പ്രധാനമന്ത്രിയുടെ ഓഫീസ്
'പരീക്ഷ പേ ചർച്ച 2022'-ലേക്ക് പ്രധാനമന്ത്രി പങ്കാളിത്തം ക്ഷണിച്ചു
प्रविष्टि तिथि:
15 JAN 2022 7:53PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പരീക്ഷ പേ ചർച്ച 2022’ നെ കുറിച്ച് ട്വീറ്റ് ചെയ്യുകയും രജിസ്ട്രേഷന് ആവശ്യപ്പെടുകയും ചെയ്തു. നമ്മുടെ ഊർജ്ജസ്വലരായ യുവാക്കളുമായി ബന്ധപ്പെടാനും അവരുടെ വെല്ലുവിളികളും അഭിലാഷങ്ങളും നന്നായി മനസ്സിലാക്കാനും ഇത് തനിക്ക് അവസരം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"പരീക്ഷകൾ അടുത്തുവരികയാണ്, അതുപോലെ തന്നെ 'പരീക്ഷ പേ ചർച്ച 2022'ഉം . സമ്മർദ്ദരഹിതമായ പരീക്ഷകളെക്കുറിച്ച് സംസാരിക്കാം, നമ്മുടെ ധീരരായ # പരീക്ഷാ യോദ്ധാക്കളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഒരിക്കൽ കൂടി പിന്തുണയ്ക്കാം. ഈ വർഷത്തെ #PPC2022-ൽ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
വ്യക്തിപരമായി, 'പരീക്ഷ പേ ചർച്ച' ഒരു മികച്ച പഠനാനുഭവമാണ്. നമ്മുടെ ഊർജ്ജസ്വലരായ യുവാക്കളുമായി ബന്ധപ്പെടാനും അവരുടെ വെല്ലുവിളികളും അഭിലാഷങ്ങളും നന്നായി മനസ്സിലാക്കാനും എനിക്ക് അവസരം ലഭിക്കുന്നു. വിദ്യാഭ്യാസ ലോകത്ത് ഉയർന്നുവരുന്ന പ്രവണതകൾ കണ്ടെത്താനുള്ള അവസരവും ഇത് നൽകുന്നു. #PPC2022"
***
(रिलीज़ आईडी: 1790233)
आगंतुक पटल : 193
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Kannada
,
Odia
,
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Telugu