പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി
Posted On:
08 FEB 2022 9:50PM by PIB Thiruvananthpuram
ആദരണീയനായ അധ്യക്ഷന്‍,
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെ കുറിച്ച് ഇവിടെ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എനിക്ക് സമയം നല്‍കിയതിന് ഞാന്‍ നിങ്ങളോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്. പ്രയാസകരമായ പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ രാജ്യത്തു നടപ്പാക്കിയ നിരവധി സംരംഭങ്ങളുടെയും ഒപ്പം ദലിതുകളുടെയും ദരിദ്രരുടെയും ചൂഷിതരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ജീവിതം ശാക്തീകരിക്കാനും മാറ്റാനും സ്വീകരിച്ച നടപടികളുടെയും ഒരു ഹ്രസ്വ രൂപരേഖ ബഹുമാനപ്പെട്ട രാഷ്ട്രപതി അവതരിപ്പിച്ചിരുന്നു. അതില്‍ പ്രത്യാശയും വിശ്വാസവും ദൃഢനിശ്ചയവും സമര്‍പ്പണവുമുണ്ട്. ബഹുമാനപ്പെട്ട പല അംഗങ്ങളും അത് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബഹുമാനപ്പെട്ട ഖര്‍ഗെ ജി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്; ഭാഗികമായി രാജ്യത്തിന് വേണ്ടി, ഭാഗികമായി പാര്‍ട്ടിക്ക് വേണ്ടി, ഭാഗികമായി തനിക്കുവേണ്ടി. സമയപരിമിതി ഉണ്ടായിരുന്നിട്ടും ആനന്ദ് ശര്‍മ്മ ജി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒപ്പം രാജ്യത്തിന്റെ നേട്ടങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ മനോജ് ഝാ ജിയും പ്രസംഗം രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നതു പോലുള്ള ചില നല്ല നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രസന്ന ആചാര്യ ജി വീര്‍ബാല്‍ ദിവസിനെ അഭിനന്ദിക്കുകയും നേതാജിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു. ഡോ.ഫൗസിയ ഖാന്‍ ജി ഭരണഘടനയുടെ മഹത്വത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. എല്ലാ അംഗങ്ങളും അവരുടെ അനുഭവങ്ങള്‍, രാഷ്ട്രീയ അഭിപ്രായങ്ങള്‍, രാഷ്ട്രീയ സാഹചര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വച്ചത്. അതിനായി ബഹുമാനപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
ആദരണീയനായ അധ്യക്ഷന്‍,
രാജ്യം ഇന്ന് ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ കാലഘട്ടത്തില്‍, രാജ്യത്തിന് ദിശാബോധവും ചലനവും നല്‍കാന്‍ വിവിധ തലങ്ങളില്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും കണക്കിലെടുത്ത്, നല്ല കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും പോരായ്മകള്‍ പരിഹരിക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും വേണം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോഴേക്കും രാജ്യം എവിടേക്ക് എത്തണമെന്നും അത് എങ്ങനെ സാധ്യമാക്കണമെന്നും ഏതൊക്കെ പദ്ധതികളുടെ സഹായത്തോടെ നമുക്ക് അത് നടപ്പിലാക്കാം എന്നും ഈ കാലഘട്ടത്തില്‍ തീരുമാനിക്കേണ്ടതു പ്രധാനമാണ്. നമ്മെപ്പോലുള്ള എല്ലാ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ രംഗത്തെ എല്ലാ പ്രവര്‍ത്തകരും ശ്രദ്ധ കേന്ദ്രീകരിക്കുകയും വരുന്ന 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. അതില്‍നിന്ന് ഉയരുന്ന ദൃഢനിശ്ചയങ്ങളില്‍ എല്ലാവരുടെയും കൂട്ടായ പങ്കാളിത്തം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഉടമസ്ഥാവകാശവും ഉത്തരവാദിത്തവും ഉണ്ടാകും. തല്‍ഫലമായി, കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് വേഗത്തില്‍ നമുക്ക് രാജ്യത്തിന് സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയും.
ആദരണീയനായ അധ്യക്ഷന്‍,
കൊറോണ ഒരു മഹാമാരിയാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ഇത്രയും വലിയ പ്രതിസന്ധി മനുഷ്യരാശി കണ്ടിട്ടില്ല. പ്രതിസന്ധിയുടെ തീവ്രത നോക്കൂ: ഈ അസുഖം കാരണം അമ്മ ഒരു മുറിയില്‍ ഒതുങ്ങിയിരിക്കുകയാണെങ്കില്‍, മകന് ആ മുറിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മുഴുവന്‍ മനുഷ്യരാശിക്കും ഇത് എത്ര വലിയ പ്രതിസന്ധിയാണ്! ഇപ്പോള്‍ പോലും ഈ പ്രതിസന്ധിക്കു ബഹുരൂപമാണ്. അത് തിരികെ വരികയും അതിന്റെ പുതിയ രൂപവും ഭാവവും ഉപയോഗിച്ച് ഒരു പുതിയ ദുരന്തം കൊണ്ടുവരികയും ചെയ്യുന്നു. രാജ്യം മുഴുവന്‍, ലോകം മുഴുവന്‍, മനുഷ്യരാശി മുഴുവന്‍ അതിനോട് പോരാടുകയാണ്. എല്ലാവരും ഒരു വഴി തേടുകയാണ്. കൊറോണ മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍, 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെക്കുറിച്ച് ലോകം ആശങ്കാകുലമായിരുന്നു. ഇന്ത്യയ്ക്ക് എന്ത് സംഭവിക്കും, ഇന്ത്യ കാരണം ലോകം എത്രമാത്രം നാശത്തെ അഭിമുഖീകരിക്കും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ 130 കോടി പൗരന്‍മാര്‍ ദൃഢനിശ്ചയത്തിന്റെ ശക്തിയാല്‍ തങ്ങളുടെ ജീവിതത്തില്‍ അച്ചടക്കം ഉറപ്പാക്കാന്‍ ശ്രമിച്ചു. ഇന്ന് ഇന്ത്യയുടെ പ്രയത്നങ്ങള്‍ ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ഈ നേട്ടവും അഭിമാനവും 130 കോടി പൗരന്‍മാര്‍ക്കുള്ളതാണ്.
നിങ്ങളും അത് അംഗീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് നിങ്ങള്‍ക്ക് നന്നായിരുന്നു; കുറച്ച് അംഗീകാരം നിങ്ങള്‍ക്കും ലഭിക്കുമായിരുന്നു. എന്നാല്‍ ഇതാണോ പഠിപ്പിക്കേണ്ടത്! എന്തായാലും വാക്സിനേഷനെ സംബന്ധിച്ചും വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും ഗവേഷണത്തിലും അത് നടപ്പിലാക്കുന്നതിലും ഇന്ത്യ എങ്ങനെ നൂതനാശയങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചും നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി ചോദ്യോത്തര വേളയില്‍ വിശദമായി വിശദീകരിച്ചിട്ടുണ്ട്. ഇന്നും ലോകമെമ്പാടും വാക്‌സിനുകള്‍ക്കെതിരെ വലിയ നീക്കങ്ങള്‍ നടക്കുന്നു. എന്നാല്‍ വാക്‌സിന്‍ കൊണ്ട് ഒരാള്‍ക്ക് പ്രയോജനമുണ്ടെങ്കിലും ഇല്ലെങ്കിലും, ഒരാള്‍ വാക്‌സിന്‍ എടുത്താല്‍, കുറഞ്ഞത് മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യില്ല എന്ന വികാരം 130 കോടി പൗരന്‍മാരെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിച്ചു.
ഇത് ഇന്ത്യയുടെ അടിസ്ഥാന ചിന്താഗതിയുടെ പ്രതിഫലനമാണ്. ഈ ആദര്‍ശം ലോകജനതയുടെ മുന്നില്‍ വയ്‌ക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. സ്വയം സംരക്ഷിക്കുക എന്നതു മാത്രമായിരുന്നു പ്രശ്നമെങ്കില്‍ വാക്സിനേഷന്‍ എടുക്കുന്നത് ചര്‍ച്ചയാക്കപ്പെട്ടിരുന്നേനെ. എന്നാല്‍ ഒരു വ്യക്തി കാരണം ആരും കഷ്ടപ്പെടേണ്ടതില്ലെന്നും മറ്റുള്ളവരെ സംരക്ഷിക്കാന്‍ വ്യക്തി വാക്‌സിന്‍ ഡോസ് എടുക്കണമെന്നും മനസ്സിലാക്കിയപ്പോള്‍ ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ട് വന്നു. ഇന്ത്യയുടെ മാനവികതയുടെ പ്രതിഫലനമാണ്; ഇത് ഇന്ത്യയുടെ മനോഗതിയാണ്. ലോകത്തിനു മുന്നില്‍ നമുക്ക് അഭിമാനത്തോടെ പറയാം, ഇന്ന് ഞങ്ങള്‍ 100% വാക്‌സിനേഷന്‍ കവറേജ് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ് എന്ന്. നമ്മുടെ മുന്‍നിര പ്രവര്‍ത്തകര്‍, നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍, നമ്മുടെ ശാസ്ത്രജ്ഞര്‍ എന്നിവര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാന്‍ ബഹുമാനപ്പെട്ട അംഗങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, അവരെ അഭിനന്ദിക്കുന്നത് ഇന്ത്യയുടെ പ്രതിഭ വര്‍ധിക്കാന്‍ മാത്രമല്ല, അവരുടെ ആവേശം നിലനിര്‍ത്താനും സഹായകമാകും. അതുകൊണ്ട് അവരെ അഭിനന്ദിക്കുന്നതിലൂടെ ഈ സഭ ആദരിക്കപ്പെടുന്നു. നാം അവര്‍ക്ക് നന്ദി പറയുന്നു.
ആദരണീയനായ അധ്യക്ഷന്‍,
കൊറോണ മഹാവ്യാധി സമയത്ത്, 80 കോടിയിലധികം പൗരന്‍മാര്‍ക്ക് ഇത്രയും കാലം സൗജന്യ റേഷന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. അതുവഴി അവര്‍ക്ക് എല്ലാ ദിവസവും പാചകം ചെയ്യാന്‍ സാധിക്കുന്നു. ഈ സംരംഭത്തിലൂടെ ഇന്ത്യ ലോകത്തിന് മുന്നില്‍ മാതൃകയായി. ഈ കൊറോണ കാലഘട്ടത്തില്‍, വിവിധ വെല്ലുവിളികളും പരിമിതികളും പ്രതിബന്ധങ്ങളും അവഗണിച്ച്, ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്ല വീട് നല്‍കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തിന്റെ ദിശയിലേക്ക് ഞങ്ങള്‍ നടന്നു. ഇന്ന് വീട് ലഭിച്ച കോടിക്കണക്കിന് കുടുംബങ്ങള്‍ ദരിദ്രരല്ല. അവരെ ഇന്ന് ലക്ഷാധിപതികള്‍ എന്ന് വിളിക്കാം.
ആദരണീയനായ അധ്യക്ഷന്‍,
പകര്‍ച്ചവ്യാധിയുടെ കാലത്ത് അഞ്ച് കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം നല്‍കി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ആദ്യ ലോക്ഡൗണ്‍ സമയത്ത്, നിരവധി വിദഗ്ധരുമായി ചര്‍ച്ച ചെയ്തതിനുശേഷവും, ഗ്രാമങ്ങളിലെ കര്‍ഷകരെ ലോക്ഡൗണില്‍ നിന്ന് മുക്തമാക്കാനുള്ള തീരുമാനം എടുക്കാന്‍ അല്‍പ്പം ധൈര്യം ആവശ്യമായിരുന്നു. തീരുമാനം പ്രധാനപ്പെട്ടതും ബുദ്ധിമുട്ടുള്ളതുമായിരുന്നു. എന്നിട്ടും അത് എടുത്തു. തല്‍ഫലമായി, കൊറോണയുടെ ഈ കാലഘട്ടത്തിലും നമ്മുടെ കര്‍ഷകര്‍ ബമ്പര്‍ വിളകള്‍ ഉല്‍പ്പാദിപ്പിക്കുകയും തറവിലയില്‍ റെക്കോര്‍ഡ് വാങ്ങലുകള്‍ നടക്കുകയും ചെയ്തു. ഈ മഹാമാരിയുടെ സമയത്ത്, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. കാരണം, അത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് നമുക്കറിയാം. അതുകൊണ്ടാണ് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കുന്നതിനും നാം ഊന്നല്‍ നല്‍കിയത്. നമുക്കു വെല്ലുവിളികള്‍ നേരിടേണ്ടിവന്നു, പക്ഷേ നമുക്ക് അത് ചെയ്യാന്‍ കഴിഞ്ഞു. അതേ കാലഘട്ടത്തില്‍ ജമ്മു കാശ്മീരായാലും വടക്ക് കിഴക്കന്‍ മേഖലയിലായാലും വികസന യാത്ര മുന്നോട്ട് കൊണ്ടുപോകുകയും വിപുലീകരിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിയുടെ കാലത്ത്, നമ്മുടെ രാജ്യത്തെ യുവാക്കള്‍ കായികരംഗത്ത് സ്തുത്യര്‍ഹമായ ജോലി ചെയ്യുകയും രാജ്യത്തിന് മഹത്വം കൊണ്ടുവരികയും ചെയ്തു. ഇന്ന്, കൊറോണ മൂലമുള്ള പരിമിതികള്‍ക്കിടയിലും, നമ്മുടെ യുവാക്കള്‍ കായികരംഗത്തെ തങ്ങളുടെ അര്‍പ്പണബോധവും തപസ്സും നഷ്ടപ്പെടാതെ കാക്കുകയും രാജ്യത്തെ അഭിമാനപൂരിതമാക്കുകയും ചെയ്തു.
