പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയ പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും


ബ്രഹ്മാകുമാരിമാരുടെ ഏഴ് സംരംഭങ്ങൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

Posted On: 19 JAN 2022 12:59PM by PIB Thiruvananthpuram

"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ  നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയ പ്രകാശന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 20 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യപ്രഭാഷണം നടത്തും. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ചു 
 30-ലധികം പ്രചാരണ പരിപാടികളും  15000-ലധികം ചടങ്ങുകളും പരിപാടികളും ഉൾപ്പെടുന്ന ബ്രഹ്മാകുമാരിമാരുടെ   ഒരു വർഷം നീണ്ടുനിൽക്കുന്ന സംരംഭങ്ങൾ അദ്ദേഹം  ഉദ്‌ഘാടനം ചെയ്യും.

ചടങ്ങിൽ ബ്രഹ്മകുമാരിമാരുടെ  ഏഴ് സംരംഭങ്ങൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. മൈ ഇന്ത്യ ഹെൽത്തി ഇന്ത്യ, ആത്മനിർഭർ ഭാരത്: സ്വാശ്രയ കർഷകർ, സ്ത്രീകൾ: ഇന്ത്യയുടെ പതാകവാഹകർ, പവർ ഓഫ് പീസ് ബസ് കാമ്പെയ്ൻ, അന്ദേഖ ഭാരത് സൈക്കിൾ റാലി, യുണൈറ്റഡ് ഇന്ത്യ മോട്ടോർ ബൈക്ക് കാമ്പെയ്ൻ, സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള ഹരിത സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൈ ഇന്ത്യ ഹെൽത്തി ഇന്ത്യ സംരംഭത്തിൽ, ആത്മീയത, ക്ഷേമം, പോഷകാഹാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഒന്നിലധികം പരിപാടികളും ചടങ്ങുകളും നടത്തും. മെഡിക്കൽ ക്യാമ്പുകൾ , കാൻസർ നിർണ്ണയം , ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ള സമ്മേളനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആത്മനിർഭർ ഭാരതിന് കീഴിൽ: സ്വാശ്രയ കർഷകർ, 75 കർഷക ശാക്തീകരണ കാമ്പെയ്‌നുകൾ, 75 കർഷക സമ്മേളനങ്ങൾ, 75 സുസ്ഥിര യോഗ ഫാമിംഗ് പരിശീലന പരിപാടികൾ, കർഷകരുടെ ക്ഷേമത്തിനായുള്ള മറ്റ് നിരവധി സംരംഭങ്ങൾ എന്നിവ നടക്കും. സ്ത്രീകൾക്ക്  കീഴിൽ: ഇന്ത്യയുടെ പതാക വാഹകർ, എന്ന സംരംഭങ്ങൾക്ക് കീഴിൽ  സ്ത്രീ ശാക്തീകരണത്തിലൂടെയും പെൺകുട്ടികളുടെ ശാക്തീകരണത്തിലൂടെയും സാമൂഹിക പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

പവർ ഓഫ് പീസ് ബസ് കാമ്പെയ്‌ൻ 75 നഗരങ്ങളെയും തഹ്‌സിലുകളെയും ഉൾക്കൊള്ളുകയും ഇന്നത്തെ യുവാക്കളുടെ നല്ല പരിവർത്തനത്തെക്കുറിച്ചുള്ള ഒരു പ്രദർശനം നടത്തുകയും ചെയ്യും. പൈതൃകവും പരിസ്ഥിതിയും തമ്മിൽ ബന്ധിപ്പിക്കുന്ന അന്ദേഖ ഭാരത് സൈക്കിൾ റാലി വിവിധ പൈതൃക കേന്ദ്രങ്ങളിലേക്ക് നടക്കും. യുണൈറ്റഡ് ഇന്ത്യ മോട്ടോർ ബൈക്ക് കാമ്പെയ്‌ൻ മൗണ്ട് അബു മുതൽ ഡൽഹി വരെ നടത്തുകയും ഒന്നിലധികം നഗരങ്ങളെ ഉൾക്കൊള്ളുകയും ചെയ്യും. സ്വച്ഛ് ഭാരത് അഭിയാന് കീഴിലുള്ള സംരംഭങ്ങളിൽ പ്രതിമാസ ശുചിത്വ ഡ്രൈവുകൾ, സമൂഹ ശുചീകരണ പരിപാടികൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവ ഉൾപ്പെടുന്നു.

പരിപാടിയിൽ ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിന്റെ ആസാദി കാ അമൃത് മഹോത്സവത്തിന് സമർപ്പിച്ച ഗാനവും പുറത്തിറങ്ങും.

ബ്രഹ്മാ കുമാരിസ് എന്നത് വ്യക്തിപരമായ പരിവർത്തനത്തിനും ലോക നവീകരണത്തിനുമായി സമർപ്പിച്ചിരിക്കുന്ന ലോകമെമ്പാടുമുള്ള ആത്മീയ പ്രസ്ഥാനമാണ്. 1937-ൽ ഇന്ത്യയിൽ സ്ഥാപിതമായ ബ്രഹ്മകുമാരിസ് 130-ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ബ്രഹ്മകുമാരികളുടെ സ്ഥാപക പിതാവായ പിതാശ്രീ പ്രജാപിതാ ബ്രഹ്മാവിന്റെ 53-ാമത് സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.

ND



(Release ID: 1790904) Visitor Counter : 191