പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക റേഡിയോ ദിനത്തിൽ റേഡിയോ ശ്രോതാക്കൾക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം

Posted On: 13 FEB 2022 3:05PM by PIB Thiruvananthpuram


ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ റേഡിയോ ശ്രോതാക്കളെയും ഈ മികച്ച മാധ്യമത്തെ തങ്ങളുടെ  കഴിവുകളാലും സർഗ്ഗാത്മകതയാലും സമ്പന്നമാക്കുന്നവരെയും അഭിവാദ്യം ചെയ്തു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :


"എല്ലാ റേഡിയോ ശ്രോതാക്കൾക്കും ഈ മികച്ച മാധ്യമത്തെ തങ്ങളുടെ കഴിവുകൾ കൊണ്ടും സർഗ്ഗാത്മകത കൊണ്ടും സമ്പന്നമാക്കുന്നവർക്കും ലോക റേഡിയോ ദിനാശംസകൾ. അത് വീട്ടിലായാലും യാത്രകളിലും മറ്റും ആയാലും , റേഡിയോ  ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നു. ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ആശ്ചര്യജനകമായ മാധ്യമമാണിത്  "

മറ്റുള്ളവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവരെ തിരിച്ചറിയുന്നതിനൊപ്പം പോസിറ്റിവിറ്റി പങ്കിടാനും റേഡിയോ ഒരു മികച്ച മാധ്യമമാകുന്നത് എങ്ങനെയെന്ന് മൻ  കീ  ബാത്തിലൂടെ ഞാൻ ആവർത്തിച്ച് കാണുന്നു. ഈ പരിപാടിയിലേയ്ക്ക് സംഭാവന ചെയ്യുന്നവരെയും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

***

-ND-

(Release ID: 1798056) Visitor Counter : 140