ആദരണീയനായ അധ്യക്ഷന്‍,
ഈ കൊറോണ യുഗത്തില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായി സ്റ്റാര്‍ട്ടപ്പുകള്‍ മാറി. യുവത്വം എന്നാല്‍ സംരംഭകത്വം എന്നായിത്തീര്‍ന്നു. നമ്മുടെ യുവാക്കളുടെ പ്രവര്‍ത്തനം നിമിത്തം സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തു മൂന്നാം റാങ്ക് നേടാന്‍ ഇന്ത്യക്കു കഴിഞ്ഞു.
ആദരണീയനായ അധ്യക്ഷന്‍,
പകര്‍ച്ചവ്യാധിയുടെ സമയത്ത്, അത് സി.ഒ.പി. 26 ആയാലും ജി 20 ഗ്രൂപ്പായാലും, സമൂഹത്തിനുള്ളിലെ വിവിധ പ്രശ്നങ്ങള്‍ക്കായുള്ള പ്രവര്‍ത്തനത്തിലായാലും അല്ലെങ്കില്‍ ലോകത്തിലെ 150 രാജ്യങ്ങളിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിലായാലും, ഇന്ത്യ എല്ലായ്‌പ്പോഴും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയുടെ ഈ നേതൃത്വം ലോകമെമ്പാടും അഭിനന്ദിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
ആദരണീയനായ അധ്യക്ഷന്‍,
പ്രതിസന്ധി ഘട്ടത്തില്‍, വെല്ലുവിളികള്‍ വളരെ വലുതാണ്. ലോകത്തിലെ എല്ലാ ശക്തികളും, എല്ലാ രാജ്യങ്ങളും സ്വന്തം സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറ്റാരെയും സഹായിക്കാന്‍ ആര്‍ക്കും കഴിയില്ല. അത്തരം പ്രയാസകരമായ സമയങ്ങളില്‍, ആ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍, അടല്‍ ബിഹാരി വാജ്പേയിയുടെ കവിതയിലെ വാക്കുകള്‍ നമ്മെയെല്ലാം പ്രചോദിപ്പിക്കും. അടല്‍ ജി എഴുതി:
व्याप्त हुआ बर्बर अंधियारा, किन्तु चीर कर तम की छाती, चमका हिन्दुस्तान हमारा।शत-शत आघातों को सहकर, जीवित हिन्दुस्तान हमारा। जग के मस्तक पर रोली सा, शोभित हिन्दुस्तान हमारा।
അടല്‍ ജിയുടെ ഈ വാക്കുകള്‍ ഇപ്പോഴത്തെ ഇന്ത്യയുടെ കഴിവുകളെ പ്രതിഫലിപ്പിക്കുന്നു.
ആദരണീയനായ അധ്യക്ഷന്‍,
പ്രതിസന്ധികള്‍ക്കിടയിലും എല്ലാ മേഖലകളിലും മുന്നേറാന്‍ കൊറോണ കാലത്ത് ഒരുപാട് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ചില മേഖലകള്‍ക്കു പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. അതു പൊതുതാല്‍പ്പര്യാര്‍ഥമായിരുന്നു. യുവതലമുറയ്ക്ക് അത് ആവശ്യമായിരുന്നു. കൊറോണ കാലഘട്ടത്തില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് പ്രത്യേക മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. ഒന്നാമതായി, ഏറ്റവും വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളിലൊന്നായ എം.എസ്.എം.ഇ. മേഖല. അതുപോലെ, കാര്‍ഷിക മേഖലയിലും ഒരു തടസ്സവും ഉണ്ടാകരുതെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തി. അതുകൊണ്ടാണ് ബമ്പര്‍ വിളയെക്കുറിച്ചും ഗവണ്‍മെന്റ് നടത്തിയ റെക്കോഡ് വാങ്ങലുകളെക്കുറിച്ചും ഞാന്‍ പരാമര്‍ശിച്ചത്. പകര്‍ച്ചവ്യാധികള്‍ക്കിടയിലും ഗോതമ്പിന്റെയും നെല്ലിന്റെയും വാങ്ങലുകളുടെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ഉയര്‍ന്ന തറവില ലഭിച്ചു, അതും നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി പ്രകാരം. അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടാണ് പണം നിക്ഷേപിച്ചത്. പഞ്ചാബിലെ കര്‍ഷകരുടെ പല വീഡിയോകളും ഞാന്‍ കണ്ടിട്ടുണ്ട്.
പഞ്ചാബിലേക്കു നേരിട്ടുള്ള ആനുകൂല്യ വിതരണം വഴി ആദ്യമായി പണം എത്തിയപ്പോള്‍ കര്‍ഷകര്‍ പറഞ്ഞു, 'സര്‍, കൃഷിയിടത്തിന് ഒരേ വലുപ്പമാണ്, ഞങ്ങളുടെ പരിശ്രമം ഒന്നു തന്നെയാണ്. എന്നാല്‍, ആദ്യമായിട്ടാണ് ഇത്രയും വലിയ തുക അക്കൗണ്ടിലേക്ക് എത്തിപ്പെടുന്നത്'. പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് പണം സുഗമമായി ലഭ്യമായിരുന്നു. അത്തരം നടപടികള്‍ മൂലം ഇത്രയും വലിയ മേഖലയെ ആഘാതങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും രക്ഷിക്കാന്‍ നമുക്കു കഴിഞ്ഞു. അതുപോലെ, എം.എസ്.എം.ഇ. മേഖല ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ച മേഖലകളില്‍ പെടും. വിവിധ മന്ത്രാലയങ്ങള്‍ പിഎല്‍ഐ പദ്ധതി ആരംഭിച്ചു. ഇത് ഉല്‍പ്പാദന മേഖലയ്ക്ക് ഉത്തേജനം നല്‍കി. ഇന്ത്യ ഇപ്പോള്‍ മുന്‍നിര മൊബൈല്‍ നിര്‍മ്മാതാക്കളായി മാറിയിരിക്കുന്നു. കയറ്റുമതിയില്‍ അതിന്റെ സംഭാവന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഓട്ടോമൊബൈല്‍, ബാറ്ററി തുടങ്ങിയ മേഖലകളിലും പ്രോത്സാഹജനകമായ ഫലങ്ങള്‍ ഉണ്ട്. എംഎസ്എംഇ മേഖല ഇത്രയും വലിയ തോതില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍, സ്വാഭാവികമായും ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നു. അവസരങ്ങള്‍ തുറക്കുന്നു. വാസ്തവത്തില്‍, എംഎസ്എംഇകള്‍ നിര്‍മിക്കുന്ന എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ ഇത്തവണ കയറ്റുമതി കണക്കുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതില്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയിലെ ജനങ്ങളുടെ നൈപുണ്യത്തെയും ഇന്ത്യയിലെ എംഎസ്എംഇകളുടെ ശക്തിയെയും പ്രതിഫലിപ്പിക്കുന്നു. നമ്മുടെ പ്രതിരോധ നിര്‍മ്മാണ വ്യവസായം നോക്കൂ. നാം യുപിയിലും തമിഴ്നാട്ടിലും പ്രതിരോധ ഇടനാഴികള്‍ നിര്‍മ്മിക്കുന്നു. ധാരണാപത്രങ്ങള്‍, ആളുകള്‍ ഈ മേഖലയില്‍ എത്തിപ്പെടുന്ന രീതി, എം.എസ്.എം.ഇ. മേഖലയില്‍ ഉള്ളവര്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെടുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഴിവുകള്‍ ഉണ്ടെന്നത് ശരിക്കും പ്രോത്സാഹജനകമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന്, നമ്മുടെ എം.എസ്.എം.ഇ. മേഖലയിലെ ആളുകള്‍ ഈ മേഖലയുടെ ഭാഗമാകാന്‍ മുന്നോട്ട് വരുന്നതിലൂടെ വളരെയധികം ധൈര്യം കാണിക്കുന്നു.
ആദരണീയനായ അധ്യക്ഷന്‍,
ജിഇഎം പ്ലാറ്റ്ഫോമിലൂടെ ഗവണ്‍മെന്റ് സംഭരിക്കുന്ന സാധനങ്ങള്‍ എംഎസ്എംഇകള്‍ക്കുള്ള ഇന്നത്തെ മികച്ച സൗകര്യങ്ങളിലൊന്നാണ്. അതുപോലെ, ഞങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തു, അതായത്, ഗവണ്‍മെന്റ് പുറപ്പെടുവിച്ച 200 കോടി രൂപ വരെയുള്ള ടെന്‍ഡറുകള്‍ ആഗോളമാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ, അതുവഴി നമ്മുടെ എംഎസ്എംഇ മേഖലയ്ക്ക് പ്രയോജനം ലഭിക്കുകയും അതിലൂടെ നമ്മുടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.
ആദരണീയനായ അധ്യക്ഷന്‍,
സഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍ തൊഴിലുമായി ബന്ധപ്പെട്ട ചില പ്രധാന പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുണ്ട്. ചിലര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. സൃഷ്ടിക്കപ്പെടുന്ന ജോലികളുടെ എണ്ണം അറിയാനുള്ള ഏറ്റവും വിശ്വസനീയമായ വിവര സ്രോതസ്സായി ഇപിഎഫ്ഒ പേറോള്‍ കണക്കാക്കപ്പെടുന്നു. 2021ല്‍ ഏകദേശം ഒരു കോടി ഇരുപത് ലക്ഷം പേര്‍ ഇപിഎഫ്ഒ ശമ്പളപ്പട്ടികയില്‍ ചേര്‍ന്നു. ഇവയെല്ലാം ഔപചാരിക ജോലികളാണെന്ന കാര്യം നാം മറക്കരുത്. അനൗപചാരികമായവയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഔപചാരിക ജോലികള്‍ ലഭിച്ചതില്‍ ഏകദേശം 60-65 ലക്ഷം പേര്‍ 18-25 വയസ്സിനിടയിലുള്ളവരാണ്. അതിനര്‍ത്ഥം ഈ പ്രായക്കാര്‍ അവരുടെ ആദ്യ ജോലികളില്‍ ചേര്‍ന്നു എന്നാണ്. അതായത്, അവര്‍ ആദ്യമായി തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നു.
ആദരണീയനായ അധ്യക്ഷന്‍,
കോവിഡിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം നിയമനം ഇരട്ടിയായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നാസ്‌കോം റിപ്പോര്‍ട്ടിലും ഇതേ പ്രവണതയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതനുസരിച്ച് 2017ന് ശേഷം പ്രത്യക്ഷമായും പരോക്ഷമായും 27 ലക്ഷം തൊഴിലവസരങ്ങളാണ് ഐടി മേഖലയില്‍ സൃഷ്ടിക്കപ്പെട്ടത്. നൈപുണ്യം ഉള്ളവര്‍ക്കു മാത്രമല്ല, ഉയര്‍ന്ന തലങ്ങളിലുള്ളവര്‍ക്കും തൊഴില്‍ ലഭിച്ചിട്ടുണ്ട്. ഉല്‍പ്പാദന വര്‍ദ്ധന മൂലം ഇന്ത്യയുടെ ആഗോള കയറ്റുമതി വര്‍ധിക്കുകയും അതിന്റെ നേട്ടങ്ങള്‍ നേരിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.
ആദരണീയനായ അധ്യക്ഷന്‍,
ഒരു വര്‍ഷത്തിനുള്ളില്‍, അതായത് 2021-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച വന്‍കിട കമ്പനികളുടെ എണ്ണം, മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. നാം ഇതെല്ലാം തൊഴിലായി കണക്കാക്കുന്നില്ലെങ്കില്‍, അതിനര്‍ത്ഥം തൊഴിലിനേക്കാള്‍ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്നാണ്.
ആദരണീയനായ അധ്യക്ഷന്‍,
ബഹുമാനപ്പെട്ട പല അംഗങ്ങളും വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. 100 വര്‍ഷത്തിനിടയിലെ ഈ ഭയാനകമായ മഹാവ്യാധി, കൊറോണ വൈറസ് മഹാവ്യാധി, ലോകത്തെ മുഴുവന്‍ ബാധിച്ചു. പണപ്പെരുപ്പത്തെക്കുറിച്ച് നാം സംസാരിക്കുകയാണെങ്കില്‍, 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുകളിലൊന്നാണ് അമേരിക്കയ്ക്ക് ഉള്ളത്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് ബ്രിട്ടന്‍ ഇന്ന് നേരിടുന്നത്. ലോകത്തിലെ 19 രാജ്യങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ചരിത്രപരമായ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. അത്തരമൊരു പരിതസ്ഥിതിയിലും, മഹാമാരിയുടെ സമ്മര്‍ദം വകവയ്ക്കാതെ, വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ നാം വളരെയധികം ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. 2014 മുതല്‍ 2020 വരെ, ഈ നിരക്ക് ഏകദേശം നാലു മുതല്‍ അഞ്ചു വരെ ശതമാനം ആയിരുന്നു. യുപിഎ കാലഘട്ടവുമായി താരതമ്യം ചെയ്താല്‍ പണപ്പെരുപ്പം എന്താണെന്ന് മനസ്സിലാകും! യുപിഎ കാലത്ത് പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ എത്തിയിരുന്നു. ഉയര്‍ന്ന വളര്‍ച്ചയും ഇടത്തരം പണപ്പെരുപ്പവും അനുഭവിക്കുന്ന ഒരേയൊരു പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ന് നമ്മള്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ള സമ്പദ്വ്യവസ്ഥയിലേക്ക് നോക്കുകയാണെങ്കില്‍, ഒന്നുകില്‍ അവിടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായി; അല്ലെങ്കില്‍ പണപ്പെരുപ്പം ദശാബ്ദങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു.
