മന്ത്രിസഭ
കെൻ-ബെത്വ നദീജല പദ്ധതിയുടെ ഇന്റർലിങ്കിംഗിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
44,605 കോടി രൂപ ചെലവ് വരുന്ന പദ്ധതി എട്ട് വർഷം കൊണ്ട് പൂർത്തിയാക്കും
103 മെഗാവാട്ട് ജലവൈദ്യുതിയും 27 മെഗാവാട്ട് സൗരോർജ്ജവും ഉൽപ്പാദിപ്പിക്കുന്ന പദ്ധതി
പദ്ധതിയുടെ നടത്തിപ്പിന് കെൻ-ബെത്വ ലിങ്ക് പ്രോജക്ട് അതോറിറ്റി (കെബിഎൽപിഎ) എന്ന പേരിൽ പ്രത്യേകോദ്ദേശ്യ വാഹനം (എസ്പിവി) സ്ഥാപിക്കും
മധ്യപ്രദേശിലെ ഛത്തർപൂർ, പന്ന, ടികാംഗഢ് എന്നിവിടങ്ങളിലെ വരൾച്ച ബാധിത പ്രദേശങ്ങളിലും എന്നിവിടങ്ങളിലും ഉത്തർപ്രദേശിലെ ബന്ദ, മഹോബ, ഝാൻസി എന്നിവിടങ്ങളിലെ ജലക്ഷാമമുള്ള പ്രദേശങ്ങളിലും 10.62 ലക്ഷം ഹെക്ടറിൽ ജലസേചനം ലഭ്യമാക്കുന്നതാണ് പദ്ധതി.
62 ലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കാൻ കനാൽ
Posted On:
08 DEC 2021 4:33PM by PIB Thiruvananthpuram
കെൻ-ബെത്വ നദീതടങ്ങൾ ബന്ധിപ്പിക്കുന്ന പദ്ധതിക്കുള്ള ധനസഹായവും നടത്തിപ്പും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.
കെൻ-ബെറ്റ്‌വ ലിങ്ക് പദ്ധതിയുടെ ആകെ ചെലവ് 2020-21 ലെ വിലനിലവാരത്തിൽ 44,605 കോടി രൂപയാണ്. 36,290 കോടി രൂപ ഗ്രാന്റും 3,027 കോടി രൂപ വായ്പയും ഉൾക്കൊള്ളുന്ന പദ്ധതിക്ക് 39,317 കോടി രൂപയുടെ കേന്ദ്ര പിന്തുണയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ഈ പദ്ധതി ഇന്ത്യയിലെ നദീ പദ്ധതികളെ കൂടുതൽ പരസ്പരം ബന്ധിപ്പിക്കുന്നതിന് വഴിയൊരുക്കുകയും നമ്മുടെ ചാതുര്യവും കാഴ്ചപ്പാടും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
ദൗധൻ അണക്കെട്ടിന്റെ നിർമ്മാണത്തിലൂടെയും ലോവർ ഓർ പ്രോജക്ട്, കോത ബാരേജ് - ബിനാ കോംപ്ലക്സ് മൾട്ടി പർപ്പസ് പ്രോജക്ട് എന്നീ രണ്ട് നദികളെ ബന്ധിപ്പിക്കുന്ന ഒരു കനാലും വഴി കെന്നിൽ നിന്ന് ബെത്വ നദിയിലേക്ക് വെള്ളം മാറ്റുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 10.62 ലക്ഷം ഹെക്ടർ വാർഷിക ജലസേചനവും 62 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളവും 103 മെഗാവാട്ട് ജലവൈദ്യുതിയും 27 മെഗാവാട്ട് സൗരോർജ്ജവും ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയാണിത്. അത്യാധുനിക സാങ്കേതിക വിദ്യയിൽ എട്ട് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
എംപി, യു പി സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ജലക്ഷാമം നേരിടുന്ന ബുന്ദേൽഖണ്ഡ് മേഖലയ്ക്ക് ഈ പദ്ധതി വളരെയധികം പ്രയോജനം ചെയ്യും. മധ്യപ്രദേശിലെ പന്ന, ടികാംഗഡ്, ഛത്തർപൂർ, സാഗർ, ദാമോ, ദാതിയ, വിദിഷ, ശിവപുരി, റെയ്‌സൻ എന്നീ ജില്ലകൾക്കും ഉത്തർപ്രദേശിലെ ബന്ദ, മഹോബ, ഝാൻസി, ലളിത്പൂർ എന്നീ ജില്ലകൾക്കും ഈ പദ്ധതി വലിയ നേട്ടങ്ങൾ നൽകും.
പിന്നാക്കാവസ്ഥയിലുള്ള ബുന്ദേൽഖണ്ഡ് മേഖലയിൽ വർധിച്ച കാർഷിക പ്രവർത്തനങ്ങളും തൊഴിലവസരങ്ങളും വഴി സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയിൽ നിന്നുള്ള ദുരിത കുടിയേറ്റം തടയാനും ഇത് സഹായിക്കും.
പരിസ്ഥിതി സംരക്ഷണത്തിനും ഈ പദ്ധതി സമഗ്രമായി സഹായിക്കും. ഇതിനായി വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സമഗ്രമായ ലാൻഡ്‌സ്‌കേപ്പ് മാനേജ്‌മെന്റ് പ്ലാൻ അന്തിമഘട്ടത്തിലാണ്.
പശ്ചാത്തലം:
2021 മാർച്ച് 22 ന്, രാജ്യത്തെ ആദ്യത്തെ പ്രധാന കേന്ദ്രാവിഷ്‌കൃത നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര ജലശക്തി മന്ത്രിയും മധ്യപ്രദേശ്, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരും തമ്മിൽ ചരിത്രപരമായ കരാർ ഒപ്പിട്ടു. നദികളെ ബന്ധിപ്പിച്ച്, മിച്ചമുള്ള പ്രദേശങ്ങളിൽ നിന്ന് വരൾച്ചബാധിത പ്രദേശങ്ങളിലേക്കും ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലേക്കും ജലം എത്തിക്കുക എന്ന ശ്രീ. അടൽ ബിഹാരി വാജ്‌പേയിയുടെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനുള്ള അന്തർ-സംസ്ഥാന സഹകരണത്തിന്റെ തുടക്കമനു ഈ കരാർ.
(Release ID: 1779336)
Visitor Counter : 253
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada