പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം 150 കോടിയുടെ നാഴികക്കല്ല് പിന്നിട്ടതിന് പ്രധാനമന്ത്രി സഹ പൗരന്മാരെ അഭിനന്ദിച്ചു

Posted On: 07 JAN 2022 9:41PM by PIB Thiruvananthpuram

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം 150 കോടി നാഴികക്കല്ല് പിന്നിട്ടതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ പൗരന്മാരെ അഭിനന്ദിച്ചു. നമ്മുടെ വാക്‌സിനേഷൻ യജ്ഞം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവരോടും ഇന്ത്യയ്ക്കു നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

"വാക്‌സിനേഷൻ രംഗത്ത് ശ്രദ്ധേയമായ ദിനം! 150 കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിന് നമ്മുടെ സഹ പൗരന്മാർക്ക് അഭിനന്ദനങ്ങൾ. നമ്മുടെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം വഴി നിരവധി ജീവനുകൾ രക്ഷിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം, നമുക്ക് കോവിഡ് -19 സംബന്ധമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുന്നത് തുടരാം. നമ്മുടെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം വിജയകരമാക്കാൻ പ്രവർത്തിക്കുന്ന എല്ലാവരോടും ഇന്ത്യയ്ക്ക് നന്ദിയുണ്ട്. വാക്സിനേഷൻ നൽകുന്ന നമ്മുടെ ഡോക്ടർമാർ, ശാസ്ത്രജ്ഞർ, നൂതന വിദഗ്ധർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഞങ്ങൾ നന്ദി പറയുന്നു. യോഗ്യരായ എല്ലാവരോടും കുത്തിവയ്‌പ്പെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് കൊവിഡ്-19നെ നേരിടാം."

 

India is grateful to all those who have been working to make our vaccination drive a success. We thank our doctors, scientists, innovators and the health care workers who are vaccinating the people. I urge all those eligible to get their shots. Together, let’s fight COVID-19.

— Narendra Modi (@narendramodi) January 7, 2022 

ND MRD

****



(Release ID: 1788537) Visitor Counter : 148