ആദരണീയനായ അധ്യക്ഷന്‍,
ഈ സഭയിലെ എന്റെ ചില സഹപ്രവര്‍ത്തകര്‍ ഇന്ത്യയുടെ ഒരു മോശം ചിത്രം അവതരിപ്പിച്ചു. അത് അവതരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നതായി തോന്നി. ഇത്തരം നിരാശകള്‍ കാണുമ്പോള്‍ ഒരു ചിന്ത മനസ്സില്‍ വരും. പൊതുജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം, ജയപരാജയങ്ങള്‍ ഉണ്ടാകാം, എന്നാല്‍ വ്യക്തിജീവിതത്തിലെ നിരാശകള്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കരുത്. ഗുജറാത്തില്‍ നമുക്കൊരു ചൊല്ലുണ്ട്. മഹാരാഷ്ട്രയിലും ഇത് സാധാരണമായതിനാല്‍ ശരദ് റാവുവും അത് അറിഞ്ഞിരിക്കണം. അവിടെ പച്ചപ്പ് ഉണ്ടെന്നും വയലുകള്‍ പച്ചപ്പ് നിറഞ്ഞതാണെന്നും ആരെങ്കിലും കാണുന്നുവെന്നും കരുതുക. പക്ഷേ, അതിനു ശേഷം എന്തെങ്കിലും അപകടത്തില്‍ കണ്ണ് നഷ്ടപ്പെടുകയാണെങ്കില്‍, പച്ചപ്പ് നിറഞ്ഞ വയലുകളുടെ അവസാന ചിത്രം അയാളില്‍ എന്നെന്നേക്കുമായി അവശേഷിക്കുന്നു. അതുപോലെ, 2013 വരെ കഷ്ടപ്പാടുകളുടെ ഒരു നീണ്ട കാലഘട്ടം ഉണ്ടായിരുന്നു. 2014ല്‍ രാജ്യത്തെ ജനങ്ങള്‍ കണ്ട പ്രതീക്ഷയുടെ ഉജ്ജ്വലമായ ഒരു കിരണമുണ്ടായിരുന്നു. ആ വെളിച്ചത്തില്‍ അന്ധരായ ചില ആളുകള്‍ ഇപ്പോഴും കഷ്ടപ്പാടിന്റെ പഴയ അശുഭാപ്തിപൂര്‍ണമായ കാഴ്ചകള്‍ മാത്രം കാണുന്നു.
ആദരണീയനായ അധ്യക്ഷന്‍,
നമ്മുടെ വേദത്തില്‍ പറഞ്ഞിരിക്കുന്നത് महाजनो येन गतः स पन्थाः എന്നാണ്. അതായതു മഹാവ്യക്തിത്വങ്ങളും മഹാരഥന്മാരും നടന്ന പാത അനുകരിക്കപ്പെടേണ്ട പാതയായി മാറുന്നു.
ആദരണീയനായ അധ്യക്ഷന്‍,
ഈ സഭയില്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇവിടെയുള്ളവര്‍ ആരായാലും; അവന്‍/അവള്‍ എവിടെനിന്നും, ഏത് പക്ഷത്തുനിന്നും ആകാം. ഗവണ്‍മെന്റില്‍ നിന്നോ പ്രതിപക്ഷത്തു നിന്നോ ആകാം. ജനപ്രതിനിധി ഏത് തലത്തിലുള്ളവരായാലും, താഴ്ന്നവരായാലും ഉയര്‍ന്നവരായാലും അത് പ്രശ്‌നമല്ല. പക്ഷേ, ഒരു ജനപ്രതിനിധിയാണ് പ്രദേശത്തിന്റെ നേതാവ്. അവന്‍ അഥവാ അവള്‍ നയിക്കുന്നു. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആളുകള്‍ അദ്ദേഹത്തെ ഒരു നേതാവായി കാണുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ പിന്തുടരുകയും ചെയ്യുന്നു. ഒരു സാഹചര്യത്തെ കുറിച്ച് നിഷേധാത്മകമായി ചിന്തിക്കുന്നത് ശരിയല്ല. നമ്മള്‍ അധികാരത്തിലാണെങ്കില്‍ നമ്മള്‍ നേതാക്കളാണ്, ആരെങ്കിലും അവിടെ ഇരുന്നാല്‍ അവന്‍ നേതാവല്ല എന്ന രീതിയിലല്ല. നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങള്‍ ഒരു ജനപ്രതിനിധിയാണെങ്കില്‍, നിങ്ങള്‍ ഒരു യഥാര്‍ത്ഥ നേതാവാണ്. പിന്നെ നേതാവ് ഇങ്ങനെ ചിന്തിക്കുകയാണെങ്കില്‍, നേതാവിന് നിരാശ നിറഞ്ഞാല്‍, എന്ത് സംഭവിക്കും? നിങ്ങള്‍ ഇവിടെ (ഗവണ്‍മെന്റില്‍) ഇരുന്നാല്‍ മാത്രമേ രാജ്യത്തെയും നിങ്ങളുടെ പ്രദേശത്തെ ജനങ്ങളെയും കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകൂ, നിങ്ങള്‍ അവിടെ (പ്രതിപക്ഷത്ത്) ഇരുന്നാല്‍ വിഷമിക്കേണ്ടതില്ല എന്നാണോ?
ശരദ് റാവു ജിയില്‍ നിന്നെങ്കിലും പഠിക്കുക. നിരവധി അസുഖങ്ങള്‍ക്കിടയിലും ശരദ് റാവു ജി ഈ പ്രായത്തിലും ജനങ്ങളെ പ്രചോദിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ നിരാശരാവേണ്ടതില്ല സഹോദരാ. എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം നമ്മള്‍ ഓരോരുത്തരും പങ്കിടണം. ഖാര്‍ഗെ ജീ, അധിര്‍ രഞ്ജന്‍ ജിയെപ്പോലെ നിങ്ങളും തെറ്റ് ചെയ്യുകയാണ്. നിങ്ങളുടെ പുറകിലേക്ക് നോക്കുക. ജയറാം ജി രണ്ടും മൂന്നും പേരെയാണ് ഈ ജോലിക്കായി ഒരുക്കിയിരിക്കുന്നത്. ദയവായി നിങ്ങളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക. എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ജയറാം ജി പുറത്തേക്ക് പോയിരുന്നു. വിവരങ്ങളുമായി തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം വിശദീകരിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ ഇത് ആരംഭിക്കാന്‍ പോകുന്നു. എന്നാല്‍ നിങ്ങള്‍ മാന്യനായ നേതാവാണ്.
ആദരണീയനായ അധ്യക്ഷന്‍,
ഏത് പാര്‍ട്ടി അധികാരത്തിലെത്തിയാലും രാജ്യത്തിന്റെ കഴിവിനെ വിലകുറച്ച് കാണരുത്. ലോകത്തിനുമുമ്പില്‍ നാം രാജ്യത്തിന്റെ കരുത്ത് അഭിമാനപൂര്‍വം തുറന്ന മനസ്സോടെ പ്രകടിപ്പിക്കണം. രാജ്യത്തിന് അത് വളരെ അനിവാര്യമാണ്.
ആദരണീയനായ അധ്യക്ഷന്‍,
സഭയിലെ നമ്മുടെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു, 'വാക്‌സിനേഷന്‍ വലിയ കാര്യമല്ല.' ഇന്ത്യയുടെ ഈ നേട്ടം എത്ര വലുതാണെന്ന് ചിലര്‍ തിരിച്ചറിയുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു! പ്രതിരോധ കുത്തിവയ്പ്പിനായി പണം പാഴാക്കുന്നതായി ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു. ഈ രാജ്യം അങ്ങനെയൊന്ന് കേട്ടാല്‍ അത്തരക്കാരെക്കുറിച്ച് എന്ത് കരുതും?
ആദരണീയനായ അധ്യക്ഷന്‍,
കൊറോണ മനുഷ്യരാശിയെ ബാധിച്ചത് മുതല്‍, രാജ്യത്തും ലോകമെമ്പാടും ലഭ്യമായ എല്ലാ വിഭവങ്ങളും സമാഹരിക്കാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തി. നമ്മുടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി, നമ്മുടെ കഴിവുകളും ധാരണകളും ശക്തിയും വിഭവങ്ങളും സംയോജിപ്പിച്ച് സാധ്യമായ എല്ലാ നടപടികളും ഞങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. പകര്‍ച്ചവ്യാധി നിലനില്‍ക്കുന്നിടത്തോളം ദരിദ്രരായ പാവപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത്ര ചെലവഴിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷമായി ചില പാര്‍ട്ടി നേതാക്കളുടെ പക്വതയില്ലായ്മ രാജ്യത്തെ വല്ലാതെ നിരാശപ്പെടുത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള കളികള്‍ നമ്മള്‍ കണ്ടതാണ്. ഇന്ത്യന്‍ വാക്‌സിനിനെതിരെ ഒരു പ്രചരണം ആരംഭിച്ചിട്ടുണ്ട്. നിങ്ങള്‍ നേരത്തെ പറഞ്ഞതിനെ കുറിച്ചും ഇന്ന് നടക്കുന്നതിനെ കുറിച്ചും ചിന്തിക്കാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുക. മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ഉപയോഗപ്രദമായ എന്തെങ്കിലും വന്നേക്കാം.
ആദരണീയനായ അധ്യക്ഷന്‍,
രാജ്യത്തെ ജനങ്ങള്‍ വളരെ ബോധവാന്മാരാണ്. പ്രതിസന്ധി ഘട്ടത്തില്‍ നേതാക്കള്‍ ഇത്തരം അബദ്ധങ്ങള്‍ വരുത്തിയിട്ടും തങ്ങളുടെ നേതാക്കളുടെ ഈ നിഷേധാത്മക വിവരണങ്ങള്‍ കേള്‍ക്കാതെ പ്രതിരോധ കുത്തിവയ്പ് എടുത്തതിന് രാജ്യത്തെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. പക്ഷേ, രാജ്യത്തെ ജനങ്ങള്‍ ചില നേതാക്കളെ മറികടന്ന് മുന്നോട്ട് പോയത് നന്നായി. അത് രാജ്യത്തിന് നല്ലതാണ്.
ആദരണീയനായ അധ്യക്ഷന്‍,
ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ കൊറോണ കാലഘട്ടത്തില്‍ നമ്മുടെ ഫെഡറല്‍ ഘടനയുടെ ഉദാഹരണം പ്രകടമായി. ഒരു പക്ഷെ, ഒരൊറ്റ ഭരണത്തില്‍ 23 തവണ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ച ഒരു പ്രധാനമന്ത്രിയും ഉണ്ടായേക്കില്ല. മുഖ്യമന്ത്രിമാരുമായി 23 കൂടിക്കാഴ്ചകള്‍ നടത്തി വിശദമായ ചര്‍ച്ചകള്‍ നടത്തി. ഞങ്ങള്‍ മുഖ്യമന്ത്രിമാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുകയും ഇന്ത്യാ ഗവണ്‍മെന്റിന്റെ പക്കലുള്ള വിവരങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ സഭയില്‍ ഇവിടെ ഇരിക്കുന്നുണ്ട്. അതിനാല്‍, ഞാന്‍ പറയും, ഇത് തീര്‍ച്ചയായും വളരെ വലിയ കാര്യമാണ് എന്ന്. ഈ കാലയളവില്‍ 23 യോഗങ്ങള്‍ നടത്തുകയും വളരെ വിശദമായി ചര്‍ച്ച ചെയ്യുകയും എല്ലാവരെയും ഉള്‍പ്പെടുത്തുകയും ചെയ്ത ശേഷം തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയാണ്. കേന്ദ്ര ഗവണ്‍മെന്റായാലും സംസ്ഥാന ഗവണ്‍മെന്റായാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായാലും എല്ലാവരും ഒരേപോലെ പരിശ്രമിച്ചിട്ടുണ്ട്. ആരുടെയും സംഭാവനകളെ ഞങ്ങള്‍ കുറച്ചുകാണുന്നില്ല. അത് രാജ്യത്തിന്റെ ശക്തിയായാണ് ഞങ്ങള്‍ കണക്കാക്കുന്നത്.
