പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത തെലുങ്ക് ചലച്ചിത്ര ഗാനരചയിതാവ് സിരിവെണ്ണേല സീതാരാമ ശാസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
30 NOV 2021 8:20PM by PIB Thiruvananthpuram
പ്രശസ്ത തെലുങ്ക് ചലച്ചിത്ര ഗാനരചയിതാവും പത്മശ്രീ പുരസ്കാര ജേതാവുമായ സിരിവെണ്ണേല സീതാരാമ ശാസ്ത്രിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ശ്രേഷ്ഠനായ സിരിവെണ്ണേല സീതാരാമ ശാസ്ത്രിയുടെ വിയോഗത്തിൽ ദുഖമുണ്ട്. അദ്ദേഹത്തിന്റെ പല രചനകളിലും അദ്ദേഹത്തിന്റെ കാവ്യ വൈഭവവും വൈദഗ്ധ്യവും കാണാൻ കഴിഞ്ഞു. തെലുങ്കിനെ ജനകീയമാക്കാൻ അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."
(Release ID: 1776608)
Visitor Counter : 163
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada