മന്ത്രിസഭ
കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2022 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്തയുടെയും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസത്തിന്റെയും അധിക ഗഡു അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
Posted On:
30 MAR 2022 2:26PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയുടെയും (ഡി.എ) പെന്‍ഷന്‍കാര്‍ക്ക് ക്ഷേമാനുകൂല്യത്തിന്റെയും (ഡി.ആര്‍) അധിക ഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലകയറ്റം പരിഹരിക്കുന്നതിനായി നിലവിലെ 31% നിരക്കില്‍ 2022 ജനുവരി ഒന്നുമുതല്‍ 3%ന്റെ വര്‍ദ്ധനവുണ്ടാകും.
ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശിപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല അനുസരിച്ചാണ് ഈ വര്‍ദ്ധനവ്.
ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയിലൂടെ ഖജനാവിന് വരുന്ന സംയോജിത ബാദ്ധ്യത പ്രതിവര്‍ഷം 9,544.50 കോടി രൂപയായിരിക്കും. 47.68 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
-ND-
(Release ID: 1811423)
Visitor Counter : 380
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada