പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ എംപി സി ജംഗ റെഡ്ഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
05 FEB 2022 12:07PM by PIB Thiruvananthpuram
മുൻ പാർലമെന്റ് അംഗം സി ജംഗ റെഡ്ഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ശ്രീ സി ജംഗ റെഡ്ഡി ഗാരു തന്റെ ജീവിതം പൊതുസേവനത്തിനായി സമർപ്പിച്ചു. ജനസംഘത്തെയും ബിജെപിയെയും വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. നിരവധി ആളുകളുടെ ഹൃദയത്തിലും മനസ്സിലും അദ്ദേഹം ഇടം നേടി. ഒട്ടേറെ പ്രവർത്തകർക്ക് അദ്ദേഹം പ്രചോദനമേകി . അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിക്കുന്നു.
ബിജെപിയുടെ വളർച്ചയുടെ നിർണായക ഘട്ടത്തിൽ പാർട്ടിയുടെ ഫലപ്രദമായ ശബ്ദമായിരുന്നു ശ്രീ സി ജംഗ റെഡ്ഡി ഗാരു. അദ്ദേഹത്തിന്റെ മകനോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഓം ശാന്തി."
ND
****
(Release ID: 1795743)
Visitor Counter : 156
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada