പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരീക്ഷാ പേ ചർച്ചയ്ക്കായുള്ള ആവേശത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 30 MAR 2022 10:05AM by PIB Thiruvananthpuram

ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിൽ തങ്ങളുടെ വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കുവെച്ച ലക്ഷക്കണക്കിന് ആളുകളുടെ ആവേശത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പരീക്ഷാ പേ ചർച്ചയിൽ സഹകരിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയോടുള്ള ആവേശം അസാധാരണമാണ്. ലക്ഷക്കണക്കിന് ആളുകൾ അവരുടെ വിലയേറിയ ഉൾക്കാഴ്ചകളും അനുഭവങ്ങളും പങ്കിട്ടു. പങ്കെടുത്ത  എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഞാൻ നന്ദി പറയുന്നു.

 

-ND-

(Release ID: 1811197) Visitor Counter : 143