ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

അമൃത കാലത്തെ സ്ത്രീ കേന്ദ്രീകൃത വികസനത്തിനുള്ള മുന്നോടിയായി നാരിശക്തി

Posted On: 01 FEB 2022 1:06PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 01, 2022

 


 
ഇന്ത്യ@100 എന്ന 25 വർഷം നീളുന്ന അമൃത കാലത്ത് രാജ്യത്തിന്റെ ശോഭനമായ ഭാവി, സ്ത്രീ കേന്ദ്രീകൃത വികസനം എന്നിവയുടെ മുന്നോടിയായി നാരിശക്തിയെ വിശേഷിപ്പിച്ഛ് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ. ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് അവർ ഈ ആശയം അവതരിപ്പിച്ചത്.

നാരിശക്തിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് കേന്ദ്ര ഗവൺമെന്റ്, വനിതാ-ശിശു വികസന മന്ത്രാലയ പദ്ധതികളെ സമഗ്രമായി പരിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വനിതകൾക്കും ശിശുക്കൾക്കും സംയോജിത ഗുണഫലങ്ങൾ ലഭ്യമാക്കുന്നതിനായി മിഷൻ ശക്തി, മിഷൻ വാത്സല്യ, സക്ഷം അംഗൻവാടി & പോഷൻ 2.0 എന്നീ പേരുകളിൽ മൂന്ന് പദ്ധതികൾക്ക് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. 

മികച്ച അടിസ്ഥാനസൗകര്യങ്ങൾ, ഓഡിയോ വിഷ്വൽ സംവിധാനങ്ങൾ എന്നിവയുള്ള പുതുതലമുറ അംഗൻവാടികൾ ആണ് സക്ഷം അംഗൻവാടികൾ. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുന്ന, ഇത്തരം സ്ഥാപനങ്ങൾ വളരെ ചെറുപ്പത്തിലുള്ള ശിശു വികസനത്തിന് ആവശ്യമായ മെച്ചപ്പെട്ട പരിസ്ഥിതി ഉറപ്പാക്കുന്നു. പദ്ധതിക്ക് കീഴിൽ രാജ്യത്തെ 2 ലക്ഷം  അംഗൻവാടികളെ പരിഷ്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.

 
RRTN/SKY
 
****

(Release ID: 1794435) Visitor Counter : 292