എന്നാല്‍, ആദരണീയനായ അധ്യക്ഷന്‍,
ചിലര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം വിളിച്ച് ഗവണ്‍മെന്റ് വിശദമായ അവതരണം നടത്തേണ്ടി വന്നപ്പോള്‍ യോഗത്തില്‍നിന്നു വിട്ടുനില്‍ക്കാനും പങ്കെടുക്കുന്നതില്‍നിന്നു ചില പാര്‍ട്ടികളെ തടയാനും ശ്രമിച്ചു. ഈ ശ്രമങ്ങള്‍ നടത്തിയവര്‍ സ്വയം വന്നില്ല. അവര്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചു. ഒപ്പം ശരദ് റാവു ജിയോട് എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് യുപിഎയുടെ തീരുമാനമല്ലെന്നും ചിലരെ സമ്മതിപ്പിക്കാന്‍ ശ്രമിക്കുമെന്നും ശരദ് റാവു ജി പറഞ്ഞിരുന്നു. ശരദ് റാവു ജി യോഗത്തില്‍ പങ്കെടുത്തിരുന്നു. ടിഎംസി ഉള്‍പ്പെടെ മറ്റെല്ലാ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കുകയും അവരുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ പ്രതിസന്ധി രാജ്യത്തായിരുന്നു; അത് മനുഷ്യരാശിയുടെ മേലായിരുന്നു. അത്തരം സാഹചര്യങ്ങളിലും നിങ്ങള്‍ യോഗം ബഹിഷ്‌കരിച്ചോ? നിങ്ങള്‍ എവിടെ നിന്നാണ് ഉപദേശം സ്വീകരിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ അവര്‍ നിങ്ങളെയും ഉപദ്രവിക്കുന്നു. രാജ്യം സ്തംഭിച്ചിട്ടില്ല; രാജ്യം നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇവിടെ കുടുങ്ങി. എല്ലാവരും ആശ്ചര്യപ്പെട്ടു! അടുത്ത ദിവസത്തെ പത്രം വായിച്ചോ? വിമര്‍ശനം കണ്ടിട്ടുണ്ടോ? എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് ചെയ്തത്? എന്തായാലും...
ആദരണീയനായ അധ്യക്ഷന്‍,
ഞങ്ങള്‍ സമഗ്ര ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആയുഷ് മന്ത്രാലയം ആധുനിക വൈദ്യ സമ്പ്രദായത്തിലും പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ സമ്പ്രദായത്തിലും വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തി. ചിലപ്പോള്‍ ഇത്തരം മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. എന്നാല്‍ ഇന്ന് നമ്മുടെ മഞ്ഞളിന്റെ കയറ്റുമതി ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നിങ്ങളോട് പറയും. കൊറോണ വ്യാപനത്തോടെ, ലോകമെമ്പാടുമുള്ള ആളുകള്‍ ഇന്ത്യയുടെ ചികിത്സാ രീതികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇന്ന് കൊറോണ കാലഘട്ടത്തില്‍ ഇന്ത്യയും ഔഷധ വ്യവസായത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, നമ്മുടെ ആയുഷിന്റെ ഉല്‍പ്പാദനവും കയറ്റുമതിയും അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുകയും പുതിയ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രം ലോകത്ത് അടയാളപ്പെടുത്തപ്പെടാന്‍ തുടങ്ങി എന്നാണ്. ഈ പ്രദേശം ഒരു പരിധിവരെ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നതിനാല്‍ നമുക്കെല്ലാവര്‍ക്കും കഴിയുമ്പോഴെല്ലാം ഇത് ഊന്നിപ്പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ആവശ്യമുള്ളത് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് എളുപ്പത്തില്‍ അംഗീകരിക്കപ്പെടുന്ന സമയമാണിത്. അപ്പോള്‍ ഒരുപക്ഷേ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രവും അതിന്റെ ശക്തിയും ലോകമെമ്പാടും എത്തി അതിന്റെ അത്ഭുതങ്ങള്‍ കാണിക്കും.
ആദരണീയനായ അധ്യക്ഷന്‍,
ഇന്ന് ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 80,000-ത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു, എല്ലാത്തരം ആധുനിക സേവനങ്ങളും നല്‍കുന്നതിനായി അവ സജ്ജീകരിച്ചിരിക്കുന്നു. ഈ കേന്ദ്രങ്ങള്‍ ഗ്രാമങ്ങളിലും വീടിനടുത്തും സൗജന്യ പരിശോധനകള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. അര്‍ബുദം, പ്രമേഹം, മറ്റ് ഗുരുതരമായ രോഗങ്ങള്‍ എന്നിവ നേരത്തെ കണ്ടെത്തുന്നതിന് ഈ കേന്ദ്രങ്ങള്‍ സഹായിക്കുന്നു. 80,000 കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അത് വര്‍ദ്ധിപ്പിക്കുന്നതിന് നാം ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നു. അതായത്, ഗുരുതരമായ രോഗങ്ങളില്‍ പോലും പ്രാദേശിക തലത്തില്‍ സഹായം ഉറപ്പാക്കാം.
ആദരണീയനായ അധ്യക്ഷന്‍,
ബജറ്റില്‍ അതിനെക്കുറിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകാതിരിക്കാന്‍ ബജറ്റിന് മുമ്പ് ചില നികുതികള്‍ ചുമത്തുന്ന ഒരു പഴയ രീതി ഉണ്ടായിരുന്നു; അത് ബജറ്റില്‍ ദൃശ്യമാകാതിരിക്കാനും അന്നത്തെ ഓഹരി വിപണി വീഴാതിരിക്കാനുമാണ് അങ്ങനെ ചെയ്തിരുന്നത്. ഞങ്ങള്‍ അത് ചെയ്തില്ല. പകരം, നേരെ വിപരീതമാണ് ചെയ്തത്. ബജറ്റിന് മുമ്പ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയ്ക്ക് കീഴില്‍ ഗുരുതര രോഗങ്ങളുടെ ചികില്‍സയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ 64,000 കോടി രൂപ വിതരണം ചെയ്തു. ഞങ്ങള്‍ ഈ കാര്യം ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍, ഇതില്ലാതെ തന്നെ മൂല്യമേറിയ ബജറ്റ് ഇതിലും വലുതും കൂടുതല്‍ ആകര്‍ഷണീയവുമായി അനുഭവപ്പെട്ടേനെ. എന്നാല്‍ അതിനെ ഒരു മിഥ്യാധാരണയായി ഉപയോഗിക്കാന്‍ ശ്രമിക്കാതെ, കൊറോണയുടെ സമയത്ത് ഉടനടി ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ഇത് മുമ്പ് നടപ്പിലാക്കി. ഈ ജോലിക്കായി ഞങ്ങള്‍ 64,000 കോടി രൂപ ഉടനടി അനുവദിച്ചു.
ആദരണീയനായ അധ്യക്ഷന്‍,
ഇത്തവണ ഖാര്‍ഗെ ജി വളരെ സവിശേഷമായ ഒരു പ്രസംഗമാണു നടത്തിയത്. പറഞ്ഞതു തന്നെ പറയുന്നതിനു പകരം ഞാന്‍ ആ പ്രസംഗത്തെ കുറിച്ച് അഭിപ്രായം പറയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് നമുക്ക് പരിശോധിക്കാം. കോണ്‍ഗ്രസാണ് ഇന്ത്യയുടെ അടിത്തറയിട്ടതെന്നും ബിജെപി അതില്‍ പതാക ഉയര്‍ത്തുക മാത്രമാണു ചെയ്തതെന്നും സഭയില്‍ പറഞ്ഞു.
ആദരണീയനായ അധ്യക്ഷന്‍,
ഇത് സഭയില്‍ പറഞ്ഞത് ലാഘവത്തോടെയല്ല. ആ അപകടകരമായ ചിന്താഗതിയുടെ ഫലമായിരുന്നു ഇത്. അത് രാജ്യത്തിന് അപകടകരവുമാണ്. അതായത്, 1947-ലാണ് ഇന്ത്യ പിറന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ അതാണ് ഈ പ്രശ്നത്തിന് കാരണം. ഇന്ത്യയില്‍ 75 വര്‍ഷത്തില്‍ 50 വര്‍ഷവും ജോലി ചെയ്യാന്‍ അവസരം ലഭിച്ചവരുടെ നയങ്ങളെ ഈ ചിന്താഗതി ബാധിക്കുകയും അതുമൂലം നിരവധി അസുഖങ്ങള്‍ ഉടലെടുക്കുകയും ചെയ്തു എന്നതാണ് ഈ ചിന്തയുടെ ഫലം.
ഈ ജനാധിപത്യം നിങ്ങളുടെ കാരുണ്യത്തിലല്ല. 1975ല്‍ ജനാധിപത്യത്തെ കഴുത്തുഞെരിച്ചു കൊന്ന നിങ്ങള്‍ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കരുത്.
ആദരണീയനായ അധ്യക്ഷന്‍,
ഇത്രയും ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ ലോകത്തിന് മുന്നില്‍ ഒരു കാര്യം പറയണമായിരുന്നു. പക്ഷേ അത് പറയാന്‍ മടിച്ചു. ഇന്ത്യ, ഭാരത മാതാവ്, ജനാധിപത്യത്തിന്റെ മാതാവ് എന്ന് അഭിമാനത്തോടെ പറയണമായിരുന്നു. വര്‍ഷങ്ങളായി ജനാധിപത്യത്തിനും സംവാദ ശക്തിക്കും പേരുകേട്ടതാണ് ഇന്ത്യ. പിന്നെ കോണ്‍ഗ്രസിന്റെ പ്രശ്‌നം അവര്‍ 'രാജവംശ'ത്തിനപ്പുറം ഒന്നും ചിന്തിച്ചിട്ടില്ല എന്നതാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി രാജവംശ രാഷ്ട്രീയമാണെന്ന് പാര്‍ട്ടിയില്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ മനസ്സിലാക്കുന്നില്ല. അത് അംഗീകരിക്കേണ്ടതുണ്ട്. പാര്‍ട്ടിയിലും ഒരു കുടുംബം പരമ പ്രധാനമാകുമ്പോള്‍, പ്രതിഭയാണ് ആദ്യം അപകടത്തില്‍ പെടുക. ഏറെക്കാലമായി ഈ ചിന്താഗതി മൂലം രാജ്യം ഒരുപാട് കഷ്ടപ്പെടുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പാര്‍ട്ടികളില്‍ ജനാധിപത്യ ആശയങ്ങളും മൂല്യങ്ങളും വളര്‍ത്തിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതില്‍ കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തണം.
ആദരണീയനായ അധ്യക്ഷന്‍,
കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഇവിടെ പറഞ്ഞിരുന്നു. 'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ' എന്നത് ഈ ചിന്തയുടെ ഫലമാണ്.
ആദരണീയനായ അധ്യക്ഷന്‍,
സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - 'കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു'. ഞാന്‍ നിങ്ങളോട് പറയട്ടെ, കോണ്‍ഗ്രസിന് ചുക്കാന്‍ പിടിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നു. അത് അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാം മഹാത്മാഗാന്ധിയുടെ ആഗ്രഹപ്രകാരമായിരുന്നുവെങ്കില്‍; മഹാത്മാഗാന്ധിയുടെ ആഗ്രഹപ്രകാരം കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍ - ജനാധിപത്യം കുടുംബ രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാകുമായിരുന്നു, ഇന്ത്യ വിദേശ കണ്ണട ധരിക്കുന്നതിന് പകരം സ്വദേശി പ്രമേയങ്ങളുടെ പാത പിന്തുടരുമായിരുന്നു. കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍, അടിയന്തരാവസ്ഥയുടെ അപവാദം ഉണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ പതിറ്റാണ്ടുകളായി അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെടുമായിരുന്നില്ല. കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍ ജാതീയതയുടെയും പ്രാദേശികവാദത്തിന്റെയും വേരുകള്‍ ഇത്ര ആഴത്തില്‍ പോകില്ലായിരുന്നു. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്യുമായിരുന്നില്ല, വര്‍ഷങ്ങളോളം പഞ്ചാബ് ഭീകരതയുടെ തീയില്‍ വെന്തുരുകില്ലായിരുന്നു. കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍ കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് കാശ്മീര്‍ വിട്ടുപോകേണ്ടി വരില്ലായിരുന്നു. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ തന്തൂരില്‍ പെണ്‍മക്കളെ ചുട്ടുകൊന്ന സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ രാജ്യത്തെ സാധാരണക്കാരന് വീടിനും റോഡിനും വൈദ്യുതിക്കും വെള്ളത്തിനും കക്കൂസിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഇത്രയും വര്‍ഷം കാത്തിരിക്കേണ്ടി വരില്ലായിരുന്നു.
ആദരണീയനായ അധ്യക്ഷന്‍,
ഇനിയും നീട്ടിപ്പറയാന്‍ എനിക്കു സാധിക്കും.
ആദരണീയനായ അധ്യക്ഷന്‍,
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്തിന്റെ വികസനം അനുവദിച്ചില്ല. ഇപ്പോള്‍ പ്രതിപക്ഷത്താണ്, അപ്പോള്‍ വീണ്ടും രാജ്യത്തിന്റെ വികസനത്തിന് തടസ്സമാകുന്നു. ഇപ്പോഴിതാ 'രാഷ്ട്ര'ത്തെക്കുറിച്ചും കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്. 'രാഷ്ട്രം' എന്ന ആശയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങളുടെ പാര്‍ട്ടിക്ക് 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന് പേരിട്ടത്? 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന പേര് ഫെഡറേഷന്‍ ഓഫ് കോണ്‍ഗ്രസ് എന്നാക്കി മാറ്റുക. നിങ്ങളുടെ മുന്‍ഗാമികളുടെ തെറ്റ് തിരുത്തിയാല്‍ മതി.
