വാണിജ്യ വ്യവസായ മന്ത്രാലയം

11 വർഷത്തിനിടെ ആദ്യമായി, 2022 ജനുവരി-മാർച്ച് കാലയളവിൽ ഇന്ത്യയിൽ ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം അന്താരാഷ്ട്ര പേറ്റന്റ് ഫയലിംഗിന്റെ എണ്ണത്തെ മറികടന്നു

Posted On: 12 APR 2022 10:11AM by PIB Thiruvananthpuram



ന്യൂ ഡെൽഹി, ഏപ്രിൽ 12, 2022

കഴിഞ്ഞ 11 വർഷത്തിനിടെ ആദ്യമായി, 2022 ജനുവരി-മാർച്ച് പാദത്തിൽ, ഇന്ത്യൻ പേറ്റന്റ് ഓഫീസിലെ ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം അന്താരാഷ്ട്ര പേറ്റന്റ് ഫയലിംഗിന്റെ എണ്ണത്തെ മറികടന്നു. മൊത്തം സമർപ്പിച്ച 19,796 പേറ്റന്റ് അപേക്ഷകളിൽ, 10,706 എണ്ണം ഇന്ത്യൻ അപേക്ഷകർ ഫയൽ ചെയ്തു. 9,090 എണ്ണം ഇന്ത്യക്കാരല്ലാത്ത അപേക്ഷകരാണ് ഫയൽ ചെയ്തത്.

നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നടപടിക്രമങ്ങളുടെ ഭാരം കുറയ്ക്കുന്നതിലൂടെയും ഇന്ത്യയിൽ ബൗദ്ധിക സ്വത്തവകാശം ശക്തിപ്പെടുത്തുന്നതിന് ഡിപിഐഐടി നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിനന്ദിച്ചു. ബൗദ്ധിക സ്വത്തവകാശ ഫയലിംഗുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. മറുവശത്ത്, ഐപി ഓഫീസുകളിൽ പേറ്റന്റ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത കുറയുന്നു. ആഗോള നൂതനാശയ സൂചികയിൽ ആദ്യ 25 രാജ്യങ്ങളിൽ ഇടം നേടുകയെന്ന അഭിലാഷ ലക്ഷ്യത്തിലേക്ക് ഇത് ഇന്ത്യയെ ഒരു ചുവട്‌ കൂടി അടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ ഫയലിംഗിൽ 10% ഇളവ്, സ്റ്റാർട്ടപ്പുകൾ, ചെറുകിട സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 80% ഫീസ് ഇളവുകൾ, മറ്റ് വിഭാഗങ്ങൾക്കൊപ്പം സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും വേഗത്തിലുള്ള പരിശോധന വ്യവസ്ഥകൾ എന്നിവ ഗവൺമെന്റിന്റെ ചില പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

രാജ്യം ഇനിപ്പറയുന്ന നേട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്:

 
* പേറ്റന്റുകളുടെ ഫയൽ ചെയ്യൽ 2014-15ൽ 42,763 ആയിരുന്നത്, 2021-22ൽ 66,440 ആയി ഉയർന്നു - 7 വർഷത്തിനുള്ളിൽ 50% വർദ്ധന


* 2014-15നെ അപേക്ഷിച്ച് (5,978) 2021-22ൽ (30,074) പേറ്റന്റുകളുടെ ഗ്രാന്റിൽ ഏകദേശം അഞ്ചിരട്ടി വർധന

* വിവിധ സാങ്കേതിക മേഖലകളിൽ പേറ്റന്റ് പരിശോധനയുടെ സമയം 2016 ഡിസംബറിലെ 72 മാസത്തിൽ നിന്ന് ഇപ്പോൾ 5-23 മാസമായി കുറച്ചു

 
* ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് 2015-16 ലെ 81-ൽ നിന്ന് 2021-ൽ 46-ാം സ്ഥാനത്തേക്ക് ഉയർന്നു (+35 റാങ്കുകൾ).
 
RRTN/SKY


(Release ID: 1815961) Visitor Counter : 188