പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ നാരായൺ ദേബ്‌നാഥ് ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 18 JAN 2022 2:32PM by PIB Thiruvananthpuram

പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ നാരായൺ ദേബ്‌നാഥ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു; "ശ്രീ നാരായൺ ദേബ്‌നാഥ് ജി തന്റെ രചനകളിലൂടെയും കാർട്ടൂണുകളിലൂടെയും ചിത്രീകരണങ്ങളിലൂടെയും നിരവധി ജീവിതങ്ങളെ പ്രകാശപൂരിതമാക്കി. അദ്ദേഹത്തിന്റെ സൃഷ്ടികൾ അദ്ദേഹത്തിന്റെ ബൗദ്ധിക മികവിനെ പ്രതിഫലിപ്പിച്ചു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ എന്നെന്നും ജനപ്രിയമായി നിലനിൽക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."

(Release ID: 1790705) Visitor Counter : 77