പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രമുഖ പുരാവസ്തു ഗവേഷകൻ തിരു ആർ. നാഗസ്വാമിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
23 JAN 2022 8:59PM by PIB Thiruvananthpuram
പ്രമുഖ പുരാവസ്തു ഗവേഷകൻ തിരു ആർ.നാഗസ്വാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തമിഴ്‌നാടിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ ജനകീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"തമിഴ്‌നാടിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ ജനകീയമാക്കുന്നതിൽ തിരു ആർ. നാഗസ്വാമിയുടെ സംഭാവനകൾ വരും തലമുറകൾ ഒരിക്കലും മറക്കില്ല. ചരിത്രം, ശിലാലേഖ, പുരാവസ്തുശാസ്ത്രം എന്നിവയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി."
ND
( റിലീസ് ഐ.ഡി: 1792038)
സന്ദര്‍ശക കൗണ്ടര്‍ : 193
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada