പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബെംഗളൂരുവിൽ ഏപ്രിൽ 24 ന് ഉദ്ഘാടനം ചെയ്യുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 23 APR 2022 10:06PM by PIB Thiruvananthpuram

ഏപ്രിൽ 24 ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ബെംഗളൂരുവിൽ നടക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. യുവ കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ഈ ഗെയിമുകൾ വളരെയധികം സഹായിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. നാളെ വൈകുന്നേരം കളികൾ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള തന്റെ സന്ദേശവും പങ്കിടുമെന്ന് ശ്രീ മോദി അറിയിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ബെംഗളൂരുവിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് നാളെ ഏപ്രിൽ 24 ന് ഉദ്ഘാടനം ചെയ്യപ്പെടുമെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. യുവ കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ഈ ഗെയിമുകൾ വളരെയധികം സഹായിക്കും. നാളെ വൈകുന്നേരം ഗെയിംസിന്റെ തുടക്കത്തിൽ തന്നെ ഞാൻ എന്റെ സന്ദേശവും പങ്കിടും. "

--ND--

 

It is a matter of great joy that the Khelo India University Games being held in Bengaluru will be inaugurated tomorrow, 24th April. These games will go a long way in nurturing young sporting talent.. I would also be sharing my message on the start of the games tomorrow evening.

— Narendra Modi (@narendramodi) April 23, 2022


(Release ID: 1819503) Visitor Counter : 166