പ്രധാനമന്ത്രിയുടെ ഓഫീസ്
മ്വാലിമു നൈരേറെയുടെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
13 APR 2022 1:16PM by PIB Thiruvananthpuram
മഹാനായ നേതാവും, ഇന്ത്യയുടെ സുഹൃത്തുമായ മ്വാലിമു നൈരേറെയുടെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. മവാലിമു നൈരേയുടെ ഐക്യത്തിന്റെയും സമത്വത്തിന്റെയും തത്വങ്ങൾ എന്നത്തേയും പോലെ ഇന്നും പ്രസക്തമാണെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും നമുക്കെല്ലാവർക്കും നിരന്തരമായ പ്രചോദനമായി നിലനിൽക്കും, ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"മ്വാലിമു നൈരേറെയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും നമുക്കെല്ലാവർക്കും നിരന്തരമായ പ്രചോദനമായി നിലകൊള്ളുന്നു. അദ്ദേഹം മുന്നോട്ടുവച്ച ഐക്യത്തിന്റെയും സമത്വത്തിന്റെയും തത്വങ്ങൾ എന്നത്തേയും പോലെ ഇന്നും പ്രസക്തമാണ്. അദ്ദേഹത്തിന്റെ 100-ാം ജന്മവാർഷികത്തിൽ ഇന്ത്യയുടെ സുഹൃത്തായ ആ മഹാനായ നേതാവിന് എന്റെ ആദരാഞ്ജലികൾ."
--ND--
(Release ID: 1816306)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada