പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കായികരംഗത്ത് തമിഴ്‌നാട്ടിലെ യുവാക്കളെ പ്രചോദിപ്പിച്ചതിന് കെസി ഗണപതിയെയും വരുൺ തക്കറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Posted On: 07 JAN 2022 10:11AM by PIB Thiruvananthpuram

"മീറ്റ് ദ ചാമ്പ്യൻസ്" പ്രോഗ്രാമിന് കീഴിൽ തമിഴ്‌നാട്ടിലെ യുവാക്കളെ  സ്പോർട്സിലും കായികക്ഷമതയിലും  പ്രചോദിപ്പിച്ചതിന് കെസി ഗണപതിയെയും വരുൺ തക്കറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

തമിഴ്‌നാട്   പിഐബിയുടെ   ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"തമിഴ്‌നാട്ടിലെ പ്രതിഭാധനരായ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി കെസി ഗണപതിയുടെയും വരുൺതക്കറിന്റെയും ശ്രമങ്ങൾ  ശ്രദ്ധേയമാണ് .

അത്തരം ശ്രമങ്ങൾ സ്പോർട്സ്, ഫിറ്റ്നസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

***

DS/SH



(Release ID: 1788220) Visitor Counter : 216