പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതിൽ കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 23 MAR 2022 9:58AM by PIB Thiruvananthpuram

നിശ്ചിത സമയത്തിന്  9 ദിവസം മുമ്പ് 400 ബില്യൺ ഡോളർ ചരക്ക് കയറ്റുമതി എന്ന മഹത്തായ ലക്ഷ്യം ഇന്ത്യ നേടിയതിനാൽ, കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ഇന്ത്യ ആദ്യമായി  400 ബില്യൺ ഡോളർ ചരക്ക് കയറ്റുമതി ലക്ഷ്യമിടുകയും   ഈ ലക്ഷ്യം കൈവരിക്കുകയും ചെയ്തിരിക്കുന്നു . ഈ വിജയത്തിന് നമ്മുടെ  കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു.

ഇത് നമ്മുടെ ആത്മനിർഭർ ഭാരത് യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്.

****

-ND-

(Release ID: 1808573) Visitor Counter : 172