ആദരണീയനായ അധ്യക്ഷന്‍,
ഇവിടെ കോണ്‍ഗ്രസ്, ടിഎംസി, ഇടതുപക്ഷം തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി സഹപ്രവര്‍ത്തകര്‍ ഫെഡറലിസത്തെക്കുറിച്ച് ദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ സഭയായതിനാല്‍ അത് ആവശ്യമാണ്. എങ്കിലും എന്റെ എല്ലാ കൂട്ടുകാര്‍ക്കും....
ആദരണീയനായ അധ്യക്ഷന്‍,
നന്ദി, ബഹുമാനപ്പെട്ട അധ്യക്ഷന്‍.
പ്രസംഗം മാത്രമല്ല ജനാധിപത്യം. കേള്‍ക്കലും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ വര്‍ഷങ്ങളായി അവര്‍ പ്രസംഗിക്കുന്ന ഒരു ശീലം വളര്‍ത്തിയെടുത്തിട്ടുണ്ട്, അതിനാല്‍ കുറച്ച് കാര്യങ്ങള്‍ കേള്‍ക്കുന്നത് ബുദ്ധിമുട്ടാണ്.
ആദരണീയനായ അധ്യക്ഷന്‍,
കോണ്‍ഗ്രസ്, തൃണമൂല്‍, ഇടതുപക്ഷം തുടങ്ങി നിരവധി സഹപ്രവര്‍ത്തകര്‍ ഇവിടെ ഫെഡറലിസത്തെക്കുറിച്ച് നിരവധി ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ സഭയില്‍ ഇത് ചര്‍ച്ച ചെയ്യുന്നത് തികച്ചും സ്വാഭാവികമാണ്. കാരണം ഇത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ സഭയാണ്, അവരുടെ മാര്‍ഗനിര്‍ദേശം ഈ സഭയില്‍ നമുക്കു ലഭിക്കുന്നു. എന്നിരുന്നാലും, നമ്മള്‍ ഫെഡറലിസത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍, ഈ വിഷയത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ പരിഗണിക്കാതെ, ബാബാസാഹെബ് അംബേദ്കറെ വായിക്കാനും ബാബാസാഹെബ് അംബേദ്കറുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍, ബാബാസാഹേബ് അംബേദ്കര്‍ ഇങ്ങനെ പറഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തെ ഉദ്ധരിക്കുന്നു: 'ഈ ഫെഡറേഷന്‍ ഒരു യൂണിയനാണ്, കാരണം അത് സംയോജിതമാണ്. ഭരണ സൗകര്യാര്‍ത്ഥം രാജ്യത്തെയും ജനങ്ങളെയും വിവിധ സംസ്ഥാനങ്ങളായി വിഭജിക്കാം. ഭരണപരമായ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത സംസ്ഥാനങ്ങളായി വിഭജിച്ചേക്കാം, പക്ഷേ രാഷ്ട്രം അവിഭാജ്യമായി ഒന്നാണ്.'
ഭരണസംവിധാനങ്ങളും 'രാഷ്ട്രവും' എന്ന ആശയം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബാബാസാഹേബ് അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പറഞ്ഞതും ഇതാണ്. ഈ ആഴത്തിലുള്ള വിശദീകരണങ്ങളിലൂടെയുള്ള ബാബാസാഹെബ് അംബേദ്കറുടെ മാര്‍ഗനിര്‍ദേശമല്ലാതെ മറ്റൊന്നും ഫെഡറലിസം മനസ്സിലാക്കാന്‍ ആവശ്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ എന്താണ് സംഭവിച്ചത്? ഫെഡറലിസത്തെക്കുറിച്ച് എത്രയോ മഹത്തായ പ്രസംഗങ്ങള്‍ നടത്തപ്പെടുന്നു. നിരവധി പ്രഭാഷണങ്ങളുണ്ട്. മുഖ്യമന്ത്രിമാരെ നിസ്സാര കാര്യങ്ങള്‍ക്ക് വിമാനത്താവളത്തില്‍ നിന്നു പുറത്താക്കിയ നാളുകള്‍ നമ്മള്‍ മറന്നോ? ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ടി.അഞ്ജയ്യയ്ക്ക് എന്ത് സംഭവിച്ചു? ഈ സംഭവം ഈ സഭയില്‍ പലര്‍ക്കും അറിയാം. വിമാനത്താവളത്തില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ മകന് ഇഷ്ടപ്പെടാതെ വന്നതോടെ മുഖ്യമന്ത്രിയെ പുറത്താക്കി. ഇത് ആന്ധ്രാപ്രദേശിലെ കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. അതുപോലെ, കര്‍ണാടകയിലെ ജനപ്രിയ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീല്‍ ജിയും അസുഖബാധിതനായ ഒരു സമയത്ത് അപമാനകരമായ രീതിയില്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. ഞങ്ങളുടെ ചിന്താഗതി കോണ്‍ഗ്രസിന്റേത് പോലെ ഇടുങ്ങിയതല്ല. ഞങ്ങള്‍ ഇടുങ്ങിയ ചിന്താഗതിക്കാരല്ല. ദേശീയ ലക്ഷ്യങ്ങളും പ്രാദേശിക അഭിലാഷങ്ങളും തമ്മില്‍ ഒരു വൈരുദ്ധ്യവും ഞങ്ങള്‍ കാണുന്നില്ല. പ്രാദേശിക അഭിലാഷങ്ങളെ തുല്യ ബഹുമാനത്തോടെ അഭിസംബോധന ചെയ്യണമെന്നും തുല്യ പ്രാധാന്യം നല്‍കി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
വികസനം കണക്കിലെടുത്ത് രാജ്യം പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഇന്ത്യയുടെ പുരോഗതി സംഭവിക്കും. രാജ്യം മുന്നോട്ട് പോകണമെന്ന് പറയുമ്പോള്‍ സംസ്ഥാനങ്ങള്‍ പുരോഗമിച്ചാല്‍ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്ന വ്യവസ്ഥയും അതിനുണ്ട് എന്നു പറയേണ്ടതു നമ്മുടെ കടമയാണ്. സംസ്ഥാനങ്ങള്‍ പുരോഗമിക്കുന്നില്ലെങ്കില്‍ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അതിനാല്‍, ആദ്യത്തെ വ്യവസ്ഥ ഇതാണ്: സംസ്ഥാനം പുരോഗമിക്കണം, എങ്കില്‍ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ. രാജ്യം പുരോഗമിക്കുമ്പോള്‍, രാജ്യം അഭിവൃദ്ധി പ്രാപിക്കുമ്പോള്‍, ഈ അഭിവൃദ്ധി സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. അതിനാല്‍ രാജ്യം സമൃദ്ധമാകും. ഈ ചിന്തയുമായി ഞങ്ങള്‍ മുന്നോട്ട് പോകുന്നു. എനിക്കറിയാം, ഞാന്‍ ഗുജറാത്തിലായിരുന്നു. ഡല്‍ഹിയിലുള്ള (കേന്ദ്ര) ഗവണ്‍മെന്റ് എന്നോട് ചെയ്ത അനീതിക്ക് ചരിത്രം സാക്ഷിയാണ്. എന്നോട് എന്താണ് ചെയ്തത്? ഗുജറാത്തിനോട് എന്താണ് ചെയ്തത്? പക്ഷേ, ആ കാലഘട്ടത്തില്‍ പോലും എന്റെ റെക്കോര്‍ഡുകള്‍ കണ്ടാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാ ദിവസവും ഞാന്‍ ഒരു കാര്യം പറയുമായിരുന്നു. ഗുജറാത്തിന്റെ മന്ത്രം ഇതായിരുന്നു: 'രാജ്യത്തിന്റെ വികസനത്തിന് ഗുജറാത്തിന്റെ വികസനം'. ഏത് പാര്‍ട്ടിയാണ് കേന്ദ്രത്തില്‍ എന്നതിനെ ആശ്രയിച്ചായിരുന്നില്ല ഞങ്ങളുടെ പ്രവര്‍ത്തനം. പകരം 'രാജ്യത്തിന്റെ വികസനത്തിന് ഗുജറാത്തിന്റെ വികസനം' എന്നതായിരുന്നു ഞങ്ങളുടെ മന്ത്രം. രാജ്യത്തിന്റെ വികസനത്തിനായി നമ്മുടെ സംസ്ഥാനങ്ങളെ വികസിപ്പിക്കേണ്ടത് ഫെഡറലിസത്തില്‍ നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്, അതിലൂടെ നമുക്ക് ഒരുമിച്ച് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും. ഇതാണ് ശരിയായ വഴി. നാം ആ പാത പിന്തുടരേണ്ടത് അത്യാവശ്യമാണ്. പതിറ്റാണ്ടുകളായി ഭരണം നടത്താന്‍ അവസരം ലഭിച്ചവര്‍ എങ്ങനെയാണ് സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തിയത് എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. എല്ലാവരും ഇവിടെയുണ്ട്; കഷ്ടത അനുഭവിച്ചവര്‍ ഇവിടെയുണ്ട്. എങ്ങനെയാണ് അവര്‍ അടിച്ചമര്‍ത്തപ്പെട്ടത്? കുറഞ്ഞത് നൂറ് തവണയെങ്കിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ അട്ടിമറിക്കപ്പെട്ടു. അതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നിയമപരമായ അര്‍ഹതയുണ്ടോ? അതുകൊണ്ടാണ് നിങ്ങള്‍ ജനാധിപത്യത്തെ പോലും മാനിക്കാത്തത്. പിന്നെ, ഭരണകാലത്ത് 50 സംസ്ഥാന ഗവണ്‍മെന്റുകളെ അട്ടിമറിച്ച ആ പ്രധാനമന്ത്രി ആരായിരുന്നു?
ആദരണീയനായ അധ്യക്ഷന്‍,
ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങള്‍ ഓരോ ഇന്ത്യക്കാരനും അറിയാം. അതിന്റെ പേരില്‍ അവര്‍ ഇന്ന് കഷ്ടപ്പെടുകയാണ്.
ആദരണീയനായ അധ്യക്ഷന്‍,
മൂന്നു രീതിയിലാണ് കോണ്‍ഗ്രസ് ഹൈ കമാന്‍ഡ് നയം പ്രാവര്‍ത്തികമാക്കുക. ആദ്യം അവിശ്വാസം, പിന്നെ അസ്ഥിരത, ഒടുവില്‍ ബഹിഷ്‌കരണം. അവിശ്വസം സൃഷ്ടിക്കും, അസ്ഥിരപ്പെടുത്തും പിന്നെ അതു പുറത്താക്കും. ഇത്തരത്തിലാണ് അ വര്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്.
