെ ലെവി ഇളവുകള്‍ നീട്ടി നല്‍കും ജി.എസ്.ടിയിലെ സംസ്ഥാനത്തിന്റെ വിഹിതം (അതായത് എസ്.ജി.എസ്.ടി) തിരിച്ചുനല്‍കുകയും കൂടാതെ പ്രതിവര്‍ഷം 2% സൗജന്യ വൈദ്യുതി ഇളവുകള്‍ കുറയുന്ന രീതിയില്‍, അതായത്, പദ്ധതി കമ്മീഷന്‍ ചെയ്തതിന് ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിനുള്ള സൗജന്യ വൈദ്യുതി 2% ആയിരിക്കും, അതിനുശേഷം പ്രതിവര്‍ഷം 2% വര്‍ദ്ധിക്കുകയും 6-ാം വര്‍ഷം മുതല്‍ 12% ആകുകയും ചെയ്യും.

പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം 2500 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുകയും കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകാശ്മീരിന്റെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും. കൂടാതെ, പദ്ധതിയുടെ 40 വര്‍ഷത്തെ ജീവിത ചക്രത്തില്‍, ക്വാര്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള ജല ഉപയോഗ ചാര്‍ജുകള്‍ക്കൊപ്പം ഏകദേശം 4,548.59 കോടി രൂപയുടെ സൗജന്യ വൈദ്യുതിയും 4,941.46 കോടി രൂപയും കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിന് ആനുകൂല്യമായി ലഭിക്കും.

--ND--


 



(Release ID: 1820657) Visitor Counter : 151