മന്ത്രിസഭ

സെബിയും കാനഡയിലെ മാനിറ്റോബ സെക്യൂരിറ്റീസ് കമ്മീഷനും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 13 APR 2022 3:28PM by PIB Thiruvananthpuram

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും കാനഡയിലെ മാനിറ്റോബ സെക്യൂരിറ്റീസ് കമ്മീഷനും തമ്മിൽ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

പ്രയോജനങ്ങൾ:

  • ധാരണാപത്രം, സെക്യൂരിറ്റീസ് നിയന്ത്രണങ്ങളുടെ മേഖലയിൽ അതിർത്തി കടന്നുള്ള സഹകരണത്തിന് ഔപചാരികമായ അടിസ്ഥാനം ഒരുക്കും.  പരസ്പര സഹായം സുഗമമാക്കുകയും മേൽനോട്ട  പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ പ്രകടനത്തിന് സംഭാവന നൽകുകയും സാങ്കേതിക  അറിവ് നൽകുന്നതിന് സഹായിക്കുകയും,  സെക്യൂരിറ്റീസ് മാർക്കറ്റുകൾക്കുള്ള   നിയന്ത്രണങ്ങളും നിയമങ്ങളും  ഫലപ്രദമായി നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യും. 
  • ധാരണാപത്രം മാനിറ്റോബയിൽ നിന്നുള്ള നിക്ഷേപകരെ സെബിയിൽ ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റർ (എഫ്‌പിഐയായി) രജിസ്‌ട്രേഷന് യോഗ്യരാക്കും.

കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങൾ സെബിയിൽ ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റർ  ആയി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നു, അതിനായി ഒരു വിദേശ രാജ്യത്തിന്റെ / പ്രവിശ്യയുടെ സെക്യൂരിറ്റീസ് മാർക്കറ്റ് റെഗുലേറ്റർ ഇന്റർനാഷണലിൽ ഒപ്പിട്ടിരിക്കണം എന്നതാണ് മുൻ വ്യവസ്ഥകളിലൊന്ന്. ഓർഗനൈസേഷൻ ഓഫ് സെക്യൂരിറ്റീസ് കമ്മീഷനുകളുടെ ബഹുമുഖ ധാരണാപത്രം, മാനിറ്റോബയിൽ നിന്നുള്ള സ്ഥാപനങ്ങളെ സെബിയിൽ എഫ്‌പിഐ ആയി രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതിന് സെബിയുമായി ഒരു ഉഭയകക്ഷി ധാരണാപത്രം ഒപ്പിടേണ്ടത് അത്യാവശ്യമാണ്. ഈ ഉഭയകക്ഷി ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിലൂടെ,   2,665 കോടി രൂപയുടെ മൊത്തം ആസ്തിയുള്ള മാനിറ്റോബയിലെ താമസക്കാരായ  ഏകദേശം ഇരുപതോളം നിക്ഷേപകർക്ക് പ്രയോജനം ലഭിക്കുമെന്നും ഇന്ത്യൻ വിപണികളിൽ നിക്ഷേപം തുടരാൻ അർഹത നേടുമെന്നും പ്രതീക്ഷിക്കുന്നു.

--ND--

 



(Release ID: 1816411) Visitor Counter : 109