ആദരണീയനായ അധ്യക്ഷന്‍,
ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നു. ആരാണ് ഫാറൂഖ് അബ്ദുള്ളയുടെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തിയത്? ആരാണ് ചൗധരി ദോവിലാല്‍ ജിയുടെ ഗവണ്‍മെന്റിനെ സ്ഥാനഭ്രഷ്ടരാക്കിയത്? ആരാണ് ചൗധരി ചരണ്‍സിംങ് ജിയുടെ ഗവണ്‍മെന്റിനെ പുറത്താക്കിയത്? ആരാണ് പഞ്ചാബില്‍ സര്‍ദാര്‍ ബാദല്‍ സിംങ്ങിന്റെ ഗവണ്‍മെന്റിനെ തള്ളിയിട്ടത്? ബാലാസാഹിബ് താക്കറെയ്ക്ക് എതിരെ മഹാരാഷ്ട്രയില്‍ വൃത്തികെട്ട തന്ത്രങ്ങള്‍ ഉപയോഗിച്ചത്? കര്‍ണാടകത്തില്‍ എസ്ആര്‍ ബൊമ്മയുടെയും രാമകൃഷ്ണ ഹെഗ്‌ഡെയുടെയും ഗവണ്‍മെന്റുകളെ അട്ടിമറിച്ചത് ആരാണ്? ആരാണ് 50കളില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ താഴെയിറക്കിയത്? അടിയന്തരാവസ്ഥക്കാലത്ത് തമിഴ്‌നാട്ടില്‍ ആരാണ് കരുണാനിധിയുടെ ഗവണ്‍മെന്റിനെ പിരിച്ചുവിട്ടത്്? 1980 ല്‍ എംജിആര്‍ ഗവണ്‍മെന്റിനെ ഡിസ്മിസ് ചെയതത് ആരാണ്. ആന്ധ്രപ്രദേശില്‍ എന്‍ടിആര്‍ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചത് ആര് ? അതും അദ്ദേഹം രോഗിയായിരുന്നപ്പോള്‍.കേന്ദ്രഗവണ്‍മെന്റുമായി യോജിച്ചില്ല എന്ന ഏകകാരണത്താല്‍ മുലായം സിംങ് യാദവ് ജിയെ പീഡിപ്പിച്ചത് ഏതു പാര്‍ട്ടിയാണ്? സ്വന്തം നേതാക്കളെ പോലും കോണ്‍ഗ്രസ് വെറുതെ വിട്ടില്ല. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. അവരെ അവര്‍ എന്തു ചെയ്തു?. ആന്ധ്രപ്രദേശിനെ അവര്‍ വളരെ ലജ്ജാവഹമായ തരത്തില്‍ വിഭജിച്ചില്ലേ. മൈക്കുകള്‍ നിശബ്ദമാക്കി. കുരുമുളകു സ്‌പ്രേ തളിച്ചു. ഒരു ചര്‍ച്ചയും നടന്നില്ല. ഇതാണോ ശരിയായ രീതി. ഇതാണോ ജനാധിപത്യം.?. അടല്‍ജിയുടെ ഗവണ്‍മെന്റും മൂന്നു സംസ്ഥാനങ്ങളെ രൂപീകരിച്ചു. സംസ്ഥാന രൂപീകരണത്തെ നാം ഒരിക്കലും എതിര്‍ത്തിട്ടില്ല. പക്ഷെ അതിന്റെ രീതി എന്താണ്?. അടല്‍ജി മൂന്നു സംസ്ഥാനങ്ങള്‍ രൂപീകരിച്ചു. ഛത്തിസ്ഗഡ്, ജാര്‍ഖണണ്ഡ്, ഉത്തരാഖണ്ഡ്. പക്ഷെ അതിന്മേല്‍ ആരും തല്ലു കൂടിയില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും സമാധാനപരമായി വാദങ്ങള്‍ നടത്തുകയും ചെയ്തു. എല്ലാവരും ഇരുന്ന്് ചര്‍ച്ചകള്‍ നടത്തി. ഇതു തെലുങ്കാനായ്ക്കും ആന്ധ്രയ്ക്കും ആകാമായിരുന്നു. ഞങ്ങള്‍ തെലുങ്കാന വിരുദ്ധരല്ല. അത് നമുക്ക് ഒരുമിച്ച് നടപ്പിലാക്കാമായിരുന്നു. എന്നാല്‍ നിങ്ങളുടെ ഔദ്ധത്യം, അധികാര മത്ത് രാജ്യത്തിനുള്ളില്‍ ഈ വിരോധം സൃഷ്ടിച്ചു. ഇന്നും തെലുങ്കാനയ്ക്കും ആന്ധ്രയ്ക്കും ഇടയിലുള്ള വിദ്വേഷത്തിന്റെ വിത്തുകള്‍ ഇരു സംസ്ഥാനങ്ങളെയും നിരന്തരം ഉപദ്രവിക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും രാഷ്ട്രിയ ലാഭം കിട്ടുന്നുണ്ടോ?. ആ നിങ്ങളാണ് ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ആദരണീയനായ അധ്യക്ഷന്‍,
സഹകരണ സംയുക്തഭരണത്തിനൊപ്പം നാം പുതിയ മാറ്റങ്ങളിലേയ്ക്കു നീങ്ങുകയാണ്. മത്സരാധിഷ്ഠിത സഹകരണ ഭരണത്തെ കുറിച്ച് നാം പറഞ്ഞുകഴിഞ്ഞു. നമ്മുടെ സംസ്ഥാനങ്ങള്‍ തമ്മില്‍ വികസനത്തിനായി ആരോഗ്യകരമായ മത്സരം ഉണ്ടാവണം. നമുക്ക് മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കാം. ഏതു പാര്‍ട്ടി സംസ്ഥാനം ഭരിക്കുന്നു എന്നത് വിഷയമല്ല. അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ ജോലി, നാം അതു ചെയ്യുന്നുമുണ്ട്.
ആദരണീയനായ അധ്യക്ഷന്‍,
ഒരു ഉദാഹരണം പറയാം. ജിഎസ്ടി കൗണ്‍സിലിന്റെ രൂപീകരണം ഇന്ത്യയിലെ ശക്തമായ സംയുക്ത ഭരണവ്യവസ്ഥയുടെ നല്ല ചട്ടക്കൂടിന് ഉദാഹരണമാണ്. ധനവകുപ്പിലെ സുപ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് ജിഎസ്ടി കൗണ്‍സിലിലാണ്. സംസ്ഥാന ധനമന്ത്രിമാരും കേന്ദ്ര ധനമന്ത്രിയും ഒരു മേശയ്ക്കു ചുറ്റുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തും. എല്ലാവരും തുല്യര്‍. ആരും മുന്നിലുമല്ല പിന്നിലുമല്ല. എല്ലാവരും ഒന്നിച്ച് ജോലി ചെയ്യുന്നു. രാജ്യത്തിന് അഭിമാനിക്കാം. ജിഎസ്ടിയുടെ എല്ലാ തീരുമാനങ്ങളും പൊതു സമ്മതത്തോടെയാണ് സ്വീകരിച്ചുട്ടുള്ളത് എന്ന വസ്തുതയില്‍ ഈ സഭയ്ക്ക് അഭിമാനിക്കാം. എല്ലാ സംസ്ഥാന ധനമന്ത്രിമാരും ഇന്ത്യയുടെ ധനകാര്യ മന്ത്രിയും ഒന്നിച്ചാണ് അത് നടപ്പിലാക്കിയത്. ഇതിനേക്കാള്‍ മികച്ച് ഒരു സംയുക്ത ഭരണ സംവിധാന മാതൃക വേറെ എന്താണ്.? ആരാണ് ഇതില്‍ അഭിമാനിക്കാത്തത്? എന്നാല്‍ ഇതു രണ്ടിലും ഞങ്ങള്‍ അഹങ്കരിക്കുന്നില്ല.
ആദരണീയനായ അധ്യക്ഷന്‍,
സംയുക്ത ഭരണ സംവിധാനത്തിന് മറ്റൊരു ഉദാഹരണം കൂടി ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാമൂഹ്യ നീതി രാജ്യത്ത് വളരെ അത്യാവശ്യമാണ് എന്ന് നമുക്കറിയാം. അല്ലെങ്കില്‍ രാജ്യത്തിനു പുരോഗമിക്കാനേ ആവില്ല. അതുപോലെ പ്രാദേശിക നീതിക്കും തുല്യ പ്രാധാന്യമാണ് ഉള്ളത്. വികസനത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും ഒരു പ്രദേശം പിന്നിലായി പോയാല്‍ രാജ്യത്തിനു മുന്നേറാന്‍ സാധിക്കില്ല. അതിന് ഞങ്ങള്‍ വികസനം ആഗ്രഹിക്കുന്ന ജില്ലകള്‍ എന്ന ഒരു പദ്ധതി ആസൂത്രണം ചെയ്തു. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ 100 ജില്ലകളെ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാണ് ഈ ജില്ലകളെ തെരെഞ്ഞടുത്തത്. ആ 100 ജില്ലകള്‍ സംസ്ഥാനത്തെ മറ്റു ശരാശരി ജില്ലകളുടെ തലത്തിലേയ്ക്ക് എങ്കിലും എത്തണം എന്ന് ഞങ്ങള്‍ കരുതി. ഇക്കാര്യത്തില്‍ ഉത്തരവാദിത്വം കുറച്ച് കുറവാണ്. ഞങ്ങള്‍ ആ ജോലി ചെയ്തു. വലിയ ആഹ്ലാദത്തോടും അഭിമാനത്തോടും കൂടി ഇന്ന് എനിക്കു പറയുവാന്‍ സാധിക്കും ഇന്ത്യാ ഗവണ്‍മെന്റാണ് ആ പദ്ധതിയുടെ ആശയം ആവിഷ്‌കരിച്ചത് എങ്കിലും ഒന്നൊഴികെ എല്ലാ സംസ്ഥാനങ്ങളും അതിന്റെ അവകാശികളാണ്. ഈ 100 ജില്ലകളിലെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളും ജില്ലാ ഭരണ കൂടങ്ങളും ഇന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. വിവിധ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതിലുണ്ട്. എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും ഭാരതീയ ജനത പാര്‍ട്ടിയുടേതാവണം എന്നില്ല. അവര്‍ എല്ലാവരും ഒരുമിച്ചാണ് ഇത്ര മികച്ച ഫലം സൃഷ്ടിച്ചത്. അതും വളരെ ഹ്രസ്വമായ സമയപരിധിക്കുള്ളില്‍ മറ്റു നിരവധി ശരാശരി സംസ്ഥാനങ്ങളെ കൂടി വികസനം ആഗ്രഹിക്കുന്ന ഈ ജില്ലകള്‍ പല മാനദണ്ഡങ്ങളിലും പിന്നിലാക്കുക കൂടി ചെയ്തരിക്കുന്നു. ഇത് മികച്ച പ്രവൃത്തിയായി ഞാന്‍ കരുതുന്നു. ഇത്തരം ചില ജില്ലകളില്‍ മുമ്പ് ഉണ്ടായിരുന്നതിന്റെ നാലിരട്ടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ജില്ലകളില്‍ ശുചിമുറികളുടെ നിര്‍മ്മാണം, എല്ലാ കുടുംബങ്ങളിലും വൈദ്യുതി തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളും അഭിനന്ദനാര്‍ഹമായ ജോലിയാണ് ചെയ്തിരിക്കുന്നത്. ഇതാണ് സംയുക്ത ഭരണ സംവിധാനത്തിന്റെ മികച്ച ഉദാഹരണമാണ് ഇത് എന്നു ഞാന്‍ വിശ്വസിക്കുന്നു. എങ്ങനെ സംയുക്ത ഭരണ സംവിധാനം രാജ്യ പുരോഗതിക്ക് എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാം എന്നതിന്റെയും ഉദാഹരണം കൂടിയാണ് ഇത്.
ആദരണീയനായ അധ്യക്ഷന്‍,
എപ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് എന്നതിനും, നയങ്ങളുടെ പരിഷ്‌കരണം വഴി എന്തു തരം മാറ്റമാണ് സംഭവിക്കുന്നത് എന്നതിനുമുള്ള വേറൊരു ഉദാഹരണം കൂടി പങ്കുവയ്ക്കുവാന്‍ ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നു. ചുരുക്കം പേരുടെ നിധിപ്പുരകള്‍ നിറയ്ക്കുവാന്‍ മാത്രമായി നമ്മുടെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഈ അവസ്ഥ നാം കണ്ടു. അത് വാര്‍ത്തകളിലും ഉണ്ടായിരുന്നു. ഇപ്പോള്‍ രാഷ്ട്രത്തിന്റെ ഖജനാവ് നിറയ്കാനാണ്്് നമ്മുടെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുക. 2000 ല്‍ കല്‍ക്കരി ഖനി മേഖലകളില്‍ നാം പരിഷ്‌കാരങ്ങള്‍ വരുത്തി. സുതാര്യമായ പ്രക്രിയയിലൂടെ ധാതു വിഭവങ്ങള്‍ നാം ലേലം ചെയ്തു. പണം ഈടാക്കാതെ നിയമാനുസൃത ലൈസന്‍സ് കൈമാറ്റം, ഉല്‍പാദനത്തിന്റെ 50 ശതമാനം പൊതു വിപണിയില്‍ വില്‍പന, നേരത്തയുള്ള കര്‍മ പരിപാടികള്‍ക്ക് 50 ശതമാനം ഇളവ്, പോലുള്ള പരിഷ്‌കാര നടപടികള്‍ നാം തുടരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഖനികളില്‍ നിന്നുള്ള വരുമാനം 14000 കോടിയില്‍ നിന്നു 35000 കോടിയായി ഉയര്‍ന്നു. ലേല നടപടിയില്‍ നിന്നാണ് സംസ്ഥാന സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വരുമാനം ലവഭിക്കുന്നത്. പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു എന്നതാണ് ഏറ്റവും പ്രധാന സംഗതി. സംസ്ഥാനത്തിനു എന്തെങ്കിലും പ്രയോജനമുള്ളതാണെങ്കില്‍ അതു തീര്‍ച്ചയായും രാജ്യത്തിനും പ്രയോജനപ്പെടും. ഇത്തരത്തില്‍ സഹകരണ ഫെഡറലിസത്തിന്റെ വളരെ പ്രധാനപ്പെട്ട തീരുമാനം സ്വീകരിക്കുക വഴി ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ. തോളോടു തോള്‍ ചേര്‍ന്ന് നിന്നു കൊണ്ട് പരിഷ്‌കാരങ്ങളെല്ലാം നടപ്പാക്കിയതിന് ഒഡീഷയുടെ മുഖ്യ മന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു.
ആദരണീയനായ അധ്യക്ഷന്‍,
ഞങ്ങള്‍ ചരിത്രത്തെ മാറ്റാന്‍ ശ്രമിക്കുകയാണ് എന്ന് ഇവിടെ ചിലര്‍ ആരോപിക്കുന്നു. പുറത്തും ഒരായിരം തവണ അവര്‍ ഇത് പറഞ്ഞിട്ടുണ്ട്. ചിലരാകട്ടെ ഇത് എഴുതിയിട്ടുമുണ്ട്. ഒരു തരത്തില്‍ കോണ്‍ഗ്രസ് നഗര നക്‌സലുകളുടെ പിടിയില്‍ പെട്ടുപോയതായി എനിക്കു തോന്നുന്നു. അവരുടെ മുഴുവന്‍ ചിന്താധാരകളെയും നഗര നക്‌സലുകള്‍ കീഴടക്കിയിരിക്കുന്നു. അതിനാല്‍ അവരുടെ മാനസികാവസ്ഥ തന്നെ വിധ്വംസകമായി മാറിയിരിക്കുന്നു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ ഉല്‍ക്കണ്ഠാകുലാമാണ്. നാം വളരെ ഗൗരവമായി ചിന്തിക്കണം. നഗര നക്‌സലുകള്‍ വളരെ സമര്‍ത്ഥമായി കോണ്‍ഗ്രസിന്റെ ഈ അവസ്ഥയെ മുതലെടുക്കുകയും അവരുടെ മനസുകളെ കീഴടക്കുകയും ചെയ്തിരിക്കുന്നു. അവര്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയരായിരിക്കുന്നു. അതുകൊണ്ടാണ് ചരിത്രത്തെ മാറ്റുകയാണ് എന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്.
