മന്ത്രിസഭ
സഫായി കരംചാരികള്‍ക്കായുള്ള ദേശീയ കമ്മീഷന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
19 JAN 2022 3:38PM by PIB Thiruvananthpuram
ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ (എന്‍സിഎസ്‌കെ) കാലാവധി 2022 മാര്‍ച്ച് 31നു ശേഷം മൂന്ന് വര്‍ഷത്തേക്ക് നീട്ടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതുമൂലമുണ്ടാകുന്ന അധികച്ചെലവ് ഏകദേശം 43.68 കോടി രൂപയായിരിക്കും.
സഫായി കരംചാരികളും കൈകള്‍ കൊണ്ടു തോട്ടിപ്പണിചെയ്യുന്നവരായി കണ്ടെത്തിയവരുമായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. എംഎസ് നിയമ സര്‍വേ പ്രകാരം 2021 ഡിസംബര്‍ 31 വരെ കണ്ടെത്തിയ തോട്ടിപ്പണിക്കാരുടെ എണ്ണം 58098 ആണ്.
എന്‍സിഎസ്‌കെ നിയമം 1993 ലെ വ്യവസ്ഥകള്‍ അനുസരിച്ച് 1993ലാണ് 1997 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായി കമ്മീഷന്‍ സ്ഥാപിതമായത്. പിന്നീട് നിയമത്തിന്റെ സാധുത ആദ്യം 2002 മാര്‍ച്ച് 31 വരെയും അതിനുശേഷം 2004 ഫെബ്രുവരി 29 വരെയും നീട്ടി. എന്‍സിഎസ്‌കെ നിയമം 2004 ഫെബ്രുവരി 29 മുതല്‍ പ്രാബല്യത്തില്‍ വന്നില്ല. അതിനുശേഷം പ്രമേയങ്ങളിലൂടെ കാലാകാലങ്ങളില്‍ എന്‍സിഎസ്‌കെയുടെ കാലാവധി ഒരു നിയമപരമായി നിര്‍ബന്ധിതമല്ലാത്ത സമിതിയായി നീട്ടുകയാണ്. നിലവിലെ കമ്മീഷന്റെ കാലാവധി 2022 മാര്‍ച്ച് 31 വരെയാണ്.
സഫായി കരംചാരികള്‍ക്കായി നിലവിലുള്ള ക്ഷേമ പരിപാടികള്‍ പഠിക്കുകയും വിലയിരുത്തുകയും, നിര്‍ദ്ദിഷ്ട പരാതികളുടെ കേസുകള്‍ അന്വേഷിക്കുകയും ചെയ്യുന്നതിന് കമ്മീഷന്‍ ഗവണ്‍മെന്റിന് അതിന്റെ ശുപാര്‍ശകള്‍ നല്‍കിവരുന്നു. 2013ലെ അവരുടെ പുനരധിവാസ നിയമം, എന്‍സിഎസ്‌കെയെ നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ടെന്‍ഡര്‍ ഉപദേശം നല്‍കുന്നതിനും നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമോ നടപ്പാക്കാതിരിക്കുന്നതോ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നതിനും ചുമതലപ്പെടുത്തി. സഫായി കരംചാരികളുടെ ഉന്നമനത്തിനായി ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ അവര്‍ അനുഭവിക്കുന്ന അവശതകള്‍ ഇപ്പോഴും ഇല്ലാതായിട്ടില്ല. കൈകൊണ്ടുള്ള തോട്ടിപ്പണി ഏറെക്കുറെ ഇല്ലാതാക്കിയെങ്കിലും, ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. മലിനജലം/സെപ്റ്റിക് ടാങ്കുകള്‍ അപകടകരമായ രീതിയില്‍ ശുചീകരിക്കുന്നത് ഗവണ്‍മെന്റിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനാ മേഖലയായി തുടരുന്നു. അതിനാല്‍, സഫായി കരംചാരികളുടെ ക്ഷേമത്തിനായുള്ള ഗവണ്‍മെന്റിന്റെ വിവിധ ഇടപെടലുകളും സംരംഭങ്ങളും നിരീക്ഷിക്കേണ്ടതും രാജ്യത്തെ മലിനജല/സെപ്റ്റിക് ടാങ്കുകളുടെ സമ്പൂര്‍ണ യന്ത്രവല്‍ക്കരണവും, കൈകൊണ്ടുള്ള തോട്ടിപ്പണിക്കാരുടെ പുനരധിവാസവും എന്ന ലക്ഷ്യം കൈവരിക്കേണ്ടതും തുടര്‍ച്ചയായി ആവശ്യമാണെന്ന് ഗവണ്‍മെന്റ്
കരുതുന്നു.
(Release ID: 1790987)
Visitor Counter : 207
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada