ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

15-18 പ്രായക്കാർക്കായുള്ള കോവിഡ് വാക്സിനേഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ, കോവാക്‌സിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധം

Posted On: 07 JAN 2022 10:43AM by PIB Thiruvananthpuram


 

 
ന്യൂ ഡൽഹി: ജനുവരി 7, 2021


15-18 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിന് കോവാക്സിൻ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടില്ലെങ്കിലും, ഇത്തരത്തിൽ അനുമതി നൽകിയതായുള്ള റിപ്പോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. അത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്.

2021 ഡിസംബർ 27-ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതിയെ കുറിച്ച് എവിടെയും പരാമർശിച്ചിട്ടില്ല. പേജ് 4-ൽ ഉപശീർഷകം (E) യില് "15-18 വയസ്സ് പ്രായമുള്ള പുതിയ ഗുണഭോക്താക്കൾ" എന്ന തലക്കെട്ടിന് കീഴിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ, "അത്തരം ഗുണഭോക്താക്കൾക്ക്, പ്രതിരോധ കുത്തിവയ്പ്പിന് കോവാക്സിൻ മാത്രമേ ലഭ്യമാകൂ, കാരണം 15-18 പ്രായപരിധിയിലുള്ളവർക്ക് അടിയന്തര ഉപയോഗ അനുമതിയുള്ള ഒരേയൊരു വാക്സിൻ ആണിത്" എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്:
https://www.mohfw.gov.in/pdf/GuidelinesforCOVID19VaccinationofChildrenbetween15to18yearsandPrecautionDosetoHCWsFLWs&60populationwithcomorbidities.pdf

 
12-18 വയസ്സ് പ്രായമുള്ളവർക്ക് കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ദേശീയ നിയന്ത്രണ ഏജൻസി ആയ CDSCO, 2021 ഡിസംബർ 24-ന് അനുമതി നൽകിയിട്ടുണ്ട്.

(Release ID: 1788283) Visitor Counter : 224