ആദരണീയനായ അധ്യക്ഷന്‍,
ചില ആളുകളുടെ സ്മരണ നിലനിര്‍ത്താന്‍ ആഗ്രഹിക്കുക മാത്രമെ ഞങ്ങള്‍ ചെയ്യുന്നുള്ളു. അവരുടെ ഒര്‍മ്മകള്‍ ചെറുതായി പുതുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അല്ലാതെ ഞങ്ങള്‍ ചരിത്രത്തെ മാറ്റുകയല്ല. ചിലരെ സംബന്ധിച്ചിടത്തോളം ചരിത്രം ആരംഭിച്ചിട്ട് ഏതാനും വര്‍ഷമെ ആയിട്ടുള്ളു. എന്നാല്‍ ഞങ്ങള്‍ അവരെ കുറെക്കൂടി പിന്നിലേയ്ക്കു കൊണ്ടു പോകുന്നു, അതില്‍ കവിഞ്ഞ് ഒന്നുമില്ല. ഇപ്പോള്‍ അവര്‍ 50 വര്‍ഷത്തെ ചരിത്രം മാത്രമെ ആസ്വദിക്കുന്നുള്ളു എങ്കില്‍ ഞങ്ങള്‍ അവര്‍ക്ക് 100 വര്‍ഷങ്ങളുടെ ചരിത്രം കാണിച്ചു കൊടുക്കുകയാണ്. അവരുടെ മനസില്‍ 100 വര്‍ഷത്തെ ചരിത്രമെ ഉള്ളു എങ്കില്‍ ഞങ്ങള്‍ അവര്‍ക്ക് 200 വര്‍ഷത്തെ പഴയ ചരിത്രം കാണിച്ചു കൊടുക്കുന്നു. അവര്‍ക്ക് 200 വര്‍ഷത്തെ ചരിത്രം അറിയാമെങ്കില്‍ ഞങ്ങള്‍ 300 വര്‍ഷം പഴക്കമുള്ള ചരിത്രം പറയുന്നു. ഞങ്ങള്‍ 300 -350 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ പറയുകയാണെങ്കില്‍ ഛത്രപതി ശിവജിയെ പരാമര്‍ശിക്കണം. ഞങ്ങള്‍ അവരുടെ ഓര്‍മ്മകല്‍ക്കു കൂടുതല്‍ മൂര്‍ച്ച വരുത്തുകയാണ്. ഞങ്ങള്‍ ചരിത്രത്തെ മാറ്റുന്നില്ല. കുറെ ആളുകള്‍ക്ക് ചരിത്രം ഒരു കുടുംബത്തില്‍ മാത്രമായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. പക്ഷെ ചരിത്രം വിശാലമാണ്. അതില്‍ പല പ്രധാന ഘടകങ്ങളുമുണ്ട്. ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ട്. ഞങ്ങള്‍ സുദീര്‍ഘമായ ഒരു കാലഘട്ടത്തിന്റെ ചരിത്രത്തെ ഓര്‍ക്കാന്‍ പരിശ്രമിക്കുകയാണ്. കാരണം രാജ്യത്തിന്റെ ശ്രേഷ്ഠമായ ചരിത്രത്തെ വിസ്മരിക്കുക രാജ്യത്തിന്റെ ഭാവിക്ക് നല്ലതല്ല. ഞങ്ങള്‍ നമ്മുടെ ഉത്തരവാദിത്വങ്ങളെ പരിഗണിക്കുന്നു. ഈ ചരിത്രത്തില്‍ നിന്നു പാഠങ്ങള്‍ പഠിച്ചുകൊണ്ട് വരുന്ന 25 വര്‍ഷങ്ങളില്‍ നാം രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിനുള്ള ഒരു വിശ്വാസത്തെ മനസില്‍ ഉറപ്പിക്കണം. ഈ അമൃത കാലത്തിന്റെ കാലഘട്ടം ഇപ്പോള്‍ ഇതിനാല്‍ വികസിക്കാന്‍ പോവുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ പുത്രിമാര്‍, നമ്മുടെ യുവാക്കള്‍, നമ്മുടെ കൃഷിക്കാര്‍, നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ ദളിത് വിഭാഗങ്ങള്‍, നമ്മുടെ ആദിവാസികള്‍, സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളും ഈ കാലഘട്ടത്തില്‍ പങ്കാളികളാകണം, സംഭാവനകള്‍ നല്‍കണം. ഈ ചിന്തകളോടെ വേണം നാം മുന്നേറാന്‍. നാം 1857 ലെ സ്വാതന്ത്ര്യ സമരം പരിശോധിച്ചാല്‍, സ്വാതന്ത്ര്യ സമരത്തിന് നമ്മുടെ ഗോത്ര മേഖലകളില്‍ നിന്നുള്ള സംഭാവനകളെ സംബന്ധിച്ച് ഒന്നും വായിക്കാനില്ല. ചരിത്രത്തിലെ ആ സുവര്‍ണ ഏടുകളെ നമുക്ക് എങ്ങിനെ മറക്കാനാവും.ഈ കാര്യങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. രാജ്യം ആത്മവിശ്വാസം കൊണ്ട് നിറഞ്ഞു കവിയുകയും മുമ്പോട്ട് കുതിക്കുകയുമാണ് എന്ന് ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ആദരണീയനായ ചെയര്‍മാന്‍,
സ്തീശാക്തീകരണവും ഞങ്ങളുടെ മുന്‍ഗണനകളില്‍ ഒന്നാണ്. ഇന്ത്യയെ പോലെ ഒരു രാജ്യത്ത് രാജ്യത്തിന്റെ വികസന യാത്രയില്‍ എല്ലാവരുടെയും അധ്വാനത്തെ വിലമതിക്കുന്നു. നമ്മുടെ അമ്മമാരും സഹോദരിമാരുമാണ് ഈ പരിശ്രമത്തിലെ മഹത്തായ പങ്കാളികള്‍. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയും അവരാണ്. അതിനാല്‍ രാജ്യത്തിന്റെ സമൂഹത്തില്‍ നാം പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നു.ഇത് വളരെ ഊര്‍ജ്ജസ്വലമായ സമൂഹമാണ്. ഓരോ യുഗങ്ങളിലും സമൂഹത്തെ തിന്മയില്‍ നിന്നു രക്ഷിക്കുന്നതിന് മഹദ് വ്യക്തികള്‍ ഉണ്ടാകുന്നു. സ്ത്രീ ശാക്തീകരണം എന്ന ആശയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ സംഭവമൊന്നും അല്ല എന്ന് ഇന്ന് നമുക്കറിയാം. അവരുടെ ശാക്തീകരണത്തിന് നാം പ്രാധാന്യം നല്‍കുന്നു എന്നേയുള്ളു. ഉദാഹരണത്തിന് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ശാക്തീകരിക്കാനുള്ള നമ്മുടെ മാര്‍ഗ്ഗവും പരിശ്രമവും പ്രസവാവധി ദീര്‍ഘിപ്പിക്കുക എന്നതാണ്. നാം ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ബേട്ടി ബചാവോ - ബേട്ടി പഠാഹോ പദ്ധതി വഴി ആണ്‍ പെണ്‍ നിരക്കിലെ അസമത്വം കുറച്ച് ലിംഗ നീതി മെച്ചപ്പെടുത്താന്‍ നമുക്ക് സാധിച്ചിരിക്കുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് ചില സ്ഥലങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതലുള്ളത്. ഇത് വലിയ അബിമാനത്തിനും ആഹ്ളാദത്തിനും വക നല്‍കുന്നതാണ്. ഇരുണ്ട ദിനങ്ങളില്‍ നിന്നു പുറത്തു കടക്കാന്‍ നുക്ക് സാധിച്ചിരിക്കുന്നു. നാം അതിനു ശ്രമിച്ചുകൊണ്ടേയിരിക്കും. ഇന്ന് നമ്മുടെ പെണ്‍മക്കള്‍ എന്‍ സി സിയില്‍ ചേരുന്നു. നമ്മുടെ സൈന്യത്തില്‍ പെണ്‍മക്കളുണ്ട്. വ്യോമസേനയില്‍ ഉണ്ട്. നാവിക സേനയിലും പെണ്‍മക്കള്‍ സേവനം ചെയ്യുന്നുണ്ട്. മുത്തലാഖ് എന്ന പ്രാകൃത നടപടി നാം അവസാനിപ്പിച്ചു. ഞാന്‍ എവിടെ ചെന്നാലും എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹങ്ങള്‍ എന്റെ മേല്‍ ചൊരിയപ്പെടുന്നു. കാരണം മുത്തലാഖിന്റെ അന്ത്യം പെണ്‍മക്കള്‍ക്കു മാത്രമല്ല പിതാക്കന്മാര്‍ക്കും സഹോദരന്മാര്‍ക്കും നീതി ലഭ്യമാക്കിയിരിക്കുന്നു. അത് മുഴുവന്‍ സമൂഹത്തിന്റെയും ക്ഷേമത്തിനു വേണ്ടിയുള്ളതാണ്. ഇത് സ്ത്രീകള്‍ക്കു അനുകൂലമായും പുരുഷന്മാര്‍ക്ക വിരുദ്ധമാരയും ഉള്ള നടപടിയല്ല. ഇത് മുസ്ലിം പുരുഷനുംഉപകാരപ്രദമാണ്. കാരണം അദ്ദഹവും ഒരു മകളുടെ പിതാവാണ്. ഒരു സഹോദരനാണ്. അതിനാല്‍ ഈ നടപടി അ്‌ദ്ദേഹത്തിനും തുല്യ പ്രയോജന കരം തന്നെ. അത് അദ്ദേഹത്തിനു സംരക്ഷ നല്‍കുന്നു. എന്തൊക്കെയോ കാരണത്താല്‍ അതു പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല എന്നേയുള്ളു. ഈ നടപടി എല്ലാവര്‍ക്കും ആനന്ദവും അഭിമാനവും നല്‍കുന്നു. കാഷ്മീരില്‍ 370-ാം വകുപ്പിന്റെ അസ്ഥിരപ്പെടുത്തല്‍ അവിടുത്തെ അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിച്ചു. ഇതോടെ ഇതുവരെ ഇല്ലാതിരുന്ന അവകാശങ്ങളാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത് . ഈ അവകാശത്തിലൂടെ ഇന്ന് അവര്‍ കൂടുതല്‍ ശക്തരായിരിക്കുന്നു. എന്തിനാണ് ഈ കാലഘട്ടത്തില്‍ സ്ത്രീക്കും പുരുഷനും വ്യത്യസ്തവിവിഹ പ്രായം.നമ്മുടെ മകനും മകളും തുല്യരെങ്കില്‍ ആ തുല്യത എല്ലായിടത്തും പ്രതിഫലിക്കണം. അതുകൊണ്ടാണ് നാം ആ ദിശയില്‍ മുന്നേറിയത്. അതു വഴി നമ്മുടെ മകന്റെയും മകളുടെയും വിവാഹ പ്രായം ഒന്നായി. അധികം വൈകാതെ ഈ സഭ, ശരിയായ തീരുമാനമെടുത്തുകൊണ്ട് നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് .
ആദരണീയനായ അധ്യക്ഷന്‍,
ഈ വര്‍ഷം ഗോവയെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമാണ്. ഗോവ സ്വതന്ത്രമായതിന്റെ 60-ാം വാര്‍ഷികമാണ്. ചില കാര്യങ്ങള്‍ മാത്രം ഇന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ എവിടെയാണെങ്കിലും അവര്‍ കേള്‍ക്കുന്നുണ്ടാവും. ഗോവയിലെ ജനങ്ങള്‍ കേള്‍ക്കുന്നുണ്ടാവും. ഹൈദരാബാദും ജുണഗഥും സര്‍ദാര്‍ പട്ടേല്‍ തന്ത്രപ്രധാനമാക്കിയ രീതി. സര്‍ദാര്‍ സാഹിബ് എടുത്ത മുന്‍ കൈകള്‍, അദ്ദേഹത്തില്‍ നിന്ന് പ്രഡോദനം സ്വീകരിച്ച് ഗോവയിലും അതുപോലെ ചെയ്തിരുന്നെങ്കില്‍ ഇന്ത്യ സ്വതന്ത്ര്യമായതിനു ശേഷം പിന്നെയും 15 വര്‍ഷം കൂടി ഗോവയ്ക്ക് അടിമത്തത്തില്‍ കഴിയേണ്ടി വരുമായിരുന്നില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടി വീണ്ടും 15 വര്‍ഷം കഴിഞ്ഞാണ് ഗോവ സ്വതന്ത്രമായത്. 60 വര്‍ഷം പഴക്കമുള്ള പത്രങ്ങളും ആ കാലഘട്ടത്തിലെ മാധ്യമ റിപ്പോര്‍ട്ടുകളും നിങ്ങളോടു പറയും, അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹറുവിന്റെ ഏറ്റവും വലിയ ഉത്ക്കണ്ഠ, പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര പ്രതിഛായക്ക് എന്തു സംഭവിക്കും എന്നതായിരുന്നു. ലോകത്തില്‍ എന്റെ പ്രതിഛായയ്ക്ക് മങ്ങള്‍ ഏറ്റാല്‍ എന്തു ചെയ്യും. അതിനാല്‍ ഗോവയിലെ കൊളോണിയല്‍ ഭരണകൂടത്തെ ആക്രമിച്ചാല്‍ സമാധാന പ്രിയനായ ആഗോള നേതാവ് എന്ന തന്റെ പ്രതിഛായ തകരുമെന്ന് അദ്ദേഹം കരുതി. അതിനാല്‍ അദ്ദേഹം ചിന്തിച്ചു, ഗോവ സ്വയം ഉപജീവിക്കട്ടെ. ഗോവ സഹിക്കട്ടെ. അ്പപോള്‍ തന്റെ പ്രതിഛായക്ക് ഒന്നും സംഭവിക്കില്ല.സത്യഗ്രഹികളുടെ നേര്‍ക്ക് വെടിവയ്പ്പ് ഉണ്ടായപ്പോള്‍ ഹിന്ദുസ്ഥാനിലെ എന്റെ സഹോദരീ സഹോദരന്മാരുടെ നേര്‍ക്ക് കൊളോണിയല്‍ ഭരണാധികാരികള്‍ വെടിയുണ്ട ഉതിര്‍ത്തപ്പോള്‍, നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രി പറഞ്ഞത് സൈന്യത്തെ അയക്കുകയില്ല എന്നാണ്. സത്യഗ്രഹികളെ സഹായിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. അത്രമേല്‍ അനീതിയാണ് ഗോവയോട് കോണ്‍ഗ്രസ് അന്ന് ചെയ്തത്. ഗോവ പിന്നെയും 15 വര്‍ഷത്തോളം അടിനത്തത്തിന്റെ ചങ്ങലകളില്‍ കിടന്നു. ഗോവയിലെ അനേകം ധീരപുത്രന്മാര്‍ അവരുടെ ജീവിതങ്ങള്‍ ഹോമിച്ചു. അവര്‍ ലാത്തിക്കും വെടിയുണ്ടകള്‍ക്കും കീഴടങ്ങി. അത്തരം സാഹചര്യം ഉണ്ടായി. 1955 ഓഗസ്റ്റ് 15 ന് നെഹ്‌റുജി ചെങ്കോട്ടയില്‍ ചില കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ അത് ഉദ്ധരിക്കട്ടെ, ഗോവയിലെ എന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്് ഞാന്‍ ആഗ്രഹിക്കുന്നു.നെഹ്‌റുജിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ക്കു സന്തോഷമാകും. അതുകൊണ്ടാണ് അവരുടെ ദാഹം അകറ്റുന്നതിന് ഞാന്‍ ഇടയ്ക്കിടെ നെഹ്‌റുജിയുടെ പേര് ഇടയ്ക്കിടെ സൂചിപ്പിക്കുന്നത്. ഞാന്‍ നെഹ്‌റുജിയെ ഉദ്ധരിക്കട്ടെ. ഭാഷ ശ്രദ്ധിക്കുക.
അദ്ദേഹം ചെങ്കോട്ടയില്‍ പറഞ്ഞു, അവിടെ സൈനിക നടപടി ഉണ്ടാവും എന്ന് ആരും വ്യാമോഹിക്കേണ്ട. ഗോവയുടെ ചുറ്റും ഒരു സൈന്യവുമില്ല. ഉള്ളിലുള്ളവര്‍ അത്തരം വ്യാമേഹം സൃഷ്ടിക്കുന്നതിന് ചിലരെ ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ നാം സൈന്യത്തെ അയക്കുവാന്‍ നിര്‍ബന്ധിതരാകുമല്ലോ. നാം സൈന്യത്തെ അയക്കില്ല. നാം സമാധാനപരമായി നടപടികള്‍ സ്വീകരിക്കും.ഇത് എല്ലാവരും മനസിലാക്കുക. ആ ഓഗസ്റ്റ് 15 ന് ഗോവക്കാരുടെ അഭിലാഷങ്ങള്‍ക്ക് എതിരെ കോമ്#ഗ്രസ് നേതാവ് നടത്തിയ പ്രസ്താവനയാണ് ഇത്. ജനങ്ങള്‍ അവിടെ സത്യഗ്രഹമിരുന്നതിനെ കുറിച്ചു പണ്ഡിറ്റ് നെഹ്‌റു ചില പ്രസ്താവനകള്‍ കൂടി നടത്തി.. ലോഹ്യാജി പോലും അവിടെ സത്യഗ്രഹത്തിനുണ്ടായിരുന്നു. രാജ്യത്തെ സത്യഗ്രഹികള്‍ ഗോവ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. കര്‍ണാടത്തിലെ ജഗന്നാഥ രാജ് ജോഷിയുടെ നേതൃത്വത്തിലായിരുന്നു അവിടെ സത്യഗ്രഹം നടന്നത്. എന്നാല്‍ എന്താണ് പണ്ഡിറ്റ് ജി പറഞ്ഞത്. അവിടേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊക്കെ സന്തോഷത്തോടെ പോകാം. പരിഹാസം ശ്രദ്ധിക്കുക. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എന്റെ സഹപൗരന്മാരെ കുറിച്ച് എത്ര പരുഷമായ ഭാഷയാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കുക. ഒരാള്‍ സ്വയം സത്യഗ്രഹി എന്നു വിളിച്ചാല്‍ സത്യഗ്രഹത്തിന്റെ തത്വങ്ങളും വഴിയും കൂടി അയാള്‍ ഓര്‍മ്മിക്കണം. സത്യഗ്രഹികള്‍ക്ക് സൈന്യത്തിന്റെ ഒരു സഹായവും ലഭിക്കില്ല.- എന്റെ രാജ്യത്തെ പൗരന്മാര്‍ നിസഹായരാക്കപ്പെട്ടു. ഗോവയിലെ ജനങ്ങള്‍ക്ക് ഒരിക്കലും കോണ്‍ഗ്രസിന്റെ ഈ നിലപാട് മറക്കാനാവില്ല.
ആദരണീയനായ അധ്യക്ഷന്‍,
ഇവിടെ എല്ലാ ദിവസവും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് നെടുങ്കന്‍ പ്രഭാഷണങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ടല്ലോ. ഇന്ന്്് ഒരു സംഭവം മാത്രം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഈ സംഭവം ഗോവയുടെ ഒരു പുത്രനെ കുറിച്ചാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എപ്രകാരം എടുത്തു മാറ്റപ്പെട്ടു എന്നതിന് ഒരു ഉദാഹരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് വ്യക്തികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിക്കുന്നവരുടെ ചരിത്രമാണ് ഞാന്‍ തുറക്കുന്നത്. രാജ്യം മുഴുവന്‍ ലതാമങ്കേഷ്‌കര്‍ ജിയുടെ വിയോഗത്തില്‍ ദുഖിക്കുകയാണ്. ലതാ മങ്കേഷ്‌കര്‍ജിയുടെ കുടുംബം ഗോവയില്‍ നിന്നാണ്.പക്ഷെ എപ്രകാരമാണ് അവരുടെ കുടുംബത്തോട് പെരുമാറിയത്. രാജ്യം ഇതു കൂടി അറിയണം. ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരന്‍ പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗോവയുടെ ആദരണീയനായ ഒരു പുത്രന്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്നും അടിച്ചിറക്കപ്പെടുകയായിരുന്നു. അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്യാറുണ്ടായിരുന്നു. എന്താണ് അദ്ദേഹം ചെയ്ത കുറ്റം. വീര്‍ സര്‍ക്കാറിന്റെ ഒരു ദേശഭക്തിഗാനം അദ്ദേഹം ഓള്‍ഇന്ത്യ റേഡിയോയില്‍ അവതരിപ്പിച്ചു എന്നതാണ് അദ്ദേഹം ചെയ്ത കുറ്റും. ഇക്കാര്യം ഹൃദയനാഥ് ജി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ആ അഭിമുഖം ഇപ്പോഴും ലഭ്യമാണ്. അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു- ഒരിക്കല്‍ അദ്ദേഹം സര്‍വര്‍ക്കര്‍ജിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഗാനം അവതരിപ്പിക്കുന്നതിനുള്ള ആഗ്രഹം അറിയിച്ചു. അപ്പോള്‍, നിങ്ങള്‍ ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നോ എന്നാണ് സര്‍വര്‍ക്കര്‍ ജി അദ്ദേഹത്തോട് ചോദിച്ചത്. ഈ പദ്യം അവതരിപ്പിച്ച ശേഷം നിങ്ങള്‍ ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നോ. പിന്നീട് അദ്ദേഹത്തിന്റെ ദേശഭക്തി ഗാനം അടിസ്ഥാനമാക്കി ഹൃദയനാഥ് ജി ഒരു ഗാനം ചിട്ടപ്പെടുത്തുകയുണ്ടായി.എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്നു പുറത്താക്കപ്പെട്ടു. ഇതാണോ നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം?. നിങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഈ നുണകള്‍ രാജ്യത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ ഗോവയുടെ പുത്രന്‍ ഹൃദയനാഥ് ജിയെ മാത്രമല്ല, മറ്റ് അനേകരെ കോണ്‍ഗ്രസ് ഭരണ കാലത്തുടനീളം വേദനിപ്പിച്ചിട്ടുണ്ട്. ഈ പട്ടിക ഇനിയും നീണ്ടതാണ്. ് പണ്ഡിറ്റ് നെഹ്‌റുവിനെ വിമര്‍ശിച്ചതിനാണ് മജ്‌റൂഹ് സുല്‍ത്താന്‍പുരി ജയിലില്‍ അടയ്ക്കപ്പെട്ടത്്. നെഹ്‌റുവിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന് പ്രൊഫസര്‍ ധര്‍മപാല്‍ ജി ജയിലില്‍ ആയത്. അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായി സംസാരിക്കാതിരുന്നതിനും ഇന്ദിരാജിക്കു മുന്നില്‍ തല കുനിക്കാതിരുന്നതിനുമാണ് സുപ്രസിദ്ധ സംഗീതജ്ഞന്‍ കിഷോര്‍ കുമാര്‍ ജി അടിയന്തിരാവസ്ഥക്കാലത്ത് പുറത്താക്കപ്പെട്ടത് . ഒരു പ്രത്യേക കുടുംബത്തിന് എതിരെ നേരിയ ശബ്ദം ഉയര്‍ത്തുകയോ ഒരു പുരികം ചലിപ്പിക്കുകയോ ചെയ്താല്‍ എന്താണ് പിന്നീട് സംഭവിക്കുക എന്ന് നിങ്ങള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. സീതാറാം കേസരിയെ നിങ്ങള്‍ക്ക് അറിയാമല്ലോ. അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നും നിങ്ങള്‍ക്ക് അറിയാം.
ആദരണീയനായ അധ്യക്ഷന്‍,
ഈ സഭയിലെ എല്ലാ അംഗങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഇന്ത്യയുടെ ശോഭനമായ ഭാവിയില്‍ വിശ്വസിക്കുക. രാജ്യ്തതെ 130 കോടി പൗരന്മാരില്‍ നമുക്ക് വിശ്വസിക്കാം. വലിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി ഈ കഴിവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിന് നമുക്ക് ദൃഢചിത്തരാകാം.
ആദരണായനായ അധ്യക്ഷന്‍,
സ്വയം തുരക്കുന്ന ഈ പാരമ്പര്യം നാം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു വോട്ടും ഒരു ചിന്തയുമായി ഏക ലക്ഷ്യത്തോടെ മുന്നേറുന്നതിന് ഇതാണ് ഇപ്പോള്‍ രാജ്യത്തിന് ആവശ്യമായിരിക്കുന്നത്. ഇത് ഒരു സുവര്‍ണയുഗമാണ്. ലോകം മുഴുവന്‍ വലിയ പ്രതീക്ഷയോടെയും അഭിമാനത്തോടെയുമാണ് ഇന്ത്യയെ കാണുന്നത്. ഈ അവസരം പാഴാക്കരുത്. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി ഇതിലും മഹത്തായ ഒരവസരം ഇനി ഉണ്ടാവില്ല. നമ്മെ വലിയ ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയുന്ന അടുത്ത 25 വര്‍ഷത്തെ യാത്രയുടെ ഈ അവസരം നമുക്ക് ഉചിതമായി വിനിയോഗിക്കാം.നമുക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെ ഒര്‍ത്ത് അഭിമാനിക്കാം. വലിയ ആത്മവിശ്വാസത്തോടെ നാം ഒന്നിച്ച് നടക്കും. ഇതിഹാസ ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നതു പോലെ सम गच्छध्वं सम वदध्वम् सं वो मनांसि जानताम्। നമുക്ക് ഒന്നിച്ചു മുന്നേറാം, ഒന്നിച്ച് ചര്‍ച്ച ചെയ്യാം, ഒന്നിച്ച് പ്രവര്‍ത്തിക്കാം.. ഇതോടെ ഞാന്‍ പ്രസിഡന്റിന്റെ അഭിസംബോധനയെ അംഗീകരിക്കുന്നു. എന്റെ ഹൃദയാന്തരാളത്തില്‍ നിന്ന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു. ബഹുമാനപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും അവരുടെ സഹകരണത്തിനും കാഴ്ച്ചപ്പാടുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു.
വളരെ നന്ദി.
-ND-
(Release ID: 1798481)
Visitor Counter